Kaitherippoyil Kanjirattu Muchilottu Bhagavathi

Kaitherippoyil Kanjirattu Muchilottu Bhagavathi kaitherippoyil kanjirattu muchilottu bhagavathi

Kaitherippoyil kanjiraattu muchilottu temple is nearer to mundametta town in kannur district.The festival season of this temple is a great celebration for the entaire villegers.This temple is located near to mundametta town which is on the banks of Anjarakandy-Kuthuparamba.

07/01/2026
കഞ്ഞിരാട്ട് മുച്ചിലോട്ട് മംഗല്യ കുഞ്ഞ് എൻ്റെ മകൾ
27/01/2024

കഞ്ഞിരാട്ട് മുച്ചിലോട്ട് മംഗല്യ കുഞ്ഞ് എൻ്റെ മകൾ

*കാഞ്ഞിരാട്ട് മുച്ചിലോട്*ഒരുമയുടെ മംഗളധ്വനികൾ പാടി മംഗലം കുഞ്ഞുങ്ങൾ പ്രദക്ഷിണം ചെയ്ത തിരുമുറ്റത്ത് ചീനിക്കുഴലിൻ്റെ സംഗീത...
23/01/2024

*കാഞ്ഞിരാട്ട് മുച്ചിലോട്*

ഒരുമയുടെ മംഗളധ്വനികൾ പാടി മംഗലം കുഞ്ഞുങ്ങൾ പ്രദക്ഷിണം ചെയ്ത തിരുമുറ്റത്ത് ചീനിക്കുഴലിൻ്റെ സംഗീതത്തിൽ വരവർണ്ണ തേജോ രൂപിണിയായി വേദപാണ്ഡിത്യ സ്വരൂപിണിയായ ദേവകന്യാവ് മുച്ചിലോട്ടമ്മ കാഞ്ഞിരാടിൻ്റെ തിരുമുറ്റത്ത് തിരു നർത്തനമാടി .. ക്ഷേത്ര തിരുവരങ്ങിലേക്ക് ഒഴുകിയെത്തിയ ആബാലവൃദ്ധം ഭക്തർക്ക് ആത്മവിശ്വാസത്തിൻ്റെ അരുളപ്പാടിനൊപ്പം ഒരായുസ്സിൻ്റെ മുഴുവൻ പുണ്യാമൃതം പകരുന്ന മഞ്ഞൾക്കുറി നല്കി മനസ്സിൻ്റെ ശ്രീലകത്തേക്ക് പ്രകാശം ചൊരിഞ്ഞു .. രാത്രി 11 മണിക്ക് ശേഷം ചെണ്ടമേളവും ചീനിക്കുഴലും ശംഖനാദവും സമ്മേളിച്ച അന്തരീക്ഷത്തിൽ മുച്ചിലോട്ടമ്മയുടെ ആറാടിക്കൽ ചടങ്ങ് നടന്നു .. 11 - 33 ന് തിരുമുടി അഴിച്ചതിന് ശേഷം തമ്പുരാട്ടിയമ്മ തൻ്റെ പടിഞ്ഞാറ്റയിൽ പള്ളിനിദ്ര കൊണ്ടു ...

ആളും ആരവും കൊണ്ട് നിറഞ്ഞ കാഞ്ഞിരാട്ട് കളിയാട്ടത്തെ
മഹാമഹോത്സവമാക്കി മാറ്റിയവർക്ക് നന്ദി അറിയിക്കുന്നു ..
അന്നപ്രസാദം വിഭവസമൃദ്ധമാക്കി തന്ന കുട്ടനും ടീമിനും പ്രത്യേകം നന്ദി ...
എല്ലാറ്റിനുമുപരി മാതൃസമിതിയുടെ മാതൃകാപരമായ പ്രവർത്തനം
അതിഗംഭീരം ...
ക്ഷേത്ര വാല്യക്കാരും പൊന്നിൻ ശോഭ പടർത്തി ..
എല്ലാറ്റിനുമുപരി അടിയന്തിരാദി കർമ്മങ്ങൾ ഭംഗിയാക്കി തന്ന ക്ഷേത്രം തിരുമേനിയും , മേലായിയും ക്ഷേത്ര സ്ഥാനികരും ക്ഷേത്ര അടിയന്തിരക്കാരും കോലധാരികളും കാഞ്ഞിരാടിൻ്റെ മഹത്വം മഹത്വമാക്കി ... ഭക്തരുടെയും
നാട്ടുകാരുടെയും ദേശവാസികളുടെയും ഊരാളന്മാരുടെയും
സർവ്വ പിന്തുണയും കളിയാട്ടത്തിന് അരങ്ങുണർത്തി ...
ചന്തകൾ വർണ്ണങ്ങൾ ചാർത്തി ..

പോന്നോരും വന്നോരും
ശ്രീകീർത്തി ഐശ്വര്യത്തിൻ്റെ പുണ്യഭൂമിയായ കാഞ്ഞിരാടിൻ്റെ മഹത്വം വരദാനമാക്കി പാടി ഇരുട്ടിനെ ഭേദിച്ചു കൊണ്ട് മറ്റൊരു കളിയാട്ടത്തിൻ്റെ അന്തിപ്പാട്ടിനെ ലക്ഷ്യമാക്കി യാത്ര തുടർന്നു ....

എല്ലാവർക്കും ...

*നന്ദി ... നന്ദി ... നന്ദി ...*

സ്നേഹാദരവോടെ ...

*കാഞ്ഞിരാട്ട് മുച്ചിലോട് ക്ഷേത്രത്തിനു വേണ്ടി*

സെക്രട്ടറി

*നിധീഷ് കല്ലിൽ*

Address

Kaitherippoyil Kanjirattu Muchilottu Kaavu, Paduvilayi
Thalassery
670741

Alerts

Be the first to know and let us send you an email when Kaitherippoyil Kanjirattu Muchilottu Bhagavathi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kaitherippoyil Kanjirattu Muchilottu Bhagavathi:

Share