Thrikkai Siva Temple Thalassery

Thrikkai Siva Temple Thalassery ഓം നമ :ശിവായ

13/12/2025

ഹര ഹര മഹാദേവ ☘️

25/10/2025

ാദേവ!🔥☘️🙏

06/09/2025

ഓം നമഃ ശിവായ☘️

25/02/2025

ശിവരാതി☘️

06/01/2025

ദീപാരാധന🔥

 #തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം ഐതിഹ്യംക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്ര...
02/01/2025

#തിരുവൈരാണിക്കുളം
നടതുറപ്പു മഹോത്സവം ഐതിഹ്യം

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീ
ദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

പണ്ടുകാലത്ത്, ക്ഷേത്രത്തിൽ
ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ഭഗവതി ആയിരുന്നത്രെ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ #ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ഭഗവതി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ #തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ഭഗവതി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്

25/12/2024

#സ്വാമി_ശരണം🔥

 #വേട്ടേയ്ക്കൊരുമകൻ കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു  #ഹിന്ദു ദേവതയാണ് വേട്ടേയ്ക്കൊരുമകൻ , വേട്ടേക്കൊരു സ്വാമി,...
23/12/2024

#വേട്ടേയ്ക്കൊരുമകൻ കേരളത്തിൽ
മാത്രമായി ആരാധിക്കപ്പെടുന്ന
ഒരു #ഹിന്ദു ദേവതയാണ് വേട്ടേയ്ക്കൊരുമകൻ , വേട്ടേക്കൊരു
സ്വാമി, കിരാത സൂനു , കിരാത പുത്രൻ,
ഹര സുതൻ, ശിവപാർവ്വതി പ്രിയതനയൻ എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ
പല ബ്രാഹ്മണ - ക്ഷത്രിയ - നായർ തറവാടുകളുടേയും പരദേവതയാണ്.

വേട്ടേയ്ക്കൊരുമകൻ
പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കിരാത ശിവൻറേയും കിരാത പാർവ്വതിയുടേയും പുത്രനായി ജനിച്ചത് സാക്ഷാൽ
#മഹാദേവൻ തന്നെയാണ്, അതിനാൽ തന്നെ അതി വിശേഷമാണത്രെ വേട്ടേയ്ക്കൊരുമകനെ ആരാധിയ്ക്കുന്നത്. ശൈവമൂർത്തിയാണെങ്കിലും പാർവ്വതിയുടെ പുത്രനായതിനാൽ ശാക്തേയ അംശവും സാക്ഷാൽ #മഹാവിഷ്ണു #സുദർശനചക്രം ആവാഹിച്ച് വേട്ടേയ്ക്കൊരുമകന് നൽകിയ പൊൻ ചുരിക ഉള്ളതിനാൽ വൈഷ്ണവാംശവും ഉണ്ട്. കളഭവും കസ്തൂരിയും വലിയ ഇഷ്ടമാണ് വേട്ടേയ്ക്കൊരുമകന്. മലനാടിൻറെ
തനത് മൂർത്തികളിൽ ഒരാളും
മലനാടിൻറെ രക്ഷിതാവായി പരിപാലിയ്ക്കുന്ന മൂർത്തിയുമാണ് വേട്ടേയ്ക്കൊരുമകൻ.

അർജുനനു #പാശുപതാസ്ത്രം
നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം. 🙏🌹🔥

Address

Thalassery

Telephone

+914902326122

Website

Alerts

Be the first to know and let us send you an email when Thrikkai Siva Temple Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share