Thrikkai Siva Temple

Thrikkai Siva Temple ഓം നമ: ശിവായ

25/02/2025

ശിവരാത്രി☘️

 #തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം ഐതിഹ്യംക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്ര...
02/01/2025

#തിരുവൈരാണിക്കുളം
നടതുറപ്പു മഹോത്സവം ഐതിഹ്യം

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീ
ദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

പണ്ടുകാലത്ത്, ക്ഷേത്രത്തിൽ
ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ഭഗവതി ആയിരുന്നത്രെ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ #ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ഭഗവതി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ #തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ഭഗവതി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്

തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ്  #ഏകാംബരേശ്വര_ക്ഷേത്രം ശിവനാണ് ഇവിടുത്തെ പ്രധാന പ്രത...
09/12/2022

തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് #ഏകാംബരേശ്വര_ക്ഷേത്രം ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം . ക്ഷേത്രത്തിന്റെ പ്രധാനഗോപുരത്തിന്റെ ഉയരം 59
മീറ്ററാണ് ഇന്ത്യയിലെതന്നെ ഏറ്റവും
വലിയ ക്ഷേത്ര ഗോപുരങ്ങളിൽ
ഒന്നാണിത്.

#പല്ലവ, #ചോള രാജാക്കന്മാർ
നിർമ്മിച്ച ദക്ഷിണഭാരതത്തിലെ പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നാണ് ഏകാംബരേശ്വര ക്ഷേത്രം. പഞ്ചഭൂതക്ഷേത്രങ്ങളിൽ പരമശിവനെ പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു. ഇതിൽ ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്.
ഈ ഗണത്തിലെ മറ്റു ക്ഷേത്രങ്ങളാണ് #ജംബുകേശ്വരം( #ജലം), #അരുണാചലേശ്വരം( #അഗ്നി), #കാളഹസ്തി( #വായു), #ചിദംബരം( #ആകാശം) എന്നിവയാണ്

ഈശ്വരൻ  സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസി...
07/05/2021

ഈശ്വരൻ സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട് .

കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അലക്കി വൃത്തിയാക്കിയതോ ഈറനോടെയുള്ള വസ്ത്രമാണ് അഭികാമ്യം. ഭഗവാന് സമർപ്പിക്കാനുള്ള പുഷ്പങ്ങൾ ,എണ്ണ, കാണിക്ക എന്നിവ കൈയിൽ കരുതാം. ക്ഷേത്രത്തിനുള്ളിൽ വച്ച് ഉച്ചത്തിലുള്ള സംസാരം, ചിരി , പരിചയം പുതുക്കൽ, പരദൂഷണം എന്നിവ ഒഴിവാക്കി കഴിവതും നാമജപം മാത്രമായിരിക്കണം നമ്മുടെ ചുണ്ടുകളിൽ നിറയേണ്ടത്. മത്സ്യമാംസാദികൾ ,ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗശേഷവും പ്രവേശനം പാടില്ല. ചുറ്റമ്പലത്തിനു പുറത്തൂടെ വലം വച്ചശേഷം ക്ഷേത്രത്തിനകത്തേക്കു കയറി ഭഗവാന്റെ വാഹനത്തെ വണങ്ങിയശേഷം ഭഗവാനെ തൊഴുക . ഭഗവാനെ കാണാനുള്ള അനുമതി തേടുക എന്ന സങ്കല്പത്തിലാണ് ഭഗവാന്റെ വാഹനത്തെ വന്ദിക്കുന്നത്. തുടർന്ന് അതാത് ദേവന്റെ നാമം ഭക്തിയോടെ ജപിച്ചു ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണം ആരംഭിക്കാം. ഭക്തന്‍റെ വലതുവശത്തു ബലിക്കല്ലു വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍.

ഗണപതി ഒഴികെയുള്ള ദേവീദേവന്മാർക്കു ഒറ്റപ്രദക്ഷിണം പാടില്ല. രാവിലെ പ്രദക്ഷിണം വച്ചാൽ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക്‌ പാപപരിഹാരവും രാത്രി മോക്ഷവും ഫലം. എല്ലാ ദേവീദേവന്മ്മാർക്കും പൊതുവെ മൂന്നു പ്രദക്ഷിണമാകാം. ആദ്യത്തെ പ്രദക്ഷിണം പാപമോചനവും രണ്ടാമത്തെ പ്രദക്ഷിണം ദേവദർശനാനുമതിയും മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവും പ്രദാനം ചെയ്യുന്നു.

ഗണപതി - ഒറ്റ പ്രദക്ഷിണം

സൂര്യന്‍ - രണ്ട് പ്രദക്ഷിണം

മഹാദേവന്‍ - മൂന്ന് പ്രദക്ഷിണം

ദേവി - മൂന്ന്/അഞ്ച്/ഏഴ് പ്രദക്ഷിണം. (ചില ക്ഷേത്രങ്ങളിൽ നാലും പറയപ്പെടുന്നു )

മഹാവിഷ്ണു,ശ്രീരാമൻ ,കൃഷ്ണൻ, ധന്വന്തരി - നാല് പ്രദക്ഷിണം

ഹനുമാന്‍, നാഗരാജാവ് - മൂന്ന് പ്രദക്ഷിണം

ശാസ്താവ് - അഞ്ച് പ്രദക്ഷിണം

സുബ്രഹ്മണ്യന്‍ - ആറു പ്രദക്ഷിണം

അരയാല്‍ - ഏഴ് പ്രദക്ഷിണം

ശ്രീകോവിലിന്റെ നടയിലും ബലിക്കല്ലുകളിലും തൊട്ടു തൊഴുക ,കർപ്പൂരം കത്തിക്കുക എന്നിവയൊന്നും പാടില്ല. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാൽ തൊട്ടുതൊഴരുത്. ശ്രീകോവിൽ നിന്ന് പുറത്തേക്കുള്ള ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്.പ്രദക്ഷിണ ശേഷം കൊടിമരച്ചുവട്ടിൽ പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും ചെയ്യണം .സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യാൻ പാടില്ല ,ഒറ്റയടി പ്രദക്ഷിണമാണ് അഭികാമ്യം. നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ .ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ അവനവനാൽ കഴിയുന്ന വഴിപാടുകൾ ക്ഷേത്രത്തിൽ നടത്തുന്നത് ഉത്തമമാണ്. ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്താതെ തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.

സ്ത്രീകൾ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ എന്നിവ ധരിച്ചു കൊണ്ടും ദേവദർശനം പാടില്ല. ശ്രീകോവിൽനിന്നുള്ള ദേവചൈതന്യം സർപ്പാകൃതിയിലാണ് പുറത്തേക്കു പ്രവഹിക്കുന്നത് അതിനാൽ നടയ്ക്കു നേരെനിന്ന് ഭഗവാനെ വണങ്ങാതെ വലതുവശത്തേക്കോ ഇടതുവശത്തേക്കോ മാറി നിന്ന് ഏകദേശം 30 ഡിഗ്രി ചരിഞ്ഞു വേണം ഭഗവാനെ തൊഴാന്‍. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനവും മറ്റു പ്രസാദങ്ങളും അവിടെ തന്നെ ഉപേക്ഷിക്കരുത്. തൊഴുത് പുറത്തിറങ്ങിയ ശേഷം വേണം ചന്ദനം തൊടുന്നതും മറ്റു പ്രസാദങ്ങൾ സേവിക്കുന്നതും . പുല വാലായ്മ തുടങ്ങീ അശുദ്ധി സമയങ്ങളിൽ ക്ഷേത്ര ദർശനം പാടില്ല.

https://youtu.be/UNFAjD6HUmk
25/03/2021

https://youtu.be/UNFAjD6HUmk

പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്ന്.തലശ്ശേരിയിൽ പുതിയസ്റ്റാൻഡ്, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ .....

പിന്‍വിളക്ക് പാര്‍വ്വതി ദേവിയായിട്ടാണ് കണക്കാക്കുന്നത്. 21 ദിവസം തുടര്‍ച്ചയായി  #പിൻവിളക്ക് തെളിയിച്ചാല്‍ പ്രണയസാഫല്യം, ...
09/01/2021

പിന്‍വിളക്ക് പാര്‍വ്വതി ദേവിയായിട്ടാണ് കണക്കാക്കുന്നത്. 21 ദിവസം തുടര്‍ച്ചയായി #പിൻവിളക്ക് തെളിയിച്ചാല്‍ പ്രണയസാഫല്യം, ദാമ്പത്യ സൗഖ്യം, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. പ്രണയിക്കുന്നവര്‍ക്ക് തടസങ്ങളില്ലാതെ വിവാഹം നടക്കാന്‍ പിന്‍വിളക്ക് തെളിയിക്കുന്നത് നല്ലതാണ്.ദേവന്മാരുടെ ദേവനായ ശിവഭഗവാന്‍ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ്. ശിവഭഗവാനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല. ഏതു ദുര്‍ഘടമായ ദശാസന്ധിയെയും മറികടക്കാന്‍ ശിവഭഗവാനെ ധ്യാനിച്ചാല്‍ മാത്രം മതിയാകും.

മന ശുദ്ധിയോടെ #ഓം_നമശിവായ എന്ന മൂലമന്ത്രം ഉരുവിടുമ്പോള്‍ നാം നിന്നോടൊപ്പമുണ്ട് എന്ന് മനസ്സിനെയും, ശരീരത്തെയും ബോധ്യപ്പെടുത്തുകയും, ഭഗവാന്റെ ദിവ്യമായ ആ ചൈതന്യത്തിന്റെ ,ആ #ശക്തി അനുഭവിച്ച്‌ അറിയുകയുമാണ് ചെയ്യുന്നത്.ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് #ധാര ശിവഭഗവാന്റെ ശിരസ്സിനു മുകളില്‍ തൂക്കിയ പ്രത്യേക പാത്രത്തില്‍ സുഷിരമുണ്ടാക്കി മൂന്നു ദര്‍ഭം കൂട്ടിയുണ്ടാക്കിയ ചരടിലൂടെ ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ധാര ഇറ്റുവീഴുന്നു.
നല്ല ശുദ്ധജലമാണ് ഇതിനായി ഉപയോഗിക്കുന്നത് ഭഗവാന് ധാര നടത്തുന്നത് സകല രോഗ പരിഹാരങ്ങള്‍ക്ക് ഉത്തമമാണ്.
ശിവഭഗവാനെ സന്തോഷിപ്പിക്കാന്‍ ധാര കഴിക്കുന്നത് ഉത്തമമാണ് (പിറന്നാള്‍ ദിനത്തില്‍ കഴിക്കാന്‍ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് ശിവഭഗവാന് ധാര. ധാര കഴിയ്ക്കുന്നതിനൊപ്പം മൃത്യജ്ഞയഹോമവും, പായസവും കഴിപ്പിക്കണം. ധാരയൊടൊപ്പം കിട്ടുന്ന പായസം ഒട്ടും പാഴാക്കാതെ ഭക്ഷിക്കണം.) ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ആണ് #ഗംഗ ആദ്യം ഒഴുകി വീണത്. അതു കൊണ്ട് ധാര ജലം ഗംഗാതീര്‍ത്ഥമായിട്ട് കണക്കാക്കുന്നു. #അഗ്നി കൊണ്ട് ചൂടുപിടിച്ച്‌ അവസ്ഥയിലാണ് ശിവഭഗവാന്റെ ശിരസ്സ് .ഭഗവാന്റെ ശിരസ്സിനെ തണുപ്പിക്കാനാണ് ധാര നടത്തുന്നത്. ധാര നടക്കുന്ന സമയം മുഴുവന്‍ #പഞ്ചാക്ഷരി മന്ത്രം ജപിച്ച്‌ ഭഗവാന്റെ ദര്‍ശനം നടത്തിയാല്‍ ആയുര്‍ആരോഗ്യം സൗഖ്യവും കുടുംബത്തില്‍ സന്തോഷവും സമ്ബത്തും ഉണ്ടാകും.

സകല ദുരിതങ്ങളില്‍ നിന്നും മോക്ഷമാണ് ധാര നടത്തുന്നതിലൂടെ ഉണ്ടാകുന്നത്. ക്ഷീരധാര, ഇളനീര്‍ ധാര തുടങ്ങിയ അഭിഷേകങ്ങളും ഭഗവാന് പ്രിയപ്പെട്ടതാണ്. പാല്‍, ഇളനീര്‍, പനിനീര്‍, നെയ്യ്, ഭസ്മം എണ്ണ തുടങ്ങിയവയൊക്കെ ഭഗവാന് പ്രിയപ്പെട്ട അഭിഷേകങ്ങളാണ്.പാലഭിഷേകവും, ഇളനീര്‍ അഭിഷേകവും നടത്തിയാല്‍ വെറും വയറ്റില്‍ സേവിക്കുന്നത് ഉത്തമാണ്. പല ഉദരരോഗങ്ങള്‍ക്കും ഉത്തമാണ് പാലഭിഷേകം.

സന്താന സൗഭാഗ്യത്തിന് ഇളനീര്‍ അഭിഷേകം, മനോസുഖത്തിന് നെയ്യഭിഷേകം, ഉദരരോഗ ശമനത്തിനും, ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും, ബുദ്ധിഭ്രമം ഇല്ലാതാക്കുന്നതിനും, അപസ്മാര ഇല്ലാതാക്കുന്നതിനും ഉത്തമാണ് പനിനീര്‍ അഭിഷേകം. മനോസൗഖ്യത്തിന് ഭസ്മാഭിഷേകം, ശരീരസുഖത്തിനും, പാപ നാശത്തിനും എണ്ണയഭിഷേകം ഉത്തമാണ്. ശനിദശ, കണ്ടകശനി, ഏഴര ശനി, തുടങ്ങിയ ദശാസന്ധിയില്‍ ശനിയാഴ്ച്ചകളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഉത്തമാണ്.

09/11/2020

*നാഗേന്ദ്രഹാരായ ത്രിലോചനായ*
*ഭസ്മാംഗരായായ മഹേശ്വരായ*
*നിത്യായ ശുദ്ധായ ദിഗംബരായ*
*തസ്മൈ നകാരായ നമഃ ശിവായ*

*മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ*
*നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ*
*മന്ദാരപുഷ്പ* *ബഹുപുഷ്പ സുപൂജിതായ*
*തസ്മൈ മകാരായ നമഃ ശിവായ*

*ശിവായ ഗൗരീവദനാരവിന്ദ*
*സൂര്യായ ദക്ഷാധ്വര നാശകായ*
*ശ്രീ നീലകണ്ഠായ വൃഷധ്വജായ*
*തസ്മൈ ശികാരായ നമഃ ശിവായ*

*വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-*
*മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ*
*ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ*
*തസ്മൈ വകാരായ നമഃ ശിവായ*

*യക്ഷസ്വരൂപായ ജഡാധരായ*
*പിനാകഹസ്തായ സനാതനായ*
*ദിവ്യായ ദേവായ ദിഗംബരായ*
*തസ്മൈ യകാരായ നമഃ ശിവായ*

*പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ*
*ശിവലോകമവാപ്നോതി ശിവേന സഹ മോദതേ*

ശിവം ഭവതു കല്യാണം  ആയുരാരോഗ്യ വര്‍ധനം  മമ ദുഃഖവിനാശായ  സന്ധ്യാദീപം നമോസ്തുതേ...' നേരമില്ലായ്മയിലെ തിരക്കിലൊഴുകിപ്പോയതാണ്...
10/10/2020

ശിവം ഭവതു കല്യാണം

ആയുരാരോഗ്യ വര്‍ധനം

മമ ദുഃഖവിനാശായ

സന്ധ്യാദീപം നമോസ്തുതേ...'



നേരമില്ലായ്മയിലെ തിരക്കിലൊഴുകിപ്പോയതാണ് ത്രിസന്ധ്യയിലെ നാമജപങ്ങള്‍. മുതിര്‍ന്നവര്‍ക്ക് ജോലിത്തിരക്ക്. കുട്ടികള്‍ക്ക് പഠനത്തിരക്ക്. സന്ധ്യാനേരത്ത് വിളക്കുകൊളുത്താനും ഉമ്മറത്തിരുന്ന് നാമം ചൊല്ലാനും മനസ്സു കൊതിച്ചാലും നടക്കാതെ പോയ നാളുകള്‍. കൊറോണയെ ഭയന്നുള്ള ഈ 'വീട്ടിലിരിപ്പ്' കാലത്ത് അതെല്ലാം തിരിച്ചെടുക്കാം. ഒന്നിച്ചിരുന്നുള്ള സന്ധ്യാനാമജപങ്ങള്‍ കുടുംബബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കട്ടെ.

സന്ധ്യവിളക്കു കൊളുത്തി കുടുംബാംഗങ്ങളെല്ലാം ഒത്തു ചേര്‍ന്നുള്ള പ്രാര്‍ഥനകള്‍ പുതുതലമുറയ്ക്ക് കാണാകാഴ്ചയാണ്. മുമ്പ്, മൂവന്തിയോളം മുറ്റത്തോടിക്കളിച്ചിരുന്ന കുട്ടികള്‍ക്ക് മുത്തശ്ശിമാരുടെ താക്കീതുയരും. കളിനിര്‍ത്തി കുളികഴിഞ്ഞെത്താന്‍. വിളക്കുകൊളുത്തി ചമ്രം പടിഞ്ഞിരുന്ന് നാമങ്ങള്‍ ചൊല്ലാന്‍. അതുകഴിഞ്ഞായിരുന്നു ഗൃഹപാഠവും എഴുത്തും എഞ്ചുവടിയുമെല്ലാം.. അങ്ങനെയൊരു കാലമുണ്ടായിരുന്നെന്ന് ഇന്നത്തെ കുട്ടികള്‍ കണ്ടറിയട്ടെ. ഒരുമിച്ചിരുന്ന് അവര്‍ നാമം ജപിക്കട്ടെ.

നാമജപത്തിലൂടെ മനസ്സ് ഏകാഗ്രമാകുന്നു. ചിന്തകള്‍ ശുദ്ധീകരിക്കപ്പെടുന്നു. ഭക്തിപൂര്‍വം ചൊല്ലുന്ന നാമം ഏതു ക്ലേശങ്ങളെയും അതിജീവിക്കാന്‍ തുണയാകുന്നു.

സന്ധ്യാനാമത്തിന് ഒരുങ്ങും മുമ്പ് വീട് അടിച്ചുവാരി വൃത്തിയാക്കണം. നിലത്ത് വെള്ളം തളിച്ച ശേഷമാവണം നിലവക്ക് കൊളുത്തി പ്രാര്‍ഥിക്കാനിരിക്കേണ്ടത്. പഞ്ചഭൂതം, മനസ്സ്, നാദം, ബിന്ദു, കല എന്നവയുടെ പ്രതീകമാണ് നിലവിളക്ക്. വെറും നിലത്ത് നിലവിളക്ക് വയ്ക്കരുത്. പീഠത്തിലോ, തളികയിലോ വയ്ക്കുക.

കുളികഴിഞ്ഞ്, അല്ലെങ്കില്‍ കൈകാല്‍ കഴുകി വേണം നാമജപത്തിന് ഇരിക്കാന്‍. ആ സമയത്ത് ടിവി വയ്ക്കാതിരിക്കാം. ഫോണിലൂടെ തെന്നിയോടാതെ വിരലുകള്‍ കൂപ്പുകൈകളില്‍ ചേര്‍ന്നിരിക്കട്ടെ. മനസ്സ് ധ്യാനനിരതമാക്കാം.

'രാമരാമ രാമരാമ രാമരാമ പാഹിമാം...', 'അച്യുതം കേശവം...,' 'ഹരേ രാമ ഹരേ രാമ...' തുടങ്ങി ഗൃഹാതുരത്വമുണര്‍ത്തുന്ന എത്രയോ നാമാവലികളുണ്ട്. എല്ലാം ഓര്‍ത്തെടുത്ത് ഉറക്കെ ജപിക്കുക. ദുര്‍ദേവതകളും മഹാമാരികളും പരിസരത്തെങ്ങും വരാതെ മാറിയകന്നു പോകും. പകരം ഈശ്വരാനുഗ്രഹവും സര്‍വൈശ്വങ്ങളും ഉമ്മറപ്പടികയറിയെത്തും.

കുട്ടികള്‍ സന്ധ്യക്ക് സരസ്വതി മന്ത്രം ജപിച്ചാല്‍ അലസത മാറി പഠനത്തില്‍ മുന്നേറുമെന്നാണ് വിശ്വാസം. അതോടൊപ്പം യശസ്സും വര്‍ധിക്കും. കുട്ടികള്‍ക്ക് ചൊല്ലാവുന്ന ചില സരസ്വതി മന്ത്രങ്ങള്‍:



'സരസ്വതീ നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ഭവതുമേ സദാ'



'ബുദ്ധിം ദേഹി യശോദേഹി

കവിത്വം ദേഹി ദേഹിമേ

മൂഢത്വം സംഹരാദേവീ

ത്രാഹിമാം ശരണാഗതം

ശിവ അഷ്ടോത്തര നാമാവലിഓം ശിവായ നമഃഓം മഹേശ്വരായ നമഃഓം ശംഭവെ നമഃഓം പിനാകിനെ നമഃഓം ശശിശേഖരായ നമഃഓം വാമദേവായ നമഃഓം വിരൂപാക്ഷാ...
10/10/2020

ശിവ അഷ്ടോത്തര നാമാവലി

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവെ നമഃ
ഓം പിനാകിനെ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദിനെ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ
ഓം ശൂലപാണയെ നമഃ
ഓം ഖട്വാ ങിനെ നമഃ
ഓം വിഷ്ഹ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ഹ്ടായ നമഃ
ഓം അംബികാനാതായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വായ നമഃ
ഓം ത്രിലോകേശായ നമഃ
ഓം ഷിതികണ്ഠായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനെ നമഃ
ഓം കാമാരയെ നമഃ
ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗധരായ നമഃ
ഓം ലലാതാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃീപാനിധയെ നമഃ
ഓം ഭീമായ നമഃ
ഓം പരഷുഹസ്റ്റായ നമഃ
ഓം മൃഗപാണയെ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനെ നമഃ
ഓം കവചിനെ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃീഷ്ഹാ.ങ്കായ നമഃ
ഓം വൃീഷ്ഹഭാരൂഢയ നമഃ
ഓം ഭസ്മൊദ്ധൂലിറ്റ വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്‍ത്തയെ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്‍വഗ്യായ നമഃ
ഓം പരമാത്മനെ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ
ഓം ഹവിഷ്ഹെ നമഃ
ഓം യഗ്യമമായ നമഃ
ഓം സോമായ നമഃ
ഓം പഞ്ചവക്തരായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയെ നമഃ
ഓം ഹിരണ്യരെതസെ നമഃ
ഓം ദുര്‍ധര്‍ശായ നമഃ
ഓം ഗിരീഷായ നമഃ
ഓം ഗിരിഷായ നമഃ
ഓം അനഘായ നമഃ
ഓം ഭുജണ്‍^ഗഭൂഷ്ഹണായ നമഃ
ഓം ഭര്‍ഗായ നമഃ
ഓം ഗിരിധന്വനെ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃതിവാസസെ നമഃ
ഓം പുരാരാതയെ നമഃ
ഓം ഭഗവതെ നമഃ
ഓം പ്രമതാധിപായ നമഃ
ഓം മൃത്യുജ്ഞയായ നമഃ
ഓം സൂക്ഷ്മതനവെ നമഃ
ഓം ജഗദ്വാപിനെ നമഃ
ഓം ജഗദ്ഗുരുവെ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാശേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയെ നമഃ
ഓം സ്താണവെ നമഃ
ഓം അഹിര്‍ബുധന്യായ നമഃ
ഓം ദിഗമ്പരായ നമഃ
ഓം അഷ്ഠമൂര്‍ത്തയെ നമഃ
ഓം അനേകാത്മനെ നമഃ
ഓം സാത്വികായ നമഃ
ഓം ശുദ്ദവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവെ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ
ഓം മൃഡായ നമഃ
ഓം പശുപതയെ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയെ നമഃ
ഓം ഭഗനേത്രാതിദെ നമഃ
ഓം അവ്യക്തായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ
ഓം പൂശദന്താപിതെ നമഃ
ഓം അവ്യഗ്രായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദെ നമഃ
ഓം അപവര്‍ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ

Address

Thalassery

Telephone

+914902326122

Website

Alerts

Be the first to know and let us send you an email when Thrikkai Siva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thrikkai Siva Temple:

Share