PR.Joy Samson

PR.Joy Samson Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PR.Joy Samson, Church of God, Poovam, Talipparamba.

ആത്മീയ ലോകത്തെ നാറാണത്ത് ഭ്രാന്തന്മാർകൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ കൃതി ആണ് ഐതീഹ്യ മാല അതിലെ പറയി പെറ്റ പന്തിരു...
22/03/2026

ആത്മീയ ലോകത്തെ നാറാണത്ത് ഭ്രാന്തന്മാർ
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ കൃതി ആണ് ഐതീഹ്യ മാല അതിലെ പറയി പെറ്റ പന്തിരു കുലത്തിലെ ഒരു കഥാപാത്രമാണ് നാറാണത്ത് ഭ്രാന്തൻ അദ്ദേഹം ചെയ്യുന്ന ഒരു കാര്യമാണ് ഒരു മലയുടെ അടിവാരത്ത് നിന്ന് ഒരു വലിയ കല്ല് ഉരുട്ടി മല മുകളിൽ കയറ്റി അതിനു ശേഷം ആ കല്ല് ഉരുട്ടി താഴേക്ക് വിടും കല്ല് താഴേക്ക് ഉരുണ്ട് പോകുന്നത് കണ്ട് കൈകൊട്ടി ചിരിക്കും ഇതാണ് നാറണത്ത് ഭ്രാന്തന്റെ വിനോദം
ആത്മീയ ലോകത്ത് ചിലർ ഇതുപോലെയാണ് ഇരുപത്തതൊന്നും നാല്പത്തും ദിവസത്തെ ഉപവാസം എടുക്കും ( പല ഉപവാസവും ഫ്ലെക്സിൽ മാത്രമുള്ള ഉപവാസം എന്നത് മറക്കുന്നില്ല ) ഉപവാസം എന്തിനാണ് ആത്മീയ കൃപ നേടാൻ, ആത്മീയ ഫലം നേടാൻ പക്ഷെ ബഹു ഭൂരിപക്ഷം പേരും ഉപവസിച്ചു നേടിയത് രണ്ട് ദിവസം കൊണ്ട് തന്നെ പല പാപ പ്രവർത്തിയും ചെയ്ത് നഷ്ടമാക്കും പിന്നെയും ഉപവസിക്കും
ഈ ഉപവാസങ്ങൾ കൊണ്ട് നേട്ടം ഉണ്ടാക്കുന്നത് കുറച്ച് കള്ള പ്രവാചകന്മാർ മാത്രം അവന്മാർക്ക് മൂക്ക് മുട്ടെ തീറ്റയും കനത്ത കവറും ലഭിക്കുന്നു

വീട് കത്തിച്ച ഭ്രാന്തൻ -----------ഒരിടത്ത് ഒരു വീട്ടിൽ നാല് ഭ്രാന്തന്മാരുണ്ടായിരുന്നു അവർ സഹോദരങ്ങളായിരിന്നു ഈ ഭ്രാന്തന്...
06/12/2025

വീട് കത്തിച്ച ഭ്രാന്തൻ
-----------
ഒരിടത്ത് ഒരു വീട്ടിൽ നാല് ഭ്രാന്തന്മാരുണ്ടായിരുന്നു അവർ സഹോദരങ്ങളായിരിന്നു ഈ ഭ്രാന്തന്മാരെകൊണ്ട് പൊറുതി മുട്ടിയ മാതാപിതാക്കൾ എന്താണ് പരിഹാരമാർഗം എന്ന് ചിന്തിച്ചു ഒടുവിൽ ആരു ജ്യോൽസ്യനെ കണ്ടു പരിഹാരമാർഗം അന്വേഷിച്ചു ജ്യോൽസ്യൻ പറഞ്ഞു ഏതെങ്കിലും ഒരാളുടെ കല്യാണം നടന്നാൽ ഒരാളുടെ ഭ്രാന്ത്‌ മാറും തുടർന്ന് എല്ലാവരുടെയും ഭ്രാന്ത്‌ മാറും എന്ന് പറഞ്ഞു

കല്യാണം നടന്നാൽ ഭ്രാന്ത്‌ മാറും പക്ഷെ ഭ്രാന്തന്റെ കൂടെ ആര് പെണ്ണിനെ അയക്കും? വളരെ പരിശ്രമത്തിന് ശേഷം നാല് പേരിൽ ഏറ്റവും കുറവ് ഭ്രാന്തുള്ള മൂന്നാമത്തെ ഭ്രാന്തന് ഒരു കല്യാണലോചന ഒത്തുവന്നു ഒടുവിൽ പെണ്ണ് വീട്ടുകാർ ചെറുക്കന്റെ വീട് കാണാൻ വന്ന അന്ന് ചെറുക്കന്റെ വീട് തീ കത്തുന്ന കാഴ്ചയാണ് കണ്ടത് എങ്ങനെ ഇത് സംഭവിച്ചു എന്നന്വേഷിച്ചപ്പോൾ നാട്ടുകാരിലൊരാൾ പറഞ്ഞു ആ വീട്ടിൽ നാല് ഭ്രാന്തന്മാരുണ്ട് അതിൽ ഏറ്റവും ഭ്രാന്ത്‌ കുറവുള്ള മൂന്നാമത്തവൻ ആണ് വീട് കത്തിച്ചത്

കല്യാണലോചനയുമായി വന്നവർ അയ്യോ എന്ന് വിളിച്ച് പിന്തിരിഞ്ഞോടി

ഇന്നത്തെ സമൂഹവും ഇത് പോലെയാണ് മിക്ക പേർക്കും സുബോധം നഷ്ടപ്പെട്ടു മദ്യത്തിന് അടിമയാകുന്നു, മയക്കുമരുന്നിനു അടിമയാകുന്നു, അക്രമങ്ങൾ പെരുകുന്നു

എന്നാൽ അങ്ങനെയുള്ളവരെ നേർവഴിക്കു നയിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണ് സുവിശേഷകരും പാസ്റ്റർ മാരും എന്നാൽ അവരിൽ ചിലർ ഈ ലോകത്തിൽ അവർക്ക് ആഹാരത്തിനോ, വസ്ത്രത്തിനോ പാർപ്പിടത്തിനോ വാഹനത്തിനോ വീടിനോ ഒരു കുറവുമില്ലെങ്കിലും എന്തിനോ വേണ്ടി സങ്കടന ആസ്ഥാന മൈതാനത്ത് തമ്മിലടികൂടി മറിഞ്ഞു വീഴുന്നു പോലീസ് ഇടപെടുന്നു ചില പാസ്റ്റർമാർ അത് വീഡിയോ എടുക്കുന്നു

ഒടുവിൽ സംഘടന ഒരു ജഡ്ജിയുടെ നിയന്ത്രണത്തിൽ ആകുന്നു പാവപ്പെട്ട ദൈവ മക്കൾ അധ്വാനിച്ച കാശ് കൊണ്ട് പണി കഴിപ്പിച്ച ഓഫീസും കോടതിയുടെ നിയന്ത്രണത്തിൽ ആകുന്നു

കഷ്ടമെന്നല്ലാതെ എന്ത് പറയാനാണ്

ദൂത് പറയുന്നതിൽ വന്ന വ്യത്യാസം ---------------1985-90 കാലഘട്ടങ്ങളിൽ സഭകളിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനകളിൽ  ശുഷ്‌റൂഷകന്മാർ...
20/10/2025

ദൂത് പറയുന്നതിൽ വന്ന വ്യത്യാസം
---------------
1985-90 കാലഘട്ടങ്ങളിൽ സഭകളിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനകളിൽ ശുഷ്‌റൂഷകന്മാർ വരുമായിരുന്നു അവർ ഒന്നുകിൽ വ്യക്തികളുടെ പേര് വിളിച്ചു അവരോടുള്ള ദൂത് സംസാരിക്കുമായിരുന്നു അല്ലെങ്കിൽ വ്യക്തികളുടെ അടുക്കൽ ചെന്ന് അവരുടെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു അവരോടുള്ള ദൂത് സംസാരിക്കുമായിരുന്നു

എന്നാൽ ഈ കാലഘട്ടത്തിൽ ചില ശുഷ്‌റൂഷ്‌കാന്മാർ ദൂത് പറയുന്നത് ഇങ്ങനെയാണ്

" ഇവിടെയിരിക്കുന്ന ചിലർക്ക് വേണ്ടി ചിലത് ചെയ്യാൻ പോകുന്നു "

"ഇവിടെയിരിക്കുന്ന ആരോടൊക്കെയോ ആത്മാവ് ദൂത് പറയുന്നു "

" ഇവിടെയിരിക്കുന്ന ആർക്കോ വേണ്ടി എന്തൊക്കെയോ ചെയ്യാൻ പോകുന്നു "

ഏറ്റെടുത്താൽ വിടുതലാ

20/03/2025
https://youtu.be/F48LePl3Ljw?si=xD1zb4nLflPD8-QB
25/01/2025

https://youtu.be/F48LePl3Ljw?si=xD1zb4nLflPD8-QB

മലയാളി പാസ്റ്റർക്കും ഭാര്യയ്ക്കും യുപിയിൽ സംഭവിച്ചത് ഇതാണ് | Voice Clip😲

27/10/2024

സങ്കീർത്തനങ്ങൾ 2:10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.

Address

Poovam
Talipparamba
670142

Website

Alerts

Be the first to know and let us send you an email when PR.Joy Samson posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category