(പയ്യന്നൂര്‍. കണ്ണൂര്‍)
=[email protected] - =============
ശൈവവൈഷ്ണവ സമന്വയത്തിന്‍റെ പ്രതീകാമായ ശങ്കരനാരായണ സ്വാമിയാണ് രാമന്തളി ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി... ശിവനും വിഷ്ണുവും തമ്മിലുള്ള ഐക്യത്തെ കാണിക്കുന്ന രണ്ടു മൂര്‍ത്തികളാണ് ശാസ്താവും ശങ്കരനാരായണനും., അര്‍ദ്ധനാരീശ്വരരൂപവും ശങ്കരനാരായണനും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണുള്ളത് , അര്‍ദ്ധനാരീസ്വരരൂപത്തില്‍ പാര്‍വ്വതിയുടെ രൂപം മാറ
ി മഹാവിഷ്ണുവിന്റെ രൂപം ആകുമ്പോളാണ് ശങ്കരനാരായണന്‍ ആകുന്നത്..,
പ്രപഞ്ചത്തില്‍ പുരുഷനേയും പ്രകൃതിയേയും പിരിക്കുവാന്‍ സാധ്യമല്ല എന്നാ തത്വമാണ് അര്‍ദ്ധനാരീശ്വരരൂപം കുറിക്കുന്നത്, ശിവനും വിഷ്ണുവും ഒന്നാണെന്നും ശിവനില്‍ വിഷ്ണുവും, വിഷ്ണുവില്‍ ശിവനും ഉണ്ടെന്നാണ് വാമനപുരാണ പ്രതിപാദ്യം......
ശിവനില്‍ വിഷ്ണുവും, വിഷ്ണുവില്‍ ശിവനും ഉണ്ടെന്നുകേട്ട പാര്വ്വിതി ഒരിക്കല്‍ ശിവനെ സമീപിച്ച് തനിക്ക് ആ രൂപം ഒന്ന് കാണണം എന്ന് അഭ്യര്ഥിക്കുകയുണ്ടായി.., പാര്‍വതിയുടെ അഭ്യര്‍ത്തന കേട്ട പരമശിവന്‍ പുന്നാകവനത്തില്‍ പോയി ഗോമതി എന്നപേരില്‍ താമസിച്ച് കര്‍ക്കിടക മാസത്തില്‍ 9 ദിവസം ഭഗവാനെ തപസ്സു ചെയ്‌താല്‍ ആ ദര്‍ശനം ലഭിക്കുമെന്ന് ഭഗവാന്‍ നിര്ദേപശിച്ചു. അതനുസ്സരിച്ച് ഭഗവതി പുന്നാകവനത്തില്‍ പോയി തപസ്സു ചെയ്തു. കര്‍ക്കിടകമാസത്തിലെ പൌര്‍ണ്ണമി ദിനം ഭഗവാന്‍ ശങ്കരനാരായണ രൂപത്തില്‍ ഗോമതിയുടെ മുന്നില്‍ അവധരിച്ചു എന്നാണ് ഐതീഹ്യം.
ശിവന്റെയും വിഷ്ണുവിന്റെയും ചൈതന്യങ്ങളുടെ സങ്കരിത രൂപമാണ് ശങ്കരനാരായണന്‍. ആര്യ അധിനിവേശത്തിനുശേഷം, ആര്യ ദ്രാവിഡ സമന്വയംഉണ്ടായപ്പോഴാണ് ഇങ്ങനെയൊരു മൂര്‍ത്തി സങ്കല്പം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ലിംഗരൂപത്തിലും ഭിമ്പവിഗ്രഹങ്ങളായും ശങ്കരനാരായണ മൂര്‍ത്തി പ്രതിഷ്ടികപ്പെട്ടിട്ടുണ്ട്, ശിവന്റെ വലതുഭാഗവും മഹാവിഷ്ണുവിന്റെ ഇടതുഭാഗവും ചേര്‍ന്നതാണ് രൂപ വിഗ്രഹങ്ങള്‍..
പരശ്ശുരാമാനാല്‍ പ്രതിഷ്ടിതമായതെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ചരിത്രപരമായ പല സവിശേഷതകളും ഉണ്ട്.., ഒരു കാലത്ത് മൂഷികവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം, ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമായ ഏഴിമല ആയിരുന്നു തെക്ക് കൊരപ്പുഴമുതല്‍ വടക്ക് ചന്ദ്രഗിരിപ്പുഴവരെയും, കിഴക്ക് കുടക് മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെയും പറന്നു കിടന്നിരുന്ന മൂഷികവംഷത്തിന്റെ ഭരണകേന്ദ്രം. കോലസ്വോരൂപത്തിന്‍റെ മുങ്കാമികളായ മൂഷിക വംശത്തെ സാമൂതിരി രാജാവ് ആക്രമിച്ചപ്പോള്‍ പരശ്ശുരാമനാല്‍ പ്രതിഷ്ടിതമായ അറുപത്തിനാല് ഭ്രഹ്മണഗ്രാമങ്ങളില്‍ പ്രധാമാസ്ഥാനീയരായ പയ്യന്നൂര്‍ ഗ്രാമം മൂഷിക രാജാവിനെ സഹായിക്കുകയും, യുദ്ധം അവസാനിക്കുകയും ചെയ്തു...,. ഇതിനു പ്രത്യുപകാരമായി വല്ലഭന്‍ എന്ന മൂഷിക രാജാവ് തന്റെ ആസ്ഥാനം ചിറക്കലിനടുത്ത് വല്ലഭപട്ടണം സ്ഥാപിച്ച് അവിടേക്ക് മാറ്റിയപ്പോള്‍ ഈ തളിക്ഷേത്രവും സമീപപ്രദേശങ്ങളും പയ്യന്നൂര്‍ ഗ്രാമത്തിന് കൈമാറി എന്നാണ് ചരിത്രം....
പയ്യന്നുര്‍ ഗ്രാമത്തിന്റെ പ്രതിനിധികളായി തളിയില്‍ മനയിലെ തിരുമുമ്പ് ഊരാലനും , കോടിയത്തു പൊതുവാള്‍ കാരാളനും ആയുള്ള സമിതിയാണ് പിന്നീട് ക്ഷേത്രത്തിന്‍റെ ഭരണം നടത്തി വന്നത്. ഇപ്പോഴും ക്ഷേത്രത്തിലെ ഉത്സവം മറ്റ് അടിയന്തരാധികര്‍മ്മങ്ങള്‍ക്ക് ക്ഷേത്രേശ സ്ഥാനം വഹിക്കുന്നത് ഇവര്‍ തന്നെയാണ്. ഒരു കാലത്ത് വളരെയതികം ഭൂസ്വോത്ത് കൈമുതലായി ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നു രാമന്തളി ശങ്കരനാരായണ ക്ഷേത്രം. ഇന്ന് ഏഴിമല നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന മൂവായിരം ഏക്കര്‍ സ്ഥലംഉള്‍പ്പെടെ പല പ്രദേശങ്ങളിലായി പതിനായിരക്കണക്കിനു ഏക്കര്‍ ഭൂസ്വോത്ത് ഈ ക്ഷേത്രം വകയായി ഉണ്ടായിരുന്നു
.
സഹനത്തിന്‍റെയും പ്രതികാരത്തിന്റെയും കഥപറയുന്ന, പതിനാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്ന പയ്യന്നൂര്‍ പാട്ടെന്ന നീലകേശിപ്പാട്ടില്‍ രാമന്തളിയെപറ്റി പ്രതിപാദിക്കുന്നുണ്ടെന്നു പഴമക്കാര്‍ പറയുന്നു.
ആറോളം വിവാഹം ചെയ്തിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍, തൃശ്ശൂരിലെ സമ്പന്നവും കുലീനവുമായ തറവാട്ടില്‍ ജനിച്ച നീലകേശി എന്ന യുവതി നിരാശയായി ഈ ക്ഷേത്രത്തിനു സമീപമുള്ള കച്ചില്‍പ്പട്ടണം തുറമുഖത്ത് വന്നിറങ്ങുകയും പ്രദേശത്തെ പ്രമുഖവ്യാപാരിയായ നമ്പുചെട്ടിയെ വിവാഹം ചെയ്യുകയും ചെയ്തു. പെരുംത്രിക്കൊവിലായ ഈ ക്ഷേതത്തില്‍ സന്താനസൗഭാഗ്യതിനായി നേര്‍ച്ച നേരുകയും, സന്താനലബ്ധി ഉണ്ടാകുകയും ചെയ്തുവത്രേ.
സംഘകാലഘട്ടത്തിലെ സംഘംകൃതികളില്‍ പരാമര്‍ശ്ശിച്ചിട്ടുള്ള ശ്രീമൂലവാസം എന്ന ശിവക്ഷേത്രമാണ് രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്നത്. ഇന്ന് മൂലസ്ഥാനമുള്‍പ്പെടുന്ന പ്രദേശം ഏഴിമല നാവിക അക്കാദമിക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്
രാമന്തളി ശങ്കരനാരായണ ക്ഷേതത്തില്‍ നാലമ്പലത്തിനകത്ത് സ്വയം വളര്‍ന്നുണ്ടാകുന്ന കഥളിവാഴകള്‍ ഇവിടത്തെ ഒരു പ്രത്യേകതയാണ്. പഴയ പാട്ടുപുസ്തകങ്ങളിലും, വാമൊഴിയിലും രാമന്തളി ക്ഷേത്രത്തെ കഥളീവനം എന്ന് വിശേഷിപ്പിചിട്ടുള്ളതിനു കാരണം ഇതായിരിക്കമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ അര്‍ച്ചനയ്ക്കുള്ള കഥളിപ്പഴം നാലമ്പലത്തിനുള്ളില്‍ എല്ലാസമയവും ഉണ്ടാകാറുള്ളത് വളരെ ശ്രദ്ധേയമാണ്.
രാമന്തളി ക്ഷേത്രത്തിലെ മുഖ്യദേവനായ ശങ്കരനാരായണ സ്വാമി പഞ്ചലോഹ വിഗ്രഹത്തില്‍ സാന്നിദ്ധ്യമരുളി കിഴക്കോട്ട് ദര്‍ശ്ശനമേകി പരിലസിക്കുന്നു. ചെമ്പുമേഞ്ഞ മൂന്നുനില ഗജഭ്രിഷ്ട്ട ശ്രീകോവിലാണ് ഈ ക്ഷേത്രത്തിനുള്ളത്. ശിവന്റെയും മഹാവിഷ്ണുവിന്റെയും ശക്തി കൂടിച്ചേര്‍ന്ന ഏകരൂപമാണ് ഇവിടെ ഉള്ളത് . വിഗ്രഹത്തിന്‍റെ ഒരു സാങ്കല്‍പ്പിക രേഖവരക്കുകയാണെങ്കില്‍ അതിന്‍റെ വലതുഭാഗത്ത് ശിവന്‍റെ കൈകളും, ഇടതുഭാഗത്ത് മഹാവിഷ്ണുവിന്‍റെ കൈകളുമാണ്. വലതുഭാഗം മുകളില്‍ പരശ്ശു(വെണ്മഴു), താഴെ വരദം(അഭയം). ഇടതുഭാഗം മുകളില്‍ ശംഖും താഴെ ഗദയും ആണ്. സാധാരണ ശങ്കരനാരായണ വിഗ്രഹത്തില്‍ ശിവന്‍റെ ഭാഗത്ത് സര്‍പ്പകുണ്ഡലമാണ് കാണപ്പെടുന്നത്,പക്ഷെ ഇവിടെ സിംഹകുണ്ഡലമാണ്. രണ്ടുചൈതന്യത്തോടുകൂടിയ ഏകരൂപവുമാണ് ഇവിടെ കാണുന്നത്.
നിത്യേന രാമന്തളി ക്ഷേത്രത്തില്‍ മൂന്ന് പൂജകളും മറ്റു ചടങ്ങുകളും ചിട്ടയായി നടന്നുവരുന്നു. തരണനല്ലൂര്‍ ഇല്ലത്തിനാണ് ഈ ക്ഷേത്രത്തിലെ തന്ത്രാധികാരം. ചതുശ്ശതം അഥവാ വലിയവട്ടളം പായസം ആണ് ഇവിടെത്തെ പ്രധാന വഴിപാട്. സന്താനലബ്ധികായി ഭക്തജനങ്ങള്‍ നടത്തിവരുന്ന ഒരു വഴിപാടാണ് വലിയവട്ടളം പായസം.
സന്താനങ്ങള്‍ ഇല്ലാത്ത ദമ്പതിമാര്‍ പൂജാരിയില്‍നിന്നും പ്രസാദം സ്വീകരിച്ച്, സന്താനലബ്ധിക്കായി ദേവനോട് പ്രാര്‍ത്ഥിച്ച് ചതുശ്ശതം നേതിക്കാനായി വഴിപാട് നേര്‍ന്നാല്‍ ഫലപ്പ്രാപ്ത്തി നിശ്ചയം എന്നാണ് അനുഭവസ്ഥരുടെ ഭാഷ്യം. പരശ്ശുരാമന്‍ പ്രതിഷ്ഠസമയത്ത് പീടാന്തര്‍ഭാഗത്ത് സന്താനഗോപാലമന്ത്രത്തോടുകൂടി സ്ഥാപിച്ച സാളഗ്രാമത്തിന്റെ സാനിദ്ധ്യവും ചൈതന്യവുമാണ് ഭഗവാനെ സന്താന സൗഭാഗ്യവരദായകനാക്കുന്നത് എന്നാണ് വിശ്വാസം.
വലിയവട്ടളം പയസത്തെ കൂടാതെ ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് നിറമാല. സര്‍വ്വകാര്യസിദ്ധിക്കുവേണ്ടി നടത്തപ്പെടുന്ന നിറമാല വഴിപാടിനെ കൂടാതെ തണ്ണീനമൃത്, നെയ്പ്പായസം, പണപ്പായാസം തുടങ്ങിയവയും ഇവിടത്തെ പ്രധാന വഴിപാടുകളില്‍ പെടുന്നു.
വര്‍ഷംതോറും മീനം 17 മുതല്‍ 22 വരെ (മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5വരെ) നടത്തപ്പെടുന്ന കൊടിയേറ്റ മഹോത്സവമാണ് രാമന്തളി ക്ഷേത്രത്തിലെ വിശേഷാല്‍ അവസരം.. മുന്‍കാലത്ത് കുംഭസംക്രമം കുംഭം ഒന്ന് എന്നീ തിയതികളില്‍ നടത്തിവന്ന ഏര്‍പ്പുല്‍സവം (ഏര്‍പ്പുവിളക്ക്) ആയിരുന്നു പ്രധാന ഉത്സവം ആയി നടത്തിവന്നിരുന്നത്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉത്സവമാണ് ഏര്‍പ്പുല്‍സവം. എഴിമാലയുമായി ബന്ധപ്പെട്ട ഉത്സവമാണിത്. പണ്ടുകാലത്ത് എഴിമലയില്‍ കൃഷിചെയ്തിരുന്ന ചോളം നെല്ല് തുവര തുടങ്ങിയവ വിളവെടുക്കുന്ന സമയമാണ് കുംഭ സംക്രമം. ഈ സമയത്താണ് ഇവിടെത്തെ ഉത്സവം. രണ്ടു ദിവസത്തെ ഏര്‍പ്പുവിളക്ക്. ഊര്‍വരദാപ്രാധാന്യമുള്ള ഈ ഉത്സവനാളുകളില്‍ വീശിക്കൊണ്ടിരിക്കുന്ന തണുത്ത ഏര്‍പ്പുകാറ്റിനെ വരവേല്‍ക്കാന്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ ഇവിടെ വിളയുന്ന അരി,തുവര,ചോളം എന്നിവ ശര്‍ക്കര തേങ്ങ എന്നിവ ചേര്‍ത്ത് ഏര്‍പ്പുപായാസം ഉണ്ടാക്കുന്ന ചടങ്ങ് വളരെ പ്രധാനമാണ്.
തിരുവുത്സവത്തെ കൂടാതെ എല്ലാമാസവും തിരുവോണനാളില്‍ നടത്തുന്ന തിരുവോണ സദ്യയും, ചിങ്ങമാസത്തിലെ നിറപുത്തരിയും ഈ ക്ഷേത്രത്തിലെ വിശേഷ അവസരങ്ങളാണ്.
സകലാഭയവരമൂര്‍ത്തിയും, സന്താനസൗഭാഗ്യവരദായകാനും, ദേശാധിപതിയായും വിരാചിക്കുന്ന രാമന്തളി ശങ്കരനാരായണ സ്വാമ തന്‍റെ ദര്‍ശനത്തിനെത്തുന്ന ഭക്തരെ സന്മാര്‍ഗ്ഗത്തിലൂടെ സത്കര്‍മ്മത്തിലൂടെ മോക്ഷത്തിലേക്ക് നയിക്കുന്നു.