Sastham Kottam Mullool

Sastham Kottam Mullool മുള്ളൂലിൽ സ്ഥിതി ചെയ്യുന്ന അതിപുരാത

മുള്ളൂലിൻെറ വടക്ക്പടിഞ്ഞാറ്‌ ഭാഗത്ത് കുന്നിൻചെരുവിൽ സ്ഥിതി ചെയ്യുന്ന ഈ ആരാധന കേന്ദ്രം ശാസ്‌താം കോട്ടം എന്ന പേരിൽ അറിയപ്പെടുന്നു.

ഏവർക്കും ദീപാവലി ആശംസകൾ
19/10/2017

ഏവർക്കും ദീപാവലി ആശംസകൾ

19/10/2017

🙏🙏🙏🙏

മുള്ളൂലിൽ സ്ഥിതി ചെയ്യുന്ന അതിപുരാത

ദീപാരാധന -  ദീപാരാധന സമയത്ത്നടത്തുന്ന  പൂജാരിയുടെ  പ്രാർത്ഥനഎന്താണ്  ?   മന്ത്രം  എന്താണ്.  ??ആ  മന്ത്രത്തിന്റെ  അർത്ഥംഎ...
15/10/2017

ദീപാരാധന - ദീപാരാധന സമയത്ത്

നടത്തുന്ന പൂജാരിയുടെ പ്രാർത്ഥന

എന്താണ് ? മന്ത്രം എന്താണ്. ??

ആ മന്ത്രത്തിന്റെ അർത്ഥം

എന്താണ് ??

പൂജാരിക്ക് നല്ലത് വരുത്തണം

എന്നാണോ ??

ഹിന്ദുക്കൾക്ക് നല്ലത് വരുത്തണം

എന്നും, അന്യമതസ്ഥർക്ക്‌ ദോഷം

വരുത്തണം എന്നുമാണോ ??

ആർക്കും അറിയില്ല.

എന്നാൽ അറിഞ്ഞോളൂ ....

മനസ്സിലാക്കിക്കോളു...........

തുടർന്ന് വായിക്കൂ.

മുഴുവനും വായിക്കണം.

ദീപാരാധന തൊഴാം ..................

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.
എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
10000 വർഷങ്ങൾക്ക് മുമ്പ്
രേഖപ്പെടുത്തപ്പെട്ട മന്ത്രമാണത്.

(ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!)

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.
എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

" "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

"ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും)മംഗളകരമായിരിക്കട്ടെ!

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ(സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

"രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട് ,സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000 വർഷങ്ങൾക്ക് മുമ്പ് രേഖ
പ്പെടുത്തപ്പെട്ട ഈ മന്ത്രവും, ഇതുപോലെ അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ വേദങ്ങളെയും,
ഉപനിഷത്തുകളെയും പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി പോകുന്നതിലും ,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും കുണ്ഠിത
പെട്ട് നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

30/09/2017
നിലവിളക്കിന്‍റെ മഹത്വം1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?ബ്രഹ്മാവിനെ2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറി...
05/07/2017

നിലവിളക്കിന്‍റെ മഹത്വം

1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ
2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
3. നിലവിളക്കിന്റെ മുകല്‍ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
ശിവനെ
4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
ലക്ഷ്മി
5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
സരസ്വതി
6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
പാര്‍വ്വതി
7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
ശിവന്‍
9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
ദുഃഖങ്ങള്‍ ഇല്ലാതാകുന്നു
10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
കടബാധ്യത തീരും
11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
സമ്പത്ത് വര്‍ദ്ധന
12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടുണ്ടോ?
ഇല്ല
13. നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം എന്ത്?
പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
14. ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
വിവാഹ തടസ്സം നീങ്ങള്‍
15. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
മാനസ്സിക ദുഃഖനിവാരണം
16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ധനലാഭം
18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
അജ്ഞത
19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം
20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം

2/7/2017   #ശാസ്താം_കോട്ടത്ത് നടന്ന *ഗണപതി ഹോമം*മൃത്തിഞ്ജയ ഹോമം*ഭഗവതി സേവാ..
02/07/2017

2/7/2017 #ശാസ്താം_കോട്ടത്ത് നടന്ന
*ഗണപതി ഹോമം
*മൃത്തിഞ്ജയ ഹോമം
*ഭഗവതി സേവാ..

ശാസ്താം കോട്ടം സ്വർണ്ണപ്രശ്‌ന ചിന്ത
19/06/2017

ശാസ്താം കോട്ടം സ്വർണ്ണപ്രശ്‌ന ചിന്ത

സ്വർണ്ണ പ്രശ്നചിന്തയ്ക്കൊരുങ്ങി ശാസ്താം കോട്ടം ക്ഷേത്ര പരിസരം.
18/06/2017

സ്വർണ്ണ പ്രശ്നചിന്തയ്ക്കൊരുങ്ങി ശാസ്താം കോട്ടം ക്ഷേത്ര പരിസരം.

സ്വർണ്ണപ്രശ്ന ചിന്ത2017 ജൂൺ 19 തിങ്കളാഴ്ച
09/06/2017

സ്വർണ്ണപ്രശ്ന ചിന്ത
2017 ജൂൺ 19 തിങ്കളാഴ്ച

07/06/2017

*അഷ്ട വിശേഷങ്ങള്‍*
🎀🎀🎀🎀🎀🎀🎀🎀🎀
*അഷ്ട കരണങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. മനസ്സ്
2. ബുദ്ധി
3. ചിത്തം
4. അഹങ്കാരം
5. സങ്കൽപം [മനസ്സിൽ]
6. നിശ്ചയം [ബുദ്ധിയിൽ]
7. അഭിമാനം [അഹങ്കാരത്തിൽ]
8. അവധാരണം [ചിത്തത്തിൽ]

*അഷ്ട കഷ്ടങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മാത്സര്യം
7. ഡംഭം
8. അസൂയ

*അഷ്ട കുംഭങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സൂര്യഭേദം
2. ഉജ്ജായി
3. സീൽക്കാരി
4. ശീതളി
5. ഭസ്രതിക
6. ഭ്രാമരി
7. മൂർച്ഛ
8. പ്ലാവിനി
[ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു]

*അഷ്ട കോപവ്യസനങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. പൈശൂന്യം
2. സാഹസം
3. ദ്രോഹം
4. ഈർഷ്യ
5. അസൂയ
6. അർത്ഥദൂഷണം
7. വാഗ്ദണ്ഡം
8. പാരുഷ്യം

*അഷ്ട ഗന്ധം*
🏵🍀🏵🍀🏵🍀🏵🍀🏵
1. അകിൽ
2. ചന്ദനം
3. ഗുൽഗ്ഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
(ആയുർവ്വേദം)

*അഷ്ട ഗുണങ്ങൾ [1]*
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂതദമ
2. ക്ഷമ
3. അനസൂയ
4. ഗൗരവം
5. അനായാസം
6. മംഗളം
7. അകാർപ്പണ്യം [കൃപണത്വമില്ലായ്മ]
8. അസ്പൃഹ [ഇച്ഛയില്ലായ്മ]

*അഷ്ട ഗുണങ്ങൾ [2]*
🏵🍀🏵🍀🏵🍀🏵🍀🏵
1. ബുദ്ധിബലം
2. കുലശുദ്ധി
3. ദമം
4. പഠിത്തം
5. പരാക്രമം
6. മിതഭാഷണം
7. ദാനം
8. കൃതജ്ഞത

*അഷ്ട ഗുണങ്ങൾ [3]*
🏵🍀🏵🍀🏵🍀🏵🍀🏵
1. അസൂയയില്ലായ്മ
2. ഋജുത്വം
3. ശുചിത്വം
4. സന്തോഷം
5. ഭാഷണഭംഗി
6. ദമം
7. സത്യം
8. ഇളക്കമില്ലായ്മ

*അഷ്ട ചൂർണ്ണം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ചുക്ക്
2. മുളക്
3. തിപ്പലി
4. അയമോദകം
5. ജീരകം
6. കരിംജീരകം
7. ഇന്തുപ്പ്
8. കായം
[അഷ്ടാംഗഹൃദയം]

*അഷ്ട താരിണി*
🏵🍀🏵🍀🏵🍀🏵🍀🏵
1. താര
2. ഉഗ്ര
3. മഹോഗ്ര
4. വജ്ര
5. കാളി
6. സരസ്വതി
7. കാമേശ്വരി
8. ചാവുണ്ഡ
[തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ]

*അഷ്ട ദിക്കുകൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക്
2. തെക്കുകിഴക്ക്
3. തെക്ക്
4. തെക്കുപടിഞ്ഞാറ്
5. പടിഞ്ഞാറ്
6. വടക്കുപടിഞ്ഞാറ്
7. വടക്ക്
8. വടക്കുകിഴക്ക്

*അഷ്ടദിക്പാലകന്മാർ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിരൃതി
5. വരുണൻ
6. വായു
7. കുബേരൻ
8. ശിവൻ

*അഷ്ട ദിഗ്ഗജങ്ങൾ [കൊമ്പനാന]
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക് - ഐരാവതം
2. തെക്കുകിഴക്ക് - പുണ്ഡരീകൻ
3. തെക്ക് - വാമനൻ
4. തെക്കുപടിഞ്ഞാറ് - കുമുദൻ
5. പടിഞ്ഞാറ് - അഞ്ജനൻ
6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ
7. വടക്ക് - സാർവ്വഭൗമൻ
8. വടക്കുകിഴക്ക് - സുപ്രതീകൻ

*അഷ്ട ദിഗ്ഗജങ്ങൾ [ പിടിയാന]*
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക് - അഭ്രമു
2. തെക്കുകിഴക്ക് - കപില
3. തെക്ക് - പിംഗല
4. തെക്കുപടിഞ്ഞാറ് - അനുപമ
5. പടിഞ്ഞാറ് - താമ്രകർണ്ണി
6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി
7. വടക്ക് - അംഗന
8. വടക്കുകിഴക്ക് - അഞ്ജനാവതി

*അഷ്ട ദ്രവ്യങ്ങൾ [1]*
🏵🍀🏵🍀🏵🍀🏵🍀🏵
1. അരയാൽ
2. അത്തി
3. പ്ലാശ്
4. പേരാൽ
5. ചമത
6. എള്ള്
7. പായസം
8. നെയ്യ്
[യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍]

*അഷ്ട ദ്രവ്യങ്ങൾ [2]*
🏵🍀🏵🍀🏵🍀🏵🍀🏵
1. തേങ്ങ
2. ശര്‍ക്കര
3. തേന്‍
4. കരിമ്പ്
5. അപ്പം
6. അട
7. എള്ള്
8. പഴം
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]

*അഷ്ട ദ്രവ്യങ്ങൾ [3]*
🏵🍀🏵🍀🏵🍀🏵🍀🏵
1. കരിമ്പ്
2. മലര്‍പ്പൊടി
3. പഴം
4. അവല്‍
5. എള്ള്
6. മോദകം
7. നാളികേരം
8. മലര്‍
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]

*അഷ്ട ധാതുക്കൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സ്വർണ്ണം
2. വെള്ളി
3. ചെമ്പ്
4. വെള്ളിയം
5. നാകം
6. കാരീയം
7. ഇരുമ്പ്
8. രസം

*അഷ്ട നാഗങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ

*അഷ്ട പ്രമാണങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. പ്രത്യക്ഷം
2. അനുമാനം
3. ഉപമാനം
4. ശബ്ദം [ആഗമം]
5. അർത്ഥാപത്തി
6. അനുപലബ്ധി [അഭാവം]
7. സംഭവം
8. ഐതിഹ്യം

*അഷ്ട ബന്ധം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യേപ്പൊടി
4. കോഴിപ്പരത് [ഒരു തരം പാറ]
5. ആറ്റുമണൽ
6. നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽപ്പഞ്ഞി

*അഷ്ട ബുദ്ധി ഗുണങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ശുശ്രൂഷ
2. ശ്രവണം
3. ഗ്രഹണം
4. ധാരണം
5. ഊഹം
6. അപോഹം
7. അർത്ഥവിജ്ഞാനം
8. തത്വജ്ഞാനം

*അഷ്ട ഭാര്യമാർ*
🏵🍀🏵🍀🏵🍀🏵🍀🏵
1. രുക്മിണി
2. ജാംബവതി
3. സത്യഭാമ
4. കാളിന്ദി
5. മിത്രവിന്ദാ
6. സത്യ
7. ഭദ്ര
8. ലക്ഷണ
[ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ]

*അഷ്ട മനോഗുണങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. പരത്വം
2. അപരത്വം
3. സംഖ്യ
4. പരിമാണം
5. പൃഥക്ത്വം
6. സംയോഗം
7. വിഭാഗം
8. വേഗം

*അഷ്ട മംഗലം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ബ്രാഹ്മണൻ
2. പശു
3. അഗ്നി
4. സ്വർണ്ണം
5. നെയ്യ്
6. ആദിത്യൻ
7. ജലം
8. രാജാവ്

*അഷ്ട മംഗല്യം*
🏵🍀🏵🍀🏵🍀🏵🍀🏵
1. കുരവ
2. ദർപ്പണം
3. ദീപം
4. കലശം
5. വസ്ത്രം
6. അക്ഷതം
7. അംഗന
8. സ്വർണ്ണം

*അഷ്ട മന്ത്രിമാർ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ജയന്തൻ
2. ധൃഷ്ടി
3. വിജയൻ
4. സിദ്ധാർത്ഥൻ
5. അർത്ഥസാധകൻ
6. അശോകൻ
7. മന്ത്രപാലൻ
8. സുമന്ത്രൻ
[ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു മന്ത്രിമാരാകുന്നു]

*അഷ്ട മാർഗ്ഗങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സമ്യഗ്ദൃഷ്ടി
2. സമ്യക്ക് സങ്കൽപം
3. സമ്യഗ്വാക്ക്
4. സമ്യക്കർമ്മം
5. സമ്യഗാജീവം
6. സമ്യഗ്വായാമം
7. സമ്യക്ക്സ്മൃതി
8. സമ്യക്ക്സമാധി
[ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ]

*അഷ്ട മൂർത്തികൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ [ഹോതാവ്]
7. സൂര്യൻ
8. ചന്ദ്രൻ

*അഷ്ട യോഗിനികൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. മാർജ്ജതി
2. കർപ്പൂരതിലകാ
3. മലയഗന്ധിനി
4. കൗമുദിക
5. ഭേരുണ്ഡ
6. മാതാലീ
7. നായകീ
8. ജയാ [ശുഭാചാരാ]
[ദുർഗ്ഗയുടെ പരിചാരികമാർ]

*അഷ്ട രാഗാദികൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. രാഗം
2. ദ്വേഷം
3. കാമം
4. ക്രോധം
5. ലോഭം
6. മോഹം
7. മദം
8. മാഝര്യം

*അഷ്ട ലോഹങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സുവർണ്ണം
2. രജതം
3. താമ്രം
4. സീസകം
5. കാന്തികം
6. വംശം
7. ലൗഹം
8. തീക്ഷ്ണലൗഹം

*അഷ്ട വർഗ്ഗം*
🏵🍀🏵🍀🏵🍀🏵🍀🏵
1. മേദ
2. മഹാമേദ
3. കാകോളി
4. ക്ഷീരകാകോളി
5. ജീവകം
6. ഇടവകം
7. ഋദ്ധി
8. വൃദ്ധി
[ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്]

*അഷ്ട വസുക്കൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ധരൻ
2. ധ്രുവൻ
3. സോമൻ
4. അഹസ്സ്
5. അനിലൻ
6. അനലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ

*അഷ്ടവിധ കുഷ്ഠങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. വിമർച്ചിക
2. ഭദ്രു
3. മണ്ഡലം
4. ശുക്തി
5. സിദ്ധ്മകം
6. കൃഷ്ണം
7. ശുക്ലം
8. തരുണം
[അഷ്ടാംഗഹൃദയം]

*അഷ്ട വിധ പ്രകൃത്യവസ്ഥകൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂമി
2. വെള്ളം
3. അഗ്നി
4. വായു
5. ആകാശം
6. മനസ്സ്
7. ബുദ്ധി
8. അഹങ്കാരം

*അഷ്ട വിധ പ്രതിമകൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ശിലാമയി
2. ധാതുമയി
3. ലോഹമയി
4. ലേപ്യ
5. ലേഖ്യ
6. മൃൺമയി
7. മണിമയി
8. മനൊമയി

*അഷ്ട വിവാഹങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ബ്രാഹ്മം
2. ദൈവം
3. ആർഷം
4. പ്രാജാപത്യം
5. ഗാന്ധർവ്വം
6. ആസുരം
7. രാക്ഷസം
8. പൈശാചം

*അഷ്ട വിധനായികമാർ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സ്വാധീനപതിക
2. വാസകസജ്ജിക
3. വിരഹോൽക്കണ്ഠിത
4. വിപ്രലബ്ധ
5. ഖണ്ഡിത
6. കലഹാന്തരിത
7. പ്രോഷിതഭർത്തൃക
8. അഭിസാരിക

*അഷ്ടാംഗയോഗങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധ്യാനം
7. ധാരണ
8. സമാധി

*അഷ്ടാംഗഹൃദയം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
[ചികിത്സാവിധി]

*അഷ്ട ലക്ഷ്മി*
🏵🍀🏵🍀🏵🍀🏵🍀🏵
1. ആദിലക്ഷ്മി
2. ധനലക്ഷ്മി
3. ധന്യലക്ഷ്മി
4. സന്ദാനലക്ഷ്മി
5. വിജയലക്ഷ്മി
6. വിദ്യാലക്ഷ്മി
7. ധൈര്യലക്ഷ്മി
8. ഗജലക്ഷ്മി

*അഷ്ടോപായങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. യജ്ഞം
2. ദാനം
3. വേദാദ്ധ്യയനം
4. തപസ്സ്
5. ദമം
6. സത്യം
7. ഋജുശീലം
8. ദുഷ്ടതയില്ലായ്മ
[സ്വർഗ്ഗപ്രാപ്തിക്കുള്ള ഗുണങ്ങൾ]

*​അഷ്ട ഗോപാലം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ആയുര്‍ ഗോപാലം
2. സന്താന ഗോപാലം
3. രാജ ഗോപാലം
4. ദാശാക്ഷരീ ഗോപാലം
5. വിദ്യാ ഗോപാലം
6. ഹയഗ്രീവ ഗോപാലം
7. മഹാബല ഗോപാലം
8. ദ്വാദശാക്ഷര ഗോപാലം
[ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങൾ]

☘🌺☘🌺☘
🏵🍀🏵🍀🏵🍀🏵🍀🏵

Address

Taliparamba
670143

Website

Alerts

Be the first to know and let us send you an email when Sastham Kottam Mullool posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category