Padavil Sree Muthappan Madappura

Padavil Sree Muthappan Madappura Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Padavil Sree Muthappan Madappura, Hindu temple, Padavil, Kuppam, Taliparamba.

04/05/2026

Padavil Muthappan Padavil Sree Muthappan Madappura

🙏പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര:🙏കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും രണ്ട് കിലോമീറ്റർ വടക്ക് മാറി കുപ്പം പുഴയുടെ [ പുരാണ...
20/04/2026

🙏പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര:🙏
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും രണ്ട് കിലോമീറ്റർ വടക്ക് മാറി കുപ്പം പുഴയുടെ [ പുരാണങ്ങളിൽ കിള നദി എന്നറിയപ്പെടുന്നു ] തീരത്ത് നാഷനൽ ഹൈവെയുടെ പടിഞ്ഞാറ് ഭാഗത്ത് പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം ത്രേതായുഗത്തിൽ ശ്രീരാമന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ പുണ്യഭൂമിയാണെന്നാണ് ഐതിഹ്യം.
മിക്കവാറും എല്ലാദിവസങ്ങളിൽ പടവിൽ മടപ്പുരയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഭക്തരുടെ പ്രാർത്ഥനനേർച്ചയായി ഉച്ചയ്ക്ക് 12.30 to 2.00 pm വരെ മുത്തപ്പൻ വെള്ളാട്ടം തെയ്യവും തിരുവപ്പനയും മുത്തപ്പൻ വെള്ളാട്ടവും രാത്രിയും രാവിലെയായും ഉണ്ടാകാറുണ്ട്. അതുപോലെ എല്ലാദിവസങ്ങളിലും ഉച്ചയ്ക്ക് 1pm to 2 pm വരെ അന്നദാനം നൽകുന്നുണ്ട്. ചില ദിവസങ്ങളിൽ അന്നദാനം ഭക്തജനങ്ങളുടെ ജന്മദിനത്തിലും പൂർവ്വികരുടെ
ഓർമ്മദിനത്തിലും മറ്റു നല്ലദിവസങ്ങളിലും ഇവിടെ അന്നദാനം നൽകി പോകുന്നുണ്ട്. കൂടാതെ അന്നദാനഫണ്ടിലേക്ക് സാധനങ്ങളായും പണമായും നൽകാറുണ്ട്.
🙏അയ്യങ്കര ഇല്ലത്തെ പാടികുറ്റിയമ്മയുടെ വളർത്തു മകനായ മുത്തപ്പൻ [ മാഹാവിഷ്ണു ]
ദിഗ് വിജയത്തിനായി അയ്യങ്കരയിൽ നിന്നും വേട രാജാവിന്റെ വേഷം ധരിച്ച് പുറപ്പെട്ടു. മുഴക്കവെള്ളി കോട്ടയിൽ വച്ച് കോട്ടയുടെ തെക്ക് ഭാഗത്ത് മഹാമേരു പർവ്വതം പോലെ ഉയർന്നു നില്ക്കുന്ന കുന്നത്തൂർപാടി കണ്ടു- കുന്നത്തൂർപാടി മുത്തപ്പന്റെ ആരൂഢസ്ഥാനമായി സ്വീകരിച്ചു. കുന്നത്തൂർ പാടി കഴിഞ്ഞാൽ മുത്തപ്പന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം പുരളിമലയാണ് . പുരളിമലയിലെ ആയിര കൊമ്പൻ കോളി എന്ന വൻ വൃക്ഷചുവട്ടിൽ വച്ച് പരമശിവനെ [വെള്ളാട്ടം] മുത്തപ്പൻ കണ്ടുമുട്ടുന്നു. രണ്ടു പേരും അവിടെ നിന്നും കുന്നത്തൂർ പാടിയിലേക്ക് തിരച്ച് പോരുന്നു. കുന്നത്തൂർ പാടിയിൽ നിന്നും കടലോട് കണ്ണപുരം നോക്കി പടിഞ്ഞാറോട്ട് പുറപ്പെട്ട് പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ [തളിപ്പറമ്പ ] വന്ന് ത്രിമൂർത്തികളായ കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിലും തൃച്ചoബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും തളിപ്പറമ്പ ശ്രീരാജ രാജേശ്വരക്ഷേത്രത്തിലും കുളിച്ച് വന്ദിച്ച ശേഷം പടിഞ്ഞാറ് തിരിഞ്ഞപ്പോൾ ത്രേതായുഗത്തിൽ ശ്രീരാമ പാദസ്പർശത്താൽ അനുഗ്രഹീതമായ നരിക്കോട് കുന്നുമംഗലത്ത് ഈറ്റിശ്ശേരി ഇല്ലത്തെ ജൻമ ഭൂമി കാണുകയും ദൈവത്തിന് ആറാട്ടിനും അലങ്കാരത്തിനും ഉചിതമായ സ്ഥലമെന്ന് കണ്ട് മുത്തപ്പൻ ചെറുക്കനോടൊപ്പം [വെള്ളാട്ടം] അവിടേക്ക് എഴുന്നള്ളുകയും ചെയ്തു. അവിടെ സ്വയം ഭൂവായ പ്ലാവ് വൃക്ഷത്തിൽ ദൈവം പടവില്ല് ചാർത്തിയ പ്രദേശം പടവിൽ എന്ന പേരിലും വൃക്ഷത്തോട് ചേർന്ന് പിൽക്കാലത്ത് പണിത മടപ്പുര "പാലുള്ള വൃക്ഷം" [ പ്ലാവ് ] പടവിൽ മടപ്പുര എന്ന പേരിലും പ്രശസ്തമായി.
🙏ഇന്ന് പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരുപാട് വർഷങ്ങൾക്ക് മുൻപ് വിഷ്ണു മൂർത്തിയെ കെട്ടിയാടിച്ച സമയത്ത് വിഷ്ണു മൂർത്തിക്ക് സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ ചുട്ടെടുത്ത മത്സ്യ മാംസാദികളുടെ അംശങ്ങൾ കാണുകയാൽ സ്വർണ്ണ പ്രശ്നം വച്ച് നോക്കിയപ്പോൾ ഈ സ്ഥലം മുത്തപ്പൻ ദിഗ്വിജയത്തിനു പുറപ്പെട്ടപ്പോൾ പടവില്ല് ചാർത്തിയ സ്ഥലമാണെന്ന് കണ്ടു. ഈ പ്ലാവ് വൃക്ഷം മുത്തപ്പന്റെ സ്വയംഭൂവായ പ്രതിഷ്ഠയാണെന്നും പ്ലാവിന് ചുവട്ടിൽ നിന്നും ദൈവത്തിന്റെ ആയുധങ്ങൾ ലഭിക്കുമെന്നും ഈ സ്ഥലത്ത് മുത്തപ്പന്റെ മടപ്പുര വേണമെന്നും കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രശ്നമുഖാന്തരം പ്ലാവിന് ചുവട്ടിൽ കുഴിച്ചു നോക്കിയപ്പോൾ മുത്തപ്പന്റെ വാളും ശരങ്ങളും മറ്റു പൂജാദി സാമഗ്രികളും കിട്ടുകയും പിന്നീട് അവിടെ പ്ലാവിനോട് ചേർന്ന് മുത്തപ്പന്റെ മടപ്പുര പണികഴിപ്പിക്കുകയും ചെയ്തു. കഴിച്ചെടുത്തു കിട്ടിയ വാളും ശരങ്ങളും മറ്റും വിധിപ്രകാരം ഇന്നും പൂജിച്ച് പോരുകയും ചെയ്യുന്നു.പ്ലാവ് വൃക്ഷത്തെ പ്രധാന പ്രതിഷ്ഠയായി കണക്കാക്കി പൂജിച്ച് പോരുന്നു. വൃക്ഷത്തിന്റെ കാതൽ തുരന്നെടുത്ത് അതുകൊണ്ട് നിർമ്മിച്ചതാണ് മടപ്പുരക്ക് അകത്ത് പൂജിക്കുന്ന രണ്ട് പീഠ പ്രതിഷ്ഠകൾ. അതുപോലെ ദൈവം പുറത്ത് ഉപയോഗിക്കുന്ന ചിത്രപീഠം ഈ വൃക്ഷത്തിന്റെ ഒരു ശാഖ മുറിച്ചുണ്ടാക്കിയതാണ്
🙏മടപ്പുര നിർമ്മിച്ചത് മുതൽ ഇവിടത്തെ ഭദ്രദീപം കെടാവിളക്കായി ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇവിടാ വളരെ ആഘോഷപൂർവ്വം ഉത്സവം നടത്തിവന്നിരുന്നു. തിരുവപ്പന മഹോത്സവ കാലത്ത് വൈരാംകോട്ടം ശ്രീപെരുമ്പഴയച്ചൻ ക്ഷേത്രത്തിൽ നിന്നും മത്സ്യകാഴ്ചവരവ് പടവിൽ മടപ്പുരയിലെ ഒരു പ്രത്യേകതയാണ്.അതുപോലെ തന്നെ കണികുന്ന് കോൽക്കളി സംഘത്തിന്റെ കൊൽക്കളിയും ഉത്സവത്തിന്റെ പ്രതേകതയാണ് . . 200 വർഷങ്ങൾക്കുമുമ്പുവരെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കുടകിൽ നിന്നു പോലും ഭക്തജനങ്ങൾ പടവിൽ മടപ്പുരയിൽ ദർശനത്തിനായി എത്തിയിരുന്നു. അതിനിടയിൽ പടവിൽ മടപ്പുരയിൽ മഹാസിദ്ധനും ശേഷ്ടനുമായ മടയനെഴുത്തച്ചൻ എന്നൊരാൾ ദർശനത്തിനായി വന്നിരുന്നു. അദ്ദേഹം പ്രസിദ്ധമായ മാടായിക്കാവ് ക്ഷേത്രത്തിലെ ദേവിയിൽ നിന്നും നേരിട്ട് പ്രസാദം സ്വീകരിച്ചിട്ടുള്ള ദിവ്യശക്തിയുള ആളായിരുന്നു . അങ്ങനെയുളെ അദ്ദേഹം ഇവിടുത്തെ മടയൻ്റെ കൂടെ മടപ്പുരയിൽ വരികയും ഒരു പയങ്കുറ്റി ആവശ്യപ്പെടുകയും കുളിച്ചു വന്നതിനുശേഷം പയങ്കറ്റി തരാമെന്നും പറഞ്ഞതിൽ കുപിതനായ മടയൻ എഴുത്തഛൻ മനം നൊന്ത് പയങ്കുറ്റിക്ക് കാത്ത് നിൽക്കാതെ തിരിച്ചു പോയി. അതിനു ശേഷമാണ് പടവിൽ മടപ്പുരയുടെ അഭിവൃദ്ധിക്ക് കുറവുവരാൻ തുടങ്ങിയത്. അടുത്ത കാലത്തായി നടന്ന സ്വർണ്ണ പ്രശ്നത്തിൽ മടയൻ എഴുത്തച്ചന്റെ ഇഷ്ടക്കേടാണ് മടപ്പുരയുടെ പ്രശസ്തിക്ക് മങ്ങലേറ്റതിന് കാരണമെന്ന് കണ്ടു. പ്രശ്നത്തിൽ നിർദ്ദേശിച്ച പ്രകാരം ശൃoഗേരിശാരദാപീഠം മഠാധിപതി ജഗദ്ഗുരു ഭാരതീതീർത്ഥ സ്വാമികളുടെ ഉപദേശപ്രകാരം മടയൻ എഴുത്തച്ചന്റെ പ്രീതിക്കായി നവചണ്ഡികായാഗം 1993 സപ്തംബർ 11 ന് നടത്തുകയുണ്ടായി .. നവചണ്ഡിയെഗത്തിനുശേഷം നല്ല ഐശ്വര്യവും അഭിവൃദ്ധിയും വരാൻ തുടങ്ങി. അന്നുമുതൽ ഉച്ചയ്ക്ക് എല്ലാ ദിവസവും ഭക്തജനങ്ങൾക്കുള അന്നദാന പ്രസാദം നൽകാൻ തുടങ്ങി.
🙏☺️അതുപോലെ പടവിൽ മടപ്പുരയുടെ വിശേഷദിവസങ്ങളായ തിരുവപ്പനമഹോത്സവം പുത്തരിമഹോത്സവം നവമി മൂന്നോടിയായി ബന്ധപ്പെട്ട് മടയൻ എഴുത്തച്ചൻ്റെ മെതിയടിയും ഗ്രന്ഥക്കെട്ടും വച്ചു പൂജിക്കുന്ന പഴയങ്ങാടി എരിപുരതുള്ള നടക്കൽ തറവാട്ടിൽ പോയി തൊഴുതു തുടങ്ങുന്നത് ഇന്നും തുടർന്നു പോരുന്നു. മടയൻ എഴുത്തിൻ്റെ മെതിയടിയും ഗ്രന്ഥവും വച്ചു പൂജ നടത്തുന്ന നടക്കൽ തറവാട്ടിൽ പൂജകൾ ചെയ്യുന്നത് മാടായിക്കാവിലെ പിലാരൻമാരാണ്. നവമിയും വാവു ദിവസങ്ങുമാണ് ഇവിടുത്തെ പ്രധാനദിവസങ്ങൾ.
ഇന്ന് പടവിൽ മടപ്പുരയിൽ സന്താന സൗഭാഗ്യത്തിനും മകളുടെ വിവാഹ സകദാഗ്യത്തിനുമുള്ള പ്രാർത്ഥനക്ക് ഫലസിദ്ധിയുണ്ടായ ഉദാഹരണങ്ങൾ ഒട്ടനവധിയാണ് .ഭക്തരുടെ പ്രാർത്ഥനയുടെ ഫലസിദ്ധിക്ക് ശേഷം അവർ തടത്തുന്ന നേർച്ച വെള്ളാട്ടവും തിരുവപ്പനയും മടപ്പുരയിലെ കല്പന അടിയന്തിരങ്ങൾക്ക് പുറമെ പതിവായി നടക്കുന്നു.

🙏കുംഭം മാസം 19 മുതൽ 22 വരെ നാല് ദിവസങ്ങളിൽ തിരുവപ്പന മഹോത്സവം കൊണ്ടാടപ്പെടുന്നു. തുലാo 9 ന് പുത്തരിയത്സവവും 11 ന് മറുപുത്തരിയും ആഘോഷപൂർവ്വം കൊണ്ടാടുന്നു. കൂടാതെ എല്ലാ സംക്രമത്തിനും വെള്ളാട്ടവും നിത്യവും രണ്ട് നേരം പയങ്കുറ്റിയും നടത്തിപ്പോരുന്നു. ക്ഷേത്ര ദർശനത്തിനായി വരുന്ന ഭക്തജനങ്ങൾക്ക് അന്നദാനം നല്കി വരുന്നുണ്ട്
ഉപക്ഷേത്രങ്ങൾ
1. ഗുരു സ്ഥാനം -നിത്യം ദീപാരാധന - കുംഭം 14 ന് ഗുരുപൂജ.
2. വിഷ്ണുമൂർത്തി ക്ഷേത്രം - നിത്യം ദീപാരാധന, മകരം
23 ന് കളിയാട്ടം
3. ഗുളികൻ ദൈവസ്ഥാനം -നിത്യം ദീപാരാധന, കുംഭം
20 ന് ഗുളികൻ ദൈവം കെട്ടിയാടിക്കുന്നു.

🙏വിവിധ മടപ്പുര കമ്മിറ്റിയുടെ കീഴിൽ ഭക്തജനങ്ങളും കുടുംബാംഗങ്ങളും വ്യക്തികളും ചേർന്ന് ക്ഷേത്ര പഠിപ്പുര , കഴകപ്പുര, തിരുമുറ്റം പന്തൽ, ക്ഷേത്രകുളം, ഗുളികൻസ്ഥാനം, വിഷ്ണു മൂർത്തി ക്ഷേത്രം , ഗുരുസ്ഥാനം , നടപ്പന്തൽ, കിണർ,കൽവിളക്ക്, വഴിപാട് കൗണ്ടർ, പാചകശാല, ഊട്ടുപുര , വഴിപാട് കൗണ്ടറും ഓഫീസും എന്നിവയുടെ നിർമ്മാണപ്രവർത്തികളും നടന്നു. ഇനിയും മടപ്പുരയുടെ പുരോഗതിക്കായ് ഒരുപാട് കാര്യങ്ങൾ ചെയ്തുവരാനുണ്ട്. അതിന് തുടർന്നു വരുന്ന കമ്മിറ്റികൾക്ക് മുത്തപ്പനീശ്വരൻ്റെ സഹായം ഉണ്ടാകട്ടെ

❤️മത്സ്യ കാഴ്ച
പടവിൽ ശ്രീ മുത്തപ്പൻ ക്ഷേത്രവുമായും മുത്തപ്പനുമായും അദേദ്യമായ ബന്ധം വള്ളുവൻ സമുദായത്തിന് പുരാതന കാലം മുതൽക്കുണ്ട്. കടവൻ മാർ സമർപ്പിക്കുന്ന മത്സ്യം മുത്തപ്പന് നിവേദ്യമാണ്. ഉത്സവകാലത്ത് ആചാരപൂർവ്വം സമർപ്പിക്കുന്ന മത്സ്യ കാഴ്ച ഒഴിച്ചുകൂടാൻ പറ്റാത്തതാണ് എന്നത് ചരിത്ര യഥാർത്ഥ്യമാണ്.
പെരുമ്പുഴയച്ചൻ ക്ഷേത്രനടയിൽ സമുദായക്കാരും അല്ലാത്തവരും ഉത്സവദിവസം പിടിച്ചെടുത്ത് സമർപ്പിക്കുന്ന മത്സ്യം പൂജിച്ച് കാഴ്ച്ചയെടുക്കുന്നവർ കുറി തൊട്ട് വന്ദിച്ച് ആചാരപൂർവ്വം എടുക്കുന്ന മത്സ്യ കാഴ്ച വാദ്യഘോഷങ്ങളും ആർപ്പുവിളികളുമായി ആരവത്തോടെ ആബാലവൃദ്ധം സമുദായക്കാരും അല്ലാത്തവരും ചേർന്ന് മുത്തപ്പ സന്നിധിയിലെത്തിക്കുന്ന കാഴ്ചയെ വരവേൽക്കാനായി നിറവിളയ്ക്കും താലപ്പൊലിയും വാദ്യഘോഷങ്ങളും വെടിക്കെട്ടുമായി മുത്തപ്പൻ ക്ഷേത്രക്കാർ സ്വീകരിക്കുകയും ചെയ്യുന്നത് ഭക്തിനിർഭരമായ ചടങ്ങാണ്.
മുത്തപ്പൻ തിരുവപ്പനയും പെരുമ്പുഴയച്ചനും സമാനതക ഏറെയുള്ള ദൈവങ്ങളാണ് .സന്താനലബ്ധിക്കായി ഈശ്വര പ്രാർത്ഥനയാൽ ഉദയം ചെയ്ത ശൈവവൈഷ്ണവ തേജസ്വികളാണ് .പൊയ്ക്കണ്ണണിയുന്ന ദേവതകൾ ജലാശയങ്ങളായ തിരുവഞ്ചിറയിലും പെരുമ്പുഴയിലും നിന്ന് ലഭിച്ചു എന്നതാണ് ഐതിഹ്യം .പുഴയോരങ്ങളിലാണ് പ്രധാന ആരൂഢ സ്ഥാനങ്ങൾ മത്സ്യവുമായി ഇഴപിരിയാത്ത ബന്ധമുണ്ട്, മധുവാണ് ഇഷ്ട പാനീയം
ശ്രീപെരുമ്പുഴയച്ചൻ
സന്താനലബ്ധിക്കായി മഹാവിഷ്ണുവിനെ ധ്യാനം ചെയ്ത ദമ്പതികളായ കങ്കാള ദേവർക്കും വാരിക്കാ ദേവിയമ്മയ്ക്കും വടുവ ചെട്ടി കുലത്തിൽ പിറന്നുവീണ അരുമ സന്താനമാണെത്രെ പിന്നീട് ശ്രീപെരുമ്പുഴയച്ചൻ ദൈവമായി മാറിയത്.
വള്ളുവൻ സമുദായത്തിൽ പെട്ട, നാലില്ലം [ആയിപ്പ; പുലുവപ്പ, കല്ലൂരി, എടച്ചേരി ] കടവൻമാരാൽ പരിപാലിക്കപ്പെട്ടു പോരുന്ന ദൈവമാണ് ആദി പെരുമ്പുഴയച്ചൻ എന്ന ശ്രീ പെരുമ്പുഴയച്ചൻ. മത്സ്യ ബന്ധനവും കടവ് കടത്തലും കുലത്തൊഴിലായി സ്വീകരിച്ച ഇവർക്ക് പെരുവമ്പുഴയാറ്റിൽ (പെരുമ്പുഴയാറ്റിൽ) നിന്നും ലഭിച്ച ദൈവമാണെന്നാണ് ഐതിഹ്യം. കടത്തുകാരായതിനാൽ കടവൻമാരെന്നും പേര് ചൊല്ലി വിളിക്കുന്നു.
കുപ്പം വൈര്യാം കോട്ടം [ വൈരജാതൻകോട്ടം], ശ്രീ പെരുമ്പുഴയച്ചൻ ദൈവത്തിന്റെ അറിയപ്പെടുന്ന ആരൂഢങ്ങളിൽ ഒന്നാണ്. വെള്ളിക്കൽ നടുവിലെ പുരയിൽ തറവാട്ടിൽ കൊട്ടിലക സങ്കല്പമായി പീഠ പ്രതിഷ്ഠ നടത്തി പരിപാലിച്ചു പോരുന്ന ദേവൻ, വൈര്യാംകോട്ടം കൈയ്യങ്കോട് കുഞ്ഞിപ്പുര തറവാട്ടിൽ എത്തി എന്നാണ് പഴമക്കാർ പറഞ്ഞ് അറിയുന്നത്
ക്ഷേത്രവുമായി ബന്ധപ്പെട്ട് തന്നെ വള്ളുവൻ സമുദായക്കാരാൽ സംരക്ഷിച്ചു പോരുന്ന കൊടുങ്ങല്ലൂർ ശ്രീ കൂറുമ്പ ഭഗവതിയുടെ മറ്റൊരു തറവാട് ആരംഢം ഉണ്ട്.
നമ്മുടെ പ്രദേശത്തുള്ള മറ്റ് ക്ഷേത്രങ്ങൾ
1. പയറ്റിയാൽ ഭഗവതി ക്ഷേത്രം [ വൈശാഖ ക്ഷേത്രം]
മുക്കുന്ന്, കുപ്പം
2. കന്നൂൽ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം
പടവിൽ, കുപ്പം.
നേർച്ച ബുക്കിംഗ് വേണ്ടി വിളിക്കുക - 460 2082749
Padavil Sree Muthappan Madappura

Padavil Sree Muthappan Madappura 🙏

Padavil Sree Muthappan Madappura is situated about 2 km north of Taliparamba in Kannur district, on the banks of the Kuppam River (known as Kila River in Puranas), on the western side of the National Highway. According to legend, this sacred land was blessed by the footprints of Lord Rama during the Treta Yuga.

Daily rituals include Muthappan Vellattam Theyyam and Thiruvappana, usually conducted between 12:30 PM and 2:00 PM, along with morning and night performances. Annadanam (free meal) is offered daily from 1:00 PM to 2:00 PM, sponsored by devotees on special occasions like birthdays, memorial days, and auspicious events.

✨ Legend

Muthappan, believed to be an incarnation of Lord Vishnu, set out on a divine journey in the form of a hunter king. After visiting several sacred places including Kanhirangad, Trichambaram, and Rajarajeshwara temples, he reached Narikkode in Taliparamba. There, at a self-manifested jackfruit tree, the divine presence was established—giving the place the name Padavil Madappura.

Later, through divine revelations (Prasnam), sacred weapons like sword and arrows were discovered beneath the tree, confirming it as Muthappan’s sacred abode. The tree itself is worshipped as the main deity.

🔥 Special Features

* Eternal sacred lamp (never extinguished)
* Daily rituals and offerings
* Devotee-sponsored Annadanam
* Strong belief in fulfillment of prayers (marriage, children, prosperity)

🎉 Festivals

* Thiruvappana Mahotsavam – Kumbham 19 to 22
* Puthari Festival – Thulam 9
* Marupurthi – Thulam 11
* Special rituals on Sankramam days

🛕 Sub Temples

1. Guru Sthanam
2. Vishnumoorthy Temple
3. Gulikan Sthanam

🐟 Unique Ritual – Fish Offering

Fish offering is an important ritual connected with the Valluvan community. During festivals, fish is ceremoniously offered and brought in a grand procession with traditional music and devotion.

📞 Booking

For Nercha (offerings):
Contact: 460 2082749



🌿 ಕನ್ನಡ ಆವೃತ್ತಿ (Kannada Version)

ಪಡವಿಲ್ ಶ್ರೀ ಮುತ್ತಪ್ಪನ್ ಮಡಪ್ಪುರ 🙏

ಪಡವಿಲ್ ಶ್ರೀ ಮುತ್ತಪ್ಪನ್ ಮಡಪ್ಪುರವು ಕಣ್ಣೂರು ಜಿಲ್ಲೆಯ ತಳಿಪರಂಬದಿಂದ ಸುಮಾರು 2 ಕಿಮೀ ಉತ್ತರಕ್ಕೆ, ಕುಪ್ಪಂ ನದಿಯ ತೀರದಲ್ಲಿ (ಪುರಾಣಗಳಲ್ಲಿ ಕಿಳ ನದಿ) ರಾಷ್ಟ್ರೀಯ ಹೆದ್ದಾರಿಯ ಪಶ್ಚಿಮ ಭಾಗದಲ್ಲಿ ಇದೆ. ತ್ರೇತಾಯುಗದಲ್ಲಿ ಶ್ರೀರಾಮನ ಪಾದಸ್ಪರ್ಶದಿಂದ ಈ ಸ್ಥಳವು ಪವಿತ್ರಗೊಂಡಿದೆ ಎಂಬ ನಂಬಿಕೆ ಇದೆ.

ಪ್ರತಿ ದಿನ ಮಧ್ಯಾಹ್ನ 12:30 ರಿಂದ 2:00ರವರೆಗೆ ಮುತ್ತಪ್ಪನ್ ವೆಳ್ಳಾಟಂ ತೆಯ್ಯಂ ಮತ್ತು ತಿರುವಪ್ಪನ ನಡೆಯುತ್ತದೆ. ಪ್ರತಿದಿನ 1:00 ರಿಂದ 2:00ರವರೆಗೆ ಅನ್ನದಾನ ನೀಡಲಾಗುತ್ತದೆ.

✨ ಪುರಾಣ ಕಥೆ

ಮುತ್ತಪ್ಪನ್ ಮಹಾವಿಷ್ಣುವಿನ ಅವತಾರವಾಗಿ ಬೇಟಗಾರನ ರೂಪದಲ್ಲಿ ದಿವ್ಯ ಯಾತ್ರೆಗೆ ಹೊರಟನು. ಅನೇಕ ಪವಿತ್ರ ಸ್ಥಳಗಳನ್ನು ಸಂದರ್ಶಿಸಿದ ನಂತರ ತಳಿಪರಂಬದ ನರಿಕ್ಕೋಡಿಗೆ ತಲುಪಿದನು. ಅಲ್ಲಿ ಸ್ವಯಂಭೂವಾದ ಪ್ಲಾವು ಮರದ ಕೆಳಗೆ ದೇವರ ಸ್ಥಾಪನೆ ಆಯಿತು—ಇದರಿಂದ ಈ ಸ್ಥಳಕ್ಕೆ ಪಡವಿಲ್ ಮಡಪ್ಪುರ ಎಂಬ ಹೆಸರು ಬಂದಿದೆ.

ನಂತರ ದೇವರ ಆಯುಧಗಳು (ಕತ್ತಿ, ಬಾಣ) ಪತ್ತೆಯಾಗಿದ್ದು, ಈ ಸ್ಥಳವು ಮುತ್ತಪ್ಪನ ಆರೂಢಸ್ಥಾನವೆಂದು ದೃಢಪಟ್ಟಿತು. ಆ ಮರವೇ ಮುಖ್ಯ ಪ್ರತಿಷ್ಠೆಯಾಗಿದೆ.

🔥 ವಿಶೇಷತೆಗಳು

* ನಿತ್ಯ ಜ್ವಲಿಸುವ ಭದ್ರದೀಪ
* ಪ್ರತಿದಿನ ಪೂಜೆಗಳು
* ಅನ್ನದಾನ ಸೇವೆ
* ಭಕ್ತರ ಮನೋವಾಂಛೆಗಳನ್ನು ನೆರವೇರಿಸುವ ನಂಬಿಕೆ

🎉 ಉತ್ಸವಗಳು

* ತಿರುವಪ್ಪನ ಮಹೋತ್ಸವ – ಕುಂಭಂ 19 ರಿಂದ 22
* ಪುಥರಿ ಹಬ್ಬ – ತುಲಾಂ 9
* ಮರುಪುಥರಿ – ತುಲಾಂ 11
* ಸಂಕ್ರಾಂತಿ ದಿನಗಳಲ್ಲಿ ವಿಶೇಷ ಪೂಜೆಗಳು

🛕 ಉಪ ದೇವಾಲಯಗಳು

1. ಗುರು ಸ್ಥಾನ
2. ವಿಷ್ಣುಮೂರ್ತಿ ದೇವಾಲಯ
3. ಗುಳಿಕನ್ ಸ್ಥಾನ

🐟 ವಿಶೇಷ ಆಚರಣೆ – ಮೀನು ಕಾಣಿಕೆ

ವಳ್ಳುವ ಸಮುದಾಯದೊಂದಿಗೆ ಸಂಬಂಧಿಸಿದ ಮೀನು ಕಾಣಿಕೆ ಮುಖ್ಯ ಆಚರಣೆ. ಹಬ್ಬದ ಸಮಯದಲ್ಲಿ ಸಂಗೀತದೊಂದಿಗೆ ಭಕ್ತಿಭಾವದಿಂದ ಮೆರವಣಿಗೆಯಲ್ಲಿ ತರಲಾಗುತ್ತದೆ.

📞 ಸಂಪರ್ಕ

ನೆರ್ಚೆ ಬುಕ್ಕಿಂಗ್‌ಗಾಗಿ:
460 2082749

April 1,5,6,7,11,12,14,16,18,19,24,26,28-2026, തീയതികളിൽ  | മുത്തപ്പൻ വെള്ളാട്ടംസമയം : 12.30 pm അന്നദാനപ്രസാദം:  1 pmനേർ...
18/04/2026

April 1,5,6,7,11,12,14,16,18,19,24,26,28-2026, തീയതികളിൽ | മുത്തപ്പൻ വെള്ളാട്ടം

സമയം : 12.30 pm

അന്നദാനപ്രസാദം: 1 pm

നേർച്ച ബുക്കിംഗ് വേണ്ടി വിളിക്കുക - 460 2082749

Padavil Sree Muthappan Madappura

പടവിൽ ശ്രീ മുത്തപ്പൻ മടപ്പുരയുടെ വഴിപാടു കൗണ്ടറിൽ, പുതിയ സാമ്പത്തിക വർഷമായ 2026–27-ന്റെ ആദ്യ ദിനമായ ഏപ്രിൽ 1 മുതൽ കമ്പ്യ...
01/04/2026

പടവിൽ ശ്രീ മുത്തപ്പൻ മടപ്പുരയുടെ വഴിപാടു കൗണ്ടറിൽ, പുതിയ സാമ്പത്തിക വർഷമായ 2026–27-ന്റെ ആദ്യ ദിനമായ ഏപ്രിൽ 1 മുതൽ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള വഴിപാടു രസീതികൾ ആരംഭിച്ചിരിക്കുന്നു.

ആദ്യ വഴിപാട് രസീതി വഴിപാടു കൗണ്ടറിൽ നിന്ന് പ്രകാശൻ കെ യിൽ നിന്നും നാരായണി സി കെ (കടന്നപ്പള്ളി) , കല്യാണി സി കെ, കടന്നപ്പള്ളി എന്നിവർക്ക് കൈമാറി.

ചടങ്ങിൽ രഞ്ജിത്ത് പടവിൽ (സെക്രട്ടറി), കെ വിജയൻ, ജിതേഷ് പടവിൽ, നിഖിൽ സത്യൻ, നിജിത് പടവിൽ എന്നിവർ പങ്കെടുത്തു.

മാർച്ച് 8,9,12,13,14,15,22,24,28 -2026, തീയതികളിൽ  | മുത്തപ്പൻ വെള്ളാട്ടംസമയം : 12.30 pm അന്നദാനപ്രസാദം:  1 pmനേർച്ച ബുക...
08/03/2026

മാർച്ച് 8,9,12,13,14,15,22,24,28 -2026, തീയതികളിൽ | മുത്തപ്പൻ വെള്ളാട്ടം

സമയം : 12.30 pm

അന്നദാനപ്രസാദം: 1 pm

നേർച്ച ബുക്കിംഗ് വേണ്ടി വിളിക്കുക - 460 2082749

Parassini Muthappan പറശ്ശിനി മുത്തപ്പൻ
Kottiyoor Temple

14/02/2026
പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം മാർച്ച് 3,4,5,6 ,2026 (1201 കുംഭം 19,20,21,22 ) തീയ്യതികളിൽ             ...
09/02/2026

പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം മാർച്ച് 3,4,5,6 ,2026 (1201 കുംഭം 19,20,21,22 ) തീയ്യതികളിൽ

Parassini Muthappan പറശ്ശിനി മുത്തപ്പൻKottiyoor Temple                                                Kollur Mookambika ...
04/02/2026

Parassini Muthappan പറശ്ശിനി മുത്തപ്പൻ
Kottiyoor Temple
Kollur Mookambika Devi

Address

Padavil, Kuppam
Taliparamba
670502

Website

Alerts

Be the first to know and let us send you an email when Padavil Sree Muthappan Madappura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category