08/09/2018
കേരള കത്തോലിക്കാസഭ ഒറ്റ നോട്ടത്തിൽ...
കണ്ടിട്ട് വലിയ സംഭവം ഒന്നും അല്ലലോ എന്ന് പറയുവാൻ മുട്ടിനില്ക്കുന്നവർ ഒന്ന്
അറിഞ്ഞിരിക്കാൻ
👉 മാതാപിതാക്കൾ പോലും നോക്കാൻ മടിക്കുന്ന മാനസിക വൈകല്യമുള്ള, ഓട്ടിസം ബാധിച്ച ,അംഗവൈകല്യമുള്ള , ജന്മനാ എയിഡ്സ് ബാധിതരായ
കുഞ്ഞുങ്ങളെ നോക്കുന്നതിനായി മാത്രം 122 സ്പെഷ്യൽ സ്കൂളുകൾ കത്തോലിക്ക സഭ നടത്തുന്നു.
👉എയ്ഡ്സ് രോഗികൾ, കുഷ്ഠരോഗികൾ,
പകരുന്ന വിവിധ രോഗമുള്ളവർ , അംഗവൈകല്യമുള്ളവർ, മാനസികരോഗികൾ ഇവർക്ക് അഭയമരുളുന്ന 2153 ധർമ്മ സ്ഥാപനങ്ങൾ.
👉 മദ്യത്തിനും മയക്കുമരുന്നിനും അടിമപെട്ടവർക്ക് ചികത്സ നൽകുന്ന 98 സ്ഥാപനങ്ങൾ.
👉 ഒരു ആയുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു വാർധക്യത്തിൽ സ്വഭവനത്തിൽ നിന്ന് ചണ്ടി പോലെ വലിച്ചെറിയപ്പെട്ട മാതാപിതാക്കളെയും ,
യൗവനത്തിന്റെ ചോരത്തിളപ്പിൽ ശരീരസുഖം തേടി നടന്ന മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട്
തെരുവിലും കുപ്പതൊട്ടിയിലുമായി വലിച്ചെറിയുന്ന കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന 845 കെയർ ഹോംസ്
ദൈവം ഇല്ലാത്തവരെ...
മതം ഇല്ലാത്തവരെ...
വിമർശനം ഹോബി ആയി സ്വീകരിച്ചവരെ..
ചാനൽ ചർച്ചകളിൽ സദാ കത്തോലിക്ക സഭക്ക് എതിരെ അസഭ്യവർഷം മുഴക്കുന്നവരെ ...
കടന്നു വരൂ,കടന്നു വരൂ, കടന്നു വരൂ...
ഇനിയും ഉറക്കെ, ഉറക്കെ,പറയൂ
കത്തോലിക്കാ സഭ മാഫിയയാണ്, തട്ടിപ്പാണ് എന്നൊക്കെ
ദാ എന്നിട്ടു ഇത് പോലെ ഏതാനം സ്ഥാപനങ്ങൾ തുടങ്ങി മാതൃകയാകൂ...😜😜😜
കേരള ജനത സാംസ്കാരികമായി , ബൗദ്ധീകമായി വളർന്നവരാണ് എന്ന് നിങ്ങൾ ഉറക്കെ പ്രഘോഷിക്കുമ്പോൾ അതിന് ഒരു പരിധി വരെ കാരണം നേഴ്സറി മുതൽ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് വരെയും നേടാൻ പ്രാപ്‌തരാക്കുന്ന ഞങ്ങൾ നടത്തുന്ന 5613 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട്കൂടെയാണ് എന്നതും തമസ്കരിക്കരുതേ.
കത്തോലിക്കരായ അമ്പത്തിയാറു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി എണ്ണൂറ്റി മുപ്പത്തിരണ്ട് പേർ മാത്രമല്ല ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ പിന്നെയോ 3 കോടി 50 ലക്ഷം വരുന്ന കേരള സമൂഹം മുഴുവനും ആണെന്നത് ഓർമ്മിക്കാം.
കേരള കത്തോലിക്കാ സഭ എന്നും കേരള ജനതയുടെ ഉന്നമനത്തിനും വളർച്ചക്കും വേണ്ടിയാണു നിലകൊണ്ടിട്ടുള്ളത്..ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും
I am proud to be a Catholic👍
As a Catholic I have a sustainable role for the development of my Nation
🖊️ ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
(സിബി അച്ചൻ )
എം.സി.വൈ.എം സഭാതല ഡയറക്റ്റർ