ചുഡുവാലത്തൂർ ശ്രീ മഹാശിവക്ഷേത്രം

  • Home
  • India
  • Shoranur
  • ചുഡുവാലത്തൂർ ശ്രീ മഹാശിവക്ഷേത്രം

ചുഡുവാലത്തൂർ ശ്രീ മഹാശിവക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചുഡുവാലത്തൂർ ശ്രീ മഹാശിവക്ഷേത്രം, Hindu temple, Chuduvalathur, Shoranur.

ക്ഷേത്ര ഐതിഹ്യം :-
-----------------------------------------
യുഗാന്താരത്തിൽ ഭഗവാൻ ശിവൻറെ പരമഭക്തനായ 'ഖര'നാൽ പ്രതിഷ്ഠിച്ച് സാന്നിദ്ധ്യപ്പെടുത്തിയതാണ് എന്നാണ് സങ്കൽപ്പം. അക്കാലത്ത് ഈ പരിസരം ജനവാസമില്ലാതെ കാടുപിടിച്ച് കിദന്നിരുന്നതും, കാലാന്തരത്തിൽ ജനവാസം ഉണ്ടായതുമാകുന്നു. അങ്ങിനെ ജനങ്ങളുടെ താൽപര്യാർത്ഥം പ്രതിഷ്ഠിച്ച ശിവസാന്നിധ്യമാണ് നമ്മൾ ആരാധിച്ചുപോരുന്ന മേൽതേവർ. മേൽതേവരുടെ ഉപദേവനായി ശാസ്താവിനെയും

സാന്നിദ്ധ്യപ്പെടുത്തി. ഈ ദേവൻറെ പരിസരം വെട്ടിതെളിക്കുകയും തത്ഫലമായി ഖര പ്രതിഷ്ഠപിതമായ ശിവലിംഗം കാണാനിടവരികയും ചെയ്തു. അതിനുശേഷം താന്ത്രികവിധി പ്രകാരം കർമ്മാദികളും സാന്നിധ്യവൃത്തികരങ്ങളായ കർമ്മങ്ങളും ചെയ്ത് ദേവനെ ശുദ്ധിവരുത്തുകയും ചൈതന്യം വീണ്ടെടുത്ത്‌ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു.

ക്ഷേത്രത്തിലെ ഇന്ന് കാണുന്ന കിണർ പുരാതനകാലത്ത്‌ ഒരു തടാകത്തിൻറെ ഭാഗമായിരുന്നതായും, ദേവാങ്കനമാരുടെ ക്രീഡാരംഗമായിരുന്നെന്നും ക്രമത്തിൽ തടാകത്തെ ചുരുക്കി ക്രമീകരിച്ച് ദേവാലയത്തിന് ഉപയോഗപ്രദമായ രീതിയിൽ തീർത്ഥകിണർ ആക്കി മാറ്റുകയും ചെയ്തു പറയപ്പെടുന്നു.

അതിനുശേഷം കാലാന്തരത്തിൽ അന്യമതസ്ഥരുടെ കാരണം ബിംബത്തിന് വൈകല്യം സംഭവിച്ചതായും ക്ഷേത്ര നാശം വന്നതായും പറയപ്പെടുന്നു. പിന്നീട് ബ്രാഹ്മണ കുടുംബങ്ങൾ സംഘടിച്ച് ക്ഷേത്രം പുനരുദ്ധാരണം നടത്തി നഷ്ട്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കുകയും ചെയ്തു.

പരമഭക്തനായ അർജുനന് പാശുപതാസ്ത്രം (ശിവാസ്ത്രം) കൊടുത്ത് സന്തുഷ്ടചിത്തനായി ഭക്തരേയും, ലോകത്തേയും അനുഗ്രഹിച്ച് നിൽക്കുന്ന ശാന്ത സ്വരൂപനായ, പാർവതി സമേതനായ ഭഗവാൻ ശിവൻ പടിഞ്ഞാട്ടും ശ്രീപാർവതി ദേവി കിഴക്കോട്ടും തിരിഞ്ഞാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉമാമഹേശ്വരന്മാരുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് ഇവിടെ വരുന്ന അനേകം ഭക്തജനങ്ങൾ ഉമാമഹേശ്വര പൂജ നടത്തിവരുന്നു. വിവാഹപ്രായമെത്തി നിൽക്കുന്ന കന്യകമാർക്ക് മംഗല്യഭാഗ്യം നേടുവാൻ ഈ പൂജ വളരെയധികം ഉത്തമാമാനെന്നാണ് പരമ്പരാഗത വിശ്വാസം.

ചുഡുവാലത്തൂർ പരിസരത്ത് നിത്യനിദാനങ്ങളില്ലാതെ ഇടിഞ്ഞ് പൊളിഞ്ഞ് ചൈതന്യമില്ലാതെ കിടന്നിരുന്ന കാർത്ത്യായനി ക്ഷേത്രത്തിലെ സ്വത്ത് ദേവസ്വത്തിൽ ലയിപ്പിക്കുകയും അവിടെ നിന്ന് ദേവീസാന്നിദ്ധ്യത്തെ മതിൽക്കകത്ത് പ്രതിഷ്ഠിച്ച് ഇവിടുത്തെ ഉപദേവതയായി ആരാധിച്ചുപോരുന്നതാണ് ഇന്ന് കാണുന്ന കാർത്ത്യായനി ദേവ്. ഈ ദേവിയുടെ ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറ് മൂലയിൽ ഗണപതിയെ ശിലയിൽ കൊത്തി സാന്നിദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

🙏🙏🙏🛕🛕🛕
19/12/2025

🙏🙏🙏🛕🛕🛕

01/12/2025

🔥 ചൂടുവാലത്തൂർ ശിവക്ഷേത്രത്തിൽ 🔥
🌟 തൃക്കാർത്തിക മഹോത്സവം 🌟
തിയ്യതി: ഡിസംബർ 4
🪔 പ്രധാന വഴിപാടുകൾ 🪔
കാർത്യായനിദേവിയുടെ അനുഗ്രഹത്തിനായി:
* ചുറ്റുവിളക്ക്
* നിറമാല
* ഭഗവതിസേവ
* രക്തപുഷ്പാഞ്ജലി
📢 അന്നത്തെ പ്രത്യേക പരിപാടികൾ 📢

വൈകുന്നേരം അഷ്ടപദി
വൈകുന്നേരം മൊത്തം ചുറ്റുവിളക്ക്

തൃക്കാർത്തിക ദിവസം നടക്കുന്ന മൊത്തം ചുറ്റുവിളക്കിൽ ഭക്തജനങ്ങൾക്കും വിളക്കുകൾ സമർപ്പിച്ച് പങ്കാളികളാവാം.
വിളക്ക് ഒന്നിന് സമർപ്പിക്കേണ്ട തുക: ₹ 20/- (ഇരുപത് രൂപ)
ഭക്തജനങ്ങളെല്ലാം ഭഗവാൻ്റെയും ഭഗവതിയുടെയും അനുഗ്രഹത്തിനായി ഈ മഹോത്സവത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

17/11/2025

ഭക്തജനങ്ങളെ
അയ്യപ്പന്റെ പ്രതിഷ്ഠാദിനം *19/11/25 വൃശ്ചികം 03* ന്..... വിശേഷാൽ പൂജകളും അഭിഷേകങ്ങളും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന വഴിപാടുകൾ :-
നിറമാല *800*
നവകം *500*
പഞ്ചഗവ്യം *1000*
നെയ്യ് അഭിഷേകം *250*
ഭസ്മാഭിഷേകം *50*
ഇളനീർ ധാര *50*
പാലഭിഷേകം *50*
തേൻ അഭിഷേകം *50*
പനിനീർ അഭിഷേകം *50*
നെയ്പായസം *80*

https://www.youtube.com/live/biR1A1rfnpA?si=YMehxLzj1D9LTVqT
01/03/2025

https://www.youtube.com/live/biR1A1rfnpA?si=YMehxLzj1D9LTVqT

ഷൊർണൂർ ചുഡുവാലത്തൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടികൾ..

09/08/2024

ഭക്ത ജനങ്ങളെ ചുഡുവാലത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറയും, പുത്തിരിയും (11/08/24) ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.....
ഭക്ത ജനങ്ങളുട സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു
പ്രധാന വഴിപാടുകൾ :-
ത്രിമധുരം - ₹70
പുത്തിരി പായസം :- ₹100

12/04/2024

ഓം നമ: ശിവായ..
ഭക്തജനങ്ങളെ ചുഡുവാലത്തൂർ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഇന്ന് ( 12-4-2024 വെള്ളിയാഴ്ച ) നടത്തുന്നതാണ്. :
അന്നേ ദിവസം നടത്തുന്ന
പൂജാദി കർമ്മങ്ങൾ .
രാവിലെ 5 ന് നടതുറക്കൽ
ഗണപതി ഹോമം
ഉഷപൂജ
8 മണിക്ക് ശേഷം കാർത്ത്യായനിദേവിക്കും ശിവഭഗവാനും.
നവകം പഞ്ചഗവ്യം
തുടർന്ന് ഉച്ചപൂജ
ഉച്ചക്ക് 11.30 മുതൽ ക്ഷേത്രം അഗ്രശാലയിൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ് ഇന്നത്തെ പ്രസാദ ഊട്ട് സമർപ്പിച്ചിരിക്കുന്നത് ജയപാൽ, ശിവകൃപ , ചുഡുവാലത്തൂർ. ഇന്നത്തെ പ്രസാദ ഊട്ട് സമർപ്പിച്ചവർക്കും അതിൽ പങ്കെടുക്കുന്നവർക്കും ചുഡുവാലത്തൂരപ്പൻ്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

ഉത്സവ കാഴ്ചകൾ
19/03/2024

ഉത്സവ കാഴ്ചകൾ

Address

Chuduvalathur
Shoranur
679121

Opening Hours

Monday 5:30am - 9:30am
5:30pm - 7:30pm
Tuesday 5:30am - 9:30am
5:30pm - 7:30pm
Wednesday 5:30am - 9:30am
5:30pm - 7:30pm
Thursday 5:30am - 9:30am
5:30pm - 7:30pm
Friday 5:30am - 9:30am
5:30pm - 7:30pm
Saturday 5:30am - 9:30am
5:30pm - 7:30pm
Sunday 5:30am - 9:30am
5:30pm - 7:30pm

Telephone

9809149669

Alerts

Be the first to know and let us send you an email when ചുഡുവാലത്തൂർ ശ്രീ മഹാശിവക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചുഡുവാലത്തൂർ ശ്രീ മഹാശിവക്ഷേത്രം:

Share

Category