Camoora Obscura

Camoora Obscura A film camp for students of Al Jamia Al Islamiya.

zakariya muhammed ♥Thwaha ameen ♥
17/11/2019

zakariya muhammed ♥
Thwaha ameen ♥

പപ്പായ ഫിലിംസിന്‍റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ...

മലബാറിന്റെ ഹൃദയനന്മകൾ മനോഹരമായി ആവിഷ്കരിച്ച 'സുഡാനി ഫ്രം നൈജീരിയ'ക്കു ശേഷം  Zakariya muhmmed   ന്റെ പുതിയ സിനിമ  #ഹലാൽ_ല...
13/10/2019

മലബാറിന്റെ ഹൃദയനന്മകൾ
മനോഹരമായി ആവിഷ്കരിച്ച
'സുഡാനി ഫ്രം നൈജീരിയ'ക്കു ശേഷം Zakariya muhmmed ന്റെ പുതിയ സിനിമ
#ഹലാൽ_ലവ്‌_സ്റ്റോറി 😍

https://goo.gl/29TJiu
04/11/2018

https://goo.gl/29TJiu

പരിയേറും പെരുമാള്‍ കണ്ടവരുടെയെല്ലാം മനസില്‍ മാറാ വേദനയായി മാറിയ കഥാപാത്രമാണ് തങ്കരാജ് അവതരിപ്പിച്ച പരിയന്റ.....

30/08/2018

Tell No One (2006)
ടെൽ നോ വൺ (2006)

ഭാഷ: ഫ്രഞ്ച്
സംവിധാനം : ഗുല്ലോം ക്യാനെറ്റ്
പരിഭാഷ : അനൂപ് പി. സി
പോസ്റ്റർ : പ്രവീൺ അടൂ൪

ഹർലാൻ കോബന്റെ “Tell No One" എന്ന നോവലിനെ അടിസ്ഥാനമാക്കിയിറങ്ങിയ ഫ്രഞ്ച് ത്രില്ലെർ.. 2006ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ആ വർഷത്തെ മികച്ച സംവിധായകൻ,നടൻ തുടങ്ങിയവയടക്കം നാല് ഫ്രാൻസ് ദേശീയ അവാർഡുകളാണ് കരസ്ഥമാക്കിയത്..8 വർഷങ്ങൾക്ക് മുൻപ് ഒരു പരമ്പര കൊലയാളിയാൽ കൊല്ലപ്പെട്ട തന്റെ ഭാര്യ മാർഗരറ്റിന്റെ ഓർമയിൽ ജീവിതം തള്ളി നീക്കുന്ന ഡോക്ടർ അലക്സാണ്ടർ ബേക്കിന്റെ(francois cluzet) ജീവിതം മാറിമറിയുന്നത് ഒരൊറ്റ ദിവസംകൊണ്ടാണ്... തന്റെ ഭാര്യ കൊല്ലപ്പെട്ട അതേ തടാകക്കരയിൽവെച്ചുതന്നെ പോലീസിന് 8 വർഷം മുൻപ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്ന രണ്ടു ശവശരീരങ്ങൾകൂടി ലഭിക്കുന്നു.ബേക്ക് ആണ് ആ കൊലപാതകങ്ങൾ ചെയ്തതെന്ന് സംശയിക്കാൻ പോലീസിന് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നു. അതേ ദിവസംതന്നെ ഡോക്ടർ ബേക്കിന് കൊല്ലപ്പെട്ട തന്റെ ഭാര്യയുടെ വീഡിയോ ഉള്ള ഒരു ഇമെയിൽ സന്ദേശം ലഭിക്കുന്നു..നമ്മൾ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു മാർഗരറ്റ് പറയുന്ന ആ വീഡിയോയുടെ നിജസ്ഥിതി തേടിയിറങ്ങുന്ന ഡോക്ടർ ബേക്കിന് അഭിമുഖീകരിക്കാനുള്ള പ്രശ്നങ്ങൾ വളരെ വലുതായിരുന്നു. തന്റെ മറ്റൊരു കുടുംബസുഹൃത്തായ സ്ത്രീകൂടി കൊല്ലപ്പെടുന്നതോടെ ബേക്കിന്റെ നിലനിൽപ്പ് കൂടുതൽ പരുങ്ങലിലാകുന്നു.ആരാണ് ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ? മാർഗരറ്റ് ജീവനോടെയുണ്ടോ?ബേക്കിന് ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു.

30/08/2018

The Lion King (1994)
ദ ലയൺ കിംങ് (1994)

IMDb ⭐️ 8.5/10

ഭാഷ :ഇംഗ്ലീഷ്
സംവിധാനം :Rob Minkoff, Roger Allers
പരിഭാഷ :ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ

വാൾട്ട് ഡിസ്നിയുടെ 32 ആമത്തെ ആനിമേഷൻ സിനിമയാണ് ദി ലയൺ കിംഗ്‌. സാധാരണ ആനിമേഷൻ സിനിമയിൽ നിന്നും വ്യത്യസ്തമായി ഈ സിനിമയിൽ ഒരുപാട് സംഭാഷണങ്ങൾക്ക് രണ്ട് അർത്ഥങ്ങൾ ഉണ്ട് .. അതുകൊണ്ടുതന്നെ വെറുതെ പരിഭാഷ ചെയ്താൽ ചില സംഭാഷണങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ എന്ന് തോന്നും..അതുകൊണ്ട് അങ്ങനെയുള്ളവയുടെ കൂടെ തന്നെ ചാര നിറത്തിൽ അതിന്റെ രണ്ടാമത്തെ അർത്ഥവും എഴുതിയിട്ടുണ്ട്..ഇങ്ങനെ ഇത്രയധികം രണ്ട് അർത്ഥങ്ങൾ ഉള്ള ആനിമേഷൻ എന്നല്ല സിനിമ തന്നെ വേറെ ഇല്ലെന്ന് തോന്നുന്നു... അതുപോലെ തന്നെ പ്രാസമൊപ്പിച്ചുള്ള വരികളാണ് മറ്റൊരു പ്രത്യേകത..അതും വെറുതെ ഏതെങ്കിലും ഒരു മലയാളം പാട്ട് കൊണ്ട് replace ചെയ്യാൻ കഴിയുന്നവയല്ല..കാരണം ഇതിലെ പാട്ടുകളിലൂടെയാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്..അവ സംഭാഷണം പോലെ എഴുത്തുകയാണ് ചെയ്തിരിക്കുന്നത്..

24/04/2018

തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേ...

കമ്മട്ടിപ്പാടം - ഇന്ന് നമ്മെ വിസ്മയിപ്പിക്കുന്ന ഏതൊരു മഹാ നഗരത്തിന് പിന്നിലും അധികമാരും അറിയാത്തൊരു ചരിത്രമുണ്ടാകും...എറ...
21/05/2016

കമ്മട്ടിപ്പാടം -
ഇന്ന് നമ്മെ വിസ്മയിപ്പിക്കുന്ന ഏതൊരു മഹാ നഗരത്തിന് പിന്നിലും അധികമാരും അറിയാത്തൊരു ചരിത്രമുണ്ടാകും...
എറണാകുളം എന്ന നഗരം ഇന്നത്തെ രീതിയിലേക്ക് ആയതിനു പിന്നിലും അങ്ങനെ കുറെ മനുഷ്യരുടെ സ്ഥലങ്ങളുടെ മണ്ണിനടിയിലായ ചരിത്രമുണ്ട്...
അതാണ് "കമ്മട്ടിപ്പാടം"....
കേവലമൊരു ഒരു ആക്ഷന്‍ സിനിമ എന്നതിനപ്പുറം കാലഘട്ടങ്ങളുടെയും സൗഹൃദത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും ആത്മാർത്ഥാവിശ്ക്കാരമാണ് "കമ്മട്ടിപ്പാടം"...!!
രാജീവ് രവി എന്ന പ്രതിഭയോടുള്ള പ്രത്യേക ഇഷ്ടത്തിന് കാരണം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളെ അവതരിപ്പിച്ച രീതിയിലെ വാണിജ്യപരമായ കൂട്ടിചേർക്കലുകൾ ഇല്ല എന്നതാണ്...അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലൂപ്പസ് തുടങ്ങി അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ കണ്ട എനിക്ക് അദ്ദേഹത്തിന്റെ മൂന്നാമങ്കം കാണുക എന്നത് രണ്ടാം ദിവസത്തിലേക്ക് മാറ്റി വയ്ക്കുവാനാകുന്നതല്ല...!!!
ആദ്യ രണ്ട് സിനിമകളിലും രാജീവ് രവി തയ്യാറാക്കിയ അതേ രീതിയില്‍, പച്ചയായ ജീവിതങ്ങൾ അതിന്റേതായ രീതിയില്‍ ഒരു ഒത്തു തീർപ്പിനും തയ്യാറാകാതെ പൂര്‍ണമായ തികവോടെ വെടിപ്പോടെ ഇതിലും അവതരിപ്പിച്ചിരിക്കുന്നു...!!!
വിവിധ കാലഘട്ടങ്ങളിൽ കഥാപാത്രങ്ങൾക്ക് ഇത്രയേറെ സാമ്യമുള്ള ഒരു താരനിർണ്ണയം ഒരു പക്ഷേ മലയാള സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും...!!! ദുൽഖറിന്റെയും വിനായകന്റെയും പുതുമുഖം മണികണ്ഠന്റെയുമൊക്കെ ബാല്യ കൗമാര യൗവനാദികൾ നമ്മളെ ശരിക്കും ഞെട്ടിക്കും എന്നത് ഒരു ചെറിയ നഗ്ന സത്യം മാത്രം....!!!!
ഓരോ സിനിമകള്‍ കഴിയുംതോറും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്ന ദുൽഖർ സൽമാന്റെ മികച്ച പ്രകടനം, കാലഘട്ടങ്ങൾക്ക് ആവശ്യമായ ശരീരഭാഷ കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ചു....!!
താരങ്ങളിൽ താരമായി വിനായകനും പുതുമുഖം മണികണ്ഠനും....രണ്ട് പേരും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു....വിനായകൻ ചില സീനുകളിൽ വിസ്മയാവഹമായ പ്രകടനം കാഴ്ച്ച വച്ചു...നിങ്ങ വേറെ ലെവലാണ്...ലോകസിനിമ നാളെ താങ്കളെ അംഗീകരിക്കും ഉറപ്പ്....!! തമാശക്കാരനായി മാത്രം വന്നിരുന്ന Soubin Shahir കട്ടകലിപ്പ് കാണിച്ച് ഒന്നൊന്നര ഞെട്ടിക്കൽ ഞെട്ടിച്ചു...!! ബാക്കി എല്ലാ താരങ്ങളും കഥയോട് അലിഞ്ഞു ചേര്‍ന്ന് ജീവിച്ചു....!!
ജീവിതഗന്ധിയായ സംഭാഷണങ്ങളും മുഹൂർത്തങ്ങളും സിനിമാനുഭവത്തെ ജീവിതാനുഭവമാക്കി മാറ്റി....!!
പച്ചയായ ജീവിതം, വേറിട്ട പ്രമേയം, സ്ഥിരം സിനിമാരസകൂട്ടുകൾ കലരാത്ത ഒരു മികച്ച സൃഷ്ടി കാണാന്‍ ആഗ്രഹിക്കുന്നവർ കാണുക ഈ സിനിമ....!!!
ഇതൊരു ചരിത്ര സിനിമയല്ല...ചരിത്രത്തിലൂടെ സഞ്ചരിച്ച് നാമിന്ന് കാണുന്ന ഈ മാറ്റങ്ങളുടെ കാരണം കാണിക്കുന്ന അതോടൊപ്പം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ജീവിതത്തിന്റെയും വേറിട്ട മുഖം കാട്ടുന്ന രാജീവ് രവി സ്പെഷല്‍ ക്ലാസ് സിനിമയാണ് "കമ്മട്ടിപ്പാടം" !!

23/04/2016

1982 ല് നിര്മിക്കപ്പെടുകയും സ്പഷ്ടമായ
കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള
എതിര്പ്പ് മൂലം പോളണ്ടിലെ
കമ്മ്യൂണിസ്റ്റ് സര്ക്കാര്
നിരോധിക്കുകയും ചെയ്ത ചിത്രമാണ്
Przesluchanie.പിന്നീട് ഭരണ സംവിധാനം
സുപ്രധാനമായ തീരുമാനങ്ങളിലൂടെ
പോളണ്ടില് മാറിയപ്പോള് ആണ് ഈ
സിനിമ റിലീസ് ചെയ്യപ്പെട്ടത്.അതും
നീണ്ട ഏഴു വര്ഷങ്ങള്ക്കു ശേഷം 1989
ല്.ടോണിയ എന്ന കാബറെ
നര്ത്തകിയുടെ ജീവിതം ആണ് രണ്ടാം
ലോക മഹായുദ്ധത്തിനു ശേഷം
സ്റ്റാലിന്റെ നേതൃത്വത്തില് നടന്ന
കമ്മ്യൂണിസ്റ്റ് ഭരണം ജര്മനിയും ആയുള്ള
പോരാട്ടത്തിനു ശേഷം അതിശക്തരായി
മാറി.ആ കാലയളവിലും തന്റെ
ജീവിതക്കാലം മൊത്തം സ്റ്റാലിന്
അനുവര്ത്തിച്ച സോഷിയലിസതിന്റെ
ദുരിത ഫലങ്ങള് ആണ് ചിത്രം
അവതരിപ്പിക്കുന്നത്.രാജ്യം മൊത്തം
സോഷ്യലിസം നടപ്പിലാക്കാന്
ശ്രമിച്ചതിന്റെ ഭാഗമായി ജനങ്ങളുടെ
സ്വത്തുക്കള് എല്ലാം സര്ക്കാരിന്റെ
ആണെന്നുള്ള നയപ്രഖ്യാപനവും അതിനു
എതിര്ത്തവരെ ഉന്മൂലനം ചെയ്യുകയും
ചെയ്ത കിരാത ഭരണം ആയിരുന്നു
അന്നുണ്ടായിരുന്നത്.അതിന്റെ
തിക്തഫലങ്ങള് അനുഭവിക്കേണ്ടി വന്ന
ടോണിയുയടെ കഥയാണ് ചിത്രം
അവതരിപ്പിക്കുന്നത്.
ടോണിയ തന്റെ നൃത്ത പരിപാടിയുടെ
ഇടയ്ക്ക് സ്വന്തം ഭര്ത്താവിനോട് കൂടുതല്
അടുക്കുന്ന തന്റെ സുഹൃത്തിനെ
കാണുന്നു.അതിന്റെ പിണക്കവും
പരിഭവവും ആയി അവള് ഭര്ത്താവിന്റെ
കൂടെ പോകാതെ രണ്ട്
അപരിചിതരോടൊപ്പം മദ്യപിക്കാന്
പോകുന്നു.മദ്യപിച്ചു ഉന്മാദാവസ്ഥയില്
ആയ ടോണിയ പിറ്റേ ദിവസം ഉണര്ന്ന്
എണീക്കുമ്പോള് താന് പോലീസിന്റെ
പിടിയില് ആണെന്ന്
മനസ്സിലാക്കുന്നു.മറ്റു
സ്ത്രീകളോടൊപ്പം സെല്ലില്
അടയ്ക്കപ്പെട്ട അവളെ ചോദ്യം
ചെയ്യുവാനായി പോലീസുകാര്
കൂട്ടിക്കൊണ്ടു പോകുന്നു.അങ്ങനെ ഒരു
രാത്രി കൊണ്ട് അവളുടെ ജീവിതം
മാറി മറിയുന്നു.പോലീസുകാര് തങ്ങളുടെ
ആവശ്യത്തിനനുസരിച്ച് മൊഴി
നല്കുവാന് അവളോട്
ആവശ്യപ്പെടുന്നു.ടോണിയുടെ ജീവിതം
പലപ്പോഴും ചികയുന്ന പോലീസ്
അവളുടെ ആദ്യ ചുംബനം മുതല് ഉള്ള കഥ
പറയുവാന് ആവശ്യപ്പെടുന്നു.എന്നാല്
അവര് അവളുടെ ഓരോ വാക്കുകളും
അവള്ക്കെതിരെ ഉള്ള തെളിവുകള്
ആക്കി മാറ്റുകയായിരുന്നു എന്ന് അവള്
ആദ്യം അറിയുന്നില്ല.സെല്ലിലുള്ള
സഹതടവുകാരെ ചിരിപ്പിക്കാനായി
അവള് പറഞ്ഞ കഥ പോലും
അവള്ക്കെതിരെ ഉള്ള തെളിവുകള്
ആകുന്നു.കൂടുതല് തടവുകാരും കുറ്റവാളികള്
ആക്കി ആരെയെങ്കിലും മുദ്ര കുത്താന്
ഉള്ള സര്ക്കാരിന്റെ ശ്രമങ്ങളില്
ചെയ്യാത്ത കുറ്റങ്ങള് പോലും തന്റെ
തെറ്റാക്കി മാറ്റിയവര്
ആയിരുന്നു.പൂര്വികമായി ലഭിച്ച
സ്വത്തുക്കള് അപഹരിക്കാന് വന്ന
കമ്മ്യൂണിസ്റ്റ് ഭടന്മാരെ ആക്രമിച്ച്
ജയിലില് ആയവരും ഉണ്ടായിരുന്നു
തടവുക്കാരില്.ഒരാളോടുള്ള വിശ്വസ്തത
സത്യത്തോടുള്ള വിമുഖത ആണെന്ന
രീതിയില് "പിതൃദേശ" ശത്രുക്കള് ആയി
അവര് കണ്ടു. ആ ജയില് ജീവിതം
ടോണിയുടെ ജിവിതം അപ്പാടെ
മാറ്റി.നര്ത്തകിയായ അവര് സഹനശക്തി
കാണിച്ചു തുടങ്ങി.തനിക്കറിയാത്ത
കാര്യം മറ്റൊരാള് ചെയ്തു എന്നുള്ളത്
അവള് എഴുതി കൊടുക്കില്ല എന്ന് അവള്
തീരുമാനിക്കുന്നു.പോലീസും
ടോണിയയും തമ്മില് ഉള്ള സംഘര്ഷം
അതിശക്തമായി.അവളുടെ ജീവിതം
അവള്ക്കു അന്യമാകുന്നു.അവര്
അനുനയിപ്പിച്ചു
നോക്കി,ഭയപ്പെടുത്തി പിന്നെ
ക്രൂരമായ രീതിയില് അവളെ കൊണ്ട്
തെളിവ് കൊടുപ്പിക്കാന്
നോക്കി.അവളുടെ ജീവിതം ഒരു
വേശ്യയുടെ ജീവിതത്തിനു
തുല്യമാക്കി.അങ്ങനെ മരണവും
ജീവിതവും മുഖാമുഖം കണ്ട ടോണിയ
ജീവിതത്തിലെ പ്രകാശം
എന്നെങ്കിലും കാണുമോ എന്നതാണ്
ബാക്കി ചിത്രം.അവള് ചെയ്ത കുറ്റം
എന്തായിരുന്നു?ടോണിയ ഒരു ദു:സ്വപ്നം
കാണുകയായിരുന്നോ?കൂടുതല് അറിയാന്
ചിത്രം കാണുക.
സ്വാതന്ത്രത്തിന്റെ ഇളം ശ്വാസം
ലഭിക്കാതെ വീര്പ്പു മുട്ടുന്ന ഒരു സമൂഹം
അനുഭവിച്ച യാതനകള് ,അതിലേക്കു
നയിച്ച പ്രത്യയശാസ്ത്രം എന്നിവയെ
നിശിതമായി വിമര്ശിക്കുന്നുണ്ട് ഈ
ചിത്രത്തില്.ടോണിയ എന്ന സ്ത്രീ
തന്റെ ദുരനുഭവങ്ങളിലും തമാശ
കണ്ടെതുനത് അവരുടെ മനോബലത്തിനു
ഉദാഹരണമാണ്.കമ്മ്യൂണിസ്റ്റ്
ഭരണത്തിന്റെ അവസാനം വെളിച്ചം
കണ്ട ഈ ചിത്രം അതിനു മുനപ് തന്നെ
സംവിധായകന്റെ നേത്രത്വത്തില്
ഹോം വീഡിയോ ആയി ഇറങ്ങുകയും ഒരു
കള്ട്ട് പദവി നേടുകയും ചെയ്തിരുന്നു.1989
ല് ഇറങ്ങിയപ്പോള് കാന്സ് ഉള്പ്പടെ ഉള്ള
ലോകോത്തര ചലച്ചിത്ര മേളകളില്
സംസാര വിഷയം ആകാന് ഈ
ചിത്രത്തിന് സാധിച്ചു.

03/09/2015

ദി ഇമ്പോസിബള്‍
-------
ഈ സിനിമക്ക് ഞാൻ കൊടുക്കുന്നത് ഫുൾ
മാർക്ക് ആണെന് ആദ്യമേ പറയുന്നു..
നമ്മളൊക്കെ പറയാറുണ്ട്
പലപ്പോളും...ഈ സിനിമ മികച്ചതാണ്... ആ സിനിമ മികച്ചതാണ്...മറക്കാൻ
പറ്റാത്ത സിനിയ അനുഭവം
എന്നൊക്കെ...അങ്ങനെയൊക്കെ
നിങ്ങൾ പറഞ്ഞിട്ടുള്ള ആ സിനിമകളുടെ
നിരയിൽ ഏറ്റവും മുകളിൽ
എഴുതിവക്കാവുന്ന ഒരു സിനിമ ആണിത്..
ഈ സിനിമയിലെ ഓരോ സീനും ഓരോ
അഭിനയ മുഹുർതവും അത്രക്കും ഹൃദയ
സ്പര്ശിയാണ് ... 2 മണികൂർ ഓളം നീളമുള്ള
സിനിമ പലപ്പോളും നമ്മളെ
കരച്ചിലിന്റെ വക്കോളം എത്തിക്കുന്ന
തരത്തിൽ നമ്മോടു ചേർന്ന് നില്ക്കുന്നു..
കണ്ണ് നിറഞ്ഞു പോയാലും കാണുന്നവരെ
കുറ്റം പറയാൻ പറ്റില്ല...
2004 ഇൽ ഉണ്ടായ ഒരു യഥാർത്ഥ
സംഭവത്തിന്റെ ദ്രിശ്യവിഷ്കരം ആണീ
സിനിമ. ക്രിസ്ത്മസ് അവധി
ആഗോഷിക്കാൻ തയിലാണ്ടിൽ
എത്തിയ ഒരു കുടുംബം സുനാമി തിരകളിൽ
പെട്ട് പോകുന്ന ഒരു കഥ.. സുനാമിയെ
കേന്ദ്രീകരിച്ചു കുറെ സിനിമകൾ
വന്നിട്ടുണ്ട്..എന്നാൽ ഈ സിനിമയിൽ
സുനാമി കാണിച്ചിരിക്കുന്ന പോലെ
ഒരൊറ്റ സിനിമയിലും നമ്മൾ കണ്ടു
കാണില്ല... അത്രക്കും ഭീകരവും
അത്രയും ഒരിഗിനലിറ്റിയില
ും കാണിച്ചിരിക്കുന്നു..ഗ്രാഫിക്സ്
ആണെന്ന ഒരു തോനൽ പോലും
ഉണ്ടാക്കാതെ നമ്മൾ അതിൽ പെട്ട്
പോയി എന്നൊരു ഫീൽ ആണ്
കാണുന്നവർക്ക് ഈ സിനിമ
ഉണ്ടാക്കുന്നത്.. സുനാമി എന്നത്
എന്താണെന്നും അതിനു ശേഷം അതിൽ
പെട്ട് പോയവര് അനുഭവിക്കുന്ന
യാതനകളും അവരുടെ നഷ്ടങ്ങളും ഒക്കെ
നമ്മളിലേക്ക് 100% എത്തിക്കുന്നതിൽ ഈ
സിനിമ അങ്ങേയറ്റം വിജയിച്ചിട്ടുണ്ട്..
സുനാമി അടിച്ചതിനു ശേഷം പല
സ്ഥലങ്ങളില ആയി പോകുന്ന ആളുകള് ഒന്ന്
ചേരുന്നതും അവരുടെ അപകടങ്ങളും
വേദനകളും എല്ലാം ഒട്ടും യഥാര്ത്യ
ബോധം ചോർന്നു പ്കാതെ തികച്ചും
സാധാരണമായി എടുത്തിട്ടുണ്ട് ഇതിൽ..
സിനിമയിലെ ആളുകളുടെ മുറിവുകളും
നമ്മളെ വല്ലാതെ വേദനിപ്പിക്കും..
നമ്മളെ സിനിമാക്കൊപ്പം
സഞ്ചരിക്കാൻ സാധിപിച്ചു
എന്നുള്ളതാണ് ഈ സിനിമയുടെ അണിയറ
പ്രവര്ത്തകരുടെ വിജയം. നമ്മൾ ഇവിടെ
കാണികൾ അല്ല.. നമ്മൾ അവരിൽ
ഒരാളായി ആ കഷ്ടങ്ങളിലും
സന്തോഷങ്ങളിലും നഷ്ടപെടലിലും
ലയിച്ചു പോകുന്ന ഒരു അവസ്ഥ, സുനാമി
സീനുകളിൽ നമുക്കും ശ്വാസം മുട്ടി
പോകുന്ന തരത്തിൽ എടുത്തു കൂട്ടിയ
സീനുകൾ...
സിനിമയിലെ അഭിനേതാക്കൾ എല്ലാം
തന്നെ അവരുടെ ഏറ്റവും മികച്ച
പ്രകടനം ആണ് ... ചെറിയ മൂന്ന് കുട്ടികൾ
മുതൽ മറ്റു താരങ്ങള എല്ലാം
വിസ്മയിപിക്കുന്നു. ഓരോ സീനുകളും
അതിന്റെതായ നിലയിൽ മികച്ചത് എന്ന്
പറയണേ നമുക്കുള്ളൂ.. മൊത്തത്തിൽ
മാനുഷിക ബന്ധവും പ്രകൃതിയുടെ കൊടും
ഭീകര മുകവും ശക്തമായ അഭിനയ
മുഹുര്ത്തങ്ങളും എല്ലാം കൂടി ചേര്ന്ന ഒരു
മികച്ച സിനിമയാണ് ഇമ്പോസിബിൾ ...
സുനാമി സീനുകൾ ഞെട്ടൽ മാറുന്നില്ല...
നായികാ ആയിടുള്ള നടിയുടെ
അഭിനയവും മറക്കാൻ ആവില്ല..
സുനാമിയിൽ പെട്ട് പോകുന്ന ഒരാളുടെ
മുഴുവൻ അവസ്ഥയും ഷൂട്ട് ചെയ്ത ആ സീനുകൾ
വേറെ ഇതു സിനിമയിലും കാണില്ല..
നിങ്ങൽകീ സിനിമ കാണാതിരിക്കാൻ
ആവില്ല... കണ്ടിട്ടില്ലെങ്ങിൽ ഏറ്റവും
നല്ലൊരു സിനിമ നിങ്ങൾ മിസ്സ് ചെയ്തു
എന്ന് ഉറപ്പിക്കാം... ഈ സിനിമ
ഒരുപാട് അവാർഡ്സ് നേടി എന്ന്
പിന്നീടാണ് വായിച്ചതു ....അതിൽ
അത്ഭുതം ഒന്നും തോനിയില്ല ... ഈ
സിനിമ അവാർഡ്സ് അര്ഹിക്കുന്നു ....
"എന്നും ഓർമിക്കുന്ന സിനിമകളിലേക്കു..മറ്റുള്ളവരോട് ഇത് നിങ്ങൾ കണ്ടോളു
എന്ന് പറയാൻ ഉള്ള സിനിമകളിലേക്കു
ഒന്ന് കൂടി ....
ദി ഇമ്പോസിബിൾ "

01/09/2015

1982 ല് നിര്മിക്കപ്പെടുകയും സ്പഷ്ടമായ
കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള
എതിര്പ്പ് മൂലം പോളണ്ടിലെ
കമ്മ്യൂണിസ്റ്റ് സര്ക്കാര്
നിരോധിക്കുകയും ചെയ്ത ചിത്രമാണ്
Przesluchanie.പിന്നീട് ഭരണ സംവിധാനം
സുപ്രധാനമായ തീരുമാനങ്ങളിലൂടെ
പോളണ്ടില് മാറിയപ്പോള് ആണ് ഈ
സിനിമ റിലീസ് ചെയ്യപ്പെട്ടത്.അതും
നീണ്ട ഏഴു വര്ഷങ്ങള്ക്കു ശേഷം 1989
ല്.ടോണിയ എന്ന കാബറെ നര്ത്തകിയുടെ
ജീവിതം ആണ് രണ്ടാം ലോക
മഹായുദ്ധത്തിനു ശേഷം സ്റ്റാലിന്റെ
നേതൃത്വത്തില് നടന്ന കമ്മ്യൂണിസ്റ്റ്
ഭരണം ജര്മനിയും ആയുള്ള
പോരാട്ടത്തിനു ശേഷം അതിശക്തരായി
മാറി.ആ കാലയളവിലും തന്റെ
ജീവിതക്കാലം മൊത്തം സ്റ്റാലിന്
അനുവര്ത്തിച്ച സോഷിയലിസതിന്റെ
ദുരിത ഫലങ്ങള് ആണ് ചിത്രം
അവതരിപ്പിക്കുന്നത്.രാജ്യം മൊത്തം
സോഷ്യലിസം നടപ്പിലാക്കാന്
ശ്രമിച്ചതിന്റെ ഭാഗമായി ജനങ്ങളുടെ
സ്വത്തുക്കള് എല്ലാം സര്ക്കാരിന്റെ
ആണെന്നുള്ള നയപ്രഖ്യാപനവും അതിനു
എതിര്ത്തവരെ ഉന്മൂലനം ചെയ്യുകയും
ചെയ്ത കിരാത ഭരണം ആയിരുന്നു
അന്നുണ്ടായിരുന്നത്.അതിന്റെ
തിക്തഫലങ്ങള് അനുഭവിക്കേണ്ടി വന്ന
ടോണിയുയടെ കഥയാണ് ചിത്രം
അവതരിപ്പിക്കുന്നത്.
ടോണിയ തന്റെ നൃത്ത പരിപാടിയുടെ
ഇടയ്ക്ക് സ്വന്തം ഭര്ത്താവിനോട് കൂടുതല്
അടുക്കുന്ന തന്റെ സുഹൃത്തിനെ
കാണുന്നു.അതിന്റെ പിണക്കവും
പരിഭവവും ആയി അവള് ഭര്ത്താവിന്റെ
കൂടെ പോകാതെ രണ്ട്
അപരിചിതരോടൊപ്പം മദ്യപിക്കാന്
പോകുന്നു.മദ്യപിച്ചു ഉന്മാദാവസ്ഥയില്
ആയ ടോണിയ പിറ്റേ ദിവസം ഉണര്ന്ന്
എണീക്കുമ്പോള് താന് പോലീസിന്റെ
പിടിയില് ആണെന്ന്
മനസ്സിലാക്കുന്നു.മറ്റു
സ്ത്രീകളോടൊപ്പം സെല്ലില്
അടയ്ക്കപ്പെട്ട അവളെ ചോദ്യം
ചെയ്യുവാനായി പോലീസുകാര്
കൂട്ടിക്കൊണ്ടു പോകുന്നു.അങ്ങനെ ഒരു
രാത്രി കൊണ്ട് അവളുടെ ജീവിതം മാറി
മറിയുന്നു.പോലീസുകാര് തങ്ങളുടെ
ആവശ്യത്തിനനുസരിച്ച് മൊഴി നല്കുവാന്
അവളോട് ആവശ്യപ്പെടുന്നു.ടോണിയുടെ
ജീവിതം പലപ്പോഴും ചികയുന്ന
പോലീസ് അവളുടെ ആദ്യ ചുംബനം മുതല്
ഉള്ള കഥ പറയുവാന്
ആവശ്യപ്പെടുന്നു.എന്നാല് അവര് അവളുടെ
ഓരോ വാക്കുകളും അവള്ക്കെതിരെ ഉള്ള
തെളിവുകള് ആക്കി മാറ്റുകയായിരുന്നു
എന്ന് അവള് ആദ്യം
അറിയുന്നില്ല.സെല്ലിലുള്ള
സഹതടവുകാരെ ചിരിപ്പിക്കാനായി
അവള് പറഞ്ഞ കഥ പോലും
അവള്ക്കെതിരെ ഉള്ള തെളിവുകള്
ആകുന്നു.കൂടുതല് തടവുകാരും കുറ്റവാളികള്
ആക്കി ആരെയെങ്കിലും മുദ്ര കുത്താന്
ഉള്ള സര്ക്കാരിന്റെ ശ്രമങ്ങളില്
ചെയ്യാത്ത കുറ്റങ്ങള് പോലും തന്റെ
തെറ്റാക്കി മാറ്റിയവര്
ആയിരുന്നു.പൂര്വികമായി ലഭിച്ച
സ്വത്തുക്കള് അപഹരിക്കാന് വന്ന
കമ്മ്യൂണിസ്റ്റ് ഭടന്മാരെ ആക്രമിച്ച്
ജയിലില് ആയവരും ഉണ്ടായിരുന്നു
തടവുക്കാരില്.ഒരാളോടുള്ള വിശ്വസ്തത
സത്യത്തോടുള്ള വിമുഖത ആണെന്ന
രീതിയില് "പിതൃദേശ" ശത്രുക്കള് ആയി
അവര് കണ്ടു. ആ ജയില് ജീവിതം
ടോണിയുടെ ജിവിതം അപ്പാടെ
മാറ്റി.നര്ത്തകിയായ അവര് സഹനശക്തി
കാണിച്ചു തുടങ്ങി.തനിക്കറിയാത്ത
കാര്യം മറ്റൊരാള് ചെയ്തു എന്നുള്ളത്
അവള് എഴുതി കൊടുക്കില്ല എന്ന് അവള്
തീരുമാനിക്കുന്നു.പോലീസും
ടോണിയയും തമ്മില് ഉള്ള സംഘര്ഷം
അതിശക്തമായി.അവളുടെ ജീവിതം
അവള്ക്കു അന്യമാകുന്നു.അവര്
അനുനയിപ്പിച്ചു നോക്കി,ഭയപ്പെടുത്തി
പിന്നെ ക്രൂരമായ രീതിയില് അവളെ
കൊണ്ട് തെളിവ് കൊടുപ്പിക്കാന്
നോക്കി.അവളുടെ ജീവിതം ഒരു
വേശ്യയുടെ ജീവിതത്തിനു
തുല്യമാക്കി.അങ്ങനെ മരണവും
ജീവിതവും മുഖാമുഖം കണ്ട ടോണിയ
ജീവിതത്തിലെ പ്രകാശം
എന്നെങ്കിലും കാണുമോ എന്നതാണ്
ബാക്കി ചിത്രം.അവള് ചെയ്ത കുറ്റം
എന്തായിരുന്നു?ടോണിയ ഒരു ദു:സ്വപ്നം
കാണുകയായിരുന്നോ?കൂടുതല് അറിയാന്
ചിത്രം കാണുക.
സ്വാതന്ത്രത്തിന്റെ ഇളം ശ്വാസം
ലഭിക്കാതെ വീര്പ്പു മുട്ടുന്ന ഒരു സമൂഹം
അനുഭവിച്ച യാതനകള് ,അതിലേക്കു
നയിച്ച പ്രത്യയശാസ്ത്രം എന്നിവയെ
നിശിതമായി വിമര്ശിക്കുന്നുണ്ട് ഈ
ചിത്രത്തില്.ടോണിയ എന്ന സ്ത്രീ തന്റെ
ദുരനുഭവങ്ങളിലും തമാശ കണ്ടെതുനത്
അവരുടെ മനോബലത്തിനു
ഉദാഹരണമാണ്.കമ്മ്യൂണിസ്റ്റ്
ഭരണത്തിന്റെ അവസാനം വെളിച്ചം
കണ്ട ഈ ചിത്രം അതിനു മുനപ് തന്നെ
സംവിധായകന്റെ നേത്രത്വത്തില്
ഹോം വീഡിയോ ആയി ഇറങ്ങുകയും ഒരു
കള്ട്ട് പദവി നേടുകയും ചെയ്തിരുന്നു.1989
ല് ഇറങ്ങിയപ്പോള് കാന്സ് ഉള്പ്പടെ ഉള്ള
ലോകോത്തര ചലച്ചിത്ര മേളകളില്
സംസാര വിഷയം ആകാന് ഈ
ചിത്രത്തിന് സാധിച്ചു

Address

Al Jamia Al Islamiya
Santapuram
679325

Telephone

9746790369

Website

Alerts

Be the first to know and let us send you an email when Camoora Obscura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Camoora Obscura:

Share

Category