10/10/2019
ലാൽജി ഇനി ഓർമ
കഴിഞ്ഞ മണ്ഡലകാലം ശബരിമലയിൽ എല്ലാ ദിവസവും സമരങ്ങൾക്ക് നേതൃത്വം നൽകി അവിടെ നിലയുറപ്പിച്ച അയ്യന്റെ കാവലാൾ.
അതുല്യ സംഘാടകൻ,
വാഗ്മി,
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ സ്ഥിരം പ്രഭാഷകൻ
,ശബരിമലയിലെ ഓർമ്മകൾ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നു. അവസാന നിമിഷം വരെ പ്രതീക്ഷിച്ചു തിരിച്ചു വരും എന്ന് .കർമ്മഭാണ്ഡം അഴിച്ചു വച്ച് മോക്ഷപദം പ്രാപിച്ച ലാൽജിക്ക് ആദരാജ്ഞലികൾ
രാഷ്ട്രീയ സ്വയംസേവക സംഘം
ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖ്
ഡോ. മേജർ ആർ ലാൽ കൃഷ്ണ (45) ഓർമ്മയായി രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ ശ്രീകൃഷ്ണപുരം ശാഖയിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ലാൽ കൃഷ്ണ സൈനിക സേവനത്തിന് ശേഷം കുറച്ചു കാലം ഡൽഹിയിൽ സംഘത്തിന്റെ ചുമതലകൾ വഹിച്ചിരുന്നു' തുടർന്ന് നാട്ടിൽ തിരിച്ചെത്തി വിവിധ സംഘപരിവാർ ചുമതലകൾ വഹിച്ചു വരികയായിരുന്നു. ജനം ടി.വി. സി.ഇ.ഒ. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോഡിനേറ്റർ, കമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി തൊടുപഴ സരസ്വതി സ് കൂൾ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചു വരികയായിരുന്നു
സംസ്കാരം ഇന്ന് വൈകിട്ട് തൊടുപുഴ കുമാരമംഗലത്തെ വീട്ടുവളപ്പിൽ