St. Mary's Malankara Catholic Church - Seethathode

  • Home
  • India
  • Rani
  • St. Mary's Malankara Catholic Church - Seethathode

St. Mary's Malankara Catholic Church - Seethathode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Mary's Malankara Catholic Church - Seethathode, Religious organisation, Seethathode, Rani.

24/12/2023
22/12/2023

കോൺഗ്രസ്‌ പ്രവർത്തകരായ മൂവായിരത്തിൽ അധികം വരുന്ന KSU യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ വിദ്യാർത്ഥിനികൾ ഉൾപ്പടെ പോലീസ് ക്രൂരമായി മർദിച്ച് മുഖത്തും കണ്ണിനും ചെവിക്കും കേടുപാടുകൾ പറ്റിയ നൂറുകണക്കിന് പ്രവർത്തകരും,കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതുമായിട്ടുള്ള പ്രവർത്തകരുടെ വേദന പ്രതിപക്ഷവും, KPCC യും കാണാതെ പോകരുത്,കേരളത്തിലെ പ്രതിപക്ഷവും KPCC യും പ്രവർത്തകരുടെ ആവേശം നിലനിർത്തുവാൻ അവരെ കൂടെ നിർത്തുവാൻ ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.ഇനിയും ഉദാസീനതകൾ വിചാരിച്ചാൽ കോൺഗ്രസ്‌ പാർട്ടിക്കും പ്രതിപക്ഷത്തിനും അണികളെ നിലനിർത്തുവാൻ ബുദ്ധിമുട്ടേണ്ട അവസ്ഥ ഉണ്ടാകും.നേതൃത്വം ഉണർന്ന് പ്രവർത്തിക്കുവാൻ തയ്യാറാകുക.

10/05/2023
10/05/2023
21/10/2022

വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റസിന്റെ തിരുശേഷിപ്പ് പ്രയാണം.
———————————————
ഇടവകയിലെ പ്രാർത്ഥനാ ക്രമീകരണം:-
21/10/22 വെള്ളി
6 pm തിരുശേഷിപ്പ് സ്വീകരണം.
6 - 7 pm പൊതു പ്രാർത്ഥന
7 - 9 pm MCYM, MCA, Vincent de Paul, കമ്മറ്റി അംഗംകൾ.
22/10/22 ശനി
6 - 8 am വി. കുർബാന
8 - 10 am സണ്ടേസ്കൂൾ കുട്ടികളും അദ്ധൃാപകരും.
10 - 1 pm മാതൃവേദി അംഗംകൾ.
1 - 2 pm St. ജയിംസ് പ്രാർത്ഥന, അള്ളുക്കൽ,
St. പീറ്റേഴ്സ് പ്രാർത്ഥന, കൊച്ചുകോയിയ്ക്കൽ A.
2 - 3 pm St. സെബാസ്റ്റൃൻസ് പ്രാർത്ഥന, കൊച്ചുകോയിയ്ക്കൽ B.
St. ആന്റണീസു് പ്രാർത്ഥന, സീതക്കുഴി A.
St. അൽഫോൺസാ പ്രാർത്ഥന, ഉറുബനി.
3 - 4 pm St. മേരിമാതാ പ്രാർത്ഥന, കോട്ടക്കുഴി ആനച്ചന്ത.
St. ജൂഡ് പ്രാർത്ഥന, കോട്ടക്കുഴി B.
St. സ്റ്റീഫൻസ് പ്രാർത്ഥന, സീതക്കുഴി B.
4 - 5 pm St. മേരീസ് പ്രാർത്ഥന, മൂന്നു്കല്ലു്.
St. ജോസഫ് പ്രാർത്ഥന, പള്ളിഭാഗം വെട്ടോലിപ്പടി.
St. ഫ്രാൻസിസ് പ്രാർത്ഥന, മുണ്ടൻപാറ.
5 pm പൊതു പ്രാർത്ഥന, സമാപനം.
സമയക്രമം പാലിച്ചു് എല്ലാ ഭക്തസംഘടന അംഗംകളും പ്രാർത്ഥനാകൂട്ടായ്മ അംഗംകളും പ്രാർത്ഥനയിൽ പക്കെടുക്കണമെന്നു് സ്നേഹപൂർവ്വം അറിയിയ്ക്കുന്നു.

29/03/2021

പ്രിയപ്പെട്ടവരെ,
*ഹാശാക്കാലം* കഠിന വൃതത്തിൻ്റേയും ഉപവാസത്തിൻ്റേയും വർജ്ജനയുടേയും കാലം: മാംസം, മത്സ്യം, മുട്ട, മറ്റ് ആഡംബര ഭക്ഷണ പാനീയങ്ങൾ, ആഡംബര വസ്ത്രധാരണം, ജീവിത രീതികൾ എന്നിവ പൂർണ്ണമായും ഒഴിവാക്കിയും ദു:ഖവെള്ളിയാഴ്ച പാലുൽപ്പന്നങ്ങളും കൂടി ഉപേക്ഷിച്ച് പൂർണ്ണ ഉപവാസം അനുഷ്ടിച്ചും കർത്താവിനോട് ചേർന്ന് അവൻ്റെ പീഢാനുഭവത്തിൽ പങ്കുചേരുകയും ആത്മീയാനുഭവം ഉൾക്കൊള്ളുകയും ചെയ്യുക.
*മധ്യസ്ഥ പ്രാർത്ഥന* (ഉദാ: നന്മ നിറഞ്ഞമറിയം എന്ന പ്രാർത്ഥന) ഈ ആഴ്ച മാറ്റിവയ്ക്കാം. വചന വായനയും ധ്യാനവും യാമപ്രാർത്ഥനകളും കുരിശിൻ്റെ വഴിയും കൃത്യമായി നടത്തുകയും കഴിയുന്നത്രയും പാപപരിഹാര കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്യുക. ദൈവാലയത്തിൽ നടത്തുന്ന തിരുക്കർമ്മങ്ങളിൽ പങ്കുചേരുക. താഴെ കൊടുത്തിരിക്കുന്ന ഹാശാ ആഴ്ചയിലെ കൌമാ പ്രാർത്ഥന സാധിക്കുന്ന അവസരത്തിലെല്ലാം ആവർത്തിച്ചു ചൊല്ലുക. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

*കൌമ..*

പിതാവിനും പുത്രനും .....
ആദിമുതൽ എന്നേക്കും...
തൻ്റെ മഹത്വത്താൽ ആകാശവും.. .
ദൈവമായ കർത്താവിൻ്റെ.....

ഹാശായാൽ പാപം പോക്കി
രക്ഷിച്ച മിശിഹാ
കനിവോടീ കർമ്മം കൈക്കൊൾക + (3)
നാഥാ തേ സ്‌തുതി ബഹുമാനം
താതന്നും മഹിമാ
വന്ദനകൾ പരിശുദ്ധാത്മന്നും
ഉണ്ടാകണമേ കൃപയിവരിൽ
പാപികളിൽ ഉയരേ
യേറുശലേം വാതിൽക്കുള്ളിൽ- നിൻ
സിംഹാസനമണയമീ പ്രാർത്ഥന മിശിഹാ സ്തോത്രം
കർത്താവേ സ്തോത്രം,
കർത്താവേ നിത്യം,
ശരണവുമേ സ്തോത്രം, ബാറെക്മോർ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ .. .

27/03/2021

[27/03, 9:56 am] Fr Varghese Valiyavilayil: സ്നേഹമുള്ളവരേ. നാളെ മുതൽ നമ്മുടെ ദേവാലയത്തിലെ ശുശ്രുഷകൾക്കു നേതൃത്വം കൊടുക്കുന്നത് ബഹു. ജിതിൻ തടത്തിൽ അച്ചൻ ആണ്. അച്ചനോട് ഒപ്പം ഈ ഏപ്രിൽ 6ന് പട്ടം കിട്ടുന്ന ഒരു ശെമ്മാശനും ഉണ്ടാകും. ബഹു ജിതിൻ അച്ചൻ നമ്മുടെ രൂപതയിലെ വിശുദ്ധനായ ഒരു വൈദികൻ ആണ് അച്ചനെ ഈ ഹാശാ ആഴ്ചയിൽ നമ്മുക്ക് കിട്ടിയത് വലിയ ഭാഗ്യം ആണ്. അച്ചനോട് എല്ലാരും സഹകരിച്ചു ഈ ഹാശാ ആഴ്ച ശുശ്രുഷകൾ അനുഗ്രഹപ്രദം ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാരും ഈ ഹാശാ ആഴ്ചയിലെ എല്ലാ ശുശ്രുഷയിൽ ആദ്യാവസാനം പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏. നിങ്ങൾ എന്നോട് കാണിക്കുന്ന പ്രാര്ഥനകൾക്ക്കും സ്നേഹത്തിനും പ്രതേകം നന്ദി പറയുന്നു. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുക 🙏🙏🙏
[27/03, 10:05 am] Fr Varghese Valiyavilayil: നാളെ ഓശാന ഞായർ. രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന. തുടര്ന്ന് ഓശാന പെരുന്നാളിന്റെ ശുശ്രുഷകൾ തുടർന്ന് വിശുദ്ധ കുർബാന. എല്ലാ ഭവനങ്ങളിൽ നിന്നും ഓശാന കുരുത്തോലകൾ പൂക്കൾ കൊണ്ടുവരണം.. വൈകിട്ട് 5.30 ന് വിശുദ്ധ കുരിശിന്റെ വഴി. തുടർന്ന് സന്ധ്യ പ്രാർത്ഥന. എല്ലാരും പങ്കെടുക്കാൻ പരിശ്രമിക്കുക 🙏

09/03/2021

*പാതി നോയമ്പ്* ( (മാർച്ച് 10 )

പൗരസ്ത്യ സഭാ പാരമ്പര്യം അനുസരിച്ചു *നാളെ (മാർച്ച് 10 -നു )* നാം *പാതി നൊയമ്പിലേക്കു* കടക്കുകയാണ്

നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച് ദൈവം ഇസ്രയേല്‍ ജനതയെ ശിക്ഷിക്കുന്ന സംഭവം വായിക്കാം. പാതിനോമ്പാചരണവും ഈ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളില്‍ ഇങ്ങനെ വായിക്കാം. “ഏകദേശം ചുറ്റിവളഞ്ഞു പോകുവാന്‍ അവര്‍ ഹോര്‍ പര്‍വ്വതത്തില്‍ നിന്നു ചെങ്കടലിലേക്കുള്ള വഴിയെ യാത്ര പുറപ്പെട്ടു. വഴിക്കുവെച്ചു ജനങ്ങള്‍ അക്ഷമരായി. ജനങ്ങള്‍ ദൈവത്തിനും മോശയ്ക്കുമെതിരായി സംസാരിച്ചു. ഈ മരുഭൂമിയില്‍ കിടന്നു മരിക്കാന്‍ നിങ്ങള്‍ ഞങ്ങളെ ഈജിപ്റ്റില്‍ നിന്നു കൊണ്ടുപോന്നത് എന്തിന്? ഇവിടെ ഭക്ഷണവും ഇല്ല, വെള്ളവുമില്ല. ഈ കെട്ട ഭക്ഷണം ഞങ്ങള്‍ക്കു വെറുപ്പാണ്. അപ്പോള്‍ കര്‍ത്താവ് ജനങ്ങളുടെ ഇടയിലേക്ക് ഉഗ്രസര്‍പ്പങ്ങളെ അയച്ചു. സര്‍പ്പദംശം ഏറ്റ് അനേകം ഇസ്രയേലികള്‍ മരിച്ചു.

ജനങ്ങള്‍ മോശയുടെ അടുത്തുചെന്നു പറഞ്ഞു ” ഞങ്ങള്‍ പാപം ചെയ്തു, കര്‍ത്താവിനും അങ്ങേക്കുമെതിരായി സംസാരിച്ചു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍ നിന്നും നീക്കി കളയാന്‍ കര്‍ത്താവിനോട് അങ്ങ് പ്രാര്‍ത്ഥിക്കണമെ. അപ്പോള്‍ മോശ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് അരുള്‍ചെയ്തു. ” ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി ഒരു തണ്ടിന്മേല്‍ ഉയര്‍ത്തിവെയ്ക്കുക, സര്‍പ്പദംശം എതിര്‍ക്കുന്നവന്‍ അതു കണ്ടാല്‍ ജീവിക്കും” മോശ അപ്രകാരം ചെയ്തു (സംഖ്യ 21: 4-9). മരുഭൂമിയില്‍ മോശ സര്‍പ്പത്തെ ഉയര്‍ത്തിയ സംഭവമാണ് പാതിനോമ്പ് ദിനത്തില്‍ വീണ്ടും അനുസ്മരിക്കുന്നത്.

യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ഇങ്ങനെ പറയുന്നു *“മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത്*എങ്ങനെയോ, അങ്ങനെ തന്നില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു” (യോഹന്നാന്‍3:15). മോശ ഉണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെ കുരിശുമരണവും ഉത്ഥാനവും. പാതിനോമ്പ് ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ ദേവാലയത്തിന്റെ മധ്യത്തില്‍ കുരിശു സ്ഥാപിക്കുന്നു.. മോശ ഉയര്‍ത്തിയ സര്‍പ്പത്തെ നോക്കുന്നവര്‍ രക്ഷപ്രാപിച്ചതുപോലെ കുരിശിനെ നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെ യേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു ഓര്‍മവരുന്നു
മിശിഹായുടെ കൂടെ വസിക്കാനുള്ള ദിവസങ്ങളാണ് നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ ചെയ്തുപോയ തെറ്റുകളെ കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കാനും ദൈവത്തിലേക്ക് തിരികെ വരാനുമാണ് നാം ശ്രമിക്കേണ്ടത്. “ *നാശത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കുരിശിന്റെ സന്ദേശം ഭോഷത്തമാണ്; രക്ഷയുടെ വഴിയിലൂടെ ചിരിക്കുന്നവര്‍ക്കാകട്ടെ. അതു ദൈവത്തിന്റെ ശക്തിയത്രെ*” (1 കൊറിന്തോസ് 18).🙏 (സ്റ്റീഫൻ)

06/03/2021

ബഹു അച്ചാ, സിസ്റ്റർ, പ്രിയ യുവജന സുഹൃത്തുക്കളെ,🖐🏻

എം.സി.വൈ.എം പത്തനംതിട്ട രൂപതാ സമിതിയുടെ സ്നേഹ വന്ദനം

അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് നമ്മുടെ രൂപതയിലെ യുവതികൾക്കായി ഒരു സംഗമം ക്രമീകരിക്കപ്പെടുകയാണ്. *മാർച്ച് 13 ശനിയാഴ്ച്ച* രാവിലെ 9.15 മുതൽ *പത്തനംതിട്ട കത്തീഡ്രൽ ദൈവാലയത്തിൽ* വച്ച് നടത്തപ്പെടുകയാണ്..... അതിനാൽ നമ്മുടെ യൂണിറ്റുകളിൽ ഇത് അറിയിക്കുകയും സാധിക്കുന്ന മുഴുവൻ യുവതികളെയും ഈ സംഗമത്തിൽ പങ്കെടുപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.കോവിഡ് നിർദ്ദേശങ്ങൾ ഉള്ളതിനാൽ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ മുൻകൂട്ടി നൽകുവാൻ ശ്രദ്ധിക്കുക...

*സ്നേഹപൂർവ്വം*
*എം.സി.വൈ.എം പത്തനംതിട്ട രൂപതാ സമിതി*❤️🤍💛

Address

Seethathode
Rani
689642

Alerts

Be the first to know and let us send you an email when St. Mary's Malankara Catholic Church - Seethathode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share