അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

  • Home
  • India
  • Rani
  • അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം �ഓം ശരവണ ഭവ: �

02/08/2026
23/05/2026

ഓം ശരവണ ഭവ :

അയിരൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി 28 -5-26 വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക് അഷ്ടമംഗല ദേവപ്രശ്‍നം ശ്രീ സന്തോഷ് പണിക്കർ ബാലരാമപുരം അവർകളുടെ കാർമികത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം ഏവരേയും അറിയിക്കുകയാണ് .പ്രസ്തുത ചടങ്ങിലേക്ക് എല്ലാഭക്തജനങ്ങളെയും സ്വാഗതം ചെയ്തുകൊള്ളുന്നു .

ഓം ശരവണ ഭവ :

11/04/2026
അയിരൂർ: അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് മുന്നോടിയായി വൃക്ഷ പൂജ നടന്നു. ക്ഷേത്രം മേൽശാന്ത...
08/04/2026

അയിരൂർ: അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് മുന്നോടിയായി വൃക്ഷ പൂജ നടന്നു. ക്ഷേത്രം മേൽശാന്തി ശ്രീ പ്രമേഷ് കുമാർ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീ രവി കുന്നേ കാട്ട്, സെക്രട്ടറി ശ്രീ അശ്വിൻ അശോക് , മറ്റ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു.

07/04/2026

ഓം ശരവണ ഭവ :

അയിരൂർ നിവാസികളുടെ അഭിമാനമായ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കുറച്ചു കാലങ്ങളായി ജീർണാവസ്ഥയിലാണെന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണല്ലോ .തിരുവോണത്തോണിയുടെ വിശ്രമ സങ്കേതം എന്ന നിലയിലും അയിരൂർ ദേശത്തിലെ ഒരേയൊരു സുബ്രഹ്മണ്യ ക്ഷേത്രം എന്ന നിലയിലും ഐതീഹ്യങ്ങൾ ഉറങ്ങുന്ന ഈ പുണ്യ സങ്കേതം അതിൻ്റെ എല്ലാ പൗരാണികമായ പേരും പെരുമയും ഉൾക്കൊണ്ടുകൊണ്ട് തലയുയർത്തി നിൽക്കേണ്ടത് ഓരോ അയിരൂർ നിവാസിയുടെയും ആവശ്യമാണ് .
ഭഗവാൻ്റെ അനുഗ്രഹത്താൽ ഇപ്പോൾ അതിനുള്ള അവസരം വന്നുചേർന്നിരിക്കുന്നു .പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായുള്ള വൃക്ഷപൂജ നാളെ ഏപ്രിൽ 8/ മീനം 25 ബുധനാഴ്ച്ച രാവിലെ 8:00 മണിക്ക് നടക്കുന്നതായിരിക്കും .എല്ലാ ഭക്‌തജനങ്ങളുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭഗവാന്റെ നാമത്തിൽ അഭ്യർത്ഥിച്ചു കൊള്ളുന്നു ...

ഓം ശരവണ ഭവ :

തിരുവാറന്മുള ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കൂടിയെഴുന്നെള്ളിപ്പ്.....
01/04/2026

തിരുവാറന്മുള ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കൂടിയെഴുന്നെള്ളിപ്പ്.....

അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഭീഷ്ടവരസിദ്ധി ഒറ്റനാരങ്ങവഴിപാട്***************-------------****************പ...
09/03/2026

അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഭീഷ്ടവരസിദ്ധി ഒറ്റനാരങ്ങവഴിപാട്
***************-------------****************
പാർവതി പരമേശ്വരപുത്രനും ജ്യോതിഷത്തിന്റെ അധിപനും ദേവസേനാപതിയുമായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ഇഷ്ട്ട വഴിപാടുകളിൽ ഒന്നാണ് ഒറ്റ നാരങ്ങ വഴിപാട്. ക്ഷിപ്രഫല സിദ്ധി പ്രദാനം ചെയ്യുന്ന ഈ വഴിപാട് 6 ചൊവ്വാഴ്ചകളിൽ വൃതത്തോടെ നടത്തേണ്ടതാണ്. ഒരു വെറ്റിലയിൽ നാരങ്ങ, നാണയം, വെളുത്ത പുഷ്പം എന്നിവ വെച്ച് 6 പ്രദക്ഷിണം ചെയ്ത് ദേവന് സമർപ്പിക്കുക. ആഗ്രഹപൂർത്തീകരണത്തിനായാണ് ഒറ്റനാരങ്ങ വഴിപാട് സമർപ്പിക്കുന്നത്.വഴിപാട് ആരംഭിക്കുന്ന ദിവസം ഗണപതി ഹോമത്തോടെ വേണം ആരംഭിക്കുവാൻ. ഈ വഴിപാട് ചെയ്യുന്നതിലൂടെ ഏത് നടക്കാത്ത ആഗ്രഹവും നടക്കും എന്നാണ് വിശ്വാസം. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വാ ഗ്രഹ ദോഷമുള്ളവർക്ക് ഈ വഴിപാട് നടത്താവുന്നതാണ്. ചൊവ്വയുടെ ദേവനാണ് സുബ്രഹ്മണ്യ സ്വാമി ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി മാത്രമല്ല മറ്റ് പല നേട്ടങ്ങളും ഈ വഴിപാട് നടത്തുന്നതിലൂടെ ഉണ്ടാവുന്നുണ്ട്....

Address

Rani
689611

Website

Alerts

Be the first to know and let us send you an email when അയിരൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share