Sathrukhnaswami Temple

Sathrukhnaswami Temple മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം

മേതിരി ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം
31/08/2021

മേതിരി ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം

Find out more about മേതിരി ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം by following them on Google

01/08/2021
24/07/2021
07/03/2021
ശ്രീപുരം ത്രൈമാസികയായ ശാംഭവിയിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന "കാശ്മീരശൈവ സമ്പ്രദായം [പരമാദ്വയ വാദം] " -( ഡോ.അജിതൻ പി...
03/03/2021

ശ്രീപുരം ത്രൈമാസികയായ ശാംഭവിയിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന "കാശ്മീരശൈവ സമ്പ്രദായം [പരമാദ്വയ വാദം] " -( ഡോ.അജിതൻ പി ഐ) എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയും, അനവധി വർഷങ്ങളായി നടത്തി കൊണ്ടിരിക്കുന്ന തപഃ സ്വാദ്ധ്യായങ്ങളിലൂടെ ആർജ്ജിച്ച അറിവുകളുടെ വെളിച്ചത്തിലും, പരോപകാരപ്രദമായി ലളിതമായ വിവരണത്തിലൂടെ കാശ്മീരശൈവ ദർശന പ്രവേശിക എന്ന പേരിൽ എല്ലാ ബുധനാഴ്ചകളിലും ശ്രീപുരം യൂട്യൂബ് ചാനലിലൂടെ (www.youtube.com/shripuram) ഡോ.അജിതൻ പി.ഐ യുടെ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു.

ജാതി, മത, ലിംഗ, രാഷ്ട്ര, ഭാഷാ എന്നിങ്ങനെ സങ്കുചിതമായ പല പല പേരുകളിൽ നാം ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ കാശ്മീരശൈവ ദർശനം ഓരോരുത്തരും മനസ്സിലാക്കേണ്ടുന്ന ആവശ്യകത വളരെയേറെ വലുതാണ്. ആ ഒരു തിരിച്ചറിവാണ് ശ്രീപുരം ട്രസ്റ്റിന്റെ ഈ ഒരു ഉദ്യമവും
https://www.youtube.com/watch?v=ULohdTEOdgM

001 കാശ്മീരശെെവദർശനപ്രവേശിക - Kashmirasaivadarshanapraveshika- काश्मीरशौवदर्शनप्रवेशिक By Dr.Ajithan P Iശ്രീപുരം ത്രൈമാസികയായ ശാംഭവിയിൽ പ്രസ.....

ശ്രീമദ്ദേവീഭാഗവതവിമർശം എന്ന പേരിലുള്ള ഈ പരമ്പര ദേവീഭാഗവതപുരാണത്തിലെ ദേവീചരിതങ്ങളാകുന്ന കഥകളുടെ വർത്തമാന കാല വ്യാഖ്യാനമാണ...
08/01/2021

ശ്രീമദ്ദേവീഭാഗവതവിമർശം എന്ന പേരിലുള്ള ഈ പരമ്പര ദേവീഭാഗവതപുരാണത്തിലെ ദേവീചരിതങ്ങളാകുന്ന കഥകളുടെ വർത്തമാന കാല വ്യാഖ്യാനമാണ്. ആധുനിക മനുഷ്യന്റെ പച്ചയായ വികാരങ്ങളെ യഥാതഥമായി നോക്കിക്കണ്ട് അവന്റെ ജീവിതത്തെ കാര്യക്ഷമമായി മുന്നോട്ടു നയിക്കാനും ചെറുതും വലുതുമായ അവന്റെ ആഗ്രഹങ്ങളുടെ സഫലീകരണങ്ങളിലൂടെ ക്രമേണ പരമപദപ്രാപ്തിക്കും ഉതകുന്ന ഒരു മഹദ്ഗ്രന്ഥമാണ് ശ്രീമദ്ദേവീഭാഗവതം. ഈ ഗ്രന്ഥത്തിന്റെ അതിസൂക്ഷ്മമായ അപഗ്രഥനമാണീ വ്യാഖ്യാനം. ഇതിലെ മൂല്യങ്ങളെ സ്വജീവിതത്തിൽ പകർത്തി ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ വിശകലനത്തിന്റെ ഉദ്ദേശം. ഈ ഗ്രന്ഥ ചിന്തയിലൂടെ സഞ്ചരിക്കുന്നതിലൂടെ ജീവിത നിലവാരം ഒന്നുകൂടി വർദ്ധിപ്പിക്കാനും സ്വതന്ത്രമായ അദ്ധ്യാത്മചിന്തയിലൂടെ പരമപദപ്രാപ്തിയിലെത്താനും സാധിക്കട്ടെ എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

പ്രഥമസ്കന്ധം, അദ്ധ്യായം – 19, ശുകൻ്റെ വിവാഹം, ഭാഗം – (01)ശ്രീമദ്ദേവീഭാഗവതവിമർശം എന്ന പേരിലുള്ള ഈ പരമ്പര ദേവീഭാഗവതപ.....

ശ്രീമഹാഭാഗവത കഥകളെ ഭക്തിസാന്ദ്രമായ പുരാണ കഥകൾ എന്ന നിലയിൽ നിന്നും മാറി അതിലെ ഓരോ സംഭവങ്ങളും നമ്മളിൽ നടക്കുന്നതും, നമ്മുട...
11/10/2020

ശ്രീമഹാഭാഗവത കഥകളെ ഭക്തിസാന്ദ്രമായ പുരാണ കഥകൾ എന്ന നിലയിൽ നിന്നും മാറി അതിലെ ഓരോ സംഭവങ്ങളും നമ്മളിൽ നടക്കുന്നതും, നമ്മുടെ ബോധ തലങ്ങളിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെ തിരിച്ചറിയുവാൻ എങ്ങനെ സഹായകരമാക്കാം എന്നുമാണ് നമ്മൾ നോക്കി കാണാൻ ഉദ്ദേശിക്കുന്നത്. സത്യാന്വേഷകർക്ക് സഹായകരമായ ഉപായങ്ങൾ പലതും ഒളിഞ്ഞിരിക്കുന്ന മഹാഭാഗവതം ഭോഗമോക്ഷങ്ങൾക്കും കാരണമാകുന്നു. ഭാവനാത്മകമായ ശ്രവണത്തിലൂടെ സ്വജീവിതത്തിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താൻ മുടങ്ങാതെ കാണാൻ ശ്രദ്ധിക്കുക.

ശ്രീമഹാഭാഗവതം – SreeMahaBhagavatham – श्रीमहाभागवतम् ശ്രീമഹാഭാഗവത കഥകളെ ഭക്തിസാന്ദ്രമായ പുരാണ കഥകൾ എന്ന നിലയിൽ നിന്നും മാ....

24/08/2020
22/08/2020

Address

Methiri
Ramapuram
686576

Alerts

Be the first to know and let us send you an email when Sathrukhnaswami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sathrukhnaswami Temple:

Share

Category