Jeevante Dwani

Jeevante Dwani ആത്മീയ വർദ്ധനവിനും ആത്മീയ സന്തോഷവും ഉളവാക്കുന്ന സന്ദേശങ്ങക്കും പാട്ടുകൾക്കും ജീവന്റെ ധ്വനി

02/12/2025

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

27/09/2025

കാണുമോ നീ കർതൻ വരവിൽ
കേൾക്കുമോ കാഹള ശബ്ദത്തെ?

12/05/2025
09/04/2025

ദൈവമക്കളെ എമ്പുരാന് പുറകെ പോകാതെ തമ്പുരാന് പുറകെ പോകാൻ നോക്കൂ 🤗

08/02/2025

പെന്തക്കോസ്തിലെ പരീശർ ചോദിക്കും ശ്രീശാന്ത് സ്നാനപ്പെട്ടുവോ? ഉത്തരം: ഇല്ല. ശ്രീശാന്ത് യേശുവിൻ്റെ മാർഗം പൂർണമായി സ്വീകരിച്ചുവോ? ഇല്ല. പിന്നെ പാസ്റ്റർ ടിനു ജോർജ് എന്താണ് ശ്രീശാന്തിൻ്റെ കാര്യത്തിൽ ചെയ്തത്? ഉത്തരം: നോക്കൂ; പാസ്റ്റർ ടിനു ജോർജ് എല്ലാവർക്കും പകർന്ന് നൽകുന്നത് ക്രിസ്തുവിൻ്റെ സ്നേഹമാണ്. ജീവിതം തകർന്നു പോകുമ്പോൾ ; ഭാവി ഒരു ചോദ്യചിഹ്നമാകുമ്പോൾ ; മതത്തിനും ജാതിക്കുമപ്പുറം ; നിസ്സഹായനായ മനുഷ്യനെ താങ്ങി ഉയർത്തി മാനിക്കുന്ന യേശുവിൻ്റെ സ്നേഹത്തെ പാസ്റ്റർ ടിനു ജോർജ് തനിക്ക് ദൈവം നൽകിയ അഭിഷേകത്തിൻ്റെ ശക്തിയാൽ തളർന്നു പോകുന്നവരിലേക്ക് ഒഴുക്കുന്നു. അവർ ഏതെങ്കിലും മതഭക്തരാകാനല്ല അങ്ങനെ ചെയ്യുന്നത്. മനുഷ്യൻ്റെ രക്ഷകനായ യേശുവിനെ മുറിവേറ്റവർക്ക് പരിചയപ്പെടുത്തുന്ന ദൈവീക പത്രമായാണ് പാസ്റ്റർ ടിനു ജോർജ് വർത്തിക്കുന്നത്. അങ്ങനെ ക്രിസ്തുവിൻ്റെ സ്നേഹത്തെയും കരുതലിനെയും തിരിച്ചറിയുന്ന വ്യക്തികളെ ഏതു നിലയിൽ മുന്നോട്ട് കൊണ്ടു പോകണം എന്നതിൻ്റെ തീരുമാനം നല്ല ഇടയനായ യേശുവിൻ്റെയാണ്. മനുഷ്യൻ്റെ ധാരണകൾക്ക് അവിടെ പ്രസക്തിയില്ല. മനുഷ്യരെല്ലാം ദൈവത്തിൻ്റെ മക്കളാണ്. വലിപ്പചെറുപ്പത്തെ പരിഗണിക്കാതെ; ജീവിതരണാങ്കണത്തിൽ വീണുപോകുന്നവരിലേക്ക് രക്ഷകൻ്റെ സ്നേഹം പകർന്ന് അവിടുത്തെ സന്നിധിയിൽ എത്തിച്ചു കഴിഞ്ഞാൽ പിന്നെ ആ വ്യക്തിയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിൽ ഇടനിലക്കാർ ആവശ്യമില്ല. ജീവിതങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുന്ന ചൂണ്ടുപലകയും വഴികാട്ടിയുമായി പാസ്റ്റർ ടിനു ജോർജ് നിലകൊള്ളുന്നു. ദൈവം തന്നെ ഏൽപിച്ചതെന്താണെന്നും താനത് എങ്ങനെ വിനിയോഗിക്കുന്നുവെന്നും തികഞ്ഞ ബോധ്യമുള്ള പാസ്റ്റർ ടിനു ജോർജ് കല്ലേറുകളെയും വിമർശന ശരങ്ങളെയും ഗൗനിക്കാറില്ല. രണ്ടുദശകങ്ങളിലേറെയായി സംശുദ്ധിയുള്ള സുവിശേഷകനായി തുടരുന്നതിനാൽ ജനം തന്നെ കൃത്യമായി മനസ്സിലാക്കുന്നുണ്ട് എന്ന് അദ്ദേഹത്തിനറിയാം. വിമർശകരുടെ മുനയില്ലാത്ത ആണികൾ ജീവിതസാക്ഷ്യത്തിനു നേരെ തുളയിടാൻ ശ്രമിക്കുമ്പോൾ റോമൻ പടയാളികളുടെ ആണി തറയ്ക്കലിൽ തൻ്റെ നാഥൻ്റെ പ്രതികരണം മാത്രമാണ് പാസ്റ്റർ ടിനുവിൽ നിന്നും പുറത്ത് വരുന്നത്. വിമർശന ശരങ്ങൾക്ക് പ്രാർത്ഥനയാണ് അദ്ദേഹത്തിൻ്റെ എക്കാലത്തെയും മികച്ച മറുപടി. ദൈവം നൽകുന്ന ഉത്തരമായിരിക്കും മനുഷ്യൻ്റെ പ്രതികരണങ്ങളേക്കാൾ മികച്ചതെന്ന് അദ്ദേഹം എന്നും കരുതുന്നു.

Address

Rajkot

Telephone

+919871612304

Website

Alerts

Be the first to know and let us send you an email when Jeevante Dwani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jeevante Dwani:

Share