12/08/2026
തന്നെ വിശ്വസ്ഥതയോടെ ഏൽപ്പിച്ച ദൈവാലയം കാത്ത ധീരനായ ഇടയൻ
വി. കുർബാനയ്ക്ക് ഒരുങ്ങി, പ്രഭാത പ്രാർത്ഥനയിൽ മുഴുകിയിരുന്ന ആ പുണ്യ നിമിഷത്തിൽ, ദൈവാലയത്തിലേയ്ക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളന്മാരെ ധൈര്യപൂർവ്വം തടഞ്ഞ പിറമാടം പള്ളിയിലെ ബഹു. ലാൽമോൻ അച്ചന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാ മംഗളങ്ങൾ 🙏
"ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു" (യോഹന്നാൻ 10:11) എന്ന കർത്താവിന്റെ വചനം അക്ഷരാർത്ഥത്തിൽ ജീവിച്ചു കാണിച്ച ഒരു വൈദികനാണ് അച്ചൻ. ഏൽപ്പിക്കപ്പെട്ട ഇടവകയെ, ദൈവാലയത്തെ, സഭാ സ്വത്തിനെ കാത്തുസൂക്ഷിക്കുക എന്നത് ഒരു വൈദികന്റെ പുണ്യമായ ഉത്തരവാദിത്വമാണ് - അതല്ലാതെ മറ്റൊന്നും അച്ചൻ ചെയ്തിട്ടില്ല.
എന്നിട്ടും, നന്ദി പറയേണ്ടിടത്ത് കല്ലെറിയാൻ ഇറങ്ങിയവരെ കണ്ട് സങ്കടം തോന്നുന്നു. "സഹോദരനെ ന്യായം വിധിക്കുന്നവനേ, നീ ആർ?" (യാക്കോബ് 4:12) എന്ന വചനം അത്തരക്കാർ ഓർക്കുന്നത് നല്ലതാണ്. അറിയാതെയോ അറിഞ്ഞോ, ഒരു നല്ല കാര്യം ചെയ്ത ഒരാൾക്കെതിരെ നുണപ്രചരണം നടത്തുന്നത് ദൈവസന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ട ഒരു കാര്യമാണ്.
"നന്മചെയ്യുന്നതിൽ നാം മടുത്തുപോകരുത്; നാം തളരാതിരുന്നാൽ തക്കസമയത്തു കൊയ്യും" (ഗലാത്യർ 6:9) എന്ന വചനം ലാൽമോൻ അച്ചനും, സത്യം തിരിച്ചറിയുന്ന എല്ലാ വിശ്വാസികൾക്കും ഒരു ആശ്വാസമായിരിക്കട്ടെ.
അച്ചാ, അങ്ങയുടെ ധൈര്യത്തിനും വിശ്വസ്തതയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ദൈവം അങ്ങയെ എന്നും അനുഗ്രഹിക്കട്ടെ, കാത്തുപാലിക്കട്ടെ
"നീതിക്കുവേണ്ടി ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു" (മത്തായി 5:10)