Patriarch Ignatius Zaka I Iwas Centre - Patriarchal Centre

Patriarch Ignatius Zaka I Iwas Centre - Patriarchal Centre Official Page of the HQ / Catholicate Office of Universal Syriac Orthodox Church in India (Jacobite Syrian Christian Church) Official News:www.jscnews.org

26/01/2025

"വിശുദ്ധിയാൽ സഭയെ നയിച്ച പനിനീർ പുഷ്‌പം"- ആലുവായിലെ വലിയ തിരുമേനി"

വിശുദ്ധനായ ആലുവായിലെ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 72-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 26 ന് മലങ്കര യാക്കോബായ സുറിയാനി സഭ കൊണ്ടാടുന്നു. പരിശുദ്ധ സഭയുടെ അങ്കമാലി ഭദ്രാസനാധിപനും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധനായ വലിയ തിരുമേനി.

‘വലിയ തിരുമേനി’ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് മോർ അത്തനാസിയോസ് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്‌ഠനായ മെത്രാപ്പോലീത്തായിരുന്നു. ഇന്ത്യയിലെ സഭയുടെ മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിൽ ഏകദേശം നാല് പതിറ്റാണ്ടുകളായി അതിന്റെ ഭാഗധേയം വിജയകരമായി നയിച്ചു. അന്ത്യോഖ്യാ സിംഹാസനവുമായുള്ള മലങ്കര ബന്ധം നിലനിർത്താൻ മലങ്കര സുറിയാനി സഭക്ക് സഹായകമായത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസവും നിരന്തര പരിശ്രമവും തീവ്രമായ പ്രാർത്ഥനകളുമാണ്. സൺഡേ സ്കൂൾ അസ്സോസിയേഷൻ, മാർ ഗ്രിഗോറിയോസ് സ്റ്റുഡന്റ്സ് മൂവ്മെന്റ്, ബ്രദർഹുഡ് ഓഫ് സെന്റ് അന്തോണിയോസ്, സെന്റ് മേരീസ് സിസ്റ്റർഹുഡ് തുടങ്ങി സഭയിലെ നിരവധി പ്രധാന ആത്മീയ സംഘടനകളുടെ സ്ഥാപക പിതാവായിരുന്നു വലിയ തിരുമേനി.

ഭക്തി, നിഷ്കളങ്കത, ആത്മാർത്ഥത, ദൈവത്തോടുള്ള അചഞ്ചലമായ വിശ്വസ്‌തത എന്നിവ നിറഞ്ഞ പിതാവിനെ മലങ്കര സഭ വളരെ ആദരവോടെയാണ് സ്മരിക്കുന്നത്. വലിയ തിരുമേനി തന്റെ ജനതയെ സ്നേഹിക്കുകയും തന്റെ അവസാനകാലം വരെ സത്യവിശ്വാസത്തെ സംരക്ഷിക്കുകയും ചെയ്തു. നിർമ്മല ജീവിതവിശുദ്ധി നിറഞ്ഞ ആ പിതാവ് ജീവിച്ചിരുന്നപ്പോൾ തന്നെ ഒരു വിശുദ്ധനായി ജനം കണ്ടു ബഹുമാനിച്ചിരുന്നു.

അങ്കമാലി അകപ്പറമ്പ് നായത്തോട് അയ്യമ്പിള്ളിൽ തെക്കേക്കരയിൽ കുടുംബത്തിലെ മത്തായിയുടെയും കുറ്റിക്കാട്ട് പൈനാടത്ത് കുടുംബത്തിലെ അന്നയുടെയും മൂന്നാമത്തെ മകനായി 1869 ജനുവരി 23 ന് അദ്ദേഹം ജനിച്ചു. തിരുമേനി വളർന്നത് അകപ്പറമ്പിലെ അമ്മയുടെ വീട്ടിലാണ് (പൈനാടത്ത്), അദ്ദേഹത്തിന്റെ അമ്മ മാതാപിതാക്കളുടെ ഏക മകൾ ആയതിനാൽ, വലിയ തിരുമേനി പലപ്പോഴും കുറ്റിക്കാട്ട് പൈനാടത്ത് കുടുംബത്തിൽ നിന്നുള്ള ഒരാളായി അറിയപ്പെട്ടിരുന്നു.

ബാല്യം മുതൽ പൗലോസ് ആത്മീയ കാര്യങ്ങളിൽ അഗാധമായ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വേദപഠനത്തിലും ആത്മീയ അനുഷ്ഠാനങ്ങളിലും അദ്ദേഹം അതീവ തല്പരനായിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ വ്യക്‌തി വൈഭവം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അങ്കമാലി ഭദ്രാസനത്തിന്റെ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന അമ്പാട്ട് ഗീവർഗീസ് മോർ കൂറിലോസ് അദ്ദേഹത്തെ കുറിച്ച് അറിയുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ബാലനായ പൗലോസ് അകപ്പറമ്പ് പള്ളിയിലെ വിശുദ്ധ മദ്ബഹായിൽ ശുശ്രുഷകനായി.

1876 ​ഇന്ത്യയിൽ എത്തിയ പരിശുദ്ധ പാത്രിയാർക്കീസ് ​​മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ പുരാതനമായ അകപ്പറമ്പ് പള്ളി സന്ദർശിച്ച് വിശുദ്ധ കുർബാന ചൊല്ലി. വിശുദ്ധ കുർബാന മദ്ധ്യേ അമ്പാട്ട് മോർ കൂറിലോസ് മെത്രാപ്പോലീത്ത സുറിയാനിയിലെ അഞ്ചാമത്തെ തുബ്ദേൻ വായിക്കാൻ 7 വയസ്സുള്ള കുഞ്ഞി പൗലോയെ സ്നേഹപൂർവ്വം നിർദ്ദേശിച്ചു. അത് വായിക്കുന്നതിനിടയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിഷ്‌കളങ്കനായ ആ കുട്ടിയെ തിരിഞ്ഞുനോക്കി, വിശുദ്ധ കുർബാനയ്ക്ക് ശേഷം അദ്ദേഹത്തെ പ്രത്യേകം അനുഗ്രഹിച്ചു.

1879 ഏപ്രിൽ 21-ന് തന്റെ പത്താം വയസ്സിൽ, അങ്കമാലി ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്തയായ അമ്പാട്ട് മോർ കൂറിലോസ്‌ തിരുമേനി പൗലോസിനെ ശെമ്മാശനാക്കി. അദ്ദേഹത്തിന്റെ കീഴിൽ ദൈവശാസ്ത്രപരവും സുറിയാനി പഠനവും ഉണ്ടായിരുന്നു. ആലുവ സർക്കാർ ഹൈസ്‌കൂളിലായിരുന്നു ഇംഗ്ലീഷ് വിദ്യാഭ്യാസം. താമസിയാതെ അദ്ദേഹം കോട്ടയത്തെ പഴയ സെമിനാരിയിലേക്ക് പോവുകയും പഠനം നടത്തുകയും ചെയ്‌തു.സെമിനാരി വിദ്യാഭാസം പൂർത്തിയാക്കിയപ്പോഴേക്കും സി.എം.എസ് കോളേജിൽ നിന്നും മെട്രിക്കുലേഷൻ പാസായി.താമസിയാതെ അദ്ദേഹം പഴയ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി.

അങ്കമാലി ഭദ്രാസനാധിപൻ കടവിൽ പൗലോസ് മോർ അത്താനാസിയോസ് തിരുമേനി തൃക്കുന്നത്തു സെന്റ് മേരീസ് പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 1898 നവംബർ 25-ന്, തന്റെ 29-ാമത്തെ വയസ്സിൽ വിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ്‌ (പരുമല തിരുമേനി) യിൽ നിന്നു അദ്ദേഹം കശീശ്ശാ സ്ഥാനം സ്വീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം നവംബർ 28-ന് സന്യാസ പദവിയിലേക്ക് (‘റമ്പാൻ’) വിശുദ്ധ പരുമല തിരുമേനിയാൽ തന്നെ ഉയർത്തപ്പെട്ടു. അന്നുമുതൽ അദ്ദേഹം കൊച്ചു പൗലോസ് റമ്പാൻ എന്ന പേരിൽ അറിയപ്പെട്ടു.

1907-ൽ കടവിൽ പൗലോസ് മോർ അത്തനാസിയോസ് കാലം ചെയ്‌തതു മുതൽ അങ്കമാലി ഭദ്രാസനം ഇടയനില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 1909 ഓഗസ്റ്റിൽ തൃക്കുന്നത്തു വെച്ച് കൂടിയ അങ്കമാലി ഭദ്രാസനത്തിലെ പള്ളി പുരുഷയോഗം കൊച്ചു പൗലോസ് റമ്പാനെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. റമ്പാന്റെ വിശ്വാസ തീക്ഷ്ണത, സ്വഭാവശുദ്ധി, കഠിനാധ്വാനം എന്നിവയെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ ലഭിച്ച പരിശുദ്ധ പാത്രിയാർക്കിസ് ബാവാ അദ്ദേഹത്തെ മെത്രാപ്പോലീത്ത ആക്കി. 1910 ജൂൺ 9-ന് കൊച്ചു പൗലോസ് റമ്പാൻ, അകപ്പറമ്പ് മോർ ശാബോർ- അഫ്രോത്ത് പള്ളിയിൽ വച്ച് മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദേദ് അലോഹോ ബാവായാൽ ‘പൗലോസ് മോർ അത്താനാസിയോസ്’ എന്ന പേരിൽ മഹാപുരോഹിതനായി ഉയർത്തപ്പെട്ടു. പിന്നീട് കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു.

1917 ഡിസംബറിൽ മോർ കൂറിലോസ് പൗലോസ് തിരുമേനിയുടെ നിര്യാണത്തെ തുടർന്ന് മലങ്കര അസോസിയേഷന്റെ പ്രത്യേക സമ്മേളനം തൃക്കുന്നത്തു വച്ച് വിളിച്ചുകൂട്ടി, അതിൽ മോർ അത്താനാസിയോസ് തിരുമേനിയെ ഇന്ത്യയിലെ സുറിയാനി സഭയുടെ തലവനായി തിരഞ്ഞെടുത്തു. അതനുസരിച്ച് 1918 ജനുവരി മുതൽ മോർ അത്തനാസിയോസ് മലങ്കര മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
ഒരു വർഷത്തിനുശേഷം 1919 സെപ്തംബർ 26-ന് മോർ അത്താനാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ പിറവം വലിയ പള്ളിയിൽ നടന്ന യോഗത്തിൽ ‘മലങ്കര സൺഡേ സ്കൂൾ അസോസിയേഷൻ’ (എം.എസ്.എസ്.എ) രൂപീകരിച്ചു. പ്രസ്ഥാനത്തിൻറെ ആദ്യ പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റു.

പിന്നീട് 1922 മേയ് 6-ന് അങ്കമാലി ഭദ്രാസനത്തിലെ ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് പള്ളിയിൽ വീണ്ടും വലിയ തിരുമേനിയുടെ നേതൃത്വത്തിൽ യാക്കോബായ സുറിയാനി സഭയുടെ വിദ്യാർത്ഥി സംഘടനയുടെ പ്രത്യേക കൺവൻഷൻ വിളിച്ചുകൂട്ടി. ആ യോഗത്തിൽ തിരുമേനി തന്റെ ആത്മീയ ഗുരുവായ പരുമലയിലെ വിശുദ്ധ ഗ്രിഗോറിയോസ് ഗീവർഗീസിന്റെ തിരുമേനിയുടെ നാമം സംഘടനയുടെ പേര് ആയി നൽകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ യാക്കോബായ സുറിയാനി സഭയുടെ വിദ്യാർത്ഥി വിഭാഗം ‘മാർ ഗ്രിഗോറിയോസ് സുറിയാനി വിദ്യാർത്ഥി സംഘം’ (മാർ ഗ്രിഗോറിയോസ് സിറിയൻ സ്റ്റുഡന്റ്സ് അസോസിയേഷൻ – എം.ജി.എസ്.എസ്.എ) എന്നറിയപ്പെട്ടു.

നാല് പതിറ്റാണ്ടിലേറെക്കാലം മലങ്കര സഭയിൽ ആത്മീയശുശ്രുഷ നടത്തിയശേഷം 1953 ജനുവരി 25-ന് 84-ാം വയസ്സിൽ പുണ്യപിതാവ് കാലം ചെയ്‌തു. പിറ്റേന്ന് 26-ന് വൈകുന്നേരം പരിശുദ്ധ പിതാവിന്റെ അന്ത്യാഭിലാഷം അനുസരിച്ച് ആലുവ തൃക്കുന്നത്തു സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വടക്കുഭാഗത്ത് കബറടക്കി.

2004 ഓഗസ്റ്റ് 19-ന്, പരിശുദ്ധ പാത്രിയാർക്കീസ് മോറാൻ മോർ ​​ഇഗ്നാത്തിയോസ് സാഖാ ഒന്നാമൻ ബാവ വലിയ തിരുമേനിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിന് ശേഷം 2009 സെപ്തംബർ 18 ന്, വിശുദ്ധ തിരുമേനിയുടെ നാമം അഞ്ചാം തുബ്ദേനിൽ ലോകമെമ്പാടുമുള്ള മലങ്കര യാക്കോബായ സുറിയാനി പള്ളികളിൽ വിശുദ്ധ കുർബാന മദ്ധ്യേ സ്‌മരിക്കുവാൻ കൽപ്പന നൽകി അനുഗ്രഹിച്ചു.

നിർമ്മലമായ വിശുദ്ധ ജീവിതം കൊണ്ട് സുറിയാനി സഭയെ ധന്യമാക്കിയ വിശുദ്ധ പിതാവിന്റെ ഓർമ്മ നമുക്ക് അനുഗ്രഹമാകട്ടെ.

30/03/2022

"ഒരു നൂറ്റാണ്ട് പിന്നിട്ട മലങ്കര സഭാതര്‍ക്കം നീതിപൂര്‍വവും ജനാധിപത്യപരവുമായ രീതിയിലും കോടതിവിധികളുടെ പിന്‍ബലത്തോട് കൂടെയും പരിഹരിക്കുവാന്‍ ബഹു. സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും മുന്നോട്ട് വന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, പ്രശ്നപരിഹാരത്തിന് തടസ്സം നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണ്. ഭൂരിപക്ഷം വരുന്ന വിശ്വാസികളെ അവരുടെ പള്ളികളില്‍ നിന്നും ഇറക്കിവിടുന്ന നടപടി മനുഷ്യത്വരഹിതവും നീതിരഹിതവുമാണ്. അത് ബഹു. കോടതിക്ക് പോലും ബോധ്യപ്പെട്ട യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് ബഹു. കോടതി പോലും നിയമപരിഷ്‌കാര കമ്മീഷന്റെ, നിയമനിര്‍മ്മാണം നടത്തണമെന്ന ശുപാര്‍ശ പരിഗണനയില്‍ വന്നപ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ പ്രശ്‌നപരിഹാരത്തിന് ബഹു. ഗവണ്‍മെന്റിന് അധികാരമുണ്ടെന്ന് അടിവരയിട്ട് പറഞ്ഞത്.

സഭാതര്‍ക്കം വലിയൊരു സാമൂഹ്യപ്രശ്‌നം കൂടിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനാഭിപ്രായം കൂടെ പരിഗണിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍, ബഹു. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച്, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി, സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന വിധത്തിലുള്ള ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ജനാധിപത്യവാദികളായ കേരളീയ പൊതുസമൂഹം ഒരുമിച്ച് നിന്ന് ശാശ്വത പരിഹാരത്തിനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത്."

ബഹു. കേരള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിന്റ...
27/03/2022

ബഹു. കേരള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിന്റെ ഡോ. മോർ കൂറീലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പരിശുദ്ധ സഭയുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. എന്നാൽ അത് പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിലപാടല്ല.

(യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗീക പത്രക്കുറിപ്പ്)

Via JSC News , The Official Media of Jacobite Syrian Christian Church

17/03/2022

യാക്കോബായ സുറിയാനി സഭയുടെ സഭാദിന ഓഹരി ശേഖരണത്തിൽ പങ്കാളികളാകുവാൻ ലോകമെമ്പാടുമുള്ള എല്ലാ സഭാംഗങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു. പരിശുദ്ധ സഭയുടെ ഭൗതീകമായ മുന്നേറ്റത്തിനുള്ള പ്രധാന വരുമാനമാർഗ്ഗമായ സഭാദിന ഓഹരിയിൽ നിങ്ങളുടെ കഴിവിനനുസരിച്ചുള്ള തുകകൾ, ചെറുതും വലുതുമായ വ്യത്യാസമില്ലാതെ താഴേക്കാണുന്ന ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് വഴിയോ യു.പി.ഐ QR കോഡ് സ്കാൻ ചെയ്തോ 'യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ'യുടെ പുത്തൻകുരിശ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇക്കാര്യത്തെ സംബന്ധിച്ചുള്ള ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ സർക്കുലർ വായിക്കാവുന്നതാണ്: https://bit.ly/34NDrdg

15/03/2022

സഭയുടെ വളർച്ചയിൽ പങ്കാളികളാകാം; യാക്കോബായ സുറിയാനി സഭയുടെ സഭാദിന ഓഹരി ശേഖരണത്തിന് തുടക്കമായി

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ സഭാദിന ഓഹരി ശേഖരണത്തിന് തുടക്കമായി. പരിശുദ്ധ സഭയുടെ വരുമാനമാർഗ്ഗങ്ങളിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന സഭാദിനഓഹരി ശേഖരണത്തിൽ നിന്നും ലഭിക്കുന്ന തുകയിലൂടെയാണ് സഭയുടെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളും അതോടൊപ്പം സഭയുമായി ബന്ധപ്പെട്ട് വരുന്ന പൊതുവായ ആവശ്യങ്ങളും നിർവ്വഹിച്ച് വരുന്നത്. പരിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെയും സഭാസമിതികളുടേയും തീരുമാനപ്രകാരം സഭാദിന കവർ പിരിവ് 2022 ഫെബ്രുവരി 22ന് ആരംഭിച്ച് പുതുഞായറാഴ്ച തീരത്തക്കവിധത്തിലുള്ള ക്രമീകരണമാണ് പരിശുദ്ധ സഭ ചെയ്തിട്ടുള്ളത്. സഭാ ദിന കവറുകൾ ദൈവാലയങ്ങളിൽ എത്തിക്കേണ്ടതിനായി ഭദ്രാസന തലങ്ങളിൽ നിന്നുള്ള വർക്കിങ് / മാനേജിങ് കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളുടെ സൗകര്യാർത്ഥം പരിശുദ്ധ സഭയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും യു.പി.ഐ QR കോഡും കവറിൽ ആലേഖനം ചെയ്തിട്ടുണ്ട്. വിവിധ പേയ്മെന്റ് ആപ്പുകൾ പ്രയോജനപ്പെടുത്തി സഭയുടെ പുത്തൻകുരിശ് യൂണിയൻ ബാങ്കിലെ പരിശുദ്ധ സഭയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കാവുന്നതാണ്.

താഴെക്കാണുന്ന പോസ്റ്ററിൽ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തോ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചോ പരിശുദ്ധ സഭയുടെ സഭാദിന പിരിവിൽ ഭാഗഭാക്കുകളാകൂ. സഭാദിന ഓഹരി ശേഖരണത്തെ സംബന്ധിച്ചുള്ള ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ സർക്കുലർ ഇവിടെ വായിക്കാവുന്നതാണ്. https://www.facebook.com/1407757482775617/posts/3188331008051580/

14/03/2022

യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര വൈദീക ധ്യാനയോഗം 2022 മാർച്ച് 31, വ്യാഴാഴ്ച നടക്കും. നേരത്തെ മാർച്ച് 29ന് കൂടുവാൻ നിശ്ചയിച്ചിരുന്ന പ്രസ്തുതയോഗം അന്നേദിവസം ദേശീയ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് കണക്കിലെടുത്ത് മാർച്ച് 31ലേക്ക് മാറ്റുന്നതായി അറിയിച്ചുകൊണ്ടുള്ള ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കല്പന വായിക്കാം.

JSC News, The Official Media of Jacobite Syrian Christian Church

27/02/2022

ജെ.എസ്.സി ന്യൂസിൻ്റെ വീഡിയോ സ്ട്രീമിംഗ് ടെക്നീഷ്യൻ എബിൻ മത്തായി കർത്താവിൽ നിദ്ര പ്രാപിച്ചു

മേക്കടമ്പ് (മൂവാറ്റുപുഴ) ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിൻ്റെ വീഡിയോ സ്ട്രീമിംഗ് ടെക്നീഷ്യൻ എബിൻ മത്തായി (23) മൂവാറ്റുപുഴയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ കർത്താവിൽ നിദ്ര പ്രാപിച്ചു. മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളി ഇടവകയിൽ പിണക്കാട്ട് കുടുംബത്തിൽ മത്തായി ടി.യു വിൻ്റെയും ബീനയുടെയും മകനാണ്.

മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. എൽദോസ് സഹോദരനും സാറ സഹോദരിയുമാണ്. സംസ്കാര ശുശ്രൂഷകൾ വൈകിട്ട് 3 മണിക്ക്‌ വസതിയിൽ ആരംഭിക്കുകയും തുടർന്ന് മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ നടക്കും.

പ്രിയ സഹോദരന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിന്റെയും ആദരാഞ്ജലികൾ.

24/02/2022

❤️ 1974 ഫെബ്രുവരി 24 ❤️

മഹാപൗരോഹിത്യത്തിന്റെ നാല്പത്തിയെട്ട് വർഷങ്ങൾ! വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത സ്നേഹത്തിന്റെയും വിശ്വാസ ദീപ്തിയുടെയും പ്രാർത്ഥനാ ജീവിതത്തിന്റെയും ആൾരൂപം. പൗരസ്ത്യ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക്, ശ്രേഷ്ഠ ബാവ തന്നെ നട്ടുനനച്ച് വളർത്തിയ പ്രസ്ഥാനമായ, യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗീക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ പ്രാർത്ഥനാ പൂർവ്വമായ മെത്രാഭിഷേക വാർഷീക ആശംസകൾ. 🌹

His Beatitude Catholicos Mor Baselios Thomas I

18/02/2022

"പരിശുദ്ധ സഭയുടെ വളർച്ചക്കായി കൈകോർക്കാം, സഭാദിന പിരിവ് വിജയിപ്പിക്കാം. " യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ 2022 വർഷത്തെ സഭാദിന പിരിവ് വിളംബരം ചെയ്തുകൊണ്ടുള്ള ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ സർക്കുലർ വായിക്കുക.

01/02/2022

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഫാമിലി ഡയറക്റ്ററേറ്റിന്റെ ആഭിമുഖ്യത്തിൽ സഭാകേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടത്തുന്ന പ്രീ-മാരിറ്റൽ കൗൺസിലിങിന്റെ 2022 വർഷത്തേക്കുള്ള ഷെഡ്യൂൾ. കൂടുതൽ വിവരങ്ങൾക്ക് കോഴ്സ് ഡയറക്ടർ ഫാദർ ബൈജു ചാണ്ടിയുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ: +91 98958 23828).

Join JSC News Whatsapp Group : https://chat.whatsapp.com/Dzjo0mDFltTJD1y73I8An8

Address

Puthencruz
682308

Alerts

Be the first to know and let us send you an email when Patriarch Ignatius Zaka I Iwas Centre - Patriarchal Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category