Puthenkavu Bhagavathy Temple Puthencruz

Puthenkavu Bhagavathy Temple Puthencruz Puthenkavu Bhagavathy Temple is situated in a small Village named Puthencruz in Ernakulam district Kerala on Kochi-Dhanushkodi National Highway

Puthenkavu Bhagavathy Temple is situated in a small Village named Puthencruz on Kochi-Mathura National Highway(NH-49).The Temple is around 20km away from Kochi city and has links between Pazhayannur Kshethram in Mattanchery.

11/09/2026

*പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ*

*നവരാത്രി മഹോത്സവം*
---------------------------------------------------------
2026 ഒക്ടോബർ 11 മുതൽ ഒക്ടോബർ 21 വരെ
---------------------------------------------------------
*നവരാത്രി മണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ദേവസ്വം കൗണ്ടറിൽ വിശദവിവരങ്ങൾ നൽകുക.*

കൂടുതൽ വിവരങ്ങൾക്ക് 9447396360 എന്ന നമ്പറിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.

പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്ര മൈതാനിയിൽ  ആയിരങ്ങൾ അണി നിരന്ന മഹാശോഭായാത്ര സംഗമം നടന്നു.-------------------------------...
05/09/2026

പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്ര മൈതാനിയിൽ ആയിരങ്ങൾ അണി നിരന്ന മഹാശോഭായാത്ര സംഗമം നടന്നു.
----------------------------------------------------

വിവിധ ഹൈന്ദവ സംഘടനകളുടെയും, ക്ഷേത്ര സമിതികളുടെയും, ബാലഗോകുലങ്ങളുടെയും സംയുക്താഭിമു ഖ്യത്തിൽ മഹാശോഭായാത്ര സംഗമം പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്ര മൈതാനിയിൽ നടന്നു.
പരിയാരം മഹാവിഷ്‌ണു ക്ഷേത്രം, മീമ്പാറ പള്ളിയ്ക്കകാവ്, വടയമ്പാടിക്കാവ് ഭഗവതി ക്ഷേത്രം, വടയമ്പാടി ശ്രീമുരുക ക്ഷേത്രം, കൊട്ടാരം ക്ഷേത്രം, അയ്യൻകുഴി ധർമ്മശാസ്‌താക്ഷേത്രം, ഭജനമഠം ക്ഷേത്രം, ആശാരിമറ്റം (ചെമ്മല കോളനി)
വേളൂർ താണിക്കര ശിവക്ഷേത്രം (വേളൂർ കൊട്ടാരം) , കാരക്കാട്ട്പറമ്പ് ക്ഷേത്രം,
പന്നിക്കോട്ട് ശ്രീമഹേശ്വര ക്ഷേത്രം,
പന്നിക്കുഴി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം,
കാണിനാട് ഭഗവതി ക്ഷേത്രം, രാജർഷി കൃഷ്ണ കൃപ ബാലഗോകുലം,
വെങ്കിട ഭക്താനന്ദപുരം ആശ്രമം, മോനപ്പിള്ളി ഭഗവതി ക്ഷേത്രം
എന്നീ സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച് പുത്തൻകുരിശ് പെട്രോൾ പമ്പിന് സമീപത്ത് സംഗമിച്ച് മഹാശോഭായാത്രയായി കാവുംതാഴം ശിവക്ഷേത്ര മൈതാനിയിൽ
എത്തിച്ചേർന്നു. തുടർന്ന് ഭജന, ഉറിയടി,
പ്രസാദവിതരണം, ഗോപികാനൃത്തം എന്നിവയോടെ സമാപിച്ചു

*പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്ര മൈതാനിയിൽ  മഹാശോഭായാത്ര സംഗമം*----------------------------------------------------വിവിധ...
04/09/2026

*പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്ര മൈതാനിയിൽ മഹാശോഭായാത്ര സംഗമം*
----------------------------------------------------

വിവിധ ഹൈന്ദവ സംഘടനകളുടെയും, ക്ഷേത്ര സമിതികളുടെയും, ബാലഗോകുലങ്ങളുടെയും സംയുക്താഭിമു ഖ്യത്തിൽ മഹാശോഭായാത്ര സംഗമം *2026 സെപ്‌തംബർ 4 വെള്ളിയാഴ്‌ച പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്ര മൈതാനിയിൽ* നടക്കുന്നതാണ്.

വൈകീട്ട് 3 ന് ശോഭായാത്ര വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച് 4.30 ന് പുത്തൻകുരിശ് പെട്രോൾ പമ്പിന് സമീപത്ത് സംഗമിച്ച് മഹാശോഭായാത്രയായി 5 ന് അമ്പാടിയിൽ (കാവുംതാഴം ശിവക്ഷേത്ര മൈതാനിയിൽ)
എത്തിച്ചേരുന്നു.

തുടർന്ന് ഭജന, ഉറിയടി,
പ്രസാദവിതരണം, ഗോപികാനൃത്തം...
ഏവരെയും സാദരം ക്ഷണിക്കുന്നു...

03/09/2026

ശ്രീകൃഷ്ണ ജയന്തി ആഘോഷം 2026

*മായവിട്ടുണരു... മാനവനായി വളരൂ...**ശ്രീകൃഷ്ണ ജയന്തി പതാക ദിനം***********************************ആഗസ്റ്റ് 30 ഞായറാഴ്ച രാവ...
29/08/2026

*മായവിട്ടുണരു... മാനവനായി വളരൂ...*
*ശ്രീകൃഷ്ണ ജയന്തി പതാക ദിനം*
*********************************

*ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9 മണിക്ക്*
പുത്തൻകുരിശ്,പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ അലങ്കാരഗോപുരത്തിന് മുന്നിൽ *ക്ഷേത്രം പ്രസിഡന്റ്‌ ശ്രീ. സി. ജി. സതീഷ് കുമാർ പതാക ഉയർത്തുന്നു.*

*ദയവായി എല്ലാവരും കൃത്യ സമയത്തുതന്നെ പങ്കെടുക്കുക*

പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ *നിറപുത്തരി ചടങ്ങ്************************************പണ്ട് കാലത്ത് വിളവെടുപ...
24/08/2026

പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ
*നിറപുത്തരി ചടങ്ങ്*
***********************************

പണ്ട് കാലത്ത് വിളവെടുപ് കഴിഞ്ഞാൽ നെൽകറ്റ ഭഗവാന് സമർപ്പിക്കുന്ന ആചാരം ഉണ്ട്.
ഇനി വരും വർഷങ്ങളിൽ ദാരിദ്ര്യം മാറി ഐശ്വര്യവും സമ്പൽ സമ്യദ്ധിയും ലഭിക്കാൻ ആണ് ഈ ആചാരം.
ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് ലഭിക്കുന്ന ഈ നെൽകതിർ വീട്ടുകളിൽ സൂക്ഷിച്ചാൽ ഐശ്വര്യം വരികയും ദാരിദ്യം ഒഴിവാകുകയും ചെയ്യും എന്നാണ് സങ്കൽപം.

പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ *നിറപുത്തരി ചടങ്ങ്*
*2026 ആഗസ്റ്റ് 25 ചൊവ്വാഴ്ച (ഉത്രാടദിവസം ) രാവിലെ 8 മണിക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ തോട്ടമറ്റം ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കർമികത്വത്തിൽ* നടക്കുന്നതാണ്.

വീട് നിറയട്ടെ...
കുട്ട നിറയട്ടെ..
പത്തായം നിറയട്ടെ...
വർഷം മുഴുവൻ ഐശ്വര്യം നിറയട്ടെ...

(നെൽകതിര് (₹50/-) ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കുക )
ഫോൺ - 97442 05748

19/08/2026

പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ രണ്ടാംഘട്ട പുനഃനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

*ക്ഷേത്രം രാവിലെ 9.30 ന് അടയ്ക്കും*********************-**************-പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്ര ചുറ്റമ്പലപു...
19/08/2026

*ക്ഷേത്രം രാവിലെ 9.30 ന് അടയ്ക്കും*
********************-**************-

പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്ര ചുറ്റമ്പലപുനർനിർമ്മാണം ആരംഭിച്ചതിനാൽ ക്ഷേത്രം രാവിലെ 9.30 ന് അടക്കുന്നതാണ്.
വൈകുന്നേരം 5.30 ന് തുറക്കുന്നതാണ്.

പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസപൂജ സമാപനത്തിന്റെ ഭാഗമായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടപ്പള്ളിമന...
16/08/2026

പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസപൂജ സമാപനത്തിന്റെ ഭാഗമായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടപ്പള്ളിമന ദേവൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കർമ്മികത്വത്തിൽ ഇന്ന് നടന്ന അഷ്ടദ്രവ്യ മഹാ ഗണപതിഹോമം.

16/08/2026

ഇന്ന് 16.08.2026 നു ക്ഷേത്രത്തിൽ സമ്പൂർണ രാമായണ പാരായണം നടക്കുന്നതിനാൽ കുട്ടികൾക്ക് സമ്പൂർണ രാമായണ പാരായണത്തിൽ പങ്കാളി ആകാവുന്നതാണ്.

ഇന്ന് ആധ്യാത്മിക ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതല്ല.

Address

Puthencruz

Opening Hours

Monday 5am - 10:30am
5pm - 7:30pm
Tuesday 5am - 10:30am
5pm - 7:30pm
Wednesday 5am - 10:30am
5pm - 7:30pm
Thursday 5am - 10:30am
5pm - 7:30pm
Friday 5am - 10:30am
5pm - 7:30pm
Saturday 5am - 10:30am
5pm - 7:30pm
Sunday 5am - 10:30am
5pm - 7:30pm

Telephone

04842731677

Alerts

Be the first to know and let us send you an email when Puthenkavu Bhagavathy Temple Puthencruz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share