22/09/2014
റിയാദ് സെന്റ് ഗ്രീഗോറിയോസ് സണ്ടേസ്കൂളുകളുടെ OVBS നു തുടക്കമായി
റിയാദിലെ സെന്റ് ഗ്രീഗോറിയോസ് കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള ഓര്‍ത്തോഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ 2014 നു തുടക്കമായി. സെപ്തംബര്‍ 19 വെള്ളിയാഴ്ച ആരാധനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ സെന്റ് ഗ്രീഗോറിയോസ് കൂട്ടായ്മകളുടെ വൈസ് പ്രസിഡണ്ട് സജി വര്‍ഗീസ് പതാക ഉയര്‍ത്തിയതോടെ OVBS നു തുടക്കമായി. തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങ് OVBS അദ്ധ്യാപകരുടെ പ്രാര്‍ഥനാ ഗാനത്തോട് കൂടെ ആരംഭിച്ചു . ചടങ്ങില്‍ റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ പ്രശസ്ത പ്രവാസി സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോസഫ് അതിരിങ്കല്‍ OVBS 2014 ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു . ആധുനിക സാങ്കേതിക വിദ്യകളും , ഇന്‍റര്‍നെറ്റും പോലെയുള്ള നവമാധ്യമങ്ങള്‍ കുട്ടികളില്‍ അമിത സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് കുട്ടികളെ നയിക്കുന്ന OVBS പോലെയുള്ള സംരംഭങ്ങള്‍ വഹിക്കുന്ന പങ്കു വലിയതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
ഉന്നത വിദ്യാഭ്യാസം നേടിയത് കൊണ്ടോ, ഉന്നതമായ സ്ഥാനങ്ങള്‍ കൈവരിക്കുന്നത് കൊണ്ടോ ദൈവം ആഗ്രഹിക്കുന്ന വിശുദ്ധി നിറഞ്ഞ ജീവിതത്തിലേക്കും നന്മയുടെ വഴിയിലേക്കും നമ്മുടെ കുഞ്ഞുങ്ങള്‍ നയിക്കപ്പെടുകയില്ല. മറിച്ചു , ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍, അവരെ തടയരുത് , എന്ന യേശുവിന്റെ ആഹ്വാനത്തിന് ചെവി കൊടുത്ത് , കുഞ്ഞുങ്ങളെ ദൈവ വചനം പഠിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നു ജോസഫ് അതിരിങ്കല്‍ കൂട്ടിച്ചേര്‍ത്തു .
സജു ജോര്‍ജ്ജ് , സാബു യോഹന്നാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. കൂട്ടായ്മകളുടെ വൈസ് പ്രസിഡന്റ് സജി വര്‍ഗീസ് അദ്ധ്യാപകര്‍ക്കുള്ള ഫയലും, ബാഡ്ജും സമ്മാനിച്ചു. ചടങ്ങില്‍ OVBS സൂപ്രണ്ട് സജി സക്കറിയ സ്വാഗതവും OVBS കണ്‍വീനര്‍ റിജാന്‍ കെ ജോണ്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ഇരു കൂട്ടായ്മകളിലെയും അംഗങ്ങള്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം OVBS ന്‍റെ ഒന്നാം ദിവസത്തെ വിവിധ സെഷനുകള്‍ ആരംഭിച്ചു . ബിഗിനര്‍ , പ്രൈമറി, ജൂനിയര്‍ , ഇന്റര്‍മീഡിയറ്റ് , സീനിയര്‍ , സെക്കണ്ടറി എന്നീ വിഭാഗങ്ങള്‍ ആയാണ് ക്ലാസ്സുകള്‍ നടത്തുന്നത്. അധ്യാപകരായി, റിജാന്‍ കെ ജോണ്‍, മെല്‍വിന്‍ മാത്യൂ , സജി തങ്കച്ചന്‍ , സോണി സാം , സഞ്ചു പി ബാബു , ബീന വിനോദ് , അന്നമ്മ റോഷന്‍ ബീന സജി, സാലി ജോയ് , രേണു സോണി , ഫാന്‍സി ഡോണി , ഡോളി ലാജി, ജീന ടോണി , ഡോളി മനോജ് , ബിനു സോണി, നിഷ റോയ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. 10 ദിവസ്സങ്ങളിലായി ഒക്ടോബര്‍ 24 നു സമാപിക്കുന്ന OVBS ന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ബെന്നി പോളിന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘാടക സമിതി സജീവമായി രംഗത്തുണ്ട്