Mlankara Syriac News മലങ്കര സിറിയക് ന്യൂസ്

  • Home
  • India
  • Puthencruz
  • Mlankara Syriac News മലങ്കര സിറിയക് ന്യൂസ്

Mlankara Syriac News മലങ്കര സിറിയക് ന്യൂസ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mlankara Syriac News മലങ്കര സിറിയക് ന്യൂസ്, Religious organisation, Puthencruz, Puthencruz.

സഭാഗാത്രത്തിലെ വിശിഷ്ടവും വിലപ്പെട്ടതുമായ രത്നം (കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ)ദൈവാനുഗ്രഹത്തിൻ്റെയും അവി...
29/03/2025

സഭാഗാത്രത്തിലെ വിശിഷ്ടവും വിലപ്പെട്ടതുമായ രത്നം
(കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ)

ദൈവാനുഗ്രഹത്തിൻ്റെയും അവിടുത്തെ പരിപാലനയുടെയും വിസ്മയനീയമായ വഴികളിൽ, ആകമായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രി യർക്കീസ് ബാവാ തിരുമനസ്സിൻ്റെ തൃക്കയ്യാൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായായി എത്രയും വാൽസല്യനിധിയായ അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഉയർത്തപ്പെട്ടതിൽ ദൈവത്തെ സ്‌തുതി ക്കുന്നു. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലാ" (റോമ 5:5) എന്ന വി. പൗലോസ് അപ്പസ്തോലൻ്റെ ഓർമ്മപ്പെടുത്തൽ ഇത്തരുണത്തിൽ എത്രയോ അർത്ഥവത്താണ്.

പരിശുദ്ധ പരുമല തിരുമേനിയുടെ കുടുംബത്തിൽ നിന്ന് യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ കടന്നു വന്നത് ദൈവ പദ്ധതിയുടെ ഭാഗവും ദൈവ പരിപാലനയുടെ വ്യക്തമായ അടയാള വുമാണ്. ഇത്തരുണത്തിൽ നവാഭിഷിക്ത ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ തിരുമേനിക്കും യാക്കോബായ സുറിയാനി സഭാ സമൂഹത്തിനും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടേയും, ബഹു. വൈദികരുടേയും സന്യസ്‌തരുടേയും വിശ്വാസിസമൂഹത്തിന്റേയും ആശംസകളും പ്രാർത്ഥനകളും ഹൃദയപൂർവ്വം നേരുന്നു.

ശ്രേഷ്ഠ ബാവ തിരുമേനി ബാംഗ്ലൂർ ക്യൂൻസ് മേരി റോഡിലെ ദൈവാ ലയത്തിൽ പൗരോഹിത്യ ശുശ്രൂഷ നടത്തുന്ന കാലം മുതൽ ഇന്നുവരെ സഹോദര തുല്യമായ കരുതലും സ്നേഹവും പ്രകടമാക്കിയിട്ടുള്ള ഒരു വ്യക്തിത്വമാണ്. ബാംഗ്ലൂർ ക്യൂൻസ് മേരി റോഡിലെ ദൈവാലയ കൂദാശയിൽ ഞാനും സംബന്ധിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ പരിശുദ്ധാന്മാവ് ഓർമ്മിപ്പിക്കുന്നത് ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത സവിശേഷമായ ഒരു ദൈവ വചനമാണ്: "ഇടയനെ പ്പോലെ അവിടുന്ന് തൻ്റെ ആട്ടിൻകൂട്ടത്ത മേയിക്കുന്നു. അവിടുന്ന് ആട്ടിൻകുട്ടികളെ കരങ്ങളിൽ ചേർത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു' (ഏശയ്യാ 40:11) ശ്രേഷ്ഠ ബാവാ തിരുമേനി തന്റെ സമർപ്പണത്തിലൂടെയും പ്രവർത്തന ശൈലിയിലൂടെയും ഈ വേദവാക്യം നിവർത്തിയാക്കുന്നു. ഏറെ പ്രസന്നവദനനായി, പിതൃവാൽസല്യത്തോടെ ഏവരെയും എപ്പോഴും ചേർത്ത് നിർത്തുന്ന ഒരു മഹദ് വ്യക്തിയായ ശ്രേഷ്ഠ ബാവ ഒരു പുതു നിയോഗത്തിലേക്കാണ് ഉയർ ത്തപ്പെട്ടിരിക്കുന്നത്.

1994-ൽ ശ്രേഷ്ഠാചാര്യ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതു മുതൽ സഭയുടെ വിവിധ തലങ്ങളിൽ അദ്ദേഹം പ്രവർത്തിക്കുകയും ദൈവകരങ്ങളിലെ ഉപകരണമാവുകയും ചെയ്‌തിട്ടുണ്ട്. പ്രത്യേകിച്ച് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ സെക്രട്ടറി, എക്യുമെനിക്കൽ വേദികളിലെ സഭയുടെ പ്രതിനിധി, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റി, വിവിധ ഭദ്രാസനങ്ങളുടെ അധ്യക്ഷൻ തുടങ്ങി ഒട്ടേറെ ശുശ്രൂഷാ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് ഏറെ അഭിമാനകരമാണ്. ഈ പരിചയ സമ്പത്ത് വന്ദ്യപിതാവിന്റെറെ തുടർന്നുള്ള പ്രവർത്തന മണ്ഡലങ്ങളിൽ ഏറെ സഹായകരമാകും എന്നതിൽ സംശയമില്ല.

ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമേനി ഏറ്റെടുക്കുന്ന ഈ പദവി ഏറെ ക്ലേശകരവും വെല്ലുവിളികൾ നിറഞ്ഞതുമാണെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ പറയേണ്ടതില്ലല്ലോ. ആ വെല്ലുവിളികളെല്ലാം ദൈവനടത്തിപ്പിൽ ദൈവഹിതാനുസരണം അഭിമുഖീകരിക്കാനുള്ള ദൈവകൃപയ്ക്കായി ഞങ്ങളേവരും ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു. മലങ്കര യാക്കോബായ സുറിയാനി സഭ ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹ ചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനാരോ ഗ്യകാലത്തും വളരെ ഊർജ്ജസ്വലതയോടും പക്വതയോടും സമചിത്തതയോടും പരിശുദ്ധ പാത്രിയാർക്കീസ് ബാവായോട് ചേർന്നു നിന്ന് സഭാസമൂഹത്തിന് കൃപാപൂർണമായ നേതൃത്വം നൽകുന്നതിനും മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിൽ സാമൂഹ്യ സാംസ്ക‌ാരിക ഇടപെടലുകൾ നടത്തുന്നതിനും ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവാ തിരുമേനിക്ക് സാധിച്ചിട്ടുണ്ട്. ഇവയെല്ലാം അദ്ദേഹത്തിൻ്റെ ശ്രേഷ്ഠ കാതോലിക്ക എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ബലവും ആത്മവിശ്വാസവും പ്രദാനം ചെയ്യുമെ ന്നതിൽ സംശയമില്ല. സഭയുടെ അഭൂതപൂർവ്വമായ വളർച്ചയുടെ പിന്നിൽ ബാവാ തിരുമേനിയുടെ ക്രാന്തദർശിത്വം പ്രകടമാണ്. സഹോദരീ സഭകളോടും ഇതര മതവിഭാഗങ്ങളോടും സമുദായങ്ങളോടും രാഷ്ട്രീയ നേതൃത്വത്തോടും പൊതു സമൂഹത്തോടും വളരെ ആദരവോടും സ്നേഹത്തോടും കൂടിയാണ് അദ്ദേഹം ഇടപെടുന്നത്. വിദ്യാഭ്യാസ സാമൂഹ്യ ആതുരശുശ്രൂഷാ മേഖലകളിൽ ഊർജ്ജസ്വലമായ ഇടപെടലുകളാണ് ശ്രേഷ്ഠ ബാവ നടത്തുന്നത്.

വ്യക്തിപരമായി എന്നോടും സഭാത്മകമായി മലങ്കര സുറിയാനി കത്തോലിക്കാ സഭയോടും എന്നും വലിയ സ്നേഹവും ബന്ധവും ആദരവും പങ്കുവയ്ക്കുന്ന വ്യക്തിയാണ് ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമേനി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ യെല്ലാം വലിയ സന്തോഷത്തോടെ അദ്ദേഹം നോക്കിക്കാണുകയും വലിയ താൽപര്യം ഈ സഭയോട് എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരുസഭകളും ക്രിസ്തു‌വിൻ്റെ ശരീരത്തി ന്റെ ഭാഗമെന്ന നിലയിൽ വലിയ ബന്ധത്തിലും സ്നേഹത്തിലും വളരുവാൻ നിസ്വാർത്ഥമായ ആഗ്രഹം അദ്ദേഹം എപ്പോഴും മനസിൽ സൂക്ഷിക്കുന്നു, അതു പ്രകടിപ്പിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്ക സഭയോടു മാത്രമല്ല സഹോ ദരീ സഭകളോടെല്ലാം അദ്ദേഹം പുലർത്തുന്ന തുറവിയും ആദരവും ഏറെ ശ്ലാഘനീയമാണ്. ഒരു സഭാസ്നേഹിയായിരിക്കുന്നതു പോലെ തന്നെ ഒരുത്തമ മനുഷ്യസ്നേഹിയുമാണ് അദ്ദേഹം. അതിനുള്ള വലിയ തെളിവാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിലേക്ക് കണ്ണും കാതും തുറന്നു വച്ചിരിക്കുന്ന അദ്ദേഹത്തിന് കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാതിരിക്കാൻ കഴിയുകയില്ല. ദൈവത്തേയും മനുഷ്യ രേയും ഒന്നുപോലെ സ്നേഹിച്ച് കർതൃവചനം നിറവേറ്റി അദ്ദേഹം സഭാഗാത്രത്തിലെ വിശിഷ്ടവും വിലപ്പെട്ടതുമായ രത്നമായിത്തീർന്നിരി ക്കുന്നു.

സഭാ ശുശ്രൂഷയിൽ ഏറെ പരിചയസമ്പത്തും നേതൃപാടവവും ഉള്ളയാളാണ് അഭിവന്ദ്യ ബാവാ തിരുമേനി. ഈ ഗുണവിശേഷങ്ങളുടെ പിൻബല ത്തിൽ, പരിശുദ്ധാത്മ നിറവിൽ നൂതനങ്ങളായ പ്രവർത്തനങ്ങളിലൂടെ സഭയെ മുന്നോട്ടു നയിക്കുന്നതിന് അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. സ്നേഹമസൃണമായ പെരുമാറ്റവും ലളിതമായ ജീവിതശൈലിയും പ്രാർത്ഥനയിലൂടെ തനിക്കു ലഭിച്ച ദൈവിക അഭിഷേകവും സഭാമക്കൾക്കു മാത്രമല്ല സമൂഹത്തി നുമുഴുവനായി പകർന്നുകൊടുക്കുവാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. സഹോദരീ സഭകളുമായും ഇതരസഭാവിഭാഗങ്ങളുമായും അർത്ഥപൂർണമായ ആശയവിനിമയം നടത്തുന്നതിനും സഹകരിച്ചു പ്രവർത്തിക്കുന്നതിനും വളരെ സന്മനസ്സുള്ള ആളാണ് അഭിവന്ദ്യ ബാവാ തിരുമേനി. മലങ്കര യാക്കാബോയ സുറിയാനി സഭയുടെ ഭാരതത്തിലെ അദ്ധ്യക്ഷൻ എന്ന നിലയിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ തിരുമേനിയുടെ ഗ്ലൈഹിക ശുശ്രൂഷയിൽ, സഹോദരീ സഭയായ മലങ്കര ഓർത്തഡോക്സ് സഭയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് സമാധാനപൂർണ്ണമായി ഇരു സഭകളും സുവിശേഷാത്മക സഭാജീവിതം നയിക്കുന്നതിന് പരിശുദ്ധാത്മ നിറവും അഭിഷേകവും കൂടുതലായി അങ്ങേയ്ക്ക് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയായി ഞങ്ങൾ സഭൈക്യത്തിനായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ശ്രേഷ്ഠ ബാവായ്ക്ക് എൻ്റെ വ്യക്തിപരമായ ആദരവും സ്നേഹവും പ്രാർത്ഥനാശംസകളും നേരുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. സന്തോഷ നിമിഷത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം പാത്രിയർക്കീസ് ബാവ തിരുമേനിയെയും, മലങ്കര യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാരെയും, ബഹു. വൈദികരെയും സന്യസ്തരെയും വിശ്വാസികളേവരെയും ഞാൻ അഭിനന്ദിക്കുകയും സ്നേഹവും പ്രാർത്ഥനകളും അറിയിക്കുകയും ചെയ്യുന്നു. സർവ്വശക്തനും നിത്യനുമായ ദൈവം തമ്പുരാൻ ഏവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/167

മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി വിപുലമായ രീതിയിൽ ആഘോഷിക്കും- യാക്കോബായ സുറിയാനി സഭ.കൊച്ചി: മുളന്തുരു...
28/02/2025

മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി വിപുലമായ രീതിയിൽ ആഘോഷിക്കും- യാക്കോബായ സുറിയാനി സഭ.

കൊച്ചി: മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി വിപുലമായ രീതിയിൽ യാക്കോബായ സുറിയാനി സഭ ആഘോഷിക്കും. ജൂബിലി ആഘോഷങ്ങൾ ചരിത്ര സംഭവമാക്കുമെന്ന് മലങ്കര മെത്രാപ്പോലീത്തായും സഭാ ഭാരവാഹികളും പറഞ്ഞു.

മുളന്തുരുത്തി സുന്നഹദോസ് നടന്നിട്ട് 150 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികളോടെ ശതോത്തര സുവർണ്ണ ജൂബിലി സെമിനാറുകൾ, സിമ്പോസിയങ്ങൾ, ശിൽപശാലകൾ, സഭാ തലത്തിൽ വിപുലമായ സമ്മേളനങ്ങൾ തുടങ്ങി 150 ഇന പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കത്തക്കവിധം ആഘോഷിക്കുവാൻ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സുന്നഹദോ സും സഭാ സമിതികളും തീരുമാനിച്ചു.

നിയുക്ത കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്‌റ്റി ഫാ.റോയി ജോർജ്‌ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്‌ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവർ പ്രസംഗിച്ചു.

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ നിർണ്ണായക പങ്ക് വഹിച്ച പരി. മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ കൂടിയ മുളന്തുരുത്തി സുന്നഹദോസ് ക്രിസ്തുവർഷം 1876 ജൂൺ 28, 29, 30 ദിവസങ്ങളിലായാണ് നടന്നത്.

മുളന്തുരുത്തി മാർത്തോമൻ പള്ളിയായിരുന്നു വേദി. പാത്രിയർക്കീസ് ബാവായുടെ നോട്ടീസ് കല്പ‌ന പ്രകാരം സഭയുടെപൊതുവായ ആത്മീയ കാര്യങ്ങളെകുറിച്ചാലോചിക്കുന്നതിന് ചേർന്ന സുന്നഹദോസിൽ 103 പള്ളികളിൽ നിന്നായി 130 വൈദീകരും 144 അൽമായക്കാരും പങ്കെടുത്തു.

പരി. പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയും മുളന്തരുത്തി ഇടവകാംഗം കൂടിയായ ചാത്തുരുത്തിൽ ഗീവർഗീസ് റമ്പാനായിരുന്നു (പരുമല തിരുമേനി) സുന്നഹദോസിന് ക്രമീകരണങ്ങൾ ചെയ്തത്. സുന്നഹദോസിൽ ഊർശ്ശേമിന്റെ അബ്ദുള്ള മോർ ഗ്രിഗോറിയോസ് (പിന്നീട് ഇഗ്നാത്തിയോസ് അബ്‌ദുള്ളാ പാത്രിയർക്കീസ് ബാവ) മലങ്കരയുടെ ജോസഫ് മോർ ദിവന്നാസിയോസ് എന്നിവർ സംബന്ധിച്ചിരുന്നു.

പൂർവീകവിശ്വാസം നിലനിർത്തി പരി. അന്തോഖ്യാ സിംഹാനത്തിൻ കീഴിൽ ഉറച്ചു നിൽക്കുമെന്ന് മലങ്കര സഭാംഗങ്ങൾ ഒറ്റക്കെട്ടായി സുന്നഹദോസിൽ പ്രഖ്യാപിച്ചു. പൈതൃക വിശ്വാസം ലംഘിക്കുന്നവർക്ക് സഭയിലോ പള്ളിയിലോ സ്‌ഥാനമുണ്ടായിരിക്കില്ല. സഭയുടെ കാനോൻ നിയമങ്ങൾ അച്ചടിപ്പിച്ച് നൽകുന്നതിനും, മാമോദീസാ, വിവാഹം, ശവസംസ്‌ക്‌കാരം, എന്നിവക്കെല്ലാം പ്രത്യേകം രജിസ്‌റ്ററുകൾ ഉണ്ടാക്കുന്നതിന് എല്ലാ പള്ളികൾക്കും കല്പ‌ന നൽകാനും സുന്നഹദോസിൽ തീരുമാനിച്ചു.

മലങ്കര സഭയുടെ വ്യത്യസ്‌തമായ പ്രദേശങ്ങൾ മുഴുവൻ ഒരു മെത്രാപ്പോലീത്തായ്ക്ക് തനിച്ചുഭരണം നടത്തുവാൻ പ്രയാസമാണെന്ന് ബോധ്യപ്പെട്ട ബാവാ മലങ്കരസഭയെ അങ്കമാലി, കൊച്ചി, കണ്ടനാട്, കൊല്ലം, നിരണം, തുമ്പമൺ, എന്നിങ്ങനെ ഏഴ് ഭദ്രാസനങ്ങളാക്കാൻ സുന്നഹദോസിൽ തീരുമാനിച്ചു. ഭദ്രാസന ഭരണങ്ങൾക്ക് വേണ്ടി മെത്രാപ്പോലീത്താമാരെയും വാഴിച്ചാക്കി.

സഭയിൽ ജനാധിപത്യ സംവിധാനം നിലവിൽ വരത്തക്കവിധമുള്ള സുപ്രധാന തീരുമാനങ്ങൾക്കാരംഭം കുറിച്ച് ഭരണപരമായ കാര്യങ്ങൾക്ക് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ പട്ടക്കാരും, അത്മാക്കാരും ഉൾപ്പെടെ ഒരു കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. പരി. സഭയെ സംബന്ധിച്ചിടത്തോളം ഇന്ന് കാണുന്ന ജനാധിപത്യ സംവിധാനത്തിന്റെ ആരംഭം മുളന്തുരുത്തുരുത്തി സുന്നഹദോസിൽ നിന്നാണ്. അതുകൊണ്ട് തന്നെ മുളന്തുരുത്തി സുന്നഹദോസ് ആണ് സഭയുടെ മാഗ്ന‌ാകാർട്ട എന്ന് വിശേഷിപ്പിക്കപ്പടുന്നതെന്നു ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

നവാഭിഷിക്തനാകുന്ന ശ്രേഷ്‌ഠ കാതോലിക്കാ ബാവ മാർച്ച് 30 ന് മലങ്കരയിൽ എത്തും; ലെബനോനിലും പുത്തൻകുരിശിലും ഒരുക്കങ്ങൾ പുരോഗമിക...
17/02/2025

നവാഭിഷിക്തനാകുന്ന ശ്രേഷ്‌ഠ കാതോലിക്കാ ബാവ മാർച്ച് 30 ന് മലങ്കരയിൽ എത്തും; ലെബനോനിലും പുത്തൻകുരിശിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

●പുത്തൻകുരിശ് : മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ വാഴ്ച്ചയ്ക്കുള്ള ഒരുക്കങ്ങൾ ലബനോനിലും നവാഭിഷിക്ത ബാവയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ മലങ്കരയിലും പുരോഗമിക്കുന്നു.

മലങ്കര മെത്രാപ്പോലീത്തായും കൊച്ചി ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ, പരി. അന്ത്യോഖ്യാ സിംഹാസനാധിപതി മോറാൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മാർച്ച് മാസം 25 വചനിപ്പ് പെരുന്നാൾ ദിനത്തിൽ മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്കയായി വാഴിക്കും. സഭയിലെ മെത്രാപ്പോലീത്തൻമാർ സഹകാർമികരാകും. വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കൻമാരും മതമേലധ്യക്ഷൻമാരും വാഴ്ച്ചാചടങ്ങിൽ പങ്കെടുക്കും.
26 ന് പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിലും നവാഭിഷിക്ത കാതോലിക്കാ ബാവായുടെ സാന്നിധ്യത്തിലും ആകമാന സുറിയാനി ഓർത്തോഡോക്സ് സഭയുടെ സുന്നഹദോസ് നടക്കും.

മാർച്ച് 30-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന നവാഭിഷിക്തനായ ശ്രേഷ്‌ഠ കാതോലിക്കാ ബാവായെ സഭയിലെ മെത്രാപ്പോലീത്തന്മാരും. സഭാ ഭാരവാഹികളും, വൈദീകരും, വിശ്വാസികളും ചേർന്ന് സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിലേക്ക് ആനയിക്കും.

സഭാ ആസ്ഥാനത്ത് എത്തി തന്റെ മുൻഗാമിയായ ഭാഗ്യസ്‌മരണാർഹനായ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തും. തുടർന്ന് സ്ഥാനാരോഹണ ശുശ്രൂഷയും (സുന്തോണീസോ) അനുമോദന സമ്മേളനവും നടത്തപ്പെടും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ ക്രൈസ്‌തവ - സഭാ മേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക- സാമുദായിക രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കും. ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത ചെയർമാനും, ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത വൈസ് ചെയർമാനായുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി മലങ്കര മെത്രാപ്പോലീത്തായും സഭാ പ്രതിനിധികളും കൂടിക്കാഴ്ച നടത്തി.കൊച്ചി ● കേ...
17/02/2025

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി മലങ്കര മെത്രാപ്പോലീത്തായും സഭാ പ്രതിനിധികളും കൂടിക്കാഴ്ച നടത്തി.

കൊച്ചി ● കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും സഭാ പ്രതിനിധികളും എറണാകുളം ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.

കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആശംസകൾ അറിയിച്ചു. മാർച്ച് 25 ന് ലെബനോനിൽ വച്ച് കാതോലിക്കയിയി വായിക്കപ്പെടുന്ന മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ഗവർണർ ആശംസകൾ നേർന്നു.

മെത്രാപ്പോലീത്തൻമാരായ മോർ ഒസ്താത്തിയോസ് ഐസക്, മോർ അന്തിമോസ് മാത്യൂസ് എന്നിവരും സഭാ സെക്രട്ടറി ജേക്കബ്ബ് സി. മാത്യു, മോഹൻ വെട്ടത്ത് എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/123

കള്ളകണക്ക് കാണിച്ച് കോടതിയെ കബളിപ്പിക്കാൻ മുളന്തുരുത്തിയിലും മെത്രാൻ കക്ഷി വിഭാഗം കൊച്ചി: മുളന്തുരുത്തി മർത്തോമൻ യാക്കോബ...
11/01/2025

കള്ളകണക്ക് കാണിച്ച് കോടതിയെ കബളിപ്പിക്കാൻ മുളന്തുരുത്തിയിലും മെത്രാൻ കക്ഷി വിഭാഗം

കൊച്ചി: മുളന്തുരുത്തി മർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ മെത്രാൻ കക്ഷി ( ഓർത്തഡോക്സ‌് ) വിഭാഗം കുടുംബങ്ങളുടെ എണ്ണം രണ്ടിരട്ടിയായി രേഖപ്പെടുത്തിയെന്നു കാണിച്ചു ഇടവകാംഗങ്ങൾ വികാരിയുടെയും ട്രസ്‌റ്റിമാരുടെയും നേതൃത്വത്തിൽ മുളന്തുരുത്തി വില്ലേജ് ഓഫീസർക്കു പരാതി നൽകി.

പള്ളിയുടെ 1981 ൽ കോടതി റഫറണ്ടം നടത്തി 80% യാക്കോബായ വിഭാഗവും 12% മെത്രാൻ കക്ഷി വിഭാഗവും 8 % നിഷ്പക്ഷവുമായി കണ്ടെത്തിയിരുന്നു. അതനുസരിച്ചു യാക്കോബായ സഭ 2020 ലെ മെത്രാൻ കക്ഷികളുടെ പള്ളികയ്യേറ്റം വരെ ഭരണം നടത്തിവന്ന പള്ളിയിൽ ആകെ യാക്കോബായ സഭാംഗങ്ങളായ കുടുംബങ്ങളുടെ എണ്ണം 2774 അംഗങ്ങളുടെ എണ്ണം 9312 ഉം ആണ്.

എന്നാൽ സുപ്രീംകോടതിയേയും സർക്കാരിനേയും തെറ്റിദ്ധരിപ്പിച്ചു അനുകൂല ഉത്തരവു കിട്ടാൻ വേണ്ടി, ഓർത്തഡോക്സ് വിഭാഗം വില്ലേജിൽ നൽകിയ അവരുടെ എണ്ണത്തിൽ യഥാർത്ഥ കണക്കിലുള്ള 500 താഴെ കുടുംബങ്ങളും 2000 ൽ താഴെ
അംഗങ്ങളും എന്നുള്ളത് മറച്ചു വച്ച് 800 കുടുംബങ്ങളും 4000
അംഗങ്ങളും എന്ന കളവായയതും
അടിസ്‌ഥാന രഹിതവും രേഖകളുടെ പിൻബലമില്ലാത്തതുമായ കണക്കാണെന്ന് വില്ലേജ് ഓഫീസർക്കു നൽകിയ പരാതിയിൽ പറയുന്നു.

യാക്കോബായ സഭാ ചരിത്രത്തിൽ നിർ
ണായക സ്‌ഥാനമുള്ള പള്ളിയുടെ അധികാരം പിടിച്ചെടുക്കാൻ
കെട്ടിച്ചമച്ച രേഖകളുണ്ടാക്കി
വ്യാജമായ വിവരമാണു വില്ലേജ് ഓഫീസർ മുമ്പാകെ ഓർത്തഡോക്സ് വിഭാഗം നൽകിയിട്ടുള്ളത്. അതു കുറ്റകരവും ഭാരതീയ ന്യായസംഹിത സെക്ഷൻ 227, 228, 236 പ്രകാരം ശിക്ഷാർഹവുമാണ്. അതിനാൽ തെറ്റായ വിവരം ഹാജരാക്കിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടർക്കും പരാതി
നൽകുമെന്നു ഇടവകക്കാർ അറിയിച്ചു.

ജോലിക്കും മറ്റുമായി മറ്റു ജില്ലകളിൽനിന്നു എറണാകുളം ജില്ലയിൽ താമസമാക്കിയ പലർക്കും അനധികൃതമായി ഇടവകാംഗത്വം നൽകിയാണു എണ്ണം കൂട്ടികാണിച്ചിരിക്കുന്നത്. എറണാകുളം ഭാഗത്തു ജോലിക്കും മറ്റുമായി താമസിക്കാനെത്തിയവർ നാട്ടിലെ കുടുംബ പള്ളിയിലെ ഇടവകാംഗങ്ങളാണെന്നും യാക്കോബായ സഭ ആരോപിച്ചു.

തൽക്കാലം നാട്ടിലെ ഇടവക പള്ളിയിൽ നിന്നു മെമ്പർഷിപ്പ് വിടർത്തി മുളന്തുരുത്തി പള്ളിയിലെ ഇടവക്കാരാണെന്നതിനു വ്യാജ രേഖയുണ്ടാക്കിയതായും സംശയിക്കണം. 1981 ൽ കോടതി അംഗീകരിച്ച ലിസ്റ്റു പരി ശോധിച്ചു അതിലെ അംഗങ്ങളെയും അവരുടെ പിൻഗാമികളെയും മാത്രം ഉൾപ്പെടുത്തി വേണം ഇരുവിഭാഗത്തിലെയും എണ്ണം കണക്കാക്കാൻ എന്നും ഇത്തരക്കാരെ മാത്രമേ ഇടവക ലിസ്റ്റിൽ ഉൾപ്പെടുത്താവൂവെന്നും വില്ലേജ് ഓഫീസറെ അറിയിച്ചതായി മുളന്തുരുത്തി പള്ളിയിലെ വിശ്വാസികൾ അറിയിച്ചു.

കണ്യാട്ടുനിരപ്പ് പള്ളിയിലും ഇടവകലിസ്റ്റിൽ കള്ളത്തരവുമായി മെത്രാൻ കക്ഷി വിഭാഗം കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യ...
11/01/2025

കണ്യാട്ടുനിരപ്പ് പള്ളിയിലും ഇടവകലിസ്റ്റിൽ കള്ളത്തരവുമായി മെത്രാൻ കക്ഷി വിഭാഗം

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓത്തഡോക്സ് വിഭാഗം സർക്കാരിന് നൽകിയ കുടുംബങ്ങളുടേയും അംഗങ്ങളുടേയും ലിസ്റ്റിൽ കള്ളത്തരമെന്ന് പരാതി. ഇതിനെതിരേ ഇടവകാംഗങ്ങൾ വികാരി പൗലോസ് കാളിയമ്മേലിൽ കോർ എപ്പി കോപ്പ, ട്രസ്റ്റിമാരായ ജോയി ടി. വർഗീസ്, എം.പി. കുര്യാക്കോസ്, സെക്രട്ടറി ഇ.എം. ബാബു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, ഹോം സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്ക് പരാതി നൽകി.

കുടുംബങ്ങളുടേയും അംഗങ്ങളുടെയും കണക്കിൽ ഇടവക രജിസ്റ്ററിൽ ഉൾപ്പെടാത്തത് കൂടെ ചേർത്ത് അധികമായി കണക്ക് നൽകിയെന്നാണ് പരാതി. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് വിവരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച് വില്ലേജ് ഓഫീസഫീസർ നൽകിയ റിപ്പോർട്ടിൽ
ഓർത്തഡോക്സ് വിഭാഗം കുടുംബങ്ങളുടെയും അംഗങ്ങളു
ടേയും എണ്ണം പെരുപ്പിച്ച് കാണിക്കുകയും രജിസ്റ്റർ ഹാജരാക്കാതിരുന്നതുമാണ് ഇടവകാംഗങ്ങൾ ചോദ്യം ചെയ്യുന്നത്.

ഇരു വിഭാഗത്തിലും ഉൾപ്പടെ 2017-ൽ 693 കുടുംബാംഗങ്ങൾ ഉള്ള രജിസ്റ്ററിൽ 48 കു
ടുംബങ്ങൾ മാത്രമാണ് ഓർത്തഡോക്സ്
വിഭാഗത്തിന് ഉണ്ടായിരുന്നതെ
ന്ന് രേഖകൾ വ്യക്തമാക്കുമ്പോൾ മറ്റ് പല ഇടങ്ങളിൽ നിന്നും ആളുകളെ ചേർത്ത് അനധികൃതമായി എണ്ണം
വർദ്ധിപ്പിച്ച് നൽകിയിരിക്കുന്നു
വെന്ന് ഇടവകക്കാർ
നൽകിയ പരാതിയിൽ വ്യക്ത
മാക്കി. യഥാർത്ഥ രേഖകൾ ഇരിക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇടവകയും സ്വത്തുക്കളും കൈക്കലാക്കുന്നതിനാണ് ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുന്നതെന്നും വികാരി പൗലോസ്
കാളിയമ്മേലിൽ കോർ എപ്പിസ്കോപ്പ കുറ്റപ്പെടുത്തി. പള്ളിയിൽ യാക്കോബായ സഭാ വിശ്വാസികളായ ഇടവകക്കാർ
2293 അംഗങ്ങളും ഓർത്തഡോക്സ്
വിഭാഗത്തിന് 300ൽ
താഴെ അംഗങ്ങൾ മാത്രമാണു
ള്ളതെന്നും പരാതിയിൽ ബോധിപ്പിച്ചു.

ശ്രേഷ്ഠ കാതോലിക്കാ വാഴ്ചയ്ക്ക് സുറിയാനി ഓർത്തഡോക്സ് സഭാ സിനഡിന്റെ അംഗീകാരംകൊച്ചി: മലങ്കര മെത്രാപ്പോലീത്തയും കാതോലിക്കേറ്...
10/01/2025

ശ്രേഷ്ഠ കാതോലിക്കാ വാഴ്ചയ്ക്ക് സുറിയാനി ഓർത്തഡോക്സ് സഭാ സിനഡിന്റെ അംഗീകാരം

കൊച്ചി: മലങ്കര മെത്രാപ്പോലീത്തയും കാതോലിക്കേറ്റ് അസിസ്‌റ്റന്റുമായ ജോസഫ് മോർ ഗ്രീഗോറിയോസിനെ ശ്രേഷ്‌ഠ കാതോലിക്ക ബാവയായി വാഴിക്കുന്നതിനു സുറിയാനി ഓർത്തഡോക്സ് സഭാ സുന്നഹദോസിന്റെ അംഗീകാരം ലഭിച്ചു.

ജോസഫ് മോർ ഗ്രീഗോറിയോസിനെ ശ്രേഷ്‌ഠ കാതോലിക്കയായി വാഴിക്കണമെന്നു മലങ്കരയിലെ സുന്നഹദോസും സഭാ സമിതികളും നേരത്തെ പരി. പാത്രിയർക്കീസ് ബാവയോട് അപേക്ഷിച്ചിരുന്നു. തുടർന്നാണു വിഷയം പരി. ബാവ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ സിനഡ് മുമ്പാകെ അറിയിച്ചതും ഏകകണ്ഠമായി അംഗീകാരം നൽകിയതും. മലങ്കര സഭയുടെ കാതോലിക്ക ബാവ ആഗോള സുറിയാനി സഭയിൽ രണ്ടാം സ്‌ഥാനിയായതിനാലാണു സുറിയാനി സഭയുടെ പൊതു സിനഡിന്റെ അംഗീകാരം കൂടി ആവശ്യമായത്.

വൈകാതെ തന്നെ നടപടികൾ പൂർത്തിയാക്കി കാതോലിക്കയെ വാഴിക്കുമെന്നു കഴിഞ്ഞ ഭാരത സന്ദർശന വേളയിൽ പരി. പാത്രിയർക്കീസ് ബാവ അറിയിച്ചിരുന്നു. കാതോലിക്കയെ സഭാ ആസ്‌ഥാനത്തുവച്ചു വാഴിക്കുന്ന പാരമ്പര്യമാണുള്ളത്. പാത്രിയർക്കാ ആസ്ഥാനമായ ദമാസ്കസിൽവച്ചു വാഴിക്കാനാണു ഉദ്ദേശിക്കുന്നതെങ്കിലും അവിടെ ആഭ്യന്തര കലാപത്തിനു ശമനമില്ലെങ്കിൽ, ബെയ്റൂട്ടിൽ വച്ചാവും കാതോലിക്ക വാഴ്‌ച. ഫെബ്രുവരി - മാർച്ച് മാസത്തിൽ കാതോലിക്കാവാഴ്‌ച നടത്താനാണു ആലോചിക്കുന്നത്.

മെത്രാൻ കക്ഷികൾ നൽകിയ ഇടവക ലിസ്റ്റിനെതിരെ വരിക്കോലി പള്ളിയിലെ ഇടവകാംഗങ്ങൾ പരാതി നൽകി.  കൊച്ചി: വരിക്കോലി സെന്റ് മേരീസ് യ...
10/01/2025

മെത്രാൻ കക്ഷികൾ നൽകിയ ഇടവക ലിസ്റ്റിനെതിരെ വരിക്കോലി പള്ളിയിലെ ഇടവകാംഗങ്ങൾ പരാതി നൽകി.

കൊച്ചി: വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെത്രാൻ കക്ഷി ( ഓർത്തഡോക്സ് ) വിഭാഗം കുടുംബങ്ങളുടെ എണ്ണം രണ്ടും മൂന്നും ഇരട്ടിയായി രേഖപ്പെടുത്തിയെന്നു കാണിച്ചു ഇടവകാംഗങ്ങൾ വികാരിയുടെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തിൽ പുത്തൻകുരിശ് വില്ലേജ് ഓഫീസർക്കു പരാതി നൽകി. പള്ളിയുടെ റെക്കോഡ് പ്രകാരം, ആകെ കുടുംബങ്ങളുടെ എണ്ണം 614 ഉം ആകെ ഇടവകക്കാരുടെ എണ്ണം 2591 ഉം ആണ്. അതിൽ 571 യാക്കോബായ കുടുംബങ്ങളും 43 മെത്രാൻ കക്ഷി കുടുംബങ്ങളുമാണുള്ളത്.

എന്നാൽ സുപ്രീംകോടതിയേയും സർക്കാരിനേയും തെറ്റിദ്ധരിപ്പിച്ചു അനുകൂല ഉത്തരവു കിട്ടാൻ വേണ്ടി, ഓർത്തഡോക്സ് വിഭാഗം വില്ലേജിൽ നൽ കിയ അവരുടെ എണ്ണം 170 എണ്ണവും അംഗങ്ങളുടെ എണ്ണം 400 ആണ്. ഇതു കളവും അടിസ്‌ഥാന രഹിതവും രേഖകളുടെ പിൻബലമില്ലാത്തതുമാണെന്നും വില്ലേജ് ഓഫീസർക്കുനൽകിയ പരാതിയിൽ പറയൂന്നു. 90 വർഷം മുമ്പു യാക്കോബായക്കാർ പണിത പള്ളിയുടെ അധികാരം പിടിച്ചെടുക്കാൻ കെട്ടിച്ചമച്ച രേഖകളുണ്ടാക്കി വ്യാജമായ വിവരമാണു വില്ലേജ് ഓഫീസർ മുമ്പാകെ ഓർത്തഡോക്സ് വിഭാഗം നൽകിയിട്ടുള്ളത്. അതു കുറ്റകരവും ഭാരതീ യ ന്യായസംഹിത സെക്ഷൻ 227, 228, 236 പ്രകാരം ശിക്ഷാർഹവുമാണ്. അതിനാൽ തെറ്റായ വിവരം ഹാജരാക്കിയവർക്കെതിരേ നടപടി സ്വീകരിക്ക ണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടർക്കും പരാതി നൽകുമെന്നു ഇടവകക്കാർ അറിയിച്ചു.

ജോലിക്കും മറ്റുമായി മറ്റു ജില്ലകളിൽനിന്നു എറണാകുളം ജില്ലയിൽ താമസമാക്കിയ പലർക്കും അനധികൃതമായി ഇടവകാംഗത്വം നൽകിയാണു എണ്ണം കൂട്ടികാണിച്ചിരിക്കുന്നത്. ഇങ്ങനെ അംഗത്വം നൽകിയെങ്കിൽ, അതു ഇടവക പൊതുയോഗത്തിൻ്റെ അംഗീകാരത്തോടെയല്ല. ഓർത്തഡോക്സ് വിഭാഗം ഏകപക്ഷീയമായി മെമ്പർഷിപ്പ് നൽകിയതാണ്. ഇവർ യഥാർഥ ഇടവകക്കാരല്ല. വരിക്കോലി ഭാഗത്തു ജോലിക്കും മറ്റുമായി താ മസിക്കാനെത്തിയവർ നാട്ടിലെ കുടുംബപള്ളിയിലെ ഇടവകാം ഗങ്ങളാണെന്നും യാക്കോബായ സഭ ആരോപിച്ചു. തൽക്കാലം നാട്ടിലെ ഇടവകപള്ളിയിൽ നിന്നു മെമ്പർഷിപ്പ് വിടർത്തി വരിക്കോലി പള്ളയിലെ ഇടവക്കാരാണെന്നതിനു വ്യാജ രേഖയുണ്ടാക്കിയതായും സംശയിക്കണം. വരിക്കോലി പള്ളിൽ കേസ് ആരംഭിക്കുന്ന 2002 ൽ അവർ ഇവിടെ താമസക്കാരും ഇടവകക്കാരുമാണെന്നതിനു രേഖ ഹാജരാക്കിവേണം ഇടവകക്കാരാണെന്നു തെളിയിക്കാനെന്നും ഇത്തരക്കാരെ മാത്രമേ ഇടവക ലിസ്റ്റിൽ ഉൾപ്പെടുത്താവൂ എന്നും വില്ലേജ് ഓഫീസറെ അറി യിച്ചതായി യാക്കോബായ സഭ അറിയിച്ചു.

തങ്ങൾക്കനുകൂലമല്ലാത്ത സുപ്രീം കോടതി വിധി തിരുത്തി നൽകണം  മെത്രാൻ കക്ഷികൾ; നൽകിയ സത്യവാങ്മൂലം പിൻവലിക്കാനും ശ്രമംകൊച്ചി: ...
10/01/2025

തങ്ങൾക്കനുകൂലമല്ലാത്ത സുപ്രീം കോടതി വിധി തിരുത്തി നൽകണം മെത്രാൻ കക്ഷികൾ; നൽകിയ സത്യവാങ്മൂലം പിൻവലിക്കാനും ശ്രമം

കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് സഭാംഗങ്ങളുടെ കണക്കു സമർപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അപ്രയോഗികവും നീതിക്കു നിരക്കുന്നതോ ജനാധിപത്യപരമോ അല്ലെന്നും അതിനാൽ, ഡിസംബർ 17 ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്നും (മോഡിഫിക്കേഷൻ) ആവശ്യപ്പെട്ടു ഓർത്തഡോക്സ് സഭ ചീഫ് ജസ്റ്റീസിനു അപേക്ഷ നൽകി.

കൂടാതെ, 2024 ഡിസംബർ 13 നു സമർപ്പിച്ച അധിക സത്യവാങ്മൂലം പിൻവലിക്കാനും അനുമതി ചോദിച്ചിട്ടുണ്ട്. യാക്കോബായ, ഓർത്തഡോക്സ് സഭകൾ വിശ്വാസത്തിലും ആചാരത്തിലും വ്യത്യസ്‌ത സഭകളാണെന്നായിരുന്നു രണ്ടാമത്തെ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. ഈ സത്യവാങ് മൂലത്തിനെതിരേ മെത്രാൻ കക്ഷികൾക്കുള്ളിലെ തന്നെ തീവ്രവാദികളായ വിഭാഗം കനത്ത വിമർശനം ഉയർത്തിയ സാഹചര്യത്തിലാണു പിൻവലിക്കാൻ കോടതിയുടെ അനുമതി തേടിയത്. സെമിത്തേരി നിയമത്തിനെതിരേ 2020 ൽ ഹൈക്കോടതിയിൽ നൽകിയ തങ്ങളുടെ ഹർജി നിലനിൽക്കുന്നതിനാലാണു സത്യവാങ് മൂലം പിൻവലിക്കുതെന്നാണു വിചിത്രമായ വിശദീകരണം. ഇപ്പൊ നൽകിയത് സത്യവാഗ്മൂലം അല്ലാത്തതുകൊണ്ടാണോ അതോ നൽകിയ സത്യവാങ്മൂലത്തിന്മേൽ തിരിച്ചടി ഭയന്നാണോ ഈ ഇരട്ടത്താപ്പ് എന്നാണ് ഏവരുടെയും സംശയം.

ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ ഉൾപ്പെടുന്ന ക്രിസ്ത്യൻ ജനസം ഖ്യയുമായി നിലവിലുള്ള പ്രശ്‌നങ്ങളുമായി യാതൊരു പ്രസക്ത‌ിയുമില്ലെന്നും അതിനാൽ, ഡിസംബർ 17 ലെ ഉത്തരവിൽ മാറ്റം വരുത്തണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയെ നിയമം പഠിപ്പിക്കുന്ന, പൊതു സമൂഹത്തെ ആക്ഷേപിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ഈ നിലപാടിനെതിരെയും വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.

2017 ലെ കെ.എസ്. വർഗീസ് കേസിൽ സഭാ കേസിലെ എല്ലാ പ്രശ്നങ്ങൾക്കും സുപ്രീംകോടതി രണ്ടംഗ ബഞ്ച് തീർപ്പുകൽപിച്ചതാണ്. ഒന്നും രണ്ടും സമുദായ കേസുകളിൽ കോടതിയുടെ മുൻ തീരുമാനങ്ങളെ പിന്തുടർന്നാണു 2017 ലെ വിധി. അതിനാൽ, സുപ്രീംകോടതിയുടെ അഞ്ചും മൂന്നും അംഗ ബഞ്ചുകൾ തീർപ്പു കൽപിച്ച കേസിൽ, അതിനെ മറികടക്കുന്ന നടപടിയാണു വിശ്വാസികളുടെ കണക്കെടുപ്പ് എന്നുമാണു ഓർത്തഡോക്സ് സഭയുടെ വാദം.

എന്തായാലും തങ്ങൾക്കനുകൂലമല്ലാത്ത കോടതി വിധികളെ ചോദ്യം ചെയ്യുന്നതും നീതിയോടെ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും സർക്കാരിനെതിരെയും വീണ്ടും വീണ്ടും കോടതികളിൽ കേസുകൾ കൊടുക്കുന്നതും അതുവഴി പള്ളികളിലും സമൂഹത്തിലും സമാധാനവും സൗഹാർദവും നഷ്ടമാക്കുന്ന മെത്രാൻകക്ഷി വിഭാഗത്തിന്റെ ചെയ്തികൾ ലജ്‌ജാകരമാണ്.

ഇടവക ലിസ്റ്റിൽ വ്യാപക ക്രമക്കേട്: പുത്തൻകുരിശ് പള്ളിയിലെ ഇടവകാംഗങ്ങൾ അധികൃതർക്ക് പരാതി നൽകി.കൊച്ചി: പുത്തൻകുരിശ് സെന്റ്റ...
10/01/2025

ഇടവക ലിസ്റ്റിൽ വ്യാപക ക്രമക്കേട്: പുത്തൻകുരിശ് പള്ളിയിലെ ഇടവകാംഗങ്ങൾ അധികൃതർക്ക് പരാതി നൽകി.

കൊച്ചി: പുത്തൻകുരിശ് സെന്റ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ പോൾസ് യാക്കോബായ പള്ളി കയ്യടക്കി വച്ചിരിക്കുന്ന മെത്രാൻ കക്ഷി (ഓർത്ത ഡോക്സ് ) വിഭാഗം സർക്കാരിനു നൽകിയ കുടുംബങ്ങളുടെയും അംഗങ്ങളുടെയും എണ്ണം പെരുപ്പിച്ച് നൽകിയതായി കാണിച്ച് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വികാരിയും ട്രസ്റ്റ‌ിമാരും ജില്ലാ കല ക്ടർക്കും മറ്റ് അധികാരികൾ ക്കും പരാതി നൽകി.

പള്ളിയിൽ ആകെ 624 കുടുംബങ്ങളാണ് ഇരു വിഭാഗത്തിനുമായി ഉണ്ടായിരുന്നത്. ഇതിൽ 534 കുടുംബങ്ങളിലായി യാക്കോ ബായ വിഭാഗത്തിൽ 2073 പേരും 90 കുടുംബങ്ങളുള്ള ഓർത്തോഡോക്സ് വിഭാഗത്തിന് 370 പേരുമാണ് ഉള്ളത്. എന്നാൽ വില്ലേജ് ഓഫീസിൽ യഥാസമയം വിവരം നൽകാതെ നീട്ടി വച്ച് അവസാന നിമിഷം ഓർത്തഡോക്സ് വിഭാഗം നൽകിയ കണക്ക് നാലിരട്ടിയോളം പെരുപ്പിച്ചതാണെന്നു കണ്ടാണു പുത്തൻകുരിശ് വില്ലേജ് ഓഫീസറുമായി സംസാരിച്ചത്.

അവർക്കു കിട്ടിയ ഉത്തരവിൽ നിജസ്‌ഥിതി പരിശോധിക്കുവാൻ നിർദ്ദേശങ്ങളൊന്നും ഇല്ലെന്നും ആയതിനുള്ള സമയമോ സംവിധാനമോ ഇല്ലയെന്നുമാണ് അറിഞ്ഞതെന്നും വില്ലേജ് ഓഫീസർ അറിയിച്ചതായി പള്ളി വികാരിയും ട്രസറ്റിമാരും അറിയിച്ചു.

ഇതേതുടർന്ന്, ഇത്തരം തെറ്റായ കണക്കുകൾ വാങ്ങി യാതൊരു പരിശോധനയും കൂടാതെ കോടതിയിൽ സമർപ്പിക്കുന്നത് വ്യാപകമായ ക്രമക്കേടുകൾക്കും ഈ ഇടവകയിലെ ബഹു ഭൂരിപക്ഷമുള്ള യാക്കോബായ വിശ്വാസികൾക്ക് വീണ്ടും നീതി നിഷേധത്തിന് ഇടവരുമെന്നും കാണിച്ചാണു പരാതി നൽകിയി ട്ടുള്ളതെന്നു വികാരി ഫാ. വർഗീസ് കളപ്പുരക്കൽ ട്രസ്റ്റിമാരായ സാബു പട്ടശേരിൽ, ഡെയ്‌സൺ മാറോക്കിൽ എന്നിവർ അറിയിച്ചു.

അഖില മലങ്കര സുവിശേഷ മഹാ യോഗം മനുഷ്യ രക്ഷയ്ക്കായുള്ള ദൈവീക പദ്ധതി( വെരി.റവ. ഇ. സി. വർഗ്ഗീസ് കോർഎപ്പിസ്ക്കോപ്പ)നിങ്ങൾ ലോകമ...
25/12/2024

അഖില മലങ്കര സുവിശേഷ മഹാ യോഗം മനുഷ്യ രക്ഷയ്ക്കായുള്ള ദൈവീക പദ്ധതി

( വെരി.റവ. ഇ. സി. വർഗ്ഗീസ് കോർഎപ്പിസ്ക്കോപ്പ)

നിങ്ങൾ ലോകമെങ്ങും പോയി സകല ജനപഥങ്ങളോടും രക്ഷയുടെ സദ്‌വാർത്ത അറിയിക്കാനുള്ള കർത്തൃകല്പ‌ന ക്രൈസ്‌തവൻ്റെ ദൗത്യവും കടമയുമാണ്.

വീണ്ടെടുക്കാനാവാത്ത വിധം ആരും അകന്നു പോയിട്ടില്ല. മടങ്ങിവന്നവൻറെ ആനന്ദത്തിൽ ജീവിക്കുന്നതാണ് വിശുദ്ധി യുടെ സുവിശേഷം. നഷ്‌ടമാകുന്ന മകൻ്റേയും നൂറാമത്തെ ആടിന്റേയും, നഷ്‌ടപ്പെട്ട നാണയത്തിന്റെയും കഥയിലെ വീണ്ടെടുപ്പിന്റെ അനുഭവം ആധുനിക ജനതയ്ക്ക് പ്രതീക്ഷ നല്‌കുന്നു. ഈ കഥകൾ സുവിശേഷ പന്തലുകളിൽ പുനര വതരിപ്പിക്കപ്പെടേണ്ടതുണ്ട്. പാപിയെ തേടിയെത്തുന്ന രക്ഷകൻ നിങ്ങൾ യറുശലേമിലും, യഹുദിയായിലും ശമര്യായിലും മാത്രമല്ല ലോകം മുഴുവൻ എൻ്റെ സാക്ഷികളാകും. ആ അപ്പോസ്തോലദൗത്യ പിന്തുടർച്ചയാണ് അഖില മലങ്കര സുവിശേഷ മഹായോഗം.

കാലത്തിൻ്റെ കുത്തൊഴുക്കിൽ സ്വത്വബോധം നഷ്‌ടപ്പെടുന്ന മാനവരാശിക്ക് പുനഃമാനവീ കരണത്തിനുള്ള ആഹ്വാനമാണ് സുവിശേഷ പന്തലുകളിൽ മുഴങ്ങി കേൾക്കുന്നത്.

1990 ജൂൺ 16-ാം തീയതി പുത്തൻകുരിശ് മാർ ഏലിയാ ചാപ്പലിൽ ശ്രേഷ്ഠ ബാവായുടെ അദ്ധ്യക്ഷതയിൽ കൂടിയ 13 പേരുടെ യോഗത്തിലാണ് അഖില മലങ്കര സുവിശേഷ മഹായോഗം സംബന്ധിച്ച് തീരുമാനമുണ്ടായത്. "അഖില മലങ്ക രാടിസ്ഥാനത്തിൽ ഒരു സുവിശേഷ മഹായോഗം, അതെന്റെ ചിരകാല സ്വ‌പ്നമാണെന്ന് ബാവാ തിരുമേനി കല്പ്‌പിച്ചു. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിലേക്ക് എന്നെ നയിച്ചത് സുവിശേഷമാണ്. പോകാത്ത സ്ഥലങ്ങളും പറയാത്ത വേദികളും ചുരുക്കം. പുത്തൻകുരിശ് കൺവെൻഷൻ എൻ്റെ മാനുഷീക ചിന്തയിൽ ഉദിച്ചതല്ല ഇത് സഭയ്ക്ക് വേണ്ടിയുള്ള ദൈവീക വെളിപ്പെടുത്തലാണ് ബാവാ തിരുമേനി കല്പ്‌പിച്ചു." അങ്ങനെ മലങ്കരയുടെ യാക്കോബ് ബുർദ്ദാന തന്റെ മനസ്സിൽ ഒളിപ്പിച്ചുവച്ചിരുന്ന ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. "ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിലേക്ക് എന്നെ നയിച്ചത് സുവിശേഷമാണ്” ഈ വാക്കുകൾക്കൊപ്പം ചേർത്ത് വയ്ക്കാവുന്നതാണ്.

സഭ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം അഖില മലങ്കര സുവിശേഷവും ശ്രേഷ്ഠ ബാവായുമാണ്. ഏലിയാവിനെ പോലെ ഉജ്ജ്വലനായി യൂഹാനോനെ പോലെ വൃത നിഷ്‌ഠനായി ശ്‌മൂയേയിലിനെ പോലെ തിരഞ്ഞെടുക്കപ്പെട്ടവനായി, യറമിയായേപോലെ നാവിൽ തൊട്ട് അനുഗ്രഹം പ്രാപിച്ചവനായി, പൗലോസിനെപോലെ സഭയുടെ ശില്പ്‌പിയായി, പത്രോസിനെപ്പോലെ സഭയുടെ ആധാരമായി, ദാനിയേലിനെപ്പോലെ പ്രാർത്ഥനാ വീരനായി, സഭയ്ക്ക് അഭിമാനമായി നിലകൊള്ളുന്ന ശ്രേഷ്ഠ ബാവായുടെ കൈ തൊടാത്ത എന്താണ് സഭയിൽ ഉള്ളത്? സമസ്ത‌മേഖലകളിലും തൻ്റെ കൈയ്യൊപ്പ് ചാർത്തിയ പിതാവ് ഇത് മനുഷ്യനല്ല, മാലാഖയാണ്" എന്ന് ഈയുള്ളവൻ പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. ഈ ശ്രേഷ്ഠൻ ഇല്ലാ യിരുന്നെങ്കിൽ സഭ ഇന്ന് കാണുന്ന രീതിയിൽ ആകുമായിരുന്നോ? മത, രാഷ്ട്രീയ നേതാക്കന്മാർ, ജനനായകന്മാർ എന്ന് വേണ്ട സമസ്ത മേഖലകളിലുമുള്ളവരാൽ ഇത്രമാത്രം ആദരിക്കപ്പെടുന്ന മറ്റൊരു വ്യക്തിയുണ്ടോ?

അഖില മലങ്കര സുവിശേഷ മഹായോഗം പോലെ സഭയിൽ ആരംഭിച്ചിട്ടുള്ള പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഈ സഭയെ ധന്യമാക്കി. പുത്തൻകുരിശ് കൺവെൻഷൻ സുറിയാനി സഭാ മോഡൽ സുവിശേഷ യോഗമാകണമെന്ന് ബാവായ്ക്ക് നിർബന്ധമുണ്ട്. സത്യ വിശ്വാസത്തിൽ ഉറച്ച് നിന്നുകൊണ്ടുള്ള സുവിശേഷമാണ് ഉത്ഘോഷിക്കപ്പെടേണ്ടത് എന്നും ഇതിൽ കളകൾ കയറിപ്പറ്റരുതെന്നും, കളകൾ വിളയെ നശിപ്പിക്കുമെന്നും ഈ ശ്രേഷ്ഠനറിയാം.

സമയനിഷ്ഠയുടെ കാര്യത്തിൽ ബാവായ്ക്ക് വിട്ടുവീഴ്ചയില്ല. 5.45 ന് സന്ധ്യാ പ്രാർത്ഥന, 8.45 ന് പ്രാർത്ഥിച്ച് പിരിയണം. ഒരു മിനിട്ട് പോലും വൈകരുതെന്ന് ബാവായ്ക്ക് നിർബന്ധമുണ്ടായിരുന്നു. പള്ളികളിലേയും, മേഖലകളിലേയും ഭദ്രാസനങ്ങളിലേയും സുവിശേഷ യോഗങ്ങൾ പുത്തൻകുരിശ് കൺവെൻഷൻ മോഡൽ ആക്കിയത് ശ്രദ്ധേയമാണ്. കൺവെൻഷൻ പന്തലിൽ നിന്നും ഏറ്റവും ഒടുവിൽ പോകുന്നതും ശ്രേഷ്ഠ ബാവായാണ്. പന്തലിന്റെ അളവ്, പന്തലിലെ കസേരകൾ തമ്മിലുള്ള അകലം, പാടുന്ന പാട്ടുകൾ എല്ലാറ്റിലും അദ്ദേഹത്തിന്റെ കണ്ണെത്തുമായിരുന്നു. ശ്രദ്ധപതിയുമായിരുന്നു. ശ്രേഷ്ഠ ബാവായുടെ പ്രസംഗപാടവം ശ്ലാഘനീയമാണ്. ദൈവാശ്രയം മാത്രം കൈമുതലാക്കി വിജയ ശ്രീലാളിതനായി ബാവ മുന്നേറുന്ന കാഴ്ച അമ്പരപ്പോടെയല്ലാതെ നോക്കിനിൽക്കാൻ ആർക്ക് സാധിക്കും? ശ്രേഷ്ഠ ബാവായുടെ പ്രസംഗം കേൾക്കാൻ വേണ്ടി മാത്രം സുവിശേഷ പന്തലിൽ എത്തുന്ന ആളുകൾ ഉണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കേന്ദ്ര ബിന്ദു “പാപത്തോട് യാത്ര പറഞ്ഞ് ദൈവത്തോട് പറ്റിചേരുക” എന്നതാണ്. "സ്വർഗ്ഗരാജ്യം ആളില്ലാതെ ശൂന്യമായി കിടന്നാലും ഒരാളെങ്കിലും ഉണ്ടാകട്ടെ എന്ന് കരുതി ഒരു പാപിയെ അവൻ്റെ പാപത്തോട് കൂടി സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിപ്പിക്കും എന്ന് വിചാരിക്കരുത്" എത്ര ശക്തമാണ് അത്തരം സന്ദേശങ്ങൾ!

1990 ൽ പുത്തൻകുരിശിൽ വീശിയടിച്ച പുത്തൻ സുവിശേഷക്കാറ്റ് സഭയിൽ എങ്ങും അലയടിച്ചപ്പോൾ മലങ്കരയുടെ നാന ഭാഗങ്ങളിലും പുത്തൻ സുവിശേഷ പന്തലുകൾ ഉയർന്നു. പുതിയ സുവിശേഷ പ്രസ്ഥാനങ്ങൾക്കും, കുടുംബ യൂണിറ്റുകൾക്കും നാന്ദി കുറിക്കലായി അത് മാറി. സഭയുടെ ചരിത്രം ഉണർവിൻ, കാറ്റിൽ പ്രഷോഭിതമായി. അഖില മലങ്കര സുവിശേഷ മഹായോഗം സഭയ്ക്കും സമൂഹത്തിനും അഭിമാനമായി മാറി. സുവിശേഷ മഹായോഗത്തിന്റെ ആരം ഭവും, വളർച്ചയും ശ്രേഷ്ഠ ബാവായ്ക്ക് സ്വന്തം. പൗലോസ് നട്ടതും അപ്പല്ലോസ് നനച്ചതും ശ്രേഷ്‌ഠ ബാവായിലൂടെ ദൈവം വളർത്തി, വളർത്തുന്നു.

അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബർ 26 മുതൽ 31 വരെപുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമ...
24/12/2024

അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബർ 26 മുതൽ 31 വരെ

പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ മഹാ യോഗം ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5:30 ന് സന്ധ്യാപ്രാർത്ഥനയോടെ സുവിശേഷ മഹായോഗം ആരംഭിക്കും. ഗാനശുശ്രൂഷ, ആമുഖ സന്ദേശം, സുവിശേഷ പ്രസംഗം, രോഗികൾക്കായി സമർപ്പണ പ്രാർത്ഥന എന്നിവയോടെ യോഗം അവസാനിക്കും. സഭയുടെ സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ യോഗത്തിൽ അനുസ്മരിക്കും. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

27-ാം തീയതി മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 5 വരെയും നടക്കുന്ന പകൽ യോഗങ്ങളിൽ സൺഡേ സ്കൂൾ അധ്യാപക-വിദ്യാർഥി-രക്ഷാകർത്തൃ സംഗമം, അഖില മലങ്കര മർത്തമറിയം വനിതാ സമാജം സംഗമം, സെന്റ് പോൾസ് മിഷൻ ഓഫ് ഇൻഡ്യ സംഗമം, വിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ജെ.എസ്.സി മിഷന്റെയും ഏലിയാസ് നാമധാരികളുടെയും സംയുക്ത സംഗമം, പൗരസ്ത്യ സുവിശേഷ സമാജം സംഗമം എന്നിവയും ധ്യാനങ്ങളും പ്രസംഗങ്ങളും നടക്കും.

ഡിസംബർ 26 വ്യാഴം വൈകിട്ട് 6.30 ന് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സുവിശേഷ മഹാ യോഗം ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ നിയുക്ത കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകും.

ഡിസംബർ 27 വെള്ളിയാഴ്ച മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. ഡേവീസ് ചിറമ്മേൽ മുഖ്യ സന്ദേശവും നൽകും.

ഡിസംബർ 28 ശനിയാഴ്ച മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകും.

ഡിസംബർ 29 ഞായറാഴ്ച മുംബൈ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യ സന്ദേശവും നൽകും.

ഡിസംബർ 30 തിങ്കളാഴ്ച മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും ഫാ. എം.സി സാമുവേൽ (മാർത്തോമ്മാ സഭ) മുഖ്യ വചന ശുശ്രൂഷ നിർവ്വഹിക്കും.

സമാപന ദിവസമായ ഡിസംബർ 31 ചൊവ്വ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും പാറേക്കര പൗലോസ് കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശവും നൽകും. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. വന്ദ്യ ഗബ്രിയേൽ റമ്പാൻ പുതുവത്സര സന്ദേശം നൽകും. തുടർന്ന് പുതുവത്സരത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന നടക്കും.

അഖില മലങ്കര സുവിശേഷ മഹായോഗം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

Address

Puthencruz
Puthencruz

Website

Alerts

Be the first to know and let us send you an email when Mlankara Syriac News മലങ്കര സിറിയക് ന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share