01/05/2026
യാഗം തൊഴുകാം..
സുകൃതം നേടാം..
കോലഞ്ചരി, കിങ്ങിണിമറ്റം ഗാഥികാച്ചിറ ശ്രീ മഹാവിഷ്ണു ആഞ്ജനേയ ക്ഷേത്രത്തിൽ,
ലോകനന്മക്കായ്
*മഹാ സുകൃത യാഗം..*
ഒരു മനുഷ്യായുസ്സിന്റെ മഹാ പുണ്യമാണ് ഒരു യാഗത്തിൽ പങ്കെടുക്കുക എന്നത്..
ഈ നൂറ്റാണ്ടിന്റെ മഹാ ഭാഗ്യമാണ് *മഹാ സുകൃത യാഗം*
സർവ്വ മന്ത്രങ്ങളുടെയും മാതാവായ ഗായത്രി മന്ത്രം 96000 ഉരു ജപിച്ചുകൊണ്ട് വൈദിക വിധികളാൽ നടക്കുന്ന മഹായാഗം..
അതിപുരാതനമായ.. പ്രത്യക്ഷ വൈകുണ്ഠമായ.. ഗാഥികാചിറയിലെ പവിത്രമായ ഭൂമികയിൽ നടക്കുന്ന ഈ മഹായാഗത്തിൽ പങ്കെടുക്കുന്ന ഓരോ ഭക്തരുടെയും ദുഃഖദുരിതങ്ങൾ തീർന്ന് സുകൃതം ലഭിക്കുന്നു..
ഈ വരുന്ന മെയ് 4 തിങ്കളാഴ്ച തൃക്കോടിയേറ്റോടു കൂടി ആരംഭിക്കുന്ന മഹാസുകൃത യാഗത്തിന്റെ ഒന്നാം ദിവസം യാഗ വേദിയിൽ, വൈകിട്ട് 7 മണിക്ക്...
ഹിന്ദുധർമത്തിന്റെ ജ്വലിക്കുന്ന സൂര്യതേജസ്സ് *ശ്രീ വിദ്യാസാഗർ ഗുരുമൂർത്തിയുടെ*
പ്രഭാഷണം..മെയ് 5 മുതൽ 7 വരെ നടക്കുന്ന ഈ മഹായാഗത്തിൽ ക്ഷേത്രാധിഷ്ഠിതമായ കലാപരിപാടികളുടെ ഭാഗമായി മെയ് -5ന്
രാവിലെ 9.00 മണി മുതൽ *ശ്രീ നെച്ചൂർ രതീശനും സംഘവും* അവതരിപ്പിക്കുന്ന *പഞ്ചരത്ന കീർത്തനലാപനം*
വൈകിട്ട്6മണിക്ക്,
സോപാനസംഗീതത്തിന്റെ ഭാവഗായകൻ ശ്രീ അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാന സംഗീതം,
മെയ് -5 ചൊവ്വ,രാത്രി 7.30ന് ഭജന സംഗീതത്തിന്റെ കുലപതി....
ശ്രീ പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന *മാനസജപലഹരി*
MAY -6 ബുധൻ രാവിലെ 9.00 മണിക്ക് ഹരിഗീതപുരത്തപ്പന്റെ മാനസപുത്രൻ *ശ്രീ അഖിൽ യശ്വന്ത്* അവതരിപ്പിക്കുന്ന
*സോപാന സംഗീതം*
രാത്രി 7മണിക്ക്,
മലയാള സംഗീത ലോകത്തെ വേറിട്ട സ്വരമാധുര്യമായ
*Dr. വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന*
*ഭക്തിസംഗീത നിശ*
മെയ് -7 വ്യാഴം,രാവിലെ 6മണി മുതൽ 12മണി വരെ,അപൂർവ്വ ദേവ സംഗമത്തിന്റെ അനിർവചനീയമായ അനുഭൂതിയാകുന്ന *മഹാസുകൃത യാഗം സമർപ്പണം.*
രാവിലെ 9മണിക്ക്,
വടക്കൻ പാട്ടിന്റെ നാട്ടിൽ നിന്നും
ഭക്തിസംഗീതത്തിന്റെ പെൺ ശബ്ദം..
വൈഖരി ഭജൻസ്, തലശ്ശേരി അവതരിപ്പിക്കുന്ന
*നാമ സങ്കീർത്തനം*
രാത്രി 7.00 മണിക്ക്,
ലോകം അംഗീകരിച്ച ശബ്ദസംഗീതത്തിന്റെ
മാസ്മരികതയുമായി, മുളന്തണ്ട് കൊണ്ട് മായാജാലം തീർക്കുന്ന
ആറങ്ങോട്ട്കര വയലി ബാംബൂ ബാൻഡ് അവതരിപ്പിക്കുന്ന
പ്രകൃതിയുടെ സംഗീതം
ബാംബൂ മ്യൂസിക്.
*മഹാസുകൃത യാഗം*
ഓരോ ഭക്തനും സുകൃതം പ്രധാനം ചെയ്യുന്ന, ഒരു മനുഷ്യായുസ്സിലെ അപൂർവ്വമായ സൗഭാഗ്യത്തിന്റെ ധന്യ മുഹൂർത്തത്തിലേക്ക് ഈ നാട്ടിലെ ആബാലവൃദ്ധം ഭക്തജനങ്ങളെയും നാരായണ നാമത്തിൽ ക്ഷണിക്കുകയാണ്
വരൂ..
യാഗഭൂമിയിലേക്ക്..
മോക്ഷ ഭൂമിയിലേക്ക്..