08/07/2023
ജെ.എസ്.സി. മിഷൻ മിഷനറി സമ്മേളനം @ രായമംഗലം സണ്ടേസ്ക്കൂൾ :-
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പുത്തൻകുരിശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ.എസ്.സി. മിഷന്റെ മിഷനറി സമ്മേളനം ഇന്ന് (08.07.23 | ശനി) രാവിലെ 10 മണി മുതൽ പെരുമ്പാവൂർ മേഖല നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ രായമംഗലം സെന്റ് ജോർജ് സണ്ടേസ്ക്കൂൾ ഹാളിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി വന്ദ്യ എം. ടി. കുര്യാച്ചൻ കോർ എപ്പിസ്ക്കോപ്പായുടെ നേതൃത്വത്തിൽ ആരംഭിച്ച യോഗത്തിൽ ഇടവക വികാരി പാലക്കുന്നേൽ ബഹു. എൽദോസ് അച്ചൻ ആമുഖ സന്ദേശം നൽകി.
പ്രതികൂല കാലവസ്ഥയിലും വിവിധ ജില്ലകളിൽ നിന്നായി നാല്പതോളം മിഷനറിമാർ പങ്കെടുക്കുന്ന യോഗത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ നിശബ്ദ ധ്യാനത്തിനുള്ള (silent retreat) പ്രാധാന്യത്തെകുറിച്ച് സെക്രട്ടറി ശ്രീ. സി. എം. ജോസഫ് ക്ലാസ് എടുത്തു.
വിവിധ പരിപാടികൾക്ക് ശേഷം വൈകിട്ട് നാല് മണിയോടെ ട്രഷറർ ശ്രീ. പി. പി. എബ്രഹാമിന്റെ കൃതജ്ഞതക്ക് ശേഷം പ്രാർത്ഥനയോടെ സമ്മേളനം അവസാനിക്കും.