10/11/2021
മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം
പുനലൂർ വെസ്റ്റ് & ഈസ്റ്റ് സെന്റർ
അഖില ലോക സൺഡേ സ്കൂൾ ദിന വെർച്ച്വൽ റാലിയും മീറ്റിംഗും
മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം പുനലൂർ ഈസ്റ്റ്- വെസ്റ്റ് സെന്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ 2021 നവംബർ 7ാം തീയതി, ഞായറാഴ്ച പുനലൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വച്ച് അഖില ലോക സൺഡേ സ്കൂൾ ദിനം ആചരിച്ചു. പുനലൂർ സെന്റ് തോമസ് മാർത്തോമ്മാ സൺഡേ സ്കൂളിലെ കുഞ്ഞുങ്ങളും അദ്ധ്യാപകരും രണ്ടു സെന്ററിലെ വൈദിക ശ്രേഷ്ഠരും സൺഡേ സ്കൂൾ ചുമതലക്കാരും വിവിധ ശാഖാ സൺഡേ സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകരും പള്ളിയങ്കണത്തിൽ അണി നിരന്ന് റാലിയോടെ കൂടി അഖില ലോക സൺഡേ സ്കൂൾ ദിനാചരണ യോഗം വൈകിട്ട് 4 മണിക്ക് ആരംഭിച്ചു.
റവ. വിനോദ് ബാബു (സഹവികാരി, കരവാളൂർ ബഥേൽ മാർത്തോമ്മാ ഇടവക/ മാർത്തോമാ സൺഡേ സ്കൂൾ സമാജം വെസ്റ്റ് സെന്റർ പ്രസിഡന്റ്) യോഗത്തിന് അധ്യക്ഷത വഹിച്ചു. റൈറ്റ് റവ. യൂയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലീത്താ (ഭദ്രാസന അദ്ധ്യക്ഷൻ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനം) മുഖ്യാതിഥിയായിരുന്നു.
റാലിക്ക് ശേഷം പുനലൂർ സെൻറ് തോമസ് മാർത്തോമ്മാ സൺഡേ സ്കൂളിലെ കുട്ടികളുടെ ഗാനത്തോട് കൂടെ യോഗ നടപടികൾ ആരംഭിച്ചു. റവ. അലക്സാണ്ടർ തരകൻ (വികാരി, കരവാളൂർ കെരീത്ത് മാർത്തോമ്മാ ഇടവക) പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. റവ. ടോം ഏബ്രഹാം (വികാരി, ചെങ്കോട്ട മാർത്തോമ്മാ ഇടവക/ മാർത്തോമാ സൺഡേ സ്കൂൾ സമാജം ഈസ്റ്റ് സെന്റർ പ്രസിഡന്റ്) ലോകത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. റവ. വിനോദ് ബാബു അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. അതിനുശേഷം ഇരു സെന്ററിലും ഉൾപ്പെടുന്ന 16 സൺഡേ സ്കൂളുകൾ സെൻറർ ഭാരവാഹികളുടെ നിർദ്ദേശപ്രകാരം അവരുടെ ശാഖാ തലത്തിൽ നടത്തിയ അഖില ലോക സൺഡേ സ്കൂൾ ദിനം റാലി വീഡിയോയിലൂടെ പ്രദർശിപ്പിച്ചു. അതിനുശേഷം അഭിവന്ദ്യ യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ മുഖ്യസന്ദേശം നൽകി നൽകി. തിരുമേനിയുടെ സന്ദേശത്തിനു ശേഷം സെന്ററിലെ താഴെപ്പറയുന്ന 6 സൺഡേ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച് കലാപരിപാടികളുടെ വീഡിയോ പ്രദർശിപ്പിച്ചു.
i. നെല്ലിപ്പള്ളി സെന്റ് പോൾസ് മാർത്തോമ്മാ സൺഡേ സ്കൂൾ
ii. നരിക്കൽ ബഥേൽ മാർത്തോമ്മാ സൺഡേ സ്കൂൾ
iii. കരവാളൂർ കെരീത്ത് മാർത്തോമ്മാ സൺഡേ സ്കൂൾ
iv. കരവാളൂർ ബഥേൽ മാർത്തോമ്മാ സൺഡേ സ്കൂൾ
v. കലയനാട് ശാലേം മാർത്തോമ്മാ സൺഡേ സ്കൂൾ
vi. അരീപ്ലാച്ചി എബനേസർ മാർത്തോമ്മാ സൺഡേ സ്കൂൾ
ശ്രീ കെ ജി എബ്രഹാം(ഡിസ്ട്രിക്ട് ഓർഗനൈസർ) മീറ്റിംഗിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി. റവ. ബിനു ജേക്കബ് തോമസ് (വികാരി, വിളക്കുവെട്ടം മാർത്തോമ്മാ ഇടവക) സമാപന പ്രാർത്ഥന നടത്തി. റവ. സോണി ഫിലിപ്പിന്റെ (വികാരി, ഇളമ്പൽ ജെരുശലേം മാർത്തോമ്മാ ഇടവക) ആശിർവാദത്തോടെ യോഗം അവസാനിച്ചു. ഈ മീറ്റിങ്ങിന് വേദിയായി തീർന്നു പുനലൂർ സെന്റ് തോമസ് മാർത്തോമ ഇടവകയുടെ വികാരി റവ. മോൻസി മാത്യു അച്ചനോടും ഈ യോഗത്തിന്റെ ഭംഗിയായിട്ടുള്ള ക്രമീകരണത്തിനു വേണ്ടി ടെക്നിക്കൽ സപ്പോർട്ട് നൽകിയ ശ്രീ സിജു ഉമ്മ നോടും ശ്രീ. മാത്യു തോമസ് ഇടക്കുന്നിനോടും പ്രത്യേക നന്ദി അറിയിക്കുന്നു.
എന്ന്,
റവ. വിനോദ് ബാബു
വെസ്റ്റ് സെന്‍റര്‍ പ്രസിഡന്‍റ്
റവ. ടോം ഏബ്രഹാം
ഈസ്റ്റ് സെന്‍റര്‍ പ്രസിഡന്‍റ്
ശ്രീ. ലാൽ വർഗ്ഗീസ്
വെസ്റ്റ് സെന്‍റര്‍ സെക്രട്ടറി
ശ്രീ. ജോബി ലുക്ക്
ഈസ്റ്റ് സെന്‍റര്‍ സെക്രട്ടറി & ഇൻസ്പെക്ടർ
ശ്രീ. ബിജു ജോർജ്ജ്
വെസ്റ്റ് സെന്‍റര്‍ ട്രഷറാർ
ശ്രീ. സാബു വർഗ്ഗീസ്
ഈസ്റ്റ് സെന്‍റര്‍ ട്രഷറാർ
ശ്രീ. എം ജെ ബാബു
ഇൻസ്പെക്ടർ (വെസ്റ്റ് സെന്‍റര്‍)
ശ്രീ. കെ ജി ഏബ്രഹാം
ഡിസ്ട്രിക്ട് ഓർഗനൈസർ