Carmel Marthoma Church, Punalur

Carmel Marthoma Church, Punalur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Carmel Marthoma Church, Punalur, Religious organisation, Punalur.

25/02/2019

ഉള്ളിലെ പിടച്ചിലുകൾ പുറത്തു കാണിക്കാതെ കുഞ്ഞുങ്ങളെ ചേർത്ത് നിർത്തുന്ന ചില അപ്പൻമ്മാരെ കണ്ടിട്ടില്ലേ ? ഇന്നലെ...

19/12/2018

increased 10x Email Marketing Conversions and social traffic by 300%. Increase 12x your ROI - Wideo

06/04/2018
Carmel MTC member Sijin Mathew @ smile
10/02/2018

Carmel MTC member Sijin Mathew @ smile

Mg Sreekumar, Ks Chitra - Thankathinkal kiliyay kurukam recorded by salinibaiju06 and sijinmathew0876 on Sing! by Smule. Sing with lyrics to your favorite karaoke songs.

15/08/2017
28/11/2015

Mr.P V Abraham Sir,Carmel MTC Vice President is taken to heavenly abode. Pray for the family members..

12/12/2013
04/02/2012

മാരാമണ്‍ കണ്‍വന്‍ഷന്റെ സ്വാധീനം

മാര്‍ത്തോമ്മാ സഭയുടെ സുവിശേഷമേഖലകളില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ സ്വാധീനം:തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌ക്കോപ്പാ
കണ്‍വന്‍ഷനുകള്‍ എന്നും സമ്മാനിക്കുന്നത് ദീപ്ത മായ ഓര്‍മ്മകളും അനുഭവങ്ങളുമാണ്. ജീവിതത്തെ സ്പ ര്‍ശിക്കുന്ന ദൈവവചനപ്രഘോഷണം. പമ്പയുടെ വിരിമാ റില്‍ ആയിരങ്ങള്‍ക്കുനടുവിലാണ് താന്‍ ഇരിക്കുന്നത് എന്ന ചിന്ത ഉളവാക്കാത്ത അതിശയിപ്പിക്കുന്ന ശാന്തതയില്‍ ഇരുന്ന് ദൈവവചനം ശ്രവിച്ചിട്ടുളള ഓരോ വിശ്വാസിക്കും മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരു വികാരമാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുളള ക്രൈസ്തവ ഗാനങ്ങള്‍ പിറ ന്നതും മാരാമണ്‍ കണ്‍വന്‍ഷനുകളിലാണ്. ദൈവവചന ത്തിന്റെ പൊരുള്‍ അറിയുന്ന, സഭയുടെ വിശാലമായ പ്രവര്‍ത്തനമേഖലകളെ അടുത്തറിയുന്ന, സഭകളുടെയും മതത്തിന്റെയും അപ്പുറത്തേയ്ക്ക് നീളുന്ന കൂട്ടായ്മയുടെ - ഒത്തുചേരലിന്റെ ഊഷ്മളത അനുഭവിക്കുന്ന അനുഗ്രഹ ത്തിന്റെ നാളുകള്‍. ഒരു നദി എപ്രകാരം അത് പിന്നിടുന്ന ദേശത്തെ ഫലഭൂഷ്ടമാക്കുമോ അപ്രകാരം കഴിഞ്ഞ 116 വര്‍ഷമായി ഈ കണ്‍വന്‍ഷനും അതിന്റെ അനുഭവങ്ങളും ലോകത്തിന് ഫലദായകമായി തീരുന്നു. മാര്‍ത്തോമ്മാ സഭയുടെ നവീകരണ കാലഘട്ടത്തിന് തുടക്കം കുറിച്ചത് മാരാമണ്ണും അതിന് ചുറ്റുമുളള പ്രദേശങ്ങളിലുമായിരുന്നു. ജാതിയുടേയും മതത്തിന്റെയും അതിരുകള്‍ ഇല്ലാത്ത ദൈവവചന പ്രഘോഷണം ഭാരതത്തില്‍ ആരംഭിച്ചതും ഈ കൊച്ചുഗ്രാമത്തില്‍ തന്നെയായതും യാദൃശ്ചികതയ്ക്കപ്പുറ ത്തേക്കുനീളുന്ന ദൈവിക പദ്ധതി ആയിരുന്നു.
'അവന്‍ വെളളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും. ഉഷ്ണം തട്ടുമ്പോള്‍ അത് പേടിക്കയില്ല. അതിന്റെ ഇല പച്ചയായി രിക്കും. വരള്‍ച്ചയുളള കാലത്തും വാട്ടം തട്ടാതെ ഫലം കായ് ച്ചുകൊണ്ടിരിക്കും' (യിര 17:8)
വെളളത്തിന്‍ മീതെ പരിവര്‍ത്തിച്ച ദൈവാത്മാവിന്റെ സാന്നിദ്ധ്യമാണ് ഓരോ വര്‍ഷവും പമ്പയുടെ മണല്‍പരപ്പില്‍ തിരിച്ചറിയുന്നത്. അത് അവിടെ കൂടുന്ന ജനങ്ങളെ ദൈവരാ ജ്യനിര്‍മ്മിതിയുടെ വിവിധ തലങ്ങളിലേയ്ക്ക് നയിക്കുന്നു. ഒരു നൂറ്റാണ്ടിലേറെയായി അനസ്യൂതം തുടരുന്ന ഈ പ്രക്രിയ ഭാരതത്തിനകത്തും പുറത്തുമുളള മാര്‍ത്തോമ്മാ സഭയുടെ പ്രവര്‍ത്തന മേഖലകളെ വിസ്തൃതമാക്കുന്നു. സഭ അന്നും ഇന്നും വിശാലമാനവീകതയ്ക്കായി നിലകൊ ളളുന്നു. അതിനുദാഹരണമാണ് മാരാമണ്‍ കണ്‍വന്‍ഷന്‍. ലോകത്തെ വിവിധ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍നിന്നുളള അനുഗ്രഹിക്കപ്പെട്ട പ്രഭാഷകരാണ് മുഖ്യ പ്രസംഗകരായി എത്തുന്നത്. വിവിധ സന്ദര്‍ഭങ്ങളില്‍ മറ്റ് മതനേതാക്കന്‍ മാരും പ്രസംഗകരായിട്ടുണ്ടുണ്ട്. ഇതൊന്നും യേശുക്രിസ്തു വിനെക്കാള്‍ മറ്റൊന്നിനും പ്രാധാന്യം നല്‍കുന്ന അനുഭവമായിരുന്നില്ല. മറിച്ച് യേശു പഠിപ്പിച്ച സാര്‍വത്രിക സ്‌നേഹത്തിന്റെ പ്രായോഗികതയായിരുന്നു. മത മൗലീക വാദങ്ങളില്‍ നിന്ന് മലയാളികളെ ഒരളവുവരെ മാറ്റിനിര്‍ത്തു ന്നതില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ സ്വാധീനം വലുതാണ്. സാമൂഹിക തിന്മകളോടുളള സഭയുടെ സന്ധിയില്ലാ സമര ങ്ങളുടെ തുടക്കങ്ങള്‍ പലതും മാരാമണ്‍ മണപ്പുറത്തുനിന്നാ യിരുന്നു. ജാതി വ്യവസ്ഥിതി അതിന്റെ എല്ലാ തിന്മകളോ ടുംകൂടി നിലനിന്നിരുന്ന കാലഘട്ടങ്ങളില്‍ ഒരുമിച്ചിരുന്നു ദൈവവചനം ശ്രവിക്കുന്ന ദൈവമക്കളുടെ കൂടിവരവായി രുന്നു മാരാമണ്‍ കണ്‍വന്‍ഷന്‍. പുകയിലയുമായി കണ്‍വന്‍ ഷനില്‍ വന്നവര്‍ അത് ഉപേക്ഷിക്കുവാന്‍ ആഹ്വാനമുണ്ടായ പ്പോള്‍ മണല്‍പ്പുറത്ത് പുകയിലക്കൂനകള്‍ രൂപപ്പെട്ടതും മദ്യ വര്‍ജ്ജനയോഗങ്ങളിലൂടെ, മദ്യപാനരോഗത്തില്‍ നിന്ന് വിടുതല്‍ പ്രാപിച്ചവരുടെ സാക്ഷ്യങ്ങളിലൂടെ അനേകംപേര്‍ സമാധാനജീവിതത്തിലേയ്ക്ക് മടങ്ങിവരുന്നതും കണ്‍വന്‍ഷ നില്‍ വ്യാപരിക്കുന്ന ദൈവകൃപയുടെ ഉദാഹരണങ്ങളാണ്. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ത്തോമ്മാ തിരുമേനിയിലൂടെ ഭൂഭവനദാനപ്രസ്ഥാനത്തെക്കുറിച്ച് കേരളം ആദ്യം ശ്രവിച്ചത് മാരാമണ്‍ കണ്‍വന്‍ഷനിലാണ്.
മാറുന്ന ലോകക്രമത്തില്‍ ഭീതിപ്പെടുത്തുന്ന വിധം അനാഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ തിരിച്ചറിവില്‍ രൂപപ്പെട്ടതാണ് ധര്‍മ്മഗിരി മന്ദിരം. ഭിക്ഷകൊടുക്കുന്നതില്‍ തീരുന്നതല്ല അശരണരോടുളള ഉത്തരവാദിത്വം എന്ന് മന സിലാക്കിയ സഭമന്ദിരപ്രസ്ഥാനം രൂപപ്പെടുത്തി. ഈ മഹാ പ്രസ്ഥാനത്തിന്റെ തുടക്കവും മാരാമണ്‍ കണ്‍വന്‍ഷനിലാ യിരുന്നു.
ക്രമമായി മണല്‍പ്പുറത്തുളള സ്റ്റാളുകള്‍ സന്ദര്‍ശിക്കു കയും ഓരോവര്‍ഷവും തങ്ങള്‍ കരുതിവെച്ച പണം സഭ യുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സന്തോഷപൂര്‍വ്വം നല്‍കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്. അവരെയോര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. നമ്മുടെ മക്കള്‍, സഹോദ രങ്ങള്‍, മാതാപിതാക്കള്‍, അതിലുപരി നമ്മളെപ്പോലെതന്നെ യുളള എത്ര എത്ര ജീവിതങ്ങളാണ് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മൂലം ജീവിതത്തിന്റെ സന്തോഷങ്ങളിലേ യ്ക്ക് മടങ്ങിവന്നിട്ടുളളത്. അവരുടെ ആഹ്‌ളാദങ്ങളില്‍ നമുക്കും പങ്കുചേരുവാനുളള അവസരങ്ങളാണ് ഈ സ്റ്റാളു കള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. ഇപ്രകാരം വിവിധ ദേശങ്ങളിലെ സഭാമക്കളുടെ വാര്‍ഷിക ഒത്തുചേരല്‍ അവരുടെ അനുഭവങ്ങളുടെയും സ്രോതസുക ളുടെയും പങ്കുവെക്കലുകള്‍ക്ക് വേദിയായിതീരുന്നു.
നവീകരണകാലഘട്ടത്തിനുശേഷം സഭ കടന്നുപോയ കഠിനമായ ശോധനകളില്‍ പതറാതെ നില്‍ക്കുവാന്‍ സഭയെ ഏറെ സഹായിച്ചത് മാരാമണ്‍ കണ്‍വന്‍ഷനായിരുന്നു. സഭയുടെ സാമൂഹിക സാംസ്‌കാരിക ബന്ധങ്ങള്‍ക്കും കണ്‍വന്‍ഷന്റെ പങ്ക് വലുതാണ്.
നവീകരണ കാലഘട്ടത്തില്‍ സഭ പ്രഘോഷിച്ച ദൈവവചനം സമൃദ്ധിയുടെ വചനമായിരുന്നില്ല. ആദിമ നൂറ്റാണ്ടിലെ പീഢനങ്ങളുടെ നടുവില്‍, യുദ്ധങ്ങളുടെയും യുദ്ധ ശ്രുതികളുടേയും നടുവില്‍ ക്രിസ്തു ശിഷ്യര്‍ക്ക് കുരിശിലൂടെ ലഭിച്ച സമാധാനത്തിന്റെ, മരണത്തിനപ്പുറ മുളള ഉയര്‍പ്പിന്റെ ഉറപ്പ് നല്‍കുന്ന ദൈവവചനമായിരുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും വിശ്വാസ സമൂഹമായി നിലനില്‍ക്കു വാന്‍ സഭയെ സഹായിച്ചത് തലചായ്ക്കുവാന്‍ ഇടമില്ലാതി രുന്നവന്റെ ഉറപ്പായിരുന്നു. 'എന്റെ പിന്നാലെ വരുവിന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും' (മത്താ 4 : 19)
നൂറ്റാണ്ടുകള്‍ക്കിപ്പുറവും മാരാമണ്‍ കണ്‍വന്‍ഷനില്‍ മുഴങ്ങുന്നത് അതേ ശബ്ദം തന്നെയാണ്. ഭാരതസുവിശേ ഷീകരണം എന്നും കണ്‍വന്‍ഷന്റെ ലക്ഷ്യമാണ്, സഭയുടെ ഉത്തരവാദിത്വമാണ്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല. മറിച്ച് ദൈവം നമുക്ക് നല്‍കിയിട്ടുളള വിഭവങ്ങളെ ദൈവസ്‌നേഹത്തില്‍ പങ്കുവെക്കുന്നതിലൂടെ ദൈവത്തെ ലോകത്തിന് അനുഭവേദ്യമാക്കുന്ന ഉദ്യമം. അപ്രകാരം ജീവിതത്തിന്റെ അറ്റത്തോളം ക്രിസ്തുവിന്റെ സാക്ഷിയായിതീരുന്ന അനുഭവം. അതാണ് സുവിശേഷ വേല. അതിനായി സമര്‍പ്പിക്കപ്പെടുന്നവര്‍ക്ക് പ്രത്യേക സമര്‍പ്പണ ശുശ്രൂഷ കണ്‍വന്‍ഷനില്‍ നിര്‍വഹിക്കപ്പെടുന്നു. സഭയുടെ പ്രവര്‍ ത്തനങ്ങളെ സാമ്പത്തികമായി ധാരാളം പേര്‍ സഹായിക്കു ന്നുണ്ട്. അത് ആവശ്യമാണ്. ' അനന്തരം ഞാന്‍ ആരെ ആയയ്‌ക്കേണ്ടു? ആര്‍ നമുക്കുവേണ്ടി പോകും എന്നു ചോദിക്കുന്ന കര്‍ത്താവിന്റെ ശബ്ദം കേട്ടിട്ട് അടിയനിതാ അടിയനെ അയയ്‌ക്കേണമേ' (യെശ: 6:8) എന്ന് യെശയ്യാവിനെപ്പോലെ ദര്‍ശനം കാണുകയും മറുപടി പറയുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. നമ്മുടെ 'ആയുസിന്റെ ദശാംശം' ക്രിസ്തുവിനായി സമര്‍പ്പി ക്കാം. പഠനശേഷം ജോലിയിലേയ്ക്ക് പ്രവേശിക്കുന്നതിനു മുമ്പ് സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളി കളാകുവാന്‍ മക്കളെ മാതാപിതാക്കള്‍ ഉത്സാഹിപ്പിക്കണം. അത് തുടര്‍ന്നുളള അവരുടെ ജീവിത വഴികളില്‍ സാമൂഹിക പ്രതിബദ്ധതയില്‍, ആത്മീയ അനുഭവത്തില്‍ വളരുവാന്‍ അവരെ സഹായിക്കും. പണം ആപേക്ഷികമാണ്. അത് എല്ലാത്തിനും ഒരു ഉത്തരമല്ല. ഇന്ന് പണമുണ്ടായിട്ടും മക്കളെ ചൊല്ലി വിലപിക്കുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു.
ജീവിതത്തിന്റെ നല്ല പ്രായത്തില്‍ പെന്‍ഷന്‍ ആകുന്ന അദ്ധ്യാപകര്‍, ഇതര ഉദ്യോഗസ്ഥര്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയില്‍പ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ആകും വരെ ആയുസ്സുതന്ന ദൈവത്തിന് ആയുസ്സിന്റെ ദശാംശം സമര്‍പ്പിക്കാം. തങ്ങളുടെ അനുഭവസമ്പത്ത്, ഇതര കഴിവു കള്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാം. ഇത് നമ്മുടെ സുവിശേഷവേലയുടെ അതിരുകളെ വിസ്തൃത മാക്കും. ദൈവവുമായുളള ബന്ധത്തെ ദൃഡമാക്കും. ജീവിത ത്തിന്റെ നാളുകളെ സന്തോഷഭരിതമാക്കും.
'എഴുന്നേല്‍പ്പിന്‍ നാം പോക' (മര്‍ക്കോ:14:42) എന്നതാ കുന്നുവല്ലോ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ മുഖ്യചിന്താ വിഷയം. ഏറ്റവും ചലനാത്മകമായ ആഹ്വാനം. ആയു സ്സിന്റെ ദശാംശം സമര്‍പ്പിക്കുന്ന ഒരു തീരുമാനമെടുക്കുവാന്‍ നമുക്ക് കഴിയണം. അപ്രകാരം മുമ്പോട്ട് വരുന്നവരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു.
ഇത്രയുമൊക്കെ പറയുമ്പോഴും ഒരു ആത്മവിമര്‍ശനം നമുക്ക് ആവശ്യമാകുന്നു. മാരാമണ്‍ മണല്‍പ്പുറം എന്നത് ഏറെക്കുറെ വിസ്മൃതിയിലായി. എത്രനാള്‍ ഇനിയും മാരാ മണ്‍ മണല്‍പ്പുറത്ത്.... എന്ന് എഴുതുവാനും പറയുവാനും സാധിക്കും എന്നറിയില്ല. ദൂരെ നിന്ന് നോക്കിയാല്‍ നയനാനന്ദകരമായ പച്ചപ്പ് എങ്ങും ദൃശ്യമാണ്. പക്ഷെ അടുത്തുചെന്നാലോ ഇരിക്കുവാന്‍ പറ്റാത്തവിധം ചെളിനിറഞ്ഞ അനുഭവം. ഇലച്ചാര്‍ത്തുളള അത്തിപോലെ ഫലം ഇല്ലാത്ത അവസ്ഥ. എക്കല്‍ കഴുകികളഞ്ഞ് തന്റെ അടിത്തട്ട് ശുദ്ധമായി സൂക്ഷിക്കുന്ന സ്വഭാവമാണ് നദിക്ക് മുമ്പുണ്ടായിരുന്നത്. എന്നാല്‍ നദിക്ക് തന്റെ ശുദ്ധീകരണം നടത്താനാവാത്ത വിധം മനുഷ്യന്റെ സ്വാര്‍ത്ഥത നദിയുടെ അടിത്തട്ടില്‍ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. നമ്മുടെ സ്വാര്‍ത്ഥത നമ്മില്‍ മാലിന്യങ്ങള്‍ അടിയുംവിധം ഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. അനുതാപത്തിലൂടെ ഒരു ശുദ്ധീകരണ പ്രക്രിയക്ക് തയ്യാറാകാതെ പരീശനെപ്പോലെ ചേറിനെ മറയ്ക്കുന്ന പുല്‍പ്പുറങ്ങളുടെ മേനിപറച്ചിലുകാരായി നാം മാറുന്നു. മണല്‍പ്പരപ്പില്‍ ക്രമമായി നടക്കുന്ന ശുദ്ധീകരണ പ്രക്രിയയാണ് മണ്‍സൂണ്‍കാലത്തെ വെളളപ്പൊക്കം. എന്നാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥയില്‍ രൂപപ്പെട്ട പ്രകൃതിയുടെ താളംതെറ്റല്‍ നദിയുടെ ശുദ്ധീകരണം തടസ്സപ്പെടുത്തി. അതില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൊണ്ടേയിരിക്കുന്നു.
ദൈവവുമായുളള ബന്ധത്തില്‍ ക്രമമായ ആത്മീയ ജീവിതം മനുഷ്യജീവിതത്തെയും ശുദ്ധമായി സൂക്ഷിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നകന്ന ജീവിതശൈലി ആത്മീയ ജീവിതത്തില്‍ ക്രമഭ്രംശം ഉളവാക്കി. അത് വല്ലാതെ ചേറ് അടിയുവാനിടയായി. ഈ ചേറിനെ മറയ്ക്കുന്ന പുല്‍പ്പുറങ്ങള്‍ നാം രൂപപ്പെടുത്തി. ആത്മീയതയുടെ പുറംപൂച്ചുകള്‍ ഉപയോഗശൂന്യമായ അവസ്ഥയിലേയ്ക്ക് നമ്മെ എത്തിക്കുന്നു. അപരന് ഇരിക്കുവാന്‍ ഇടമില്ലാത്തവിധം നമ്മുടെ ജീവിതം മാറുന്നു.
ഇനിയും കഠിനമായ ഒരു ശുദ്ധീകരണ പ്രക്രിയയ്ക്ക് നാം തയ്യാറാകണം. നദിയുടെ അടിത്തട്ടിലെ ശുദ്ധമായ മണ ല്‍ത്തരികളെ മൂടിയ ചേറുപോലെ, ചേറ് കാണാത്തവിധം അവയെ മറക്കുന്ന പുല്‍ത്തകിടിപോലെ നമ്മിലെ ദൈവബോ ധത്തെ മൂടിയ സ്വാര്‍ത്ഥതയുടെ, അഹങ്കാരത്തിന്റെ, ദൈവഹിതത്തിനെതിരായ ചേറുകളുടെയും അവയ്ക്ക് മുകളില്‍ വളര്‍ത്തിയ പുല്‍ത്തകിടിപോലെയുളള കപട ആത്മീയതയെയും നമുക്ക് നീക്കം ചെയ്യാം. അടുത്ത തലമുറകള്‍ ആത്മീയതയുടെ ശുദ്ധമായ മണല്‍ത്തരികളി ലിരുന്ന് ദൈവവചനം ശ്രവിക്കട്ടെ

04/02/2012

സണ്‍ഡേസ്കൂള്‍ തലന്തുപരിശോദന 5/02/2012ന് ആരാധനക്കു ശേഷം നടത്തും. നേഴ്സറി മുതല്‍ യുവവകുപ്പ്‌ വരെയുള്ള കുട്ടികള്‍ക്കാണ് മത്സരം. നേഴ്സറി മുതല്‍ കുമാരവകുപ്പ്‌ വരെയുള്ള കുട്ടികള്‍ക്കായി ഗാനമത്സരം(നല്‍കിയിട്ടുള്ള ഗാനത്തില്‍ നിന്നും വിധികര്‍ത്താക്കള്‍ നിര്‍ദേശിക്കുന്ന 2 പാട്ട്) കഥാകഥനം, വേദപുസ്തകപരിജ്ഞാനം എന്നിവയും, മധ്യവകുപ്പ്‌ മുതല്‍ യുവവകുപ്പ്‌ വരെ ഗാനമത്സരം(നല്‍കിയിട്ടുള്ള ഗാനത്തില്‍ നിന്നും വിധികര്‍ത്താക്കള്‍ നിര്‍ദേശിക്കുന്ന 2 പാട്ട്) പ്രസംഗമത്സരം, വേദപുസ്തകപരിജ്ഞാനം, ഉപന്യാസരചന എന്നിവ നടത്തുന്നതാണ്. സംഘ മത്സരമായി ദിവ്യസംഗീതവും നടത്തുന്നതാണ്.
ഇടവക സണ്‍ഡേ സ്കൂളിന് വേണ്ടി
സണ്‍ഡേ സ്കൂള്‍ സെക്രട്ടറി/ ഹെഡ്മാസ്റ്റര്‍

22/01/2012

carmel marthoma church sundayschool programs will be postponed to 05feb sunday......share this information to all students......

22/01/2012

29/01/2012 സണ്‍‌ഡേസ്കൂള്‍ മത്സരങ്ങള്‍ 5/01/2011ലേക്ക്‌ നീട്ടി വെച്ചിരിക്കുന്നു എന്ന്‍ ഹെഡ് മാസ്റ്റര്‍ അറിയിച്ചു..

Address

Punalur
691332

Website

Alerts

Be the first to know and let us send you an email when Carmel Marthoma Church, Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share