കണ്ണന്റെ മാത്രം നിവേദ്യം

  • Home
  • India
  • Punalur
  • കണ്ണന്റെ മാത്രം നിവേദ്യം

കണ്ണന്റെ മാത്രം നിവേദ്യം ഹിന്ദുവി അറിയേണ്ടതെല്ലാം നമ്മുടെ ആച?

 #സർവ്വം_നാരായന്മർപ്പിതമസ്തു 🌹സർപ്പബലിയും അതിന്റെ ഗുണങ്ങളും🌹🌹🌹എന്താണ് സർപ്പബലി സർപ്പബലി എന്നത് ഹിന്ദു പുരാണങ്ങളിലും വൈദി...
11/05/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

🌹സർപ്പബലിയും അതിന്റെ ഗുണങ്ങളും🌹

🌹🌹എന്താണ് സർപ്പബലി


സർപ്പബലി എന്നത് ഹിന്ദു പുരാണങ്ങളിലും വൈദിക ആചാരങ്ങളിലും സർപ്പങ്ങളെ (നാഗദേവതകൾ) സന്തുഷ്ടിപ്പെടുത്താനോ ശാന്തമാക്കാനോ നടത്തുന്ന ഒരു യാഗാചാരമാണ്. "സർപ്പ" എന്നാൽ പാമ്പും "ബലി" എന്നാൽ ബലിദാനമോ പൂജാവഴിപാടുമാണ്. ജ്യോതിഷത്തിൽ സർപ്പദോഷം ശമിപ്പിക്കാൻ ഈ ആചാരം പ്രധാനമായും നടത്തുന്നു.

🌹🌹ആചാരരീതി

🌹1. പൂജ
യോഗ്യമായ സമയം സർപ്പബലി സാധാരണയായി രാഹു-കേതു കാലം, അയനം, അശ്ലേഷ നക്ഷത്രം തുടങ്ങിയ ജ്യോതിഷപരമായ പ്രത്യേക സമയങ്ങളിൽ നടത്തുന്നു.

2. 🌹ബലിദാനം
പാമ്പുകളുടെ പ്രതീകങ്ങൾ (ഉരുണ്ട ചണം, ചിത്രങ്ങൾ) ഉപയോഗിച്ച് ഹോമം (അഗ്നികുണ്ഡത്തിൽ ഹവിസ്സ്) നടത്തുന്നു. പാല്, പുഷ്പങ്ങൾ, നെയ്യ് തുടങ്ങിയവ സമർപ്പിക്കുന്നു.

3. 🌹മന്ത്രോച്ചാരണം നാഗദേവതകളെ ആവാഹിച്ച് വേദമന്ത്രങ്ങൾ ജപിക്കുന്നു.

4. 🌹സാമൂഹ്യപങ്കാളിത്തം കുടുംബാംഗങ്ങളും സമൂഹവും ചേർന്ന് ഈ ആചാരം നടത്തുന്നു.

🌹🌹ഗുണങ്ങൾ

1. 🌹സർപ്പദോഷ ശമനം🌹 ജനനചാരിതത്തിൽ സർപ്പദോഷം (പാമ്പുകളുമായി ബന്ധപ്പെട്ട ജ്യോതിഷ ദോഷം) ഉള്ളവർക്ക് ഫലപ്രാപ്തി.

2. 🌹ആരോഗ്യം
പാമ്പുകളുടെ ദുഷ്പ്രഭാവം മൂലമുള്ള രോഗങ്ങൾ (ചർമ്മരോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ) നീക്കം.

3. 🌹സമ്പത്ത് ശാന്തി
കുടുംബത്തിൽ സമൃദ്ധിയും ശാന്തിയും നിലനിർത്താൻ സഹായിക്കുന്നു.

4. 🌹പുത്രപ്രാപ്തി🌹 സന്താനപ്രാപ്തിയിലുള്ള തടസ്സുകൾ ഒഴിവാക്കാൻ.

5. 🌹പാപപരിഹാരം പൂർവ്വജന്മങ്ങളിൽ പാമ്പുകളെ ഉപദ്രവിച്ചതിന്റെ പാപഫലം കുറയ്ക്കാൻ.

6. 🌹പ്രകൃതിയുമായ ഐക്യം പാമ്പുകളെ ആരാധിക്കുന്നതിലൂടെ പ്രകൃതിയോടുള്ള ബഹുമാനം പുലർത്തുന്നു.

കേരളത്തിൽ, മൂന്നാർ ദേശത്തിൽ ആനച്ചാൽ അയ്യപ്പ ക്ഷേത്രത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് സർപ്പബലി നടത്തുന്നു . ( 20/5/20026 )കൂടാതെ പാമ്പുമേ യിക്കാട് മന, തൃശൂർ, അമേട തൃപ്പൂണിത്തുറ എന്നിവടങ്ങളിലും സർപ്പബലി നടത്താറുണ്ട്
- മഹാഭാരതത്തിൽ, പാണ്ഡവരുടെ അശ്വമേധയാഗസമയം സർപ്പബലി നടത്തിയതായി പരാമർശമുണ്ട്.

സർപ്പബലി ഒരു പ്രതീകാത്മക ആചാരമാണ്. യഥാർത്ഥ പാമ്പുകളെ ഉപദ്രവിക്കാതെ, വൈദിക നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഇത് നടത്തുന്നത്. അനുഭവജ്ഞരായ പുരോഹിതരുടെ മാർഗ്ഗദർശനത്തിൽ ആചരിക്കേണ്ടതാണ്.
സർപ്പബലി എന്നത് ആത്മീയ ശുദ്ധിയും പ്രകൃതിയോടുള്ള ഐക്യവും നിലനിർത്തുന്നതിനുള്ള ഒരു പുരാതന ആചാരമാണ്. ഇത് ദോഷശമനത്തിനും സമൂഹത്തിന്റെ സാമൂഹ്യ-സാംസ്കാരിക ഐക്യത്തിനും വഴിവയ്ക്കുന്നു.കടപ്പാട് 🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

 #സർവ്വം_നാരായന്മർപ്പിതമസ്തു മേട രവി സംക്രമം: 1201 മേടം 2, വിഷു (14 ഏപ്രില്‍ 2026), പകല്‍ 09:32-ന് (ചൊവ്വാഴ്ച, ചതയം നക്ഷ...
06/04/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

മേട രവി സംക്രമം: 1201 മേടം 2, വിഷു (14 ഏപ്രില്‍ 2026), പകല്‍ 09:32-ന് (ചൊവ്വാഴ്ച, ചതയം നക്ഷത്രം).

വിഷുക്കണി സമയം : 1201-ാമാണ്ട് മേടം 2-ന് (2026 ഏപ്രില്‍ 15, ബുധനാഴ്ച) പുലര്‍ച്ചെ 04:30 മുതല്‍ 06:30 വരെആണ് നല്ലത് .അഗ്നിമാരുത യോഗത്തോടുകൂടിയാണ് ഈ വർഷം വിഷു തുടങ്ങുന്നത്
പുതുവര്‍ഷത്തിന്റെ തുടക്കമായ മേടം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുമ്പോഴും, ഏപ്രില്‍ 14-ന് വരുന്ന സൂര്യന്റെ മാറ്റവും, ഏപ്രില്‍ 2-ലെ ചൊവ്വാ-ശനി യോഗവും ലോകത്ത് പലവിധ മാറ്റങ്ങള്‍ഉണ്ടാകും . ഗ്രഹനിലയുടെ ഫലമായി നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കാനും, ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ ജനങ്ങളെ
മൊത്തത്തില്‍ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ ജൂണ്‍ 2-ലെ വ്യാഴമാറ്റത്തിന് ശേഷം സാവധാനം സമാധാനത്തിലേക്ക് പോകുന്നതാണ്. രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാൻ സാധ്യതയില്ല ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു വന്‍ശക്തിയായി മാറാൻ ഈ കാലയളവില്‍ സാധ്യത കാണുന്നു.
ശനിയുടെയും ചൊവ്വയും ഒരുമിച്ച് നിൽക്കുന്നതുകൊണ്ട്ഭൂമിയുടെ അടിയിലുള്ള
ഭാഗത്തുള്ള വാതകങ്ങളെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ – ചൊവ്വ വരണ്ട മരുഭൂമി പ്രദേശങ്ങളെയും ശനി ബാധിക്കും. ഇത്തരം സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്കും പ്രകൃതിവാതക ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ലോകത്തില്‍ ഭൂമികുലുക്കവും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശനിയുടെ സ്വാധീനത്താല്‍ മിഡിൽ ഈസ്റ്റ് രാജ്യങ്ങളില്‍ കൊടുങ്കാറ്റിനും, അഗ്‌നി-മാരുത യോഗം നല്ലതുപോലെ ബാധിക്കാൻ സാധ്യതയുണ്ട്
വ്യോമഗതാഗതത്തിന് കൊടുംകാറ്റ് തടസ്സം നല്ലതുപോലെ ഉണ്ടാകും

ശനി ജലാശയ രാശിയായ മീനം രാശിയില്‍ നില്‍ക്കുന്നതിനാല്‍, കാലപ്പഴക്കം ചെന്ന ജലാശയങ്ങള്‍ (ഡാമുകള്‍) തകരാനും ദുരന്തങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്. ഈ വര്‍ഷം അകാലമഴയും കൃഷിനാശവും കൂടുതൽ ആയിരിക്കും . അതുപോലെ കുംഭം രാശിയിലെ രാഹുവിന്റെ സ്ഥിതി ഭക്ഷ്യവിഷബാധയ്ക്കും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകും ലോകത്തിന്റെ സമ്പദ്വ്യവസ്ഥ തകിടം മറിയാനും, രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള പ്രശ്നം പണ വ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് പ്രാധാന്യമേറും. ബുധനെയും ശുക്രനെയും വിലയിരുത്തുമ്പോള്‍, ഉയര്‍ന്ന സാങ്കേതികവിദ്യയുടെ ദുരുപയോഗം മനുഷ്യനാശത്തിന് കാരണമാകും :
പ്രകൃതിക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ കാരണം ലോകത്തിന് ആപത്തുണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുക , പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലിയെടുക്കുന്നവര്‍കൂടുതൽ ശ്രദ്ധിക്കുക. പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലുള്ളവർ സുരക്ഷിത മേഖലകളായ രാജ്യങ്ങളിലേക്ക് മാറിത്താമസിക്കുന്നത് ആണ് നല്ലത് കേരളത്തിൽ ഇലക്ഷൻ നടക്കാൻ പോകുന്നു. ആര് വന്നാലും കേരള ജനതയുടെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്നാണ് ജ്യോതിഷം പറയുന്നത് അങ്ങനെ സംഭവിക്കാതിരിക്കട്ടെ
09 ഏപ്രിൽ വ്യാഴാഴ്ച്ച കാള സർപ്പ ദോഷം നിൽക്കുന്ന ദിവസമാണ്... അന്നാണ് പോളിംഗ് 04 മേയ് തിങ്കളാഴ്ച്ച ആണ് റിസൾട്ട്‌ അന്നും കാല സർപ്പ ദോഷം നിൽക്കുന്ന ദിവസമാണ്. 2028 വരെ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകും ഭാരതത്തിന് മാത്രമായിരിക്കും ആഗോള സാമ്പത്തിക മാന്ദ്യം കാരണം കാര്യമായ പ്രശ്നം ഉണ്ടാകാതെ ഇരിക്കുന്നത് ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെ ആഗോള സാമ്പത്തിക മാന്ദ്യം ബാധിക്കും23 ഫെബ്രുവരി 2028 വരെ ബാധിക്കും.ഒരുകാര്യം കൂടി ഉറപ്പിച്ച് പറയാം, രാഹുൽ മാറാതെ കോൺഗ്രസ്സ് ഗതിപിടിക്കില്ല... കേന്ദ്രത്തിലെ കാര്യമാണ് പറഞ്ഞത്. കേരളത്തിൽ വരുമ്പോൾ, 2026 ലെ ഇലക്ഷൻ സമയത്ത് കാല സർപ്പ ദോഷംഉണ്ട് അതുകൂടാതെ ഗ്രഹങ്ങളെല്ലാം സ്ഥിര രാശിയിൽ ആണ് പ്രശ്നം നോക്കുമ്പോൾ നിൽക്കുന്നതു അതായത് കേരളത്തിലെ രാഷ്ട്രീയക്കാർ ഇപ്പോൾ എവിടെ നിൽക്കുന്നു അവിടെത്തന്നെ നിൽക്കുക എന്നാണ് ജ്യോതിഷം സൂചിപ്പിക്കുന്നത് ഒരു തുടർ ഭരണത്തിന് സാധ്യത വളരെ കൂടുതലാണ് കേരളത്തിൽ അതല്ല അവസ്‌ഥ... പാമ്പ് കടിച്ചവൻറെ തലയിൽ ഇടി വെട്ടി എന്നൊരു ചൊല്ലുണ്ട്, അതുപോലെയാണ് കേരളീയരുടെ വരാൻ പോകുന്ന അവസ്‌ഥ.തുടർ ഭരണത്തിന് സാധ്യതയുണ്ടെങ്കിൽ കൂടി അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ജനങ്ങളുടെ ഒരുമിച്ചുള്ള തീരുമാനത്തിന് കഴിയും ഏപ്രിൽ 14 രാവിലെ സൂര്യൻ തന്റെ ഉച്ചരാശിയായ മേടത്തിലേക്ക് മാറുന്നു ഈ മാറ്റം പ്രപഞ്ചത്തിലും നക്ഷത്രങ്ങൾക്കും ഒരുപാട് മാറ്റം വരുത്തും വിഷുഫലം ഒരിക്കലും ഗോചരാൽ ചിന്തിച്ച് അല്ല പറയുന്നത് അതായത് നിലവിൽ കണ്ടകശനി അഷ്ടമശനി ഏഴര ശനി എന്നിവ ഉള്ളവർ ഉണ്ടാകും അത് ഇതിൽ ബാധകമല്ല വിഷുഫലം ഗ്രഹിക്കുന്നത് ഷഡ്ഗം എന്ന രീതിയിലും ശൂലം എന്ന രീതിയിലും ആണ് പറയുന്നത് ആദ്യ ഷഡ്ഗം മധ്യ ഷഡ്ഗം അന്ത്യ ഷഡ്ഗം അങ്ങനെയാണ് വിഷുഫലം ഗ്രഹിക്കുന്നത്വിഷുവിന് ശേഷം അതീവ ശ്രദ്ധ വേണ്ട 9 നക്ഷത്രക്കാരുണ്ട് അടുത്ത വിഷു വരെ നല്ലതുപോലെ ശ്രദ്ധിക്കണം അതായത് ആദിശൂലത്തിൽപ്പെട്ടവരും മധ്യ ശൂലത്തിൽ പെട്ടവരും അന്ത്യ ശൂല ത്തിൽ പെട്ടവരുംആദിശൂലം അവിട്ടം ചതയം പൂരുരുട്ടാതി മധ്യ ശൂലം മകയിരം തിരുവാതിര പുണർതം അന്ത്യ ശൂലം ചിത്തിര ചോതി വിശാഖംധനഹാനി മാനഹാനി അപമാനം കോടതി വഴക്ക് ശസ്ത്രക്രിയ ജന്തുക്കൾ കൊണ്ടുള്ള ഉപദ്രവം ഇതൊക്കെയാണ് സാധാരണയായി കണ്ടുവരുന്നത് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു മുന്നോട്ടു പോവുകആറ് നക്ഷത്രക്കാർക്ക് വിഷുഫലം നല്ലതായി വരുന്നുണ്ട് അതായത് മധ്യ ഷഡ്ഗം ഉള്ള നാളുകാർ പൂയം ആയില്യം മകം പൂരം ഉത്രം അത്തം ഇവർക്ക് പ്രസക്തി അഭിവൃദ്ധി എല്ലാ കാര്യങ്ങൾക്കും തടസ്സം മാറുക പുതിയ ജോലികൾ ഇതെല്ലാം കിട്ടാൻ സാധ്യതയുണ്ട്ഇനി ആദി ഷഡ്ഗം വരുന്ന നാളുകൾ ഉത്രട്ടാതി രേവതി അശ്വതി ഭരണി കാർത്തിക രോഹിണി ഇവർക്കും മുകളിൽ പറഞ്ഞതുപോലെ പുതിയ ജോലികൾ ബഹുമതി മുടങ്ങിക്കിടന്ന കാര്യങ്ങൾ എല്ലാം നമ്മുടെ കൈകളിൽ വരികഇനി ഏറ്റവും കൂടുതൽ ഗുണം ഈ വിഷുവിന് അന്ത്യ ഷഡ്ഗ ത്തിൽ പെട്ട നാളുകൾക്കാണ് അതായത് അനിഴം തൃക്കേട്ട മൂലം പൂരാടം ഉത്രാടം തിരുവോണം ജൂൺ രണ്ട് കഴിഞ്ഞ് വ്യാഴ മാറ്റം നടക്കുന്നുണ്ട് അതായത് 18 നക്ഷത്രങ്ങൾക്ക് വളരെയധികം ഗുണം ഉണ്ടാകും ആദ്യ ഷഡ്ഗത്തിൽ വരുന്ന നാളുകൾ ഉത്രട്ടാതി രേവതി അശ്വതി ഭരണി കാർത്തിക രോഹിണി ഇവർക്ക് വിഷുഫലം വളരെ നല്ലതാണ് സൽകീർത്തി കാര്യവിജയം ഏതുകാര്യങ്ങളിലും വിജയം നല്ലപോലെ മുന്നോട്ടുപോവുക സർവശുദ്ധി കർമ്മ പുരോഗതി അംഗീകാരം സാമ്പത്തിക നേട്ടം വിവാഹം നടക്കാത്തവർക്ക് വിവാഹം പെട്ടെന്ന് നടക്കുക അങ്ങനെയുള്ള എല്ലാംകൊണ്ടും നല്ല ഒരു സമയം ആണ് ഈ ഒരു വർഷക്കാലം ഇനി മധ്യ ഷഡ്ഗതത്തിൽ ഉള്ള നാളുകൾ നോക്കാം പൂയം ആയില്യം മകം പൂരം ഉത്രം അത്തം ഇവർക്ക് ജനങ്ങളുടെ ഇടയിൽ ഒരു ബഹുമാനം പ്രമോഷൻ രാഷ്ട്രീയരംഗം കലാരംഗം കൂടുതൽ ഗുണം ഉയർച്ച സ്ഥാനമാനങ്ങൾ നല്ല സൗഹൃദം എന്നിവ ഉണ്ടാകും വീട്ടിൽ സ്വസ്ഥത ഉണ്ടാകും അന്ത്യ ഷഡ്ഗത്തിൽ വരുന്നത് അനിഴം തൃക്കേട്ട മൂലം പൂരാടം ഉത്രാടം തിരുവോണം ഇവർക്ക് നേതൃഗുണം രാഷ്ട്രീയ രംഗത്ത് ഗുണം മറ്റുള്ളവരെ നയിക്കാനുള്ള കഴിവ് മേലാധികാരികളുടെ പ്രീതി ജോലിസ്ഥലത്ത് നല്ല ഉയർച്ച അധികാരസ്ഥാനം അംഗീകാരം പഠനത്തിൽ ഉയർച്ച പ്രമോഷൻ ബിസിനസ്സിൽ ലാഭം കുടുംബക്ഷേമം കുടുംബവുമായി യാത്ര പോകുക ആദ്യമേ പറഞ്ഞു ഇത് ഗ്രഹങ്ങളുടെ ഗോരാൽ ചിന്തിക്കുന്നതല്ല എന്ന് കാര്യം ജൂൺ രണ്ടിന് വ്യാഴം മാറുന്നുണ്ട് എല്ലാവർക്കും നല്ല ഒരു വിഷു നേരുന്നു, കടപ്പാട്
🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

 #സർവ്വം_നാരായന്മർപ്പിതമസ്തു ഈശ്വരാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ മാസമാണ് വൈശാഖം (മാധവ മാസം). ഏപ്രിൽ 18 മുതൽ മെയ് 16 വരെ ...
04/04/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

ഈശ്വരാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ മാസമാണ് വൈശാഖം (മാധവ മാസം).

ഏപ്രിൽ 18 മുതൽ മെയ് 16 വരെ നീണ്ടുനിൽക്കുന്ന ഈ പുണ്യകാലം മഹാവിഷ്ണുവിനെ ഭജിക്കാനും വ്രതശുദ്ധിയോടെ പുണ്യം നേടാനും അനുയോജ്യമാണ്.

🪷 എന്തുകൊണ്ട് വൈശാഖം സവിശേഷമാകുന്നു?

🪔മാധവ പ്രിയം: ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമായതിനാൽ 'മാധവ മാസം' എന്ന് വിളിക്കപ്പെടുന്നു.

🪔വിശാഖം നക്ഷത്രം: പൗർണ്ണമി ദിനത്തിൽ വിശാഖം നക്ഷത്രം വരുന്ന മാസമാണിത്.

🪔പുണ്യ സ്നാനം: സൂര്യോദയത്തിന് മുൻപുള്ള പ്രഭാത സ്നാനം സർവ്വ തീർത്ഥാടന ഫലം നൽകുമെന്നാണ് വിശ്വാസം.

🪔ദാനമഹിമ: കഠിനമായ വേനൽക്കാലത്ത് വരുന്ന മാസമായതിനാൽ ജലദാനം, അന്നദാനം, കുട, ചെരിപ്പ്, വിശറി എന്നിവ ദാനം ചെയ്യുന്നത് അതീവ ശ്രേഷ്ഠമാണ്.

⚜️ പ്രധാന വ്രതാനുഷ്ഠാനങ്ങൾ:

✅ വിഷ്ണു ക്ഷേത്രദർശനവും പ്രഭാത സ്നാനവും.
✅ വിഷ്ണുസഹസ്രനാമ ജപം, ഭാഗവത പാരായണം.
✅ അക്ഷയ തൃതീയ, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി തുടങ്ങിയ വിശേഷ ദിവസങ്ങൾ ഈ മാസത്തിലാണ്.
✅ മിതഭക്ഷണമോ ഉപവാസമോ അനുഷ്ഠിച്ച് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക.

മാസങ്ങളിൽ ശ്രേഷ്ഠമായ വൈശാഖത്തിലൂടെ സകല പാപങ്ങളും അകന്ന് ഐശ്വര്യം വന്നുചേരട്ടെ... 🙏💕✨

ഓം മാധവായ നമഃ🙏💕കടപ്പാട്...

​🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

 #സർവ്വം_നാരായന്മർപ്പിതമസ്തു (നാഗ യക്ഷിയും നാഗയക്ഷിണിയും)                                   അനാദി കാലം മുതൽ തന്നെ നാഗാരാ...
28/03/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

(നാഗ യക്ഷിയും നാഗയക്ഷിണിയും)
അനാദി കാലം മുതൽ തന്നെ നാഗാരാധനയുമായി ബന്ധം ഉള്ള ഒരു പ്രദേശം കേരളം ശാസ്ത്രീയമായോ ആശാസ്ത്രീയമായോ കേരളീയർ നാഗാരാധനയുമായി ബന്ധമുള്ളവർ ആണ് കേരളോത്പത്തിയുമായി ബന്ധപെട്ടു തന്നെ നാഗത്തിന്റെ കഥ നിലനിൽക്കുന്നു .മാത്രവുമല്ല ഹിന്ദുവിന്റെ ഏതു ആചാരങ്ങൾ നോക്കിയാലും നാഗത്തിന്റെ പ്രത്യക്ഷമായോ പരോക്ഷമായോ നാഗാരാധനയുടെ കണങ്ങൾ കാണാം നമുക് .തറവാടുകളിൽ കാവുകളിൽ നാഗയക്ഷിയും നാഗരാജാവും കരിനാഗവും മണിനാഗവും .ആയില്യപൂജയും നൂറുംപാലും സർപ്പബലിയും നാഗബലിയും അഷ്ടനാഗബലിയും നാഗരൂട്ടും പട്ടും നൂറും സമർപ്പണവും .കുന്നതാര് കൊടുക്കലും കളമെഴുത്തും പാട്ടും ഇങ്ങനെ നീളുന്നു നമ്മുടെ ആചാരങ്ങളിൽ സർപ്പ ആരാധനയുടെ ബന്ധം .സർപ്പങ്ങൾ നമുക് ബാഹ്യവും ആന്തരികവുമായി ഗുണങ്ങൾ തരുന്ന ദേവതയാണ് .കുണ്ഡലിനി പാട്ടുകളിലും തോറ്റങ്ങളിലും കുണ്ഡലിനിയിലെ ശക്തിയെ പെൺ സർപ്പമായി ഭാവനചെയ്താണ് ആരാധിക്കുന്നത് .ബാഹ്യാരാധനയിൽ സർപ്പങ്ങൾ നമുക് കാവൽ ദൈവങ്ങൾ ആണ് മണ്ണും സ്വത്തും ജീവനും പ്രകൃതി തുടങ്ങിയ അനവധി അനവധി ജീവിത കണികകളെ സംരക്ഷിക്കുന്ന സംരക്ഷകർ .(ഇതിനെ കുറിച്ച് പിന്നെ പറയാം) .ഇത്രയും പറയാനുള്ള കാരണം .ഇന്ന് കാലത്തു scientific institute of Ta***ic heritage ന്റെ സുഹുര്ത് ഇൻബോക്സിൽ കുറച്ചു സമയം നാഗ വിഷയമായി സംസാരിക്ക ഉണ്ടായി .നമ്മുടെ ഫേസ്ബുക് ഇന്റർനെറ്റ് തന്ത്ര മന്ത്ര പഠനം നടത്തുന്ന ചില തട്ടിപ്പുകൾ വളരെ വ്യക്തമായി മനസിലാക്കാൻ പറ്റി .
സംസാരിച്ച വിഷയം ...നാഗിനി സാധന എന്നാൽ എന്താണ് എന്ന് അദ്ദേഹം അറിയാൻ വേണ്ടി ചോദിക്ക ഉണ്ടായി
സത്യത്തിൽ നാഗിനി എന്നത് ശാസ്ത്രീയമല്ലാത്ത ഒരു സങ്കൽപം ആകുന്നു സിനിമാക്കാർ സീരിയൽ കാർ ഉണ്ടാക്കിയ പേര് .
അദ്ദേഹം അപ്പോൾ അദ്ദേഹത്തിനുണ്ടായ അനുഭവം പറയുക ഉണ്ടായി. ഒരു ഫേസ്ബുക് പേജിൽ നാഗിനി സാധന എന്ന് പറഞ്ഞു കൊണ്ട് ദീക്ഷ കൊടുക്കുന്ന ഒരു വിഭാഗം ആള്കാര് .കൊടുക്കുന്ന മന്ത്രം അദ്ദേഹം എനിക്ക് അയച്ചു തന്നു .മന്ത്ര ശാസ്ത്ര പ്രകാരം പുരുഷ മന്ത്രം .സ്ത്രീ മന്ത്രം എന്നാണ് പറയാറ് .അതായത് മന്ത്രം സൃഷ്ടിക്കുമ്പോൾ അക്ഷരങ്ങൾ ചേർക്കുന്നത് പുരുഷ സ്ത്രീ നപുംസക അക്ഷരങ്ങൾ ചേർത്താണ് .പുരുഷാക്ഷരം അധികമുള്ള മന്ത്രം പുരുഷ മന്ത്രവും സ്ത്രീ അക്ഷരം കൂടുതൽ ഉള്ള മന്ത്രം സ്ത്രീ മന്ത്രവും ആകുന്നു ബാക്കിയുള്ള അക്ഷരം(ചില്ല് തുടങ്ങിയവ) നപുംസക അക്ഷരം ആകുന്നു .നപുംസക അക്ഷരം തനിയെ നിന്നും കൊണ്ട് ഒരു മന്ത്രത്തെ സൃഷ്ടിക്കാൻ കഴിയില്ല പുരുഷ .സ്ത്രീ അക്ഷരങ്ങളുടെ കൂടെ നിൽക്കാനേ കഴിയു .ഇദ്ദേഹത്തിന് ഇവിടെ കിട്ടിയ മന്ത്രം "പുഹ്" ഇത് നപുംസക ബീജമാണ് ഇങ്ങനെ ഒരു മന്ത്രം ഉണ്ടാകില്ല ഇത് ശുദ്ധ അസംബന്ധം ആകുന്നു .
ഇനി എന്താണ് ഈ സാധന എന്ന് താന്ത്രിക വീക്ഷണം നോക്കാം ...
അഷ്ട നാഗ സങ്കൽപം നോക്കാം
അഷ്ടനാഗങ്ങൾ
1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ
എന്നിവരാണ് അതായത് അറുപത്തി നാല് ശാക്ത നാഗങ്ങളിലും .അൻപത്തി നാല് വൈഷ്ണവ നാഗങ്ങളിലും .തൊണ്ണൂറ്റി ആറു ശൈവ സർപ്പങ്ങളിൽ വച്ച് മുഖ്യമായ എട്ടെണ്ണം താന്ത്രിക സങ്കൽപം അനുസരിച്ചു ഒരു പുരുഷ ദേവതയ്ക് നിർബന്ധമായും ശക്തി അഥവാ സ്ത്രീ സങ്കൽപം ഉണ്ടാകും. ഇവിടെ
1.വാസുകി മുഖി
2.തക്ഷക മുഖി
3.കാർക്കോടക മുഖി
4.ശംഖ മുഖി
5ഗുളികമുഖി
6.പദ്മ മുഖി
7.മഹാ പദ്മ മുഖി
8.അനന്ത മുഖി എന്നാണ്
പ്രധാനപ്പെട്ട ഗ്രന്ഥം "സർപ്പ രാജ തന്ത്രം. "സർപ്പ കല്പം" നാഗ പദ്ധതി" തക്ഷക കല്പം .വാസുകി തന്ത്രം തുടങ്ങിയവയാണ് .ഈ ദേവതകളെ ആണ് നാഗിനി എന്ന് പറഞ്ഞു കൊണ്ട് ദീക്ഷ കൊടുക്കുന്നത് .ഇവർ അർദ്ധ ദേവതകൾ അല്ല പൂർണ്ണ ദേവതകൾ തന്നെ ആണ്
നാഗിനി എന്നാൽ ഒരുതരം അപ്സരസുകൾ പോലെ ഉള്ള ആളുകൾ ആണെന്നും അവരുടെ സാധന എല്ലാ കാമവാസനകൾക്കു ഉപയുക്തമാണെന്നു പറഞ്ഞു കൊണ്ടാണ് ഇത്തരം ആൾകാർ മന്ത്രം ഫേസ്ബുക്കിൽ വിൽക്കുന്നത് .മറ്റൊരു വാദം നോക്കാം ...ഇവർ നാഗ കന്യകൾ ആണന്നു പറയുന്നു ..നമ്മുടെ നാട്ടിൽ പണ്ട് ഒരു ആചാരം നിലനിന്നിരുന്നു സർപ്പാരാധന ഉള്ള വീടുകളിൽ ഒരു പെൺകുട്ടി കന്യക ആയി ഇരിക്കണം എന്ന് .അത് പോലെ ഉള്ള കന്യക സങ്കല്പങ്ങൾക്കു മന്ത്രം ന്യാസം ധ്യാനം ഋഷി ഛന്ദസ് കൊടുക്കാൻ മാത്രം അറിവില്ലാത്തവർ ആണോ നമ്മുടെ ഋഷിമാർ ..നാഗ കന്യക സങ്കൽപം ദേശാചാര സങ്കല്പ്പം ആക്കുന്നു ഇവയ്ക്കു താന്ത്രിക പ്രമാണവുമായി ബന്ധമില്ല .ഇത് പറയാനുള്ള കാരണം ഇത് പോലെ ഇന്റർനെറ്റിലൂടെയും ഫേസ്ബുക്കിലൂടെയും മന്ത്രം വിൽക്കുന്നവർ അനവധി ഉണ്ട് സ്വയം ഋഷിമാർ ആയി മന്ത്രങ്ങൾ സൃഷ്ടിച്ചു അയ്യായിരത്തിനും പത്തായിരത്തിനും വിൽക്കുന്നവർ അനവധി ഉണ്ട് .മന്ത്ര വിധിയില്ലാതെ ജപം ചെയ്‌താൽ ഗുണത്തേക്കാൾ ഏറെ ദോഷം തന്നെയാ ..ഇത് കൊണ്ട് തന്നയാണ് ഞങ്ങൾ പറയുന്നത് നല്ല ഗുരുവിൽ നിന്ന് പ്രാമാണികമായി മന്ത്ര വിധികൾ പഠിക്കുക ...കാരണം നപുംസക മന്ത്രങ്ങൾ .അടിസ്ഥാനമില്ലാത്ത മന്ത്രങ്ങൾ ജപിക്കുന്നത് ഹാനികരം ആകുന്നു ....
"മന്ത്ര വിധി വിനാ ജപേതഃ
സർവത്ര വൃഥാ ഭവേത് "കടപ്പാട്...
🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

 #സർവ്വം_നാരായന്മർപ്പിതമസ്തു മീനമാസ ആയില്യം.. ഞായറാഴ്ച സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. പതിവായി നാഗാരാ...
28/03/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

മീനമാസ ആയില്യം.. ഞായറാഴ്ച

സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. പതിവായി നാഗാരാധന നടത്തിയാൽ ജീവിത
വിജയവും മന:ശാന്തിയും നേടാം. നാഗശാപങ്ങൾക്കും
ദോഷങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് ആയില്യം
നാളിലെ ക്ഷേത്രദർശനവും ആയില്യംപൂജ, നൂറും പാലും,
കവുങ്ങിൻപൂക്കുല സമർപ്പണം തുടങ്ങിയ വഴിപാടുകളും.
സന്താനഭാഗ്യ തടസത്തിന്റെ മുഖ്യകാരണം നാഗശാപം
ആണെന്ന് പറയാം. മാറാത്ത ത്വക് രോഗങ്ങൾക്കുള്ള പരിഹാരവും നാഗപ്രീതിയാണ്. മാസന്തോറും ആയില്യം നാളിൽ നാഗക്ഷേത്രങ്ങളിലും കാവുകളിലും ദർശനവും വഴിപാടുകളും നടത്തുന്നവർ നാഗമന്ത്രങ്ങളും സ്‌തോത്രങ്ങളും കീർത്തനങ്ങളും ജപിക്കുന്നത് എല്ലാ
സങ്കടങ്ങൾക്കും പരിഹാരമാണ്. ആയില്യം വ്രതം നോൽക്കുന്നവർ ചിട്ടകൾ പാലിക്കാൻ ശ്രദ്ധിക്കണം.2026 മാർച്ച് 29 ഞായറാഴ്ചയാണ് മീനത്തിലെ ആയില്യം. നാഗാരാധനയ്ക്ക് പ്രധാനമായ ഞായറാഴ്ച ആയില്യം
കൂടി വരുന്നത് ഇരട്ടിഫലദായകമാണ്. അതിവേഗം ഫലം ലഭിക്കുന്നതാണ് സർപ്പപൂജയുടെ സവിശേഷത. തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹുവായതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യ ദിവസം ക്ഷേത്രത്തിൽ ആയില്യ പൂജയിൽ പങ്കെടുക്കുന്നതും വ്രതമെടുക്കുന്നതും നാഗദോഷങ്ങളെല്ലാം അകറ്റും.🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

 #സർവ്വം_നാരായന്മർപ്പിതമസ്തു 🌹പുരാണ ദർശനങ്ങളിലെ ബ്രാഹ്മണ്യം. ശാപങ്ങളും,മോക്ഷങ്ങളും.🌹 പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിശ്വസ...
03/03/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

🌹പുരാണ ദർശനങ്ങളിലെ ബ്രാഹ്മണ്യം. ശാപങ്ങളും,മോക്ഷങ്ങളും.🌹

പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിശ്വസിക്കുകയും, അവയിൽ പരാമർശിച്ചിട്ടുള്ള വിശേഷ വ്യക്തിത്വങ്ങളെ ആരാധനാലയങ്ങളിൽ പ്രതിഷ്ഠിച്ച് വന്ദിക്കുകയും ചെയ്യുന്നവർക്ക് ആ ഗ്രന്ഥങ്ങളിലെ ഓരോ വരിയും വിശ്വാസയോഗ്യമായിരിക്കണം. ഈ പുണ്യഗ്രന്ഥങ്ങൾ മുന്നോട്ടുവെക്കുന്ന ഗൗരവമേറിയ ഒരു സങ്കല്പമാണ് 'ബ്രാഹ്മണ ശാപം'. സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെക്കുറിച്ച് ഉയരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ഇതിന്റെ താത്വികമായ വശങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ് എന്ന വിശ്വാസത്തോടെ ഇത് ഇവിടെ കുറിക്കട്ടെ.

🌹എന്താണ് ബ്രാഹ്മണ ശാപം?

ബ്രാഹ്മണ്യം എന്നത് കേവലം ഒരു ജന്മസിദ്ധിയല്ല, മറിച്ച് അതൊരു കർമ്മപഥമാണ്. ബ്രഹ്മത്തെ (പരമാത്മാവിനെ) അറിയാൻ ജീവിതം ഉഴിഞ്ഞുവെച്ചവർ, ലൗകിക സുഖങ്ങൾ വെടിഞ്ഞ് തപസ്സനുഷ്ഠിക്കുന്നവർ - ഇത്തരത്തിലുള്ള വ്യക്തികൾ ഒരു തെറ്റും ചെയ്യാതെ അന്യായമായി ശിക്ഷിക്കപ്പെടുമ്പോൾ അവരുടെ മനസ്സ് തപിക്കുന്നു. ഈ 'താപ'ത്തിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജമാണ് ശാപമായി മാറുന്നത്. ഇത് ജാതീയമായ ഒരു വേർതിരിവല്ല, മറിച്ച് പ്രവൃത്തിയുടെയും സത്യസന്ധതയുടെയും പ്രതിഫലനമാണ്.

ഭാഗവതത്തിലെ മൂന്ന് ഉദാഹരണങ്ങൾ.

മഹാഭാഗവതത്തിലെ മൂന്ന് വ്യത്യസ്ത ബ്രാഹ്മണ വ്യക്തിത്വങ്ങളെ നിരീക്ഷിച്ചാൽ ബ്രാഹ്മണ്യത്തിന്റെ വിവിധ തലങ്ങൾ നമുക്ക് മനസ്സിലാക്കാം:

കുചേലൻ (സൗഹൃദവും സമർപ്പണവും): ഐശ്വര്യങ്ങളൊന്നും ആഗ്രഹിക്കാതെ ഭഗവാനിൽ മാത്രം മനസ്സ് അർപ്പിച്ച കുചേലൻ ബ്രാഹ്മണ്യത്തിന്റെ ഏറ്റവും ഉദാത്തമായ ഭാവമാണ്. അദ്ദേഹത്തിന്റെ ദാരിദ്ര്യം പോലും ഒരു തപസ്സായിരുന്നു. അവിടെ ഭഗവാൻ ഭക്തന്റെ കാൽ കഴുകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

സന്താനഗോപാലത്തിലെ ബ്രാഹ്മണൻ (കർമ്മവും അഹങ്കാരവും):

തന്റെ കുഞ്ഞുങ്ങൾ മരിക്കുമ്പോൾ ഭഗവാൻ കൃഷ്ണനെപ്പോലും കർക്കശമായി വിമർശിക്കാൻ ഈ ബ്രാഹ്മണൻ തയ്യാറാകുന്നുണ്ട്. അർജുനന്റെ അഹങ്കാരം ശമിപ്പിക്കാനും ആ ബ്രാഹ്മണന്റെ ദുഃഖം തീർക്കാനും ഭഗവാൻ നേരിട്ട് ഇടപെടുന്നു. ഒരു ബ്രാഹ്മണന്റെ വേദന ലോകത്തെ എങ്ങനെ ചലിപ്പിക്കുന്നു എന്നതിന് ഉദാഹരണമാണിത്.

അജാമിളൻ (പതനവും വീണ്ടെടുപ്പും): ബ്രാഹ്മണനായി ജനിച്ചിട്ടും വഴിപിഴച്ചുപോയ അജാമിളൻ, മരണസമയത്ത് മകനെ 'നാരായണാ' എന്ന് വിളിച്ചതിലൂടെ മോക്ഷം പ്രാപിക്കുന്നു. തന്റെ കർമ്മങ്ങളിൽ നിന്ന് വ്യതിചലിച്ചാലും ഈശ്വരനാമത്തിന് എത്രത്തോളം സ്വാധീനമുണ്ടെന്ന് ഈ ചരിത്രം പഠിപ്പിക്കുന്നു.

വിശ്വാസികളും വിമർശകരും അറിയാൻ.

ആത്മീയമായ ഉന്നതി ആഗ്രഹിക്കുന്നവരും ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്നവരും ബ്രാഹ്മണ ശാപം എന്ന അവസ്ഥയെ ഗൗരവമായി കാണണം. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ അവിടുത്തെ ചൈതന്യത്തെയും ആചാരങ്ങളെയും ബഹുമാനിക്കാൻ നാം ബാധ്യസ്ഥരാണ്.

നിരീശ്വരവാദികൾക്ക് ഈ കാര്യങ്ങളിൽ വിശ്വാസമില്ലായിരിക്കാം. എന്നാൽ, പിൽക്കാലത്ത് ഭക്തിയിലേക്ക് തിരിയുന്നവർക്ക് (വാർദ്ധക്യത്തിലെ അവശതകൾക്ക് നല്ലൊരു പരിഹാരമായി ക്ഷേത്രങ്ങളെ ആശ്രയിക്കേണ്ടി വന്നാൽ) തങ്ങളുടെ ഭൂതകാലത്തെ വിരോധം ഒരു തടസ്സമായി മാറിയേക്കാം.
അവർക്ക് ആരാധനാലയങ്ങളിൽ നിന്ന് ലഭിക്കേണ്ട പരിഹാരങ്ങൾ ഫലപ്രദമാകാതെ പോകുന്നത് ഇത്തരം 'കർമ്മദോഷങ്ങൾ' മൂലമാണ്.

ചുരുക്കത്തിൽ: പുരാണ ഇതിഹാസങ്ങളെ അംഗീകരിക്കുന്നവർ അതിലെ നന്മകളെപ്പോലെ തന്നെ കർമ്മഫലങ്ങളെയും ഭയപ്പെടണം. ശാപങ്ങൾ ഏൽക്കാത്ത വിധം വാക്കിലും പ്രവൃത്തിയിലും ധർമ്മം പുലർത്തുക എന്നതാണ് ആത്മീയ പാതയിലെ ഏറ്റവും വലിയ മുൻകരുതൽ.

ശരിയാണെന്ന് തോന്നുന്നവർ ദയവായി ഒരു കമന്റ് (❤️) രേഖപ്പെടുത്തുക. ഷെയർ ചെയ്യുക നിങ്ങളുടെ ഓരോ പ്രതികരണവും ഈ സന്ദേശം കൂടുതൽ പേരിലേക്ക് എത്താൻ സഹായിക്കും.
നന്ദി, പിന്തുണ പ്രതീക്ഷിക്കുന്നു! കടപ്പാട് 🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

 #സർവ്വം_നാരായന്മർപ്പിതമസ്തു *ചന്ദ്രഗ്രഹണം 03-3-2026 ചൊവ്വാഴ്ച്ച. ഗ്രഹണവും, ക്ഷേത്രാചാരങ്ങളും അറിയേണ്ട കാര്യങ്ങളും*ജ്യോത...
28/02/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

*ചന്ദ്രഗ്രഹണം 03-3-2026 ചൊവ്വാഴ്ച്ച. ഗ്രഹണവും, ക്ഷേത്രാചാരങ്ങളും അറിയേണ്ട കാര്യങ്ങളും*

ജ്യോതിഷ ശാസ്ത്രമനുസരിച്ചും തന്ത്രശാസ്ത്രമനുസരിച്ചും ഗ്രഹണസമയം എന്നത് പ്രപഞ്ചത്തിൽ വലിയ ഊർജ്ജമാറ്റങ്ങൾ സംഭവിക്കുന്ന കാലയളവാണ്. അതിനാൽ ക്ഷേത്രങ്ങളിൽ ഈ സമയത്ത് പ്രത്യേക നിഷ്കർഷകൾ പാലിക്കാറുണ്ട്.

1. ക്ഷേത്രം എപ്പോൾ അടക്കണം?

മാർച്ച് 03, 2026ലെ ചന്ദ്രഗ്രഹണം ഇവിടെ ആചാരണീയമാണ്. ക്ഷേത്രനടകൾ വൈകിട്ട് 3.19 മുതൽ വൈകിട്ട് 7 വരെ അടച്ചിടാനുള്ള തീരുമാനത്തിലാണ് മിക്ക തന്ത്രികളും തീരുമാനിച്ചിട്ടുള്ളത്. അതാണ് ഉത്തമവും. ആറ്റുകാൽ പൊങ്കാലയും ഈ ദിവസമാണ്. അവിടെ വൈകിട്ട് 3.10 മുതൽ സന്ധ്യക്ക് 7.00 വരെ ക്ഷേത്രനട അടച്ചിടുന്നതായിരിക്കും.

ഗ്രഹണം തുടങ്ങുന്നതിന് കൃത്യം 12 മണിക്കൂർ മുമ്പ് (സൂര്യഗ്രഹണമെങ്കിൽ) അല്ലെങ്കിൽ 9 മണിക്കൂർ മുമ്പ് (ചന്ദ്രഗ്രഹണമെങ്കിൽ) ആഹാരപാനീയങ്ങൾ വർജ്ജിക്കണം എന്നാണ് നിയമം (വേധകാലം). എന്നാൽ ക്ഷേത്രനട അടക്കുന്നത് സാധാരണയായി ഗ്രഹണം ആരംഭിക്കുന്നതിന് 3 മുതൽ 4 മണിക്കൂർ മുമ്പാണ്. ഗ്രഹണത്തിന്റെ അശുദ്ധി (സൂതകം) വിഗ്രഹത്തിൽ ഏൽക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

2. എപ്പോഴാണ് അടച്ചിടേണ്ടത്?

ഗ്രഹണം ആരംഭിക്കുന്ന സമയം മുതൽ അത് പൂർണ്ണമായി അവസാനിക്കുന്നത് (മോക്ഷകാലം) വരെയാണ് ക്ഷേത്രനട അടച്ചിടേണ്ടത്. കേവലം ഗ്രഹണത്തിന്റെ പരിപൂർണ്ണതയിൽ (Peak time) മാത്രമല്ല, മറിച്ച് ഗ്രഹണത്തിന്റെ സ്പർശകാലം മുതൽ മോക്ഷകാലം വരെ നട അടച്ചിരിക്കണം.

3. ശുദ്ധികലശവും നട തുറക്കലും:

ഗ്രഹണം പൂർണ്ണമായി അവസാനിച്ചാലുടൻ ക്ഷേത്രം തുറക്കാൻ പാടില്ല.

ഗ്രഹണം കഴിഞ്ഞ് ബിംബത്തിലും ക്ഷേത്രത്തിനകത്തും ശുദ്ധി വരുത്തേണ്ടതുണ്ട്.

പുണ്യാഹം: ഗ്രഹണം കഴിഞ്ഞ് നട തുറന്ന് ബിംബത്തിൽ ശുദ്ധികലശം (പുണ്യാഹം) നടത്തിയതിന് ശേഷം മാത്രമേ സാധാരണ പൂജകൾ ആരംഭിക്കാവൂ.

അതുകൊണ്ട് ഗ്രഹണം കഴിഞ്ഞ് ഏകദേശം 1 മുതൽ 2 മണിക്കൂർ വരെ ശുദ്ധീകരണ ചടങ്ങുകൾക്കായി എടുത്ത ശേഷമേ ഭക്തർക്ക് ദർശനം അനുവദിക്കാറുള്ളൂ.

4. പ്രമാണങ്ങൾ:

ഗ്രഹണ സമയത്തെ ആചാരങ്ങളെക്കുറിച്ച് പ്രധാനമായും പരാമർശിക്കുന്ന ഗ്രന്ഥങ്ങൾ ഇവയാണ്:

തന്ത്രസമുച്ചയം: കേരളീയ ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാന ഗ്രന്ഥമാണിത്. ഗ്രഹണ സമയത്തെ അശുദ്ധിയും പരിഹാരക്രിയകളും ഇതിൽ പ്രതിപാദിക്കുന്നു.

ജ്യോതിർനിബന്ധം: ഗ്രഹണ സമയത്തെ ഭക്ഷണക്രമം, സ്നാനം, ദാനം എന്നിവയെക്കുറിച്ച് ഇതിൽ വിശദമാക്കുന്നു.

ദേവിഭാഗവതം, വരാഹപുരാണം: ഗ്രഹണ സമയത്ത് ജപം നടത്തുന്നതിന്റെ പുണ്യത്തെക്കുറിച്ച് ഇവയിൽ സൂചിപ്പിക്കുന്നു.

ക്ഷേത്ര സംബന്ധിയായ കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 'തന്ത്രസമുച്ചയം' ആണെങ്കിലും, ഗ്രഹണ സമയത്തെ പൊതുവായ ആചാരങ്ങളെക്കുറിച്ച് സ്മൃതികളിലും പരാമർശമുണ്ട്.

തന്ത്രസമുച്ചയം പോലുള്ള തന്ത്രഗ്രന്ഥങ്ങളും സ്മൃതികളും പ്രകാരം, ഗ്രഹണം എന്നത് പ്രപഞ്ചത്തിലെ ഊർജ്ജ വ്യതിയാന സമയമാണ്. വിഗ്രഹ ചൈതന്യത്തെ സംരക്ഷിക്കുന്നതിനായി ഗ്രഹണ സ്പർശകാലം മുതൽ മോക്ഷകാലം വരെ നട അടച്ചിടുകയും, മോക്ഷത്തിന് ശേഷം പുണ്യാഹം നടത്തി ശുദ്ധിവരുത്തി ദീപാരാധനയോ പൂജകളോ നടത്തണമെന്നുമാണ് ശാസ്ത്രം.

പ്രധാന പ്രമാണ ഗ്രന്ഥങ്ങൾ:

1. തന്ത്രസമുച്ചയം:

കേരളീയ ക്ഷേത്ര ആചാരങ്ങളുടെ 'ഭരണഘടന' എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഗ്രഹണം മൂലമുണ്ടാകുന്ന ബിംബശുദ്ധി കുറവിനെ പരിഹരിക്കാൻ 'പുണ്യാഹം' നടത്തണമെന്ന് ഇതിൽ നിഷ്കർഷിക്കുന്നു. ഗ്രഹണ സ്പർശത്തിന് മുൻപ് ബിംബം മൂടിവെക്കുന്നതിനെക്കുറിച്ചും (ചില പ്രത്യേക സന്ദർഭങ്ങളിൽ), ഗ്രഹണം കഴിഞ്ഞ് ബിംബം കഴുകി ശുദ്ധി വരുത്തുന്നതിനെക്കുറിച്ചും ഇതിൽ സൂചനകളുണ്ട്.

2. സ്മൃതിരത്നാവലി:

ഗ്രഹണ സമയത്തെ വേധകാലത്തെക്കുറിച്ചും (ഭക്ഷണ വർജ്ജനം) ക്ഷേത്രദർശന നിയന്ത്രണങ്ങളെക്കുറിച്ചും ഇതിൽ വ്യക്തമായി പറയുന്നു.

"സൂര്യഗ്രഹണേ തു പൂർവ്വം യാമചതുഷ്ടയം. ചന്ദ്രഗ്രഹണേ തു യാമത്രയം..." (സൂര്യഗ്രഹണത്തിന് 4 യാമം (12 മണിക്കൂർ) മുമ്പും ചന്ദ്രഗ്രഹണത്തിന് 3 യാമം (9 മണിക്കൂർ) മുമ്പും ആഹാരം ഉപേക്ഷിക്കണം എന്ന നിയമം ഇതിലാണ് വരുന്നത്. ഇതിനോട് അനുബന്ധിച്ചാണ് ക്ഷേത്ര നടകളും ക്രമീകരിക്കുന്നത്. ഇവിടെ ക്ഷേത്രം തന്ത്രിയുടെ വാക്കാണ് കമ്മിറ്റിക്കാർ സ്വീകരിക്കേണ്ടത്)

3. ആചാരസംഗ്രഹം:

ക്ഷേത്രങ്ങളിലെ നിത്യനിദാന ചടങ്ങുകളിൽ ഗ്രഹണം വരുത്തുമ്പോൾ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. ഗ്രഹണം മോക്ഷം പ്രാപിച്ചാൽ (അവസാനിച്ചാൽ) ഉടൻ തന്നെ സ്നാനം ചെയ്യണമെന്നും, ക്ഷേത്ര വിഗ്രഹത്തിന് അഭിഷേകം നടത്തി ശുദ്ധി വരുത്തണമെന്നും ഇതിൽ പറയുന്നു.

4. വരാഹപുരാണം:

ഗ്രഹണ സമയത്ത് വിഗ്രഹം സ്പർശിക്കുന്നത് നിഷിദ്ധമാണെന്നും, ആ സമയത്ത് ജപങ്ങളും ധ്യാനങ്ങളും മാത്രമേ പാടുള്ളൂ എന്നും ഈ പുരാണം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ആ സമയത്ത് പൂജാരിമാർ പോലും ശ്രീകോവിൽ അടച്ച് ഭഗവാനെ ധ്യാനിക്കുന്നത്.

മാർച്ച് 03, 2026ലെ ചന്ദ്രഗ്രഹണം ഇവിടെ ആചാരണീയമാണ്. ക്ഷേത്രനടകൾ വൈകിട്ട് 3.19 മുതൽ വൈകിട്ട് 7 വരെ അടച്ചിടാനുള്ള തീരുമാനത്തിലാണ് മിക്ക തന്ത്രികളും തീരുമാനിച്ചിട്ടുള്ളത്.
-----------
സൂര്യഗ്രഹണം ആചരണീയമാണോ?

അല്ല. 17-2-2026ലെ സൂര്യഗ്രഹണം ഇന്ത്യയിൽ ആചരണീയമല്ല.
------------

2026 മാർച്ച് 3: പൂർണ്ണ ചന്ദ്രഗ്രഹണവും 27 നക്ഷത്രഫലങ്ങളും:

2026 മാർച്ച് 3-ന് ചിങ്ങം രാശിയിൽ ആണ് ഗ്രഹണം സംഭവിക്കുന്നത്. 27 നക്ഷത്രക്കാരെയും ഗ്രഹണം എപ്രകാരം ബാധിക്കുമെന്ന് താഴെ വിവരിക്കുന്നു.

1. ഗുണാനുഭവങ്ങൾ ഉള്ളവർ (ശുഭഫലം - 9 നക്ഷത്രങ്ങൾ):

തടസ്സങ്ങൾ മാറാനും സാമ്പത്തിക നേട്ടങ്ങൾക്കും ഈ സമയം അനുകൂലമാണ്.

നക്ഷത്രങ്ങൾ: അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പുണർതം, ഉത്രാടം, പൂരാടം, തിരുവോണം, അവിട്ടം (മകരക്കൂറ്).

ഫലം: ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം.

2. ഗുണദോഷ സമ്മിശ്രം (മിശ്രഫലം - 9 നക്ഷത്രങ്ങൾ):

മിതമായ ഫലങ്ങൾ മാത്രം ലഭിക്കുന്ന കാലയളവാണ്. കഠിനാധ്വാനം അനിവാര്യമാണ്.

നക്ഷത്രങ്ങൾ: കാർത്തിക, മകയിരം, ആയില്യം, അനിഴം, തൃക്കേട്ട, മൂലം, ചതയം, ഉത്രട്ടാതി, രേവതി.

ഫലം: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.

3. ദോഷാനുഭവങ്ങൾ ഉള്ളവർ (ജാഗ്രത പാലിക്കേണ്ടവർ - 9 നക്ഷത്രങ്ങൾ):

മനഃക്ലേശത്തിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

നക്ഷത്രങ്ങൾ: പൂയ്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, പൂരുരുട്ടാതി.

ഫലം: തൊഴിൽരംഗത്ത് തടസ്സങ്ങൾ, അനാവശ്യ ഭയം, കലഹങ്ങൾ എന്നിവയുണ്ടാകാം. പ്രധാന തീരുമാനങ്ങൾ ഗ്രഹണം കഴിഞ്ഞ് എടുക്കുക.

ദോഷപരിഹാരങ്ങൾ:

സ്നാനം: ഗ്രഹണം കഴിഞ്ഞാലുടൻ ശുദ്ധജലത്തിൽ സ്നാനം ചെയ്യുക.

ജപം: ഗ്രഹണ സമയത്ത് മൃത്യുഞ്ജയ മന്ത്രം, വിഷ്ണു സഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമം.

ദാനം: ദോഷമുള്ള നക്ഷത്രക്കാർ ഗ്രഹണം കഴിഞ്ഞ് അരിയോ കറുത്ത എള്ളോ ദാനം ചെയ്യുന്നത് വിശേഷമാണ്.കടപ്പാട് 🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

 #സർവ്വം_നാരായന്മർപ്പിതമസ്തു ദക്ഷിണ: ആത്മീയവും ഭൗതികവുമായ സുരക്ഷയുടെ പൂരകം.ഭാരതീയ സംസ്കാരത്തിൽ ദേവകർമ്മങ്ങൾക്കും ആരാധനകൾ...
18/02/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

ദക്ഷിണ: ആത്മീയവും ഭൗതികവുമായ സുരക്ഷയുടെ പൂരകം.

ഭാരതീയ സംസ്കാരത്തിൽ ദേവകർമ്മങ്ങൾക്കും ആരാധനകൾക്കും ശേഷം നൽകുന്ന 'ദക്ഷിണ' കേവലം ഒരു പ്രതിഫലമല്ല, മറിച്ച് കർമ്മിയും ഭക്തനും തമ്മിലുള്ള ഗാഢമായ ഒരു ആത്മീയ വിനിമയമാണ്.
ഈ ചടങ്ങിന്റെ പ്രസക്തിയെ താഴെ പറയുന്ന രീതിയിൽ വിലയിരുത്താം.

ആത്മീയ സംരക്ഷണവും ഭൗതിക സുരക്ഷയും.

ഒരു കർമ്മി (പുരോഹിതൻ അല്ലെങ്കിൽ ഗുരു) തന്റെ തപശ്ശക്തിയിലൂടെയും
മന്ത്രോച്ചാരണത്തിലൂടെയും ഭക്തർക്ക് ആത്മീയ സംരക്ഷണം ഉറപ്പാക്കുന്നു. പ്രപഞ്ചശക്തിയെ ഭക്തനിലേക്ക് എത്തിക്കുന്ന ഒരു മാധ്യമമായി കർമ്മി മാറുന്നു. ഇതിന് പകരമായി, ആ കർമ്മിയുടെ ജീവിതസാഹചര്യങ്ങളും നിലനിൽപ്പും ഉറപ്പാക്കേണ്ടത് ഭക്തന്റെ കടമയാണ്. ഇതിനെയാണ് ഭൗതിക സംരക്ഷണം എന്ന് വിളിക്കുന്നത്. കർമ്മി ഭക്തന്റെ ആത്മീയ കാര്യങ്ങൾ നോക്കുമ്പോൾ, ഭക്തൻ കർമ്മിയുടെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നു.

പുരാണങ്ങളിലെ ദക്ഷിണാ സങ്കല്പം.

പുരാണങ്ങൾ അനുസരിച്ച് ദക്ഷിണയില്ലാത്ത കർമ്മം 'താമസികം' അഥവാ നിഷ്ഫലമാണ്.
ശക്തിയുടെ സാന്നിധ്യം: ബ്രഹ്മവൈവർത്ത പുരാണത്തിൽ ദക്ഷിണയെ ഒരു ദേവിയായിട്ടാണ് സങ്കൽപ്പിക്കുന്നത്. കർമ്മം എന്ന പുരുഷനോടൊപ്പം ദക്ഷിണ എന്ന ശക്തി ചേരുമ്പോൾ മാത്രമേ ഫലപ്രാപ്തി ഉണ്ടാകൂ.

കൃതജ്ഞതയുടെ അടയാളം:

ഹരിശ്ചന്ദ്രമഹാരാജാവിന്റെയും വിശ്വാമിത്രന്റെയും കഥകൾ ദക്ഷിണ നൽകുന്നതിലുള്ള സത്യസന്ധതയെയും ആത്മസമർപ്പണത്തെയും ഉയർത്തിക്കാട്ടുന്നു.

പണവും ദക്ഷിണയും തമ്മിലുള്ള വ്യത്യാസം.

ഒരു സേവനത്തിന് നിശ്ചയിക്കപ്പെട്ട തുക നൽകുന്നത് കച്ചവടമാണ്. എന്നാൽ ദക്ഷിണ എന്നത് ഭക്തൻ തന്റെ കഴിവിനനുസരിച്ച് ലോഭമില്ലാതെ (കൈയയച്ച്) നൽകുന്നതാണ്. ഭക്തൻ ഇത്തരത്തിൽ സന്തോഷത്തോടെ ദക്ഷിണ നൽകുമ്പോൾ, കർമ്മിക്ക് തന്റെ ഉപജീവനത്തിനായി പണം കണക്ക് പറഞ്ഞു വാങ്ങേണ്ടി വരുന്നില്ല. ഇത് കർമ്മത്തിന്റെ പവിത്രത നിലനിർത്താൻ സഹായിക്കുന്നു.

ഉപസംഹാരം.

കർമ്മിയും ഭക്തനും തമ്മിലുള്ള ഈ പരസ്പര പൂരകമായ ബന്ധം നിലനിൽക്കുമ്പോഴാണ് ആരാധനകൾ പൂർണ്ണമാകുന്നത്. ദക്ഷിണ എന്നത് പണമല്ല, മറിച്ച് ഗുരുവിനോടും ഈശ്വരനോടുമുള്ള ആദരവിന്റെയും കൃതജ്ഞതയുടെയും സമർപ്പണമാണ്.
🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

 #സർവ്വം_നാരായന്മർപ്പിതമസ്തു 🌹രുക്മിണിപുരം.🌹രാധ എന്നൊരു പേരിൽ മങ്ങിപോയ ഒരു നാമമാണ് രുക്മിണി... ശ്രീകൃഷ്ണന്റെ യഥാർത്ഥ കഥയ...
17/02/2026

#സർവ്വം_നാരായന്മർപ്പിതമസ്തു

🌹രുക്മിണിപുരം.🌹

രാധ എന്നൊരു പേരിൽ മങ്ങിപോയ ഒരു നാമമാണ് രുക്മിണി... ശ്രീകൃഷ്ണന്റെ യഥാർത്ഥ കഥയിൽ ലക്ഷ്മിദേവിയുടെ അവതാരമായിരുന്നു മഹാഭാരതത്തിൽ ദ്വാരകസ്വാമിനി എന്നറിയപ്പെട്ടിരുന്ന രുക്മിണി ദേവി... പ്രകാശം പരത്തുന്ന എന്നർത്ഥം വരുന്ന രുക്മ എന്ന സംസ്കൃത പദത്തിൽ നിന്നാണ് രുക്മിണി എന്ന പേര് ഉരുത്തിരിഞ്ഞത്....
രുക്മിണീം ചോപനീയ രഥേൻ ശ്രീഹരിഃ സ്വയ/നിയ ദ്വാരകാം പ്രാപ്യ വിവാഹം (മഹാഭാരതം : ഹരിവംശം )
ഭഗവാൻ കൃഷ്ണൻ സ്വയം രുക്മിണിയെ തന്റെ രഥത്തിൽ കയറ്റി ദ്വാരകയിലേക്ക് കൊണ്ടുവന്നു, അവിടെ വെച്ച് അവരുടെ വിവാഹം നടത്തി....
⭕ വിദർഭ രാജ്യത്തെ രാജാവായിരുന്ന ഭീഷ്മകന്റെ പുത്രിയായിരുന്നു രുക്മിണി... സഹോദരനായ രുക്മി, രുക്മിണിയുടെ വിവാഹം ചേദി രാജ്യത്തിന്റെ രാജാവായ ശിശുപാലന്റെ ഒപ്പം നടത്താൻ തീരുമാനിച്ച ആ ദിവസം രാത്രി, കൃഷ്ണൻ --- രുക്മിണിയെ അവളുടെ കൊട്ടാരത്തിൽ നിന്നും ഇറക്കി കൊണ്ട് വന്നു....
(പണത്തിനും അതിനേക്കാൾ രാജ്യത്തിനും വേണ്ടി മാത്രം ജീവിച്ച ഒരാളാണ് ശിശുപാലൻ.... ശ്രീകൃഷ്ണനെ നാണം കെടുത്താൻ, കൃഷ്ണനെ പ്രണയിച്ചിരുന്ന രുക്മിണിയെ വിവാഹം കഴിക്കാൻ തയ്യാറായ ഒരു വക്രബുദ്ധിക്കാരാണ് അദ്ദേഹം.)
രുക്മിണിയിൽ ശ്രീകൃഷ്ണന് 10 പുത്രന്മാർ ഉണ്ടായി എന്ന് പറയപ്പെടുന്നു... ഗുജറാത്തിലെ ദ്വാരകയുടെ നാഥനായ ശ്രീകൃഷ്ണൻ, വിധിപ്രകാരം വിവാഹം കഴിക്കുകയും ദ്വാരക സ്വാമിനിയായി, രുക്മിണിക്ക് സ്ഥാനം നൽകുകയും ചെയ്തു.
എന്നാൽ ദ്വാരകയിൽ പോകുന്നവർ പോലും മനഃപൂർവം ഈ നാമം പോലും ഉച്ചരിക്കാറില്ല എന്നത് മറ്റൊരു കാര്യം.... അതാണ് ഏറെ ഖേദകരം.... ശ്രീകൃഷ്ണ ഉപാസന പലപ്പോഴും പൂർണമാകാത്തതിന് പല ആചര്യന്മാരും ശക്തി ഇല്ലാത്ത കൃഷ്ണന്റെ അവസ്ഥ എടുത്തു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..... അഗ്നി സാക്ഷിയായി കൃഷ്ണൻ വിവാഹം കഴിച്ച ഒരേഒരു ദേവിയാണ് രുക്മിണി... അതുകൊണ്ട് തന്നെ, സീത ഇല്ലാത്ത ശ്രീരാമൻ എങ്ങനെയോ അതുപോലെയാണ് രുക്മിണി ഇല്ലാത്ത ശ്രീകൃഷ്ണൻ എന്ന് പറയപ്പെടുന്നു.....
⭕ ദ്വാരകയെ സമൂദ്രം വിഴുങ്ങുമ്പോൾ സമൂദ്ര ദേവന് ആദിനാരായണന്റെ കൃത്യമായ ഒരു നിർദേശം ഉണ്ടായിരുന്നു.... ശ്രീകൃഷ്ണ രൂപത്തിൽ താൻ ലക്ഷ്മിദേവിയായ രുക്മിണിക്ക് പ്രണയ സാക്ഷാൽക്കാരത്തിനായി സമർപ്പിച്ച രുക്മിണിപുരം നശിപ്പിക്കാൻ പാടില്ല....
ഭഗവാന്റെ വാക്കുകൾ ശിരസ്സാ വഹിച്ച സമൂദ്രദേവൻ ദ്വാരകയെ വിഴുങ്ങുമ്പോൾ രുക്മിണിപുരം ഒഴുവാക്കി വിട്ടു എന്നാണ് വിശ്വാസം..... അതിന്റെ ഫലം എന്നോണം കാലകാലമായി ഇന്നും രുക്മിണിപുരം, ഗുജറാത്തിൽ ബേട് ദ്വാരക എന്ന പേരിൽ ഒരു ദ്വീപ് പോലെ സമൂദ്ര മധ്യത്തിൽ തലയുയർത്തി നിൽക്കുന്നു.......
🙂.സ്ഥാനം.
ബേട്ട് (beyt) എന്നാൽ സമ്മാനം എന്നാണ് അർത്ഥം... കൃഷ്ണൻ, രുക്മിണിക്ക് നൽകിയ സമ്മാനമാണ് ഈ ദേശം.... ദ്വാരകയിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഗോപി തലാവ് എന്ന സ്ഥലത്ത് എത്തിച്ചേരും... ഗോപി തലാവ് കണ്ടാൽ ചെറിയ ഒരു മാർക്കറ്റ് ആണന്ന് തോന്നും... അവിടെ നിന്നും 15 കിലോമീറ്റർ മാറി ഒരു ചെറിയ ദ്വീപുണ്ട്. അതാണ് ബേട്ട് ദ്വാരക എന്നറിയപ്പെടുന്ന രുക്മിണിപുരം... ഗോപിതലാവിൽ നിന്ന് ഏകദേശം 20 മിനിറ്റ് സമൂദ്രത്തിലൂടേ യാത്ര ചെയ്താൽ നിങ്ങൾക്ക് ഈ ദ്വീപിൽ എത്തിച്ചേരാം.
ബോട്ടിൽ നിന്നിറങ്ങി ഒരു കയറ്റം കയറിയാൽ നമ്മുക്ക് പ്രാധന ക്ഷേത്രത്തിൽ എത്താം. ക്ഷേത്രത്തിന്റെ ഉള്ളിൽ ക്യാമറ, ഫോൺ എന്നിവ ഉപയോഗിക്കാൻ പാടില്ല. പട്ടാളക്കാരുടെ കാവലുള്ള ക്ഷേത്രമാണിത്..... (വെറുതെ പൊല്ലാപ്പ് ഉണ്ടാക്കരുത്....) ക്ഷേത്രത്തിന്റെ നടുമുറ്റത്ത് വലതു ഭാഗത്തായി ശ്രീകൃഷ്ണന്റേയും ബലരാമന്റേയും ക്ഷേത്രങ്ങളാണ്...
വാർകാരി വൈഷ്ണവ സമ്പ്രദായവും, ഹരിദാസ വൈഷ്ണവ സമ്പ്രദായവും വളരെ ഭക്തി പൂർവ്വം ദേവിയെ നമിക്കുന്നു......
ഇതിനു പുറമെ നിരവധി വിഷ്ണു ക്ഷേത്രങ്ങളും, ഹനുമാൻ ക്ഷേത്രങ്ങളും, ശിവമന്ദിരങ്ങളും, ദുർഗ മന്ദിരങ്ങളും നിങ്ങൾക്ക് ചുറ്റുമായി കാണാൻ കഴിയും... ഭക്തിയുടെയും പ്രേമത്തിന്റെയും ആനന്ദത്തിന്റെയും നിറകുടമായ ഭൂമിയിലെ അപൂർവമായ ഒരിടമാണ് രുക്മിണിപുരം... ശാന്തമായി ഭക്തിയിൽ ലയിക്കാൻ നാരായണൻ സ്വയം തീർത്ത ഒരു ദിവ്യദേശം......
ഹരേ കൃഷ്ണ: ഓം നമോ നാരായണ......
കടപ്പാട് 🌹ഫേസ്‌ബുക്കു പേജ് ലിങ്ക്🌹

https://www.facebook.com/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B5%E0%B5%87%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-1942174972663725/

🌹*വാട്സ്ആപ്പ് ഗ്രൂപ്പ് നമ്പർ 7012492703-ലേക്ക്* പേരും,സ്ഥലവും.🌹

🌹Watsup group link🌹

https://chat.whatsapp.com/FJuXSnh50Wd1bvYnnPnARZ

🌹Telagram link🌹

https://t.me/+exV2lGNpoMZkZjRl

🌹*Watsup chanal link*🌹

https://whatsapp.com/channel/0029Va5yO22CnA7zKaAIl81മം

🌹പൂജയും പരിഹാരങ്ങളും🌹

https://chat.whatsapp.com/CHd41kG84kCKpSYay5Cvnl?mode=ac_t

Address

Punalur
691307

Website

Alerts

Be the first to know and let us send you an email when കണ്ണന്റെ മാത്രം നിവേദ്യം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category