Poongottu Devi Temple

Poongottu Devi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Poongottu Devi Temple, Religious organisation, Kokkadu-Vazhavilla-Narickal Road, Punalur.

20/02/2025
പിൻവിളക്ക്ദാമ്പത്യ സൗഖ്യത്തിനും കുടുംബൈശ്വര്യത്തിനും ശിവക്ഷേത്രത്തിൽ പിൻ വിളക്ക് തെളിയിക്കുന്നത് അത്യുത്തമാണ്. പാർവ്വതി ...
30/09/2024

പിൻവിളക്ക്

ദാമ്പത്യ സൗഖ്യത്തിനും കുടുംബൈശ്വര്യത്തിനും ശിവക്ഷേത്രത്തിൽ പിൻ വിളക്ക് തെളിയിക്കുന്നത് അത്യുത്തമാണ്. പാർവ്വതി ദേവിയെ സങ്കല്പിച്ചാണ് പിൻവിളക്ക് തെളിയിക്കുന്നത് . 21 ദിവസം തുടർച്ചയായി പിൻവിളക്ക് തെളിയിച്ചാൽ ദാമ്പത്യ സൗഖ്യം കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. പ്രണയിക്കുന്നവർക്ക് തടസങ്ങളില്ലാതെ വിവാഹം നടക്കുന്നതിനും പിൻവിളക്ക് തെളിയിക്കുന്നത് നല്ലതാണ്. സ്വശരീരത്തിന്റെ പാതി പ്രിയതമയ്ക്കു പകുത്തു നല്കിയ അർദ്ധനാരീശ്വരനോളം കളത്ര സ്നേഹം ആർക്കാണ് ഉള്ളത് ? അവിവാഹിതർക്ക് സ്വന്തം പേരുമാത്രം ചൊല്ലിയും വിവാഹിതർക്കും പ്രണേതാക്കൾക്കും രണ്ടുപേരുടെയും പേരും നാളും ചൊല്ലിയും പിൻവിളക്ക് വഴിപാടായി ചെയ്യാം. സ്വദേശത്തെ ശിവക്ഷേത്രത്തിൽ നടത്തുക.
ക്ഷിപ്രകോപിയാണ് ഭഗവാന്‍ ശിവന്‍. അതുപോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ് ഭഗവാന്‍. എന്നാല്‍ ഭഗവാന് നേരുന്ന വഴിപാടുകളും പ്രധാനപ്പെട്ടത് തന്നെയാണ്. ശിവക്ഷേത്രത്തില്‍ പ്രധാനമായും ചെയ്യുന്ന വഴിപാടുകളില്‍ പ്രധാനപ്പെട്ടത് എപ്പോഴും ധാരയും പിന്‍വിളക്കും തന്നെയാണ്.

ദശാസന്ധിക്ക് പരിഹാരം കാണുന്നതിനും ഭഗവാന് നിത്യവും പിന്‍വിളക്ക് കത്തിക്കാവുന്നതാണ്. കാരണം ശിവഭഗവാന്‍ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനായാണ് കണക്കാക്കുന്നത്. ഭഗവാനെ നിത്യം ആരാധിക്കുന്നതും ദിനവും പിന്‍വിളക്ക് കത്തിക്കുന്നതും ഏത് ദുരിതത്തേയും ദശാസന്ധിയേയും ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. പിന്‍വിളക്ക് കത്തിക്കുന്നതോടൊപ്പം തന്നെ പഞ്ചാക്ഷരി മന്ത്രമായ
ഓം നമ:ശിവായ
എന്ന് ജപിക്കുകയും വേണം.

അമ്മേ ദേവീ ശരണം 🙏🙏🙏🙏🕉️🙏🙏🙏🙏ആറ്റുകാൽ പൊങ്കാല ഇടുന്നവർ അറിയേണ്ട 21  കാര്യങ്ങൾ....🙏🙏🕉️🌹🕉️🙏🌹🕉️🌹🙏🌹🙏🙏1. ഭക്തിയും വ്രത്ര ശുദ്ധിയ...
01/03/2023

അമ്മേ ദേവീ ശരണം 🙏
🙏🙏🙏🕉️🙏🙏🙏🙏

ആറ്റുകാൽ പൊങ്കാല ഇടുന്നവർ അറിയേണ്ട 21 കാര്യങ്ങൾ....🙏

🙏🕉️🌹🕉️🙏🌹🕉️🌹🙏🌹🙏🙏

1. ഭക്തിയും വ്രത്ര ശുദ്ധിയുമാണ് പൊങ്കാല സമർപ്പണത്തിലെ പുണ്യം. സ്വന്തം കഴിവിനൊത്തവിധം വ്രതമെടുക്കാം. കാപ്പു കൊട്ടുന്നതു മുതലുള്ള 9 ദിവസം യാതൊരുവിധമായ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാതെയും, മത്സ്യമാംസാദികൾ വർജ്ജിച്ചും, ബ്രഹ്മചര്യം പാലിച്ചും, ദേവീ മന്ത്രജപത്തോടെ എന്നും ക്ഷേത്ര ദർശനം നടത്തി വ്രതമെടുക്കുന്നതാണ് ശ്രേഷ്ഠം. അതിന് കഴിയാത്തവർ ഈ രീതിയിൽ 7, 5, 3 ദിവസം വ്രതമെടുക്കണം. അതിനും പറ്റിയില്ലെങ്കിൽ തലേന്നെങ്കിലും വ്രത്രെടുക്കണം. മാസമുറ കഴിഞ്ഞ് ഏഴാം ദിവസം പൊങ്കാല ഇടാം.

2. പുലയും വാലായ്മയുമുള്ളവര്‍ പൊങ്കാലയിടരുത്. പൊങ്കാലയുടെ പരിസരത്തോ ക്ഷേത്രപരിസരത്തോ വരരുത്. അങ്ങനെ ചെയ്താല്‍ ഭക്തർ തയ്യാറാക്കുന്ന നിവേദ്യം അശുദ്ധമാകും. ശുദ്ധമല്ലാത്ത നിവേദ്യം ദേവി സ്വീകരിക്കില്ല. പ്രീതിക്കു പകരം അപ്രീതിയാകും ഫലം. മരിച്ച് 16 വരെ പുലയും ജനിച്ച് പതിനൊന്നു വരെയും വാലായ്മയാണ്. പ്രസവിച്ച സ്ത്രീക്ക് ആറുമാസത്തിനോ കുഞ്ഞിന്റെ ചോറൂണിനു ശേഷമോ പൊങ്കാലയിടാം.

3. ആറ്റുകാലമ്മയ്ക്ക് ജാതിയും മതവുമില്ല. ഭക്തിയാണ് പ്രധാനം. ആര്‍ക്കും ഇവിടെ പൊങ്കാലയിടാം.പുരുഷന്മാര്‍ പൊങ്കാലയിടുന്നതില്‍ തെറ്റില്ല. പണ്ട് പുരുഷന്മാരും പൊങ്കാല സമര്‍പ്പിക്കുമായിരുന്നു. സ്ത്രീകളുടെ ശബരിമല എന്ന വിശേഷണം ലഭിച്ചതോടെ അതി പ്രധാന നേര്‍ച്ചയായ പൊങ്കാല സ്ത്രീകള്‍ക്കു മാത്രമായി മാറി.

4. പൊങ്കാലയ്ക്ക് മണ്‍കലം തന്നെ ഉപയോഗിക്കണം. പുത്തന്‍ മണ്‍കലം തന്നെയാണ് വേണ്ടത്. ദേവിസവിധത്തില്‍ ആത്മസമര്‍പ്പണം ചെയ്യുന്നതിന്റെ പ്രതീകമാണ് പുത്തന്‍മണ്‍കലത്തിലെ പൊങ്കാല. ഇതിന് മംഗളപൊങ്കാല എന്നു പറയും. മണ്ണ് ശരീരത്തെയും കലം താഴികക്കുടത്തെയും സൂചിപ്പിക്കുന്നു. ശരീരമാകുന്ന കലത്തിലാണ് പൊങ്കാല സമര്‍പ്പിക്കേണ്ടത്. അതിനാലാണ് മണ്‍കലം തന്നെ വേണമെന്നു പറയുന്നത്. ഞാന്‍ എന്ന ഭാവം നിശേഷം കളഞ്ഞ് ആത്മസമര്‍പ്പണം നടത്തുന്നതിന്റെ പ്രതീകമായാണ് കലത്തിനടിയില്‍ തീ കൂട്ടുന്നത്.

5. പൊങ്കാലദിവസം ആറ്റുകാലമ്മയെ കണ്ടു വന്ദിച്ചാല്‍ അഷ്‌ടൈശ്വര്യങ്ങളും ലഭിക്കും.

6. പൊങ്കാലയിടാന്‍ തേങ്ങ തിരുമ്മുന്നതും ശര്‍ക്കര അരിയുന്നതും പൊങ്കാല സമയത്താവുന്നതാണുത്തമം. തലേന്ന് ആവരുത്, പൊങ്കാലദിവസം വീട്ടില്‍ രാവിലെ ചെയ്യുന്നതിന് കുഴപ്പമില്ല.

7. പൊങ്കാലയ്ക്ക് തയ്യാറാക്കിവച്ചശേഷം അടുപ്പ് കത്തിക്കുംമുമ്പ് മറ്റൊരു ക്ഷേത്രത്തിലും പോകരുത്. പൂര്‍ണ്ണമായും ദേവിയില്‍ മനസ്‌ സര്‍പ്പിക്കണം. നിവേദ്യം കഴിയുംവരെ ദേവി പ്രാര്‍ത്ഥനയുമായി കഴിയണം.

8. പൊങ്കാലയ്ക്ക് അടുപ്പുകത്തിക്കുമ്പോള്‍ സര്‍വ്വമംഗളങ്ങൾക്കുമായി ദേവിയെ സങ്കല്പിച്ച് സര്‍വ്വമംഗള മാംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേഎന്നു ജപിക്കണം. പൊങ്കാല പാകമായാല്‍ തിളയ്ക്കുന്നതുവരെ ഇഷ്ടമുള്ള മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.

9.പൊങ്കാല അരി ഇടുമ്പോള്‍ ഭക്തിയാദരപൂര്‍വ്വം ദേവിയെ മനസ്‌സില്‍ സ്മരിച്ച് ദേവീമന്ത്രം ജപിക്കണം. ദേവീപ്രസീദ, ദേവീ പ്രസീദ എന്ന് ചൊല്ലിയാല്‍ മതി. അല്ലെങ്കില്‍ സര്‍വ്വമംഗള മാംഗല്യേ.

10. പൊങ്കാല തിളച്ചു തൂകണം. അത് കിഴക്കോട്ടായാല്‍ ഏറെ നന്ന്. ഇപ്രകാരമുള്ള തിളച്ചുമറിയല്‍ വരാനിരിക്കുന്ന അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാല്‍ ഇഷ്ടകാര്യം ഉടന്‍ നടക്കും. വടക്കോട്ടായാല്‍ കാര്യം നടക്കാന്‍ ഒരല്പം താമസമെടുക്കും. പടിഞ്ഞാറായാലും കുഴപ്പമില്ല. എന്നാല്‍ തെക്കോട്ടു തൂകിയാല്‍ ദുരിതം മാറിയിട്ടില്ല. പ്രാര്‍ത്ഥനയും പൂജയും നന്നായി വേണം.

11.പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കുന്നതാണുത്തമം. ഇക്കാര്യം പൊങ്കാല ഇടുന്ന ആളിന്റെ മനസു പോലെയും ആരോഗ്യം അനുവദിക്കുന്നതു പോലെയും ആകാം. ചിലർ പൊങ്കാല നേദിക്കും വരെ ജലപാനം പോലും നടത്തില്ല.ആത്മീയ സംതൃപ്തിയും അമ്മയ്ക്കുള്ള അര്‍പ്പണവുമായാണ് പൊങ്കാല ഇടുന്നതെങ്കില്‍ ദേവിക്ക് നേദ്യം അര്‍പ്പിക്കുന്നതു വരെ വിശപ്പോ ദാഹമോ വെയിലോ ചൂടോ ഒന്നും പ്രശ്‌നമാകില്ലഎന്നാണ് അവരുടെ ചിന്ത. സര്‍വവും ദേവി എന്ന ചിന്തയില്‍ ആഹാരത്തിന് ഒരു സ്ഥാനവും ഉണ്ടാകില്ല.

12. പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ പുഷ്പംകൊണ്ട് അണയ്ക്കാം.

13.പൊങ്കാല ദിവസമല്ലാതെയും ആറ്റുകാലില്‍ പൊങ്കാലയിടാം. പക്ഷേ ക്ഷേത്രത്തിലിടുന്ന പൊങ്കാല ഭക്തജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. ഇത് ഫലം വര്‍ദ്ധിപ്പിക്കും.

14.101 അടുപ്പില്‍ ഒരേ സമയത്ത് അഗ്നിജ്വലിപ്പിക്കാന്‍ ഒരാള്‍ക്കു കഴിയില്ല. പ്രായോഗികമായി സാധിക്കില്ല. മുഹൂര്‍ത്ത സമയത്ത് പ്രധാനകലത്തില്‍ അഗ്നിജ്വലിപ്പിക്കുക. ബാക്കി പിന്നീട് ജ്വലിപ്പിക്കുക. 101 കലം പൊങ്കാല ഒരേ സമയത്ത് അടുപ്പില്‍ വയ്ക്കണമെന്നില്ല. എന്നാല്‍ നിവേദ്യസമയത്ത് 101 കലവും അടുത്തടുത്തുവച്ച് നിവേദിക്കണം.

15. വെള്ള, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടമാണ് മുഖ്യം. ഭക്തര്‍ക്ക് ഇഷ്ടമുള്ള ഏതു വഴിപാടും ഇതിന്റെ കൂടെ സമര്‍പ്പിക്കാം. ശിരോരോഗ സംബന്ധിയായ ഒരൊറ്റ മൂലിയാണ് മണ്ടപ്പുറ്റ്.

16.പൊങ്കാല ദിവസം സ്വന്തം വീട്ടുമുറ്റത്ത് ദേവിയെ സങ്കല്പിച്ച് ശുദ്ധമാക്കിയ സ്ഥലത്ത് അടുപ്പില്‍ പൊങ്കാലയിടുന്നതും ദേവിക്ക് സമര്‍പ്പിക്കുന്നതും ഗൃഹ ഐശ്വര്യത്തിനും സന്താനസൗഖ്യത്തിനും നല്ലതാണ്.

17.പൊങ്കാലയ്ക്കുശേഷം ക്ഷേത്രം നല്‍കുന്നതോ സംഘാടകരോ സ്ഥാപനങ്ങളോ നല്‍കുന്നതോ ആയ അന്നദാനം സ്വീകരിക്കുന്നതില്‍ തെറ്റില്ല. മറ്റുള്ളവര്‍ നല്‍കുന്ന ആഹാരത്തിൽ ശുദ്ധമായതെന്തും കഴിക്കാം. ഇവിടെ മനസിന്റെ തൃപ്തിക്കാണ് പ്രാധാന്യം.

18.ധനധാന്യസമൃദ്ധിയും സന്താനസൗഖ്യവും സല്‍സന്താനലാഭവുമാണ് പൊങ്കാലയുടെ ഫലം.

19.ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും പൊങ്കാലയ്ക്ക് ഉപയോഗിക്കരുത്. അതുകൊണ്ടുകൂടിയാണ് പുത്തന്‍ മണ്‍കലം തന്നെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

20. പൊങ്കാലയിട്ട കലങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി പാചകത്തിന് ഉപയോഗിക്കരുത്. വീട്ടില്‍ കൊണ്ടു പോയി കലത്തില്‍ മണ്ണിട്ട് തുളസിയോ പിച്ചിയോ നടണം. അല്ലെങ്കില്‍ പൊങ്കാലയ്ക്കുശേഷം കലം കഴുകി വൃത്തിയാക്കി അതില്‍ അരിയിട്ടു വയ്ക്കണം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതില്‍നിന്ന് ഒരുപിടി അരികൂടി അതിലിടണം. അന്നത്തിന് മുട്ടുണ്ടാകില്ല.

21.പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. വന്നാല്‍ പ്രസാദമായി മറ്റുള്ളവര്‍ക്ക് നല്‍കാം. എന്നാല്‍ അഴുക്കുചാലിലോ കുഴിയിലോ ഇടുകയോ വെട്ടിമൂടുകയോ ചെയ്യരുത്. ഒഴുക്കുവെള്ളത്തിലിട്ടാല്‍ അത് മീനിന് ആഹാരമാകും. 🙏

അമ്മേ ശരണം

(ആറ്റുകാൽ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നൽകിയ വിവരങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയത് )
🙏🙏🕉️🙏🙏

ഇന്ന് മഹാ ശിവരാത്രി:ഫെബ്രുവരി 18, 2023, ശനിയാഴ്ച ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്ന അത്യപൂർവ്വ ദിനംഇന്ന് മഹാശിവ...
18/02/2023

ഇന്ന് മഹാ ശിവരാത്രി:
ഫെബ്രുവരി 18, 2023, ശനിയാഴ്ച
ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്ന അത്യപൂർവ്വ ദിനം

ഇന്ന് മഹാശിവരാത്രി. ഇത്തവണത്തെ മഹാശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേര്‍ന്നാണ് വരുന്നത്. വളരെ അപൂര്‍വ്വമായ അവസരമാണിത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അതുക്കൂടാതെ ഇത്തവണ ശിവരാത്രി കൂടി എത്തുമ്പോള്‍ ഈ ദിവസം കൂടുതല്‍ അനുഗ്രഹപ്രദമാകുന്നു. മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. ഇത്തവണത്തെ മഹാശിവരാത്രി 2023 ഫെബ്രുവരി 18 (1198 കുംഭം 6), ശനിയാഴ്ചയാണ് വരുന്നത്. ശനിപ്രദോഷ ശിവരാത്രി അത്യപൂര്‍വ്വമായിട്ടാണ് സംഭവിക്കുന്നത്.

സവിശേഷകരമായ ഒരു മുഹൂര്‍ത്ത ദിനമായതിനാല്‍ ഇത്തവണത്തെ മഹാശിവരാത്രി വ്രതമെടുത്ത് അനുഷ്ഠിച്ചാല്‍ ശനിദോഷങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രശ്‌നങ്ങളും ദുരിതങ്ങളും മാറി അഷ്ട ഐശ്വര്യങ്ങള്‍ പ്രദാനമാകും. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗത്തെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് ആരാധിക്കുന്നതും ഉത്തമമാണ് .ശിവരാത്രി വ്രതം അനുഷ്ഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ ചെയ്യേണ്ടത് ഉപവാസവും ജാഗരണവുമാണ് .ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുകയും രാത്രി ഉറക്കം ഒഴിവാക്കുകയും വേണം .

ഇത് മാത്രം പോരാ; ശിവസ്മരണയോടു കൂടി തന്നെ ഈ ദിനം ഉപയോഗപ്പെടുത്തണം ശിവക്ഷേത്രദർശനം, ശിവനാമജപം, ശിവസ്തുതികളുടെ ആലാപനം, പഞ്ചാക്ഷരം (നമശ്ശിവായ), ഷഢാക്ഷരം(ഓം നമശ്ശിവായ) എന്നിവയുടെ ജപം , ശിവസഹസ്രനാമജപം, ശിവപുരാണപാരായണം എന്നിവ ഈ ദിവസം ചെയ്യണം. നന്ദികേശനും പാര്‍വ്വതിദേവിയും സുബ്രമണ്യനും ഗണപതിയും പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദര്‍ശനങ്ങള്‍ വളരെ ശ്രേഷ്ഠമായിരിക്കും. ശിവപാര്‍വ്വതി സങ്കല്‍പ്പത്തില്‍ പ്രാര്‍ത്ഥിക്കുന്നതാണ് എപ്പോഴും നല്ലത്. ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഒരാൾക്ക് ശിവസ്മരണയിലൂടെ നല്ല ചിന്തയോടു കൂടി ഈ സുദിനത്തിൽ കർമ്മനിരതനാകാം.

ഏതെങ്കിലും വിധത്തിൽ ശിവസ്മരണ ഉണ്ടായിരിക്കണമെന്നു മാത്രം. അതിന് മനഃശുദ്ധിയും ശരീരശുദ്ധിയും മാത്രം മതി. ഉപവാസം അനുഷ്ഠിക്കാൻ പറ്റാത്ത ഒരാൾ ഈ ദിനത്തിൽ പ്രധാനപ്പെട്ട ആഹാരമായ അരിഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്.മറ്റു ധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം. മത്സ്യമാംസാദികൾ, ഉള്ളി, എന്നിവ വർജ്ജിക്കണം. പഴകിയ ഭക്ഷണങ്ങങ്ങൾ ഉപയോഗിക്കരുത് . സാത്വിക ഭക്ഷണമാണ് കഴിക്കേണ്ടത്. ഉപവാസം പറ്റാത്തത് കൊണ്ട് പതിവായി കഴിക്കുന്ന പ്രധാനആഹാരം ഒഴിവാക്കുന്നു എന്നുള്ളതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്നപേക്ഷിച്ചു കൊണ്ട് വ്രതം അവസാനിപ്പിക്കുകയും ചെയ്യാം.

ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി..... ഭാരതത്തിൽ ഒട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിൽ...
05/10/2022

ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി.....


ഭാരതത്തിൽ ഒട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി . സംസ്‌കൃതത്തിൽ ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി , ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് . ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന വിശേഷാൽ അവസരമാണ് നവരാത്രി മഹോത്സവം .

എല്ലാ ദേവി ക്ഷേത്രങ്ങളിലും നവരാത്രി ഉത്സവം ഗംഭീരമായി തന്നെ ആഘോഷിക്കുന്നു .

നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിനം ദേവിയെ പാർവതിയായും .
അടുത്ത മൂന്ന് ദിനങ്ങളിൽ ലക്ഷ്മിയായും , അവസാനത്തെ മൂന്ന് ദിനങ്ങളിൽ സരസ്വതിയായും സങ്കല്പിച്ചാരാധിക്കുന്നു .

കേരളത്തിൽ കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിൽ ആയിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്. ദേവീ പൂജക്ക്‌ ഏറ്റവും ഉചിതമായ കാലമായിട്ടാണ് നവരാത്രി ദിനങ്ങളെ കാണുന്നത് . ദുർഗ്ഗാഷ്ടമി നാളിൽ ദേവിയെ ദുർഗ്ഗയായും , മഹാനവമി ദിനത്തിൽ മഹാലഷ്മിയായും , വിജയദശമി ദിനത്തിൽ സരസ്വതിയായും സങ്കല്പിച്ചാരാധിക്കുന്നു .

നവരാത്രി ദിനങ്ങളിൽ കേരളത്തിൽ സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ് . വിജയദശമി ദിനത്തിലാണ് വിദ്യാരംഭം കുറിക്കുന്നത് . വിജയദശമിക്ക് മുന്നോടിയായി മൂന്ന് ദിനം പൂജ വെക്കുക എന്ന ചടങ്ങുണ്ട് . അഷ്ടമി ദിനത്തിൽ പൂജ വെച്ച് വിജയദശമി ദിനത്തിൽ ആരംഭം കുറിക്കുന്നു . മഹാനവമി ദിനത്തിൽ അധ്യയനം നിഷിദ്ധമാണ് . കലാകാരന്മാരും , വിദ്യാർത്ഥികളും മറ്റുദ്യോഗാർത്ഥികളും തങ്ങളുടെ പണി ആയുധങ്ങളും പുസ്തകങ്ങളും ദേവിക്ക് മുന്നിൽ പൂജ വെക്കുകയും , വിദ്യാരംഭത്തിന്റെ അന്ന് വിഘ്‌നേശ്വരനെ ഭജിച്ചു വീണ്ടും ആരംഭം കുറിക്കുകയും ചെയ്യുന്നു . .

കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത് വിജയദശമി ദിനത്തിലാണ് . കലാകാരൻമാർ തങ്ങളുടെ അരങ്ങേറ്റം കുറിക്കുവാനും ദേവിയുടെ അനുഗ്രഹം പ്രാപതമാക്കുവാനും നവരാത്രി ദിനങ്ങൾ തിരഞ്ഞെടുക്കുന്നു . കർണാടകത്തിൽ കൊല്ലൂർ മൂകാംബികയിലും വിദ്യാരംഭം കേമമായിട്ടാണ് കൊണ്ടാടുന്നത് . അതിനാൽ തന്നെ കേരളത്തിൽ നിന്ന് മൂകാംബികയിൽ എത്തുന്ന ഭക്തജനങ്ങൾ ധാരാളമാണ് . കേരളത്തിലെ ദക്ഷിണമൂകാംബികയായ പനച്ചിക്കാട് ദേവീക്ഷേത്രവും ഈ ദിനങ്ങളിൽ വിവിധ ആഘോഷങ്ങൾ ആണ് സംഘടിപ്പിക്കാറുള്ളത് .

നവരാത്രി ദിനങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങൾ ആയ
ശൈലപുത്രി ,
ബ്രഹ്‌മചാരിണി ,
ചന്ദ്രഖണ്ഡ,
കൂശ്മാണ്ട മാതാ ,
സ്കന്ദമാതാ,
കാർത്യായനി ,
കാലരാത്രി,
മഹാഗൗരി ,
സിദ്ധിദാത്രി
എന്നിവർ നവദുർഗ്ഗമാരായി അറിയപ്പെടുന്നു .

ശിവന്റെ രാത്രിയാണ് ശിവരാത്രി. ശിവമായ രാത്രി കൂടിയാണ് ശിവരാത്രി. അതായത് മംഗളകരമായ രാത്രി എന്നര്‍ഥം. കുംഭമാസത്തിലെ ചതുര്‍ദ...
01/03/2022

ശിവന്റെ രാത്രിയാണ് ശിവരാത്രി. ശിവമായ രാത്രി കൂടിയാണ് ശിവരാത്രി. അതായത് മംഗളകരമായ രാത്രി എന്നര്‍ഥം. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ശിവരാത്രി അനുഷഠിക്കുന്നതിലൂടെയുള്ള വിശ്വാസം. പാലാഴി മഥന സമയത്ത് ഉയര്‍ന്നു വന്ന കാളകൂടംവിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യ ദിനമാണ് ശിവരാത്രി.ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണത്ര. ഈ വര്‍ഷം മാര്‍ച്ച് 1 ചൊവ്വാഴ്ചയാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ഐതീഹ്യം

അമൃത് തിരഞ്ഞുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. കാളകൂടം വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാനും പുറത്തു ചെന്നാല്‍ ലോകത്തിനും ദോഷം ചെയ്യുമെന്നതിനാല്‍ പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. ഇതുവഴി കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ ഇരിക്കുകയും അങ്ങനെ ലോകം രക്ഷപെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേ ദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ ചേര്‍ന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശിവരാത്രി വ്രതം അതിപ്രാധാന്യം നിറഞ്ഞതാണ്. ഉപവാസവും ഉറക്കം ഒഴിയുന്നതും ആണ് ഈ ദിവസങ്ങളിലെ പ്രധാന ആചാരങ്ങൾ. ശിവരാത്രി നാളില്‍ സമര്‍പ്പിക്കുന്ന വഴിപാടുകളെല്ലാം ഫലം ചെയ്യുമെന്നാണ് വിശ്വാസം. അതീവഫലദായകമാണ്. ശിവരാത്രി നാളില്‍ വൈകുന്നേരം പുരുഷന്‍മാര്‍ ശയനപ്രദക്ഷിണം നടത്തുന്നതും സ്ത്രീകള്‍ അടിവച്ചുള്ള പ്രദക്ഷിണം നടത്തുന്നതും അതീവഫലദായകമാണെന്നാണ് വിശ്വസിക്കുന്നത്. ശയന പ്രദക്ഷിണമെന്നത് അഭീഷ്ടസിദ്ധിക്കായി ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണ്.

ശനിദോഷം അകലാൻ ശനിയാഴ്ച വ്രതം; ശാസ്താവിനും ശനിദേവനും പ്രാധാന്യം ഉള്ള ദിവസമാണ് ശനിയാഴ്ച.  അതുകൊണ്ട് തന്നെ ശാസ്താവിനെയും ശന...
09/02/2022

ശനിദോഷം അകലാൻ ശനിയാഴ്ച വ്രതം;

ശാസ്താവിനും ശനിദേവനും പ്രാധാന്യം ഉള്ള ദിവസമാണ് ശനിയാഴ്ച. അതുകൊണ്ട് തന്നെ ശാസ്താവിനെയും ശനിയും പ്രീതിപ്പെടുത്താനാണ് ശനിയാഴ്ച വൃതം എടുക്കുന്നത്. ഏഴര ശനി,ശനിദശ,കണ്ടകശനി എന്നിവയുടെ ദോഷങ്ങൾ അകറ്റുന്നതിന് ഈ ദോഷകാലങ്ങളിൽ മുഴുവനും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ട വിധം

തലേ ദിവസം അതായത് വെളളിയാഴ്ച വ്രത ശുദ്ധി പാലിക്കുക.സസ്യാഹാരം മാത്രം കഴിക്കുക.ശനിയാഴ്ച പുലർച്ചെ കുളികഴിഞ്ഞ് സ്വഭവനത്തിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം അയ്യപ്പ ക്ഷേത്രം, നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രം, ശനീശ്വര ക്ഷേത്രം ഇവയിലൊന്നിൽ ദർശനം നടത്തുക. ഈ ദിവസം കഴിയുമെങ്കിൽ ഉപവസിക്കുന്നതാണ് നല്ലത്. ഒരിക്കൽ ഊണും ആകാം. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം നടത്തി തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം.

ശനിയാഴ്ച വ്രതം അനുഷ്ഠിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്രത ദിവസം എണ്ണ തേച്ചു കുളിക്കരുതെന്നാണ് വിധി

ചോറിൽ എള്ളു ചേർത്ത് ശനിയുടെ വാഹനമായ കാക്കയ്ക്ക് കൊടുക്കുന്നതും നല്ലതാണ്.

ശാസ്താവിന് നെയ്യഭിഷേക,എളളു പായസം, നീരാഞ്ജനം എന്നിവ നടത്തുക.

നീലശംഖു പുഷ്പം കൊണ്ട് മാല ചാർത്തുന്നതും നല്ലതാണ്.
ശനി ഗ്രഹത്തിന് അർച്ചന നടത്തുന്നത് കറുപ്പോ നീലയോ വസ്ത്രം ചാർത്തുന്നതും നല്ലതാണ്.

കറുപ്പു വസ്ത്രം ധരിക്കുകയും ആകാം. ശനി ക്ഷേത്രങ്ങളിലും ശാസ്താ ക്ഷേത്രങ്ങളിലും ദർശനവും ശനിഗ്രഹത്തിന് ഉഴുന്ന്, എള്ള് എന്നിവ കൊണ്ട് വഴിപാടുകൾ കഴിക്കുക.

ശനീശ്വര മന്ത്രമോ ശനി ഗായത്രിയോ ജപിക്കുന്നതും നല്ലതാണ്.

മാസം തോറും വ്രതം എടുക്കാൻ കഴിയാത്തവർ മലയാള മാസത്തിലെ ആദ്യം വരുന്ന ശനിയാഴ്ച വ്രതം അനുഷ്ഠിച്ചാൽ മതിയാകും.

ഗണേശ അഷ്ടോത്തര ശതനാമാവലി************************************************ഓം ഗജാനനായ നമഃഓം ഗണാധ്യക്ഷായ നമഃഓം വിഘ്‌നരാജായ ന...
08/02/2022

ഗണേശ അഷ്ടോത്തര ശതനാമാവലി
************************************************
ഓം ഗജാനനായ നമഃ
ഓം ഗണാധ്യക്ഷായ നമഃ
ഓം വിഘ്‌നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം സുമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സന്മുഖായ നമഃ
ഓം കൃതിനേ നമഃ (9)

ഓം ജ്ഞാനദീപായ നമഃ
ഓം സുഖനിധയേ നമഃ
ഓം സുരാധ്യക്ഷായ നമഃ
ഓം സുരാരിഭിദേ നമഃ
ഓം മഹാഗണപതയേ നമഃ
ഓം മാന്യായ നമഃ
ഓം മഹന്മാന്യായ നമഃ
ഓം മൃഡാത്മജായ നമഃ
ഓം പുരാണായ നമഃ (18)

ഓം പുരാണ പുരുഷായ നമഃ
ഓം പൂഷ്ണേ നമഃ
ഓം പുഷ്കരിണേ നമഃ
ഓം പുണ്യകൃതേ നമഃ
ഓം അഗ്രഗണ്യായ നമഃ
ഓം അഗ്രപൂജ്യായ നമഃ
ഓം അഗ്രഗാമിനേ നമഃ
ഓം മന്ത്രകൃതേ നമഃ
ഓം ചാമീകരപ്രഭായ നമഃ (27)

ഓം സര്‍വ്വസ്‌മൈ നമഃ
ഓം സര്‍വ്വോപാസ്യായ നമഃ
ഓം സര്‍വ്വകര്‍ത്രേ നമഃ
ഓം സര്‍വ്വനേത്രേ നമഃ
ഓം സവ്വസിദ്ധിപ്രദായ നമഃ
ഓം സവ്വസിദ്ധായ നമഃ
ഓം സര്‍വ്വവന്ദ്യായ നമഃ
ഓം മഹാകാലായ നമഃ
ഓം മഹാബലായ നമഃ (36)

ഓം ഹേരംബായ നമഃ
ഓം ലംബജഠരായ നമഃ
ഓം ഹ്രസ്വഗ്രീവായ നമഃ
ഓം മഹോദരായ നമഃ
ഓം മദോത്‌ക്കടായ നമഃ
ഓം മഹാവീരായ നമഃ
ഓം മന്ത്രിണേ നമഃ
ഓം മംഗളദായേ നമഃ
ഓം പ്രമഥാചാര്യായ നമഃ (45)

ഓം പ്രാജ്ഞായ നമഃ
ഓം പ്രമോദായ നമഃ
ഓം മോദകപ്രിയായ നമഃ
ഓം ധൃതിമതേ നമഃ
ഓം മതിമതേ നമഃ
ഓം കാമിനേ നമഃ
ഓം കപിത്ഥപ്രിയായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ (54)

ഓം ബ്രഹ്മവിദേ നമഃ
ഓം ബ്രഹ്മവന്ദിതായ നമഃ
ഓം ജിഷ്ണവേ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം ഭക്തജീവിതായ നമഃ
ഓം ജിതമന്മഥായ നമഃ
ഓം ഐശ്വര്യദായ നമഃ
ഓം ഗ്രഹജ്യായസേ നമഃ
ഓം സിദ്ധസേവിതായ നമഃ (63)

ഓം വിഘ്‌നഹര്‍ത്രേ നമഃ
ഓം വിഘ്‌നകര്‍ത്രേ നമഃ
ഓം വിശ്വനേത്രേ നമഃ
ഓം വിരാജേ നമഃ
ഓം സ്വരാജേ നമഃ
ഓം ശ്രീപതയേ നമഃ
ഓം വാക്പതയേ നമഃ
ഓം ശ്രീമതേ നമഃ
ഓം ശൃങ്ഗാരിണേ നമഃ (72)

ഓം ശ്രിതവത്സലായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ശീഘ്രകാരിണേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശിവനന്ദനായ നമഃ
ഓം ബലോദ്ധതായ നമഃ
ഓം ഭക്തനിധയേ നമഃ
ഓം ഭാവഗംയായ നമഃ
ഓം ഭവാത്മജായ നമഃ (81)

ഓം മഹതേ നമഃ
ഓം മംഗളദായിനേ നമഃ
ഓം മഹേശായ നമഃ
ഓം മഹിതായ നമഃ
ഓം സത്യധര്‍മ്മിണേ നമഃ
ഓം സദാധാരായ നമഃ
ഓം സത്യായ നമഃ
ഓം സത്യപരാക്രമായ നമഃ
ഓം ശുഭാങ്ങായ നമഃ (90)

ഓം ശുഭ്രദന്തായ നമഃ
ഓം ശുഭദായ നമഃ
ഓം ശുഭവിഗ്രഹായ നമഃ
ഓം പഞ്ചപാതകനാശിനേ നമഃ
ഓം പാര്‍വതീപ്രിയനന്ദനായ നമഃ
ഓം വിശ്വേശായ നമഃ
ഓം വിബുധാരാദ്ധ്യപദായ നമഃ
ഓം വീരവരാഗ്രഗായ നമഃ
ഓം കുമാരഗുരുവന്ദ്യായ നമഃ (99)

ഓം കുഞ്ജരാസുരഭഞ്ജനായ നമഃ
ഓം വല്ലഭാവല്ലഭായ നമഃ
ഓം വരാഭയ കരാംബുജായ നമഃ
ഓം സുധാകലശഹസ്തായ നമഃ
ഓം സുധാകരകലാധരായ നമഃ
ഓം പഞ്ചഹസ്തായ നമഃ
ഓം പ്രധാനേശായ നമഃ
ഓം പുരാതനായ നമഃ
ഓം വരസിദ്ധിവിനായകായ നമഃ (108)

ഇതി ശ്രീ ഗണേശാഷ്‌ടോത്തര ശതനാമാവലി സമാപ്തം

Address

Kokkadu-Vazhavilla-Narickal Road
Punalur
691322

Opening Hours

7am - 10:30am
5pm - 7:30pm

Telephone

+919961618195

Website

Alerts

Be the first to know and let us send you an email when Poongottu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share