AGMDC Media

AGMDC Media AGMDC Media dept. supports the overall growth of the organization. This Dept. is led by Mr. Johnson Joy and Team.

By increasing engagement, improving communication, and creating a strong online presence, helps build relationships and attract more people.

31/03/2026

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അസംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളെ SIAG ജനറൽ സെക്രട്ടറി റവ.ഡോ. കെ.ജെ. മാത്യു നിയമിച്ചു പ്രാർത്ഥിക്കുന്നു.

Congratulations to the newly elected Executive Committee! May your leadership bring growth, unity, and many blessings to...
31/03/2026

Congratulations to the newly elected Executive Committee! May your leadership bring growth, unity, and many blessings to the Assemblies of God Malayalam District. Wishing you a fruitful tenure ahead.

Greetings
AGMDC MEDIA

“Hearty congratulations to Rev. Babu Varghese on being elected as the Committee Member of the Malayalam District Council...
30/03/2026

“Hearty congratulations to Rev. Babu Varghese on being elected as the Committee Member of the Malayalam District Council.

“Hearty congratulations to Rev. Yahadathmoni E, on being elected as the Tresurar of the Malayalam District Council.
30/03/2026

“Hearty congratulations to Rev. Yahadathmoni E, on being elected as the Tresurar of the Malayalam District Council.

“Hearty congratulations to dear Jose T. George on being elected as the Secretary of the Malayalam District Council. Wish...
30/03/2026

“Hearty congratulations to dear Jose T. George on being elected as the Secretary of the Malayalam District Council. Wishing you God’s blessings in your service. 💐🙏

“Hearty congratulations to Rev. Thomas Philip on being elected as the Assistant Superintendent of the Malayalam District...
30/03/2026

“Hearty congratulations to Rev. Thomas Philip on being elected as the Assistant Superintendent of the Malayalam District Council. May God grant you wisdom, strength, and grace to lead with vision and humility. Wishing you a blessed and fruitful tenure ahead. 💐🙏”

“Hearty congratulations to Rev. Dr. T. J. Samuel Sir on being elected as the Superintendent of the Malayalam District Co...
30/03/2026

“Hearty congratulations to Rev. Dr. T. J. Samuel Sir on being elected as the Superintendent of the Malayalam District Council. May God grant you wisdom, strength, and grace to lead with vision and humility. Wishing you a blessed and fruitful tenure ahead. 💐🙏”

29/03/2026
26/03/2026

റവ. ടി ജെ സാമുവലിന് ഡോക്ടറേറ്റ് ലഭിച്ചു

എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ ടി ജെ സാമുവലിന്, അദ്ദേഹം സഭക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 26-3-2026 ന് ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് ഡോക്ടർ ഓഫ് ഡിവിനിറ്റി ഡിഗ്രി നൽകി ആദരിച്ചിരിക്കുന്ന വാർത്ത എല്ലാ ശുശ്രൂഷകന്മാരെയും സഭകളെയും അറിയിക്കുന്നതിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു അതിയായ സന്തോഷമുണ്ട്.

പതിനേഴാമത്തെ വയസ്സിൽ ബെഥേൽ ബൈബിൾ കോളേജിൽ ദൈവശാസ്ത്ര പഠനം തുടങ്ങി. തുടർന്ന് അഞ്ചു ദശകങ്ങളായി റവ ടി ജെ സാമുവൽ അസംബ്ലിസ് ഓഫ് ഗോഡിലെ ശുശ്രൂഷകനാണ്. പ്രാദേശിക സഭ പാസ്റ്ററായി ആരംഭിച്ച് മലയാളം ഡിസ്ട്രിക്ടിലെയും സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെയും അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടേയും ഉന്നത പദവികൾ അദ്ദേഹം അലങ്കരിച്ചു.
പല പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവും ഈ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച "ക്രിസ്തീയ ദൈവശാസ്ത്രം: പെന്തക്കോസ്തു വീക്ഷണം" എന്ന ബൃഹത്തായ ഗ്രന്ഥത്തിൻറെ പ്രധാന ശില്പിയും പത്രാധിപരുമാണ് റവ. ടി ജെ സാമുവൽ.

ഒരു ജീവിതത്തിലെ കഠിനാധ്വാനത്തെ അംഗീകരിച്ചുകൊണ്ട് ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് റവ ടി ജെ സാമുവലിനു ഡോക്ടർ ഓഫ് ഡിവിനിറ്റി നൽകിയതിൽ മലയാളക്കരയിലെ എല്ലാ എ ജി ശുശ്രൂഷകന്മാരും വിശ്വാസികളും അഭിമാനം കൊള്ളുന്നു.

റവ. ഡോ. ടി ജെ സാമുവലിന് അഭിനന്ദനത്തിൻറെ പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു.

ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി,

റവ.തോമസ് ഫിലിപ്പ് Thomas Philip Adoor
സെക്രട്ടറി.

Christ's Ambassadors AGMDC AGMDC Media fans

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് 2026 ജനറൽ കൺവൻഷന് അനുഗ്രഹ  സമാപ്തിദൈവഹിത പ്രകാരം ജീവിച്ച് നിത്യതയ്ക്കായി ഒരുങ്ങുക...
05/02/2026

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് 2026 ജനറൽ കൺവൻഷന് അനുഗ്രഹ സമാപ്തി

ദൈവഹിത പ്രകാരം ജീവിച്ച് നിത്യതയ്ക്കായി ഒരുങ്ങുക : പാസ്റ്റർ ടി.ജെ. സാമുവേൽ

പറന്തൽ :

വിശ്വാസികൾ ദൈവഹിത പ്രകാരം ജീവിച്ച് നിത്യമായ ജീവിതത്തിനായി ഒരുക്കമുള്ളവരായിരിക്കണമെന്നും മറ്റുള്ളവർക്ക് നന്മ ചെയ്തും വിഭവങ്ങൾ പങ്കിട്ടും ജീവിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ആഹ്വാനം ചെയ്തു. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സംസ്ഥാന കുടുംബസംഗമമായ സംയുക്ത ആരാധനയിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ നിന്നും ഇരുപതിനായിരത്തോളം വിശ്വാസികൾ സംയുക്ത ആരാധനയിൽ സംബന്ധിച്ചു. സ്വാർത്ഥരായി ജീവിക്കുന്നവർ വിശ്വാസികളാണോയെന്ന് സ്വയം വിലയിരുത്തണമെന്നും ചുറ്റുപാടുകളെ സ്നേഹിച്ചും കരുതിയും ജീവിച്ച് ജീവിതം അർത്ഥപൂർണമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സഭാജനങ്ങൾ സമൂഹത്തിന് രുചി വരുത്തുന്നവരാവണം. സങ്കടങ്ങളിൽ കഴിയുന്നവരെ സഹായിച്ചും രോഗികൾക്ക് ആശ്വാസമായി തീർന്നും ആവശ്യങ്ങളിൽ ഇരിക്കുന്നവർക്ക് അത്താണിയായി തീർന്നും വിശ്വാസികൾ ജീവിക്കണമെന്നും പാസ്റ്റർ സാമുവേൽ ഓർമ്മിപ്പിച്ചു.

അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു അദ്ധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സങ്കീർത്തന പ്രഭാഷണം നടത്തി.സഭയ്ക്ക് മികച്ച സേവനങ്ങൾ നല്കിയതിന് പാസ്റ്റർ വിത്സൺ ജോസ്, പാസ്റ്റർ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, പാസ്റ്റർ തോമസ് വർഗീസ്, ബാബു യോഹന്നാൻ എന്നിവരെ ആദരിച്ചു. മികച്ച പ്രിൻസിപ്പാൾ എന്ന നിലയിൽ ഈ വർഷം വിവിധ അവാർഡുകൾ നേടിയ കടയ്ക്കൽ എ ജി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ മേരിക്കുട്ടി ജോസിനെയും ആദരിച്ചു.ഇടയ്ക്കാട് ശാലേം എ ജി സഭാംഗങ്ങളായ ജെയിംസ് പാപ്പച്ചൻ, സാബു യോഹന്നാൻ എന്നിവർ നേതൃത്വം നല്കി ആരംഭിക്കുന്ന തണൽ ഭവന പദ്ധതിയുടെ ആദ്യ വീടിൻ്റെ താക്കോൽ ദാനവും സംയുക്ത സഭാ യോഗത്തിൽ നടത്തി.പാവ്സൺ വർഗീസ്, പാസ്റ്റർ ജോൺസ് മാത്യു, നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സുനിൽദാസ്, മേഖലാ ഡയറക്ടർമാരായ പാസ്റ്റർ ആർ.സനൽകുമാർ, പാസ്റ്റർ ജെ.സജി, പാസ്റ്റർ എം.ടി.സൈമൺ, വിമൺസ് മിഷണറി കൗൺസിൽ പ്രസിഡൻ്റ് മറിയാമ്മ സാമുവേൽ, ഡോ.അനിൽ തോമസ്, രാജു ബിഷ, ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ഡോ.ജെയിംസ് ജോർജ്, സൗത്തിന്ത്യ എ.ജി.ജനറൽ സെക്രട്ടറി ഡോ.കെ.ജെ. മാത്യു, ജോമോൻ കുരുവിള, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ മേഴ്സി ബാബു, ജോസ് സാമുവേൽ, പത്തനംതിട്ട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ റെജി വർഗീസ്, പാസ്റ്റർ രാജൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യുവും സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേലും തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.പാസ്റ്റർ സാം ടി. ബേബി പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ ടി മത്തായിക്കുട്ടി സമാപന പ്രാർത്ഥനയും നടത്തി.

Address

Assemblies Of God Malayalam District Council
Punalur
691305

Telephone

+919539195485

Alerts

Be the first to know and let us send you an email when AGMDC Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to AGMDC Media:

Share