Thenmala Mar Thoma Mission

Thenmala Mar Thoma Mission A Mission Project of Kottarakara - Punalur Diocese of The Malankara Mar Thoma Syrian Church.

28/05/2024
02/05/2024

*യാത്രയയപ്പ് നൽകി ആദരിച്ചു*
*സ്നേഹാദരവുകൾ*
തെന്മല: തെന്മല മാർത്തോമ്മാ മിഷന്റെ പ്രഥമ മിഷനറി, റവ. അജിൻ പി. രാജു അച്ചൻ മിഷൻ നേതൃത്വത്തിൽ നിന്ന് പടിയിറങ്ങി. കഴിഞ്ഞ 3 വർഷക്കാലം നീണ്ടുനിന്ന ശുശ്രൂഷയുടെ പര്യവസാനം നാഗമല മാർത്തോമ്മാ ദൈവാലയത്തിൽ വിശുദ്ധ കുർബാന അനുഷ്ഠിച്ചുകൊണ്ട് പൂർത്തിയാക്കി. തുടർന്ന് നടന്ന സമ്മേളനത്തിൽ റോസ്മല, ഉപ്പു കുഴി, നാഗമല, ഓലപ്പാറ എന്നിവിടങ്ങളിലെ വിശ്വാസ സമൂഹം പങ്കെടുത്ത് ആശംസകൾ അറിയിച്ചു. മുബൈ ഭദ്രാസനത്തിലെ ഡോമ്ബിവലി എബനേസർ മാർത്തോമ്മാ പള്ളിയിലാണ് അച്ചന്റെ അടുത്ത നിയോഗം.

നന്ദി... നന്ദി... നന്ദി... പ്രിയ അജിൻ അച്ചാ.... എല്ലാ കരുതലിനും... ശുശ്രൂഷകൾക്കും... നന്മകൾക്കും....

02/05/2024

*ലഘു ചിത്രീകരണം തയ്യാറാക്കി*

തെന്മല: സമ്മർ ക്യാമ്പിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തന്നെ അഭിനയിച്ച ലഘു ചിത്രീകരണം 5 മിനിറ്റിനുള്ളിൽ തയ്യാറാക്കി. പഠനത്തിന്റെ ഭാഗമായ ABUSE & ADDICTION എന്ന വിഷയത്തിൽ ആണ് ചിത്രം തയ്യാറാക്കിയത്.

*സമ്മർ ക്യാമ്പ് സമാപിച്ചു*തെന്മല: തെന്മല മാർത്തോമ്മാ മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസം 21ന് ആരംഭിച്ച സമ്മർ ക്യാമ്പ് സമാപി...
02/05/2024

*സമ്മർ ക്യാമ്പ് സമാപിച്ചു*
തെന്മല: തെന്മല മാർത്തോമ്മാ മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസം 21ന് ആരംഭിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. മിഷന്റെ 12 പ്രവർത്തന സ്ഥലങ്ങളിൽ നിന്നായി 200 ൽപ്പരം കുട്ടികൾ പങ്കെടുത്തു. ഭദ്രാസന യൂത്ത് മിനിസ്ട്രിയായ ക്രോസ് വേ മിനിസ്ട്രി ഡയറക്ടർ ശ്രീ. അനിൽ കെ. സാം & ടീം ക്ലാസുകൾക്കും ഗാന പരിശീലനത്തിനും നേതൃത്വം നൽകി. സമാപന റാലിയോടനുബന്ധിച്ച് ലഹരി വിരുദ്ധ തെരുവ് നാടകവും സംഘടിപ്പിച്ചു.

*യാത്രയയപ്പ് നൽകി*തെന്മല: തെന്മല മാർത്തോമ്മാ മിഷനിൽ കഴിഞ്ഞ ഒരു വർഷക്കാലം മിഷൻ കോഓർഡിനേറ്ററായി സ്തുത്യർഹമായ സേവനം കാഴ്ചവെ...
02/05/2024

*യാത്രയയപ്പ് നൽകി*
തെന്മല: തെന്മല മാർത്തോമ്മാ മിഷനിൽ കഴിഞ്ഞ ഒരു വർഷക്കാലം മിഷൻ കോഓർഡിനേറ്ററായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനുശേഷം ഉപരിപഠനത്തിനായി പോകുന്ന Ms. സാന്ദ്രാ മറിയം ഫിലിപ്പിന് തെന്മല മാർത്തോമ്മാ മിഷന്റെ സ്നേഹാദരവുകൾ നൽകി. പുനലൂർ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമാണ്.

02/05/2024

*ഭവന പ്രതിഷ്ഠ നടത്തി*
ഉപ്പു കുഴി: തെന്മല മാർത്തോമ്മാ മിഷനിലെ ഉപ്പു കുഴിയിലെ ഒരു മാതാവിന്റെ ഭവനം പുനരുത്ഥീകരിച്ച് ഭവന പ്രതിഷ്ഠ നടത്തി. റവ. അജിൻ പി രാജു, സുവി. സുജിൻ എബ്രഹാം നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

30/04/2024

*തെന്മല മാർത്തോമ്മാ മിഷൻ പ്രവർത്തനങ്ങളിൽ ഒരു പൊൻ തൂവൽ കൂടി*

നാഗമല: നാളുകളായി അടഞ്ഞ് കിടന്ന ദൈവാലയം പുനഃപ്രതിഷ്ഠ ചെയ്യുകയും മിഷൻ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുകയും ചെയ്തതിന്റെ ഫലമായി നാഗമല മാർത്തോമ്മാ ദൈവാലയത്തിൽ വച്ച് VBS നടത്തുവാൻ ദൈവം തുണച്ചു. കനവ് പ്രോജക്ട് പ്രവർത്തകരായ ശ്രീ വർഗ്ഗീസ് മാത്യു, ശ്രീ ഷിജോ ഷാജി, സുജിൻ എബ്രഹാം എന്നിവർ ക്ലാസുകൾക്കും ഗാന പരിശീലനത്തിനും നേതൃത്വം നൽകി. മിഷനറി റവ. അജിൻ പി രാജു അച്ചൻ VBS ഉദ്ഘാടനം ചെയ്തു. 25 കുട്ടികൾ പങ്കെടുത്തു.

22/04/2024

എടാ മോനെ പുനലൂരിലെത്തിയാൽ നമ്മുടെ മനസിന് #ആവേശം ആയിരിക്കും 🥰🥰😍🔥

ട്രെൻഡ് സെറ്റർ..ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ നമ്മുടെ പുനലൂർ 😍🥰🔥

🚫 പുനലൂരിലെത്തിയാൽ കാണാൻ.... ⁉️

🛡️തൂക്കുപാലം
🛡️ഒട്ടകപക്ഷി, എമു, വ്യൂ പോയിന്റ് ഒകെയുള്ള കുര്യോട്ടുമല ഫം ടൂറിസം സെന്റർ
🛡️ശെന്തുരുണി വന്യജീവിസങ്കേതം.
🛡️പതിമൂന്നുകണ്ണറ പാലം

🛡️തെന്മല ഡാം
🛡️ഇറിഗഷൻ സെന്റർ
🛡️കുട്ടികളുടെ പാർക്ക്‌
🛡️മാൻ പാർക്ക്‌
🛡️കുട്ടവഞ്ചി സവാരി
🛡️ശലഭ പാർക്ക്‌
🛡️ശില്പ പാർക്ക്‌
🛡️ബോട്ടിങ്
🛡️മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ
🛡️ട്രക്കിങ്
🛡️ജങ്കിൽ സഫാരി
🛡️തൂക്കുപാലം
🛡️ഹരിത വനം
🛡️വാക് വേ
🛡️പെഡസ്ട്രൽ ബോട്ടിങ്
🛡️സഹസിക റൈഡ്സ്
🛡️കൾചറൽ പ്രോഗ്രാം
🛡️അക്വാറിയം
🛡️ഒറ്റക്കൽ ലുക്ക്‌ ഔട്ട്
🛡️മത്സ്യഫഡ് അക്വാറിയം.

🛡️പുനലൂർ-ചെങ്കോട്ട ട്രെയിൻ യാത്ര
(പുനലൂരിൽ നിന്നും ചെങ്കോട്ടക്ക് 01:00 PM
01:20 PM, 05:40 PM (ശനി, തിങ്കൾ)
(ചെങ്കോട്ട നിന്നും പുനലൂരിലേക്ക് 12.45am,3.50am,4.20am(Monday, Wednesday), 3.10pm

🛡️കോട്ടുകൽ ഫം ടൂറിസം
🛡️കേളങ്കാവ് വ്യൂ പോയിന്റ്& നഗരവനം
🛡️വാഴത്തോപ്പ് ഇക്കോ സെന്റർ
🛡️ചാലിയാക്കര
🛡️മത്താപ്പ് വ്യൂ പോയിന്റ്
🛡️മാമ്പഴത്തറ-കുറവൻതാവളം
🛡️പ്ലാച്ചേരി വ്യൂ പോയിന്റ്
🛡️പിന്നാക്കിൾ വ്യൂ പോയിന്റ്
🛡️റോസ്മല വ്യൂ പോയിന്റ്
🛡️അമ്പനാട് തേയില, ഓറഞ്ച് ത്തോട്ടം
🛡️രാജാത്തോട്ടം

🛡️കുളത്തുപ്പുഴ ഫോറെസ്റ്റ് മ്യൂസിയം
🛡️ഓയിൽ പാം പ്ലാന്റേഷൻ വിളക്കുപാറ
🛡️അച്ചൻകോവിൽ
🛡️ആര്യങ്കാവ്
🛡️കുളത്തുപ്പുഴ
🛡️കോട്ടുകൽ ഗുഹക്ഷേത്രം
🛡️അഗസ്ത്യക്കോട്

🛡️പാലരുവി വെള്ളച്ചാട്ടം
🛡️കുംഭവുരുറ്റി വെള്ളച്ചാട്ടം
🛡️കേളങ്കാവ് വെള്ളച്ചാട്ടം
🛡️ഒലിയരുക്ക് വെള്ളച്ചാട്ടം

🛡️മലമേൽ പാറ
🛡️കുടുക്കത്തുപാറ
🛡️പാണ്ടവൻ പാറ ഉറുകുന്നു
🛡️ ജടായൂ പാറ

🛡️ഷോപ്പിംഗ് സ്ട്രീറ്റ്

ബ്രാൻഡ്‌സ് , ഷോപ്പിംഗ് സെന്റർ , ഗെയിം സോൺ , ഫുഡ് കോർട്ട് ഒകെയുള്ള നിലവിലെ 2 മാള്സ് , മൾട്ടിപ്ലക്സ് തീയേറ്റർസ് (നിലവിൽ 6, നിർമാണം അവസാന ഘട്ടത്തിലുള്ളത് 3 മൾട്ടിപ്ലക്സ് & 1 മാൾ

അങ്ങനെ അനേകം അനേകം കാര്യങ്ങൾ കാണാനും അനുഭവിക്കാനുമുണ്ട് പുനലൂർ മേഖലയിൽ.🥰

🚫താമസം : പുനലൂർ നഗരത്തിൽ 4സ്റ്റാർ,3 സ്റ്റാർ അങ്ങനെ സാധാരണക്കാർക് പറ്റിയ ഹോട്ടലുകളും തെന്മലയിൽ 4സ്റ്റാർ റിസോർട്സ്, ബഡ്ജറ്റ് ഫ്രണ്ട്‌ലി റിസോർട് ഒക്കെയും ലഭ്യമാണ്.

🚫ഭക്ഷണം : പുനലൂർ(Chicking, Pizzahut, Afc പോലുള്ള ബ്രാൻഡഡ് റെസ്റ്റോറന്റ്സ് ഉൾപ്പെടെ നല്ല റെസ്റ്റോറന്റസ് ഉണ്ട്), തെന്മല, ഇടമൺ, ഉറുകുന്നു എന്നീ സ്ഥലങ്ങളിൽ നാടൻ മോഡേൺ ഭക്ഷണം ലഭിക്കുന്ന ഹോട്ടൽസ് ലഭ്യമാണ്.

🚫 എളുപ്പത്തിൽ എത്തിച്ചേരാൻ

🛡️ കാസറഗോഡ്/വയനാട്/പാലക്കാട്‌ ഭാഗത്തു നിന്നും
തൃശൂർ-മുവാറ്റുപുഴ-പാലാ-റാന്നി വഴി മെയിൻ ഈസ്റ്റൺ ഹൈവേയിലൂടെ അതിവേഗം എത്താൻ കഴിയും.

🛡️ കൊച്ചി ഭാഗത്തു നിന്നും വരുന്നവർക്ക് ആലപ്പുഴ, കായംകുളം, അടൂർ വഴി എത്തിച്ചേരാം

🛡️തിരുവനന്തപുരം ഭാഗത്തു നിന്നും ആയൂർ-അഞ്ചൽ വഴിയും നെടുമങ്ങാട്-കുളത്തുപ്പുഴ വഴിയും എത്തിച്ചേരാം.

🚫അടുത്തുള്ള 🚉റെയിൽവേ സ്റ്റേഷൻ : പുനലൂർ
അടുത്തുള്ള 🚍കെഎസ്ആർടിസി ബസ് സ്റ്റേഷൻ : പുനലൂർ
അടുത്തുള്ള 🚢ബോട്ടിങ് സ്റ്റേഷൻ : തെന്മല
അടുത്തുള്ള ✈️എയർപോർട്ട് : തിരുവനന്തപുരം

തയ്യാറാക്കിയത് : വോയിസ്‌ ഓഫ് പുനലൂർ ന്യൂസ്‌
www.voiceofpunalur.com

*മിഷൻ സന്ദർശിച്ചു*നാഗമല : കരവാളൂർ കെരീത്ത് മാർത്തോമ്മാ ഇടവകയുടെ VBS 2024 ന്റെ സ്നേഹവിരുന്നും മിഷൻ സന്ദർശനവും നാഗമല മാർത്...
20/04/2024

*മിഷൻ സന്ദർശിച്ചു*
നാഗമല : കരവാളൂർ കെരീത്ത് മാർത്തോമ്മാ ഇടവകയുടെ VBS 2024 ന്റെ സ്നേഹവിരുന്നും മിഷൻ സന്ദർശനവും നാഗമല മാർത്തോമ്മാ ദൈവാലയത്തിൽ വെച്ചു നടത്തി. റവ. ബിജു. റ്റി അച്ചൻ നേതൃത്വം നൽകി.

Address

Thenmala
Punalur

Alerts

Be the first to know and let us send you an email when Thenmala Mar Thoma Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share