Assemblies of God Kerala TV

Assemblies of God Kerala TV It publishes Christian Sermons and Bible Studies.

31/12/2021
പാസ്റ്റർ പി എസ് ഫിലിപ്പ് (അസബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്) നിത്യതയിൽ ചേർക്കപ്പെട്ടുപുനലൂർ: പത്തനംതിട്ട ...
11/12/2021

പാസ്റ്റർ പി എസ് ഫിലിപ്പ് (അസബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്) നിത്യതയിൽ ചേർക്കപ്പെട്ടു

പുനലൂർ: പത്തനംതിട്ട ജില്ലയിൽ തോന്ന്യമല അസബ്ലീസ്‌ ഓഫ് സഭാ അംഗവും പാലക്കാത്തറയിൽ കുടുംബത്തിൽ പരേതനായ പി.പി സാമൂവേലിന്റെയും, റാഹേലിന്റെയും മകനും അസബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടുമായിരുന്ന ഡോ. പാസ്റ്റർ പി എസ് ഫിലിപ്പ് ഹൃദയഘാതത്തെ തുടർന്ന് നിത്യതയിൽ ചെർക്കപ്പെട്ടു. 76 വയസ്സായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.മക്കൾ റേച്ചൽ ഫിലിപ്പ്, സൂസൻ ഫിലിപ്പ്, സാം ഫിലിപ്പ്, ബ്ലെസി ഫിലിപ്പ്.

പാസ്റ്റർ C I പാപ്പച്ചൻ നിത്യതയിൽ ..അസ്സംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സി...
08/12/2021

പാസ്റ്റർ C I പാപ്പച്ചൻ നിത്യതയിൽ ..

അസ്സംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സി ഐ പാപ്പച്ചൻ (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ..ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അന്ത്യം . ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു .വിവിധ സെക്ഷനുകളിൽ പ്രസ്ബിറ്റർ ആയും സേവനം ചെയ്തിട്ടുണ്ട് . 55 വർഷംകൊണ്ട് ഇരുപതോളം സഭകളിൽ ശുശ്രൂഷിച്ചു .

ഭാര്യ . കുഞ്ഞമ്മ പാപ്പച്ചൻ .
മക്കൾ .ഡാർലി, സാബു പാപ്പച്ചൻ, സിബു പാപ്പച്ചൻ, ഡോളി .

സംസ്കാരം പിന്നീട് ..

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു .

പാസ്റ്റർ ബാബു ജോർജ് ചിറ്റാർ നിത്യതയിൽ ..അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, അസ്സംബ്ലിസ...
30/11/2021

പാസ്റ്റർ ബാബു ജോർജ് ചിറ്റാർ നിത്യതയിൽ ..

അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, അസ്സംബ്ലിസ് ഓഫ്‌ ഗോഡ് കോന്നി സഭാ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60) ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു , ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു .

സംസ്ക്കാരം പിന്നീട് ...

ഭാര്യ : സാറാമ്മ ബാബു ജോർജ് , മക്കൾ : ജോജി ബാബു ജോർജ് , ജോബിൻ ബാബു ജോർജ് .

കലയപുരം  എ.ജി സഭയുടെ അംഗവും, ഇപ്പോൾ തഴവ  എ ജി സഭയുടെ ശുശ്രൂഷകനും ആയ പാസ്റ്റർ പി.കെ.ജോൺസന്റെ സഹധർമ്മിണി മിനി ജോൺസൻ നിത്യ...
20/06/2021

കലയപുരം എ.ജി സഭയുടെ അംഗവും, ഇപ്പോൾ തഴവ എ ജി സഭയുടെ ശുശ്രൂഷകനും ആയ പാസ്റ്റർ പി.കെ.ജോൺസന്റെ സഹധർമ്മിണി മിനി ജോൺസൻ നിത്യതയിൽ പ്രവേശിച്ചിരിക്കുന്നു. പ്രീയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പ്രത്യാശയും, ആശ്വാസവും, അറിയിക്കുന്നു.
ദു:ഖത്തിലായിരിക്കുന്ന കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക..
Heartfelt condolence..

Sister Mini Johnson W/o Pastor P K Johnson, AG Thazhava, Malayalam District Council, went to be with the Lord. Please uphold the bereaved family in your prayers.

പാസ്റ്റർ എസ് മോസസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് ശാന്തംമൂല സഭാ ശ്രുഷുഷകൻ കർത്താവിന്...
12/06/2021

പാസ്റ്റർ എസ് മോസസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് ശാന്തംമൂല സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എസ് മോസസ് ജൂൺ 11 വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി വൃക്ക സംബന്ധമായി രോഗത്തിന് ചികിത്സയിലായിരുന്നു.

ഊരുട്ടമ്പലം, കൊണ്ണിയൂർ, വെള്ളനാട്, പറണ്ടോട്, ഭാസ്കർ നഗർ, മുക്കോല, പുതുക്കുറിച്ചി, മലയിൻകീഴ് എന്നീ സഭകളിൽ ശ്രുഷുഷിച്ചിട്ടുണ്ട്. ഇന്നത്തെ പറണ്ടോട് സഭാ ഹാളിന്റെ ഫൗണ്ടേഷൻ വരെയുള്ള പണികൾ പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. അദ്ദേഹം ശ്രുഷുഷിച്ചിരുന്ന സഭകളിൽ പ്രയർ ഗ്രൂപ്പുകൾ ആരംഭിക്കുകയും സഭയുടെ ബ്രാഞ്ചുകൾ തുടങ്ങുകയും ചെയ്തിരുന്നു. ഇറവൂർ, മീനാങ്കൽ, മലയടി എന്നീ സ്ഥലങ്ങളിലെ ബ്രാഞ്ച് പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്.

ഭാര്യ : ശ്രീമതി സരോജം മോസസ്. മക്കൾ : ജോസിഫസ്, സുന്ദുക, യുവോദ്യ, ഫേബ. മരുമക്കൾ : സൗമ്യ ജോസിഫസ് (ഐ ഈ റ്റി, നാഗ്പുർ), പാസ്റ്റർ ഫ്രാൻസിസ് ( അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ചൊവ്വര), ഇവാൻജെലിസ്റ്റ് ബെൻലാൽ ( ഐ ഈ റ്റി, നാഗ്പുർ), ഡോൺ ബോസ്കോ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

നിത്യതയിൽ ......അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രസ്ബിറ്ററും, പൊറ്റയിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനു...
02/06/2021

നിത്യതയിൽ ......

അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രസ്ബിറ്ററും, പൊറ്റയിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എൻ ബാബുവിന്റെ സഹധർമ്മണി സിസ്റ്റർ തങ്കമണി ബാബു ജൂൺ 1 ചൊവ്വാഴ്ച്ച താൻ പ്രീയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു .

റവ .ടി ജെ ശാമുവേൽ സാറിന്റെ  സഹോദരി ദീനാമ്മ എബ്രഹാം നിത്യതയിൽ .      ന്യൂജേഴ്‌സി :  അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്ര...
10/05/2021

റവ .ടി ജെ ശാമുവേൽ സാറിന്റെ സഹോദരി ദീനാമ്മ എബ്രഹാം നിത്യതയിൽ .

ന്യൂജേഴ്‌സി : അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ . ടി ജെ സാമുവേലിന്റെ സഹോദരിയും പൊയ്കയിൽ പാസ്റ്റർ പി എ എബ്രഹാമിന്റെ ഭാര്യയുമായ ദീനാമ്മ എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു . അമേരിക്കയിൽ ഉള്ള അവരുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം . വിശദവിവരങ്ങൾ പിന്നീട് .. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു .

24/02/2021

മാതൃകയുള്ള ശുശ്രൂഷകൻ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ആർ റസാലത്തി....

Address

Punalur

Telephone

+917091321362

Website

Alerts

Be the first to know and let us send you an email when Assemblies of God Kerala TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share