26/02/2026
പ്രിയരേ....
2023 ജനുവരി മാസം ഒരുകൂട്ടം ആളുകൾ ചേർന്ന് പാണ്ഡവാസ് എന്ന കൂട്ടായ്മക്ക് രൂപം നൽകി.... എന്താണ് പാണ്ഡവാസ്.... എന്തിന് വേണ്ടി അയിരുന്നു അങ്ങനെ ഒരു കൂട്ടായ്മ..
നാളുകളായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന തുടർ മരണങ്ങളും, വിട്ടുമാറാത്തരോഗങ്ങളും, വിവാഹ തടസ്സങ്ങളും, ചെറുപ്പാക്കരിലെ തൊഴിൽ തടസ്സങ്ങളും, മന്ധഗതിയിലുള്ള നാടിൻ്റെ വളർച്ചയും കണ്ട് 2023 കാലയളവിലെ കൊച്ചുപ്ലാച്ചേരി കാരയ്ക്കാട് ചവരുകാവ് കമ്മിറ്റിക്ക് മുൻപിൽ ദേവപ്രശ്‌നം എന്ന ഒരു ആശയം അറിയിക്കുക ഉണ്ടായി.. ഒരു പ്രതിഷ്ഠകൾ കഴിഞ്ഞ് 7 വർഷം കഴിയുമ്പോ... ഭഗവാൻ്റെ അരുൾപ്പാട് അറിയുവാൻ നമുക്ക് ചുറ്റുമുള്ള എല്ലാ അമ്പലങ്ങളിലും നടന്നു വരുന്നത് പോലെ നമുക്കും വേണം അതിൻ്റെ പരിഹാരം ചെയ്യണം എന്ന് കമ്മിറ്റിയെ അറിയിച്ചപ്പോൾ, അതിന് ചിലവാക്കുന്ന
തുകയുടെ കണക്ക് പറഞ്ഞു പരിഹസിച്ചു പറഞ്ഞ് വിടുകയാണ് ചെയ്തത്..... മുന്നിട്ടിറങ്ങിയാൽ എന്തും ചെയ്യാൻ പറ്റും എന്ന് കാട്ടിക്കൊടുക്കാൻ ആയിരുന്നു ഈ കൂട്ടായ്മയുടെ പിറവി.....
ഈ ആശയത്തോട് ഒരു നാട് മുഴുവൻ കൂടെ നിന്ന്.... സഹായങ്ങൾ കടലുകൾ കടന്നു വന്നെത്തി..... പാണ്ഡവാസ് ഒരിക്കലും അമ്പലത്തിന് എതിരായി ഒന്നും പ്രവർത്തിച്ചിട്ടുമില്ല... പാണ്ഡവാസ് നേതൃത്വം നൽകുന്ന ഒരു പരിപാടിയും. പകുതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ നമ്മുടെ കിരാത മൂർത്തി അനുവദിച്ചിട്ടും ഇല്ല....
എല്ലാവരും ചോതിച്ചു എന്താണ് പാണ്ടാവാസ് എന്ന പേര്: അർജ്ജുനന് പാശുപതാസ്ത്രം നൽകാൻ ശിവഭഗവാൻ വേടനായ കിരാത മൂർത്തിയുടെ രൂപത്തിൽ അവതരിച്ചപ്പോൾ, പാണ്ഡവ സഹായത്തിന് എത്തിയ കിരാത മൂർത്തിയുടെ അവതാര പിറവിയെ ചേർത്ത് പിടിക്കാൻ മറ്റെന്ത് പേരാണ് നൽകുക... അതാണ്
" പാണ്ഡവാസ് "
തുടർന്ന് വന്ന ഭരണ സമിതി ദേവപ്രശ്നം നടുത്തുവാൻ തീരുമാനിച്ചു.... ഒരു ദേവപ്രശ്‌നം നടത്താൻ വരുന്ന ചിലവ് മുൻകൂട്ടി കണ്ടിട്ടും അത് നടത്താൻ അന്നുള്ള കമ്മിറ്റി ആർജവം കാണിച്ചു..... അതിനായി പല തന്ത്രികൾ list il ഉണ്ടായിട്ടും ദേവസ്വം ബോർഡ് മുൻ മേൽശാന്തിയും, മാളികപ്പുറം, പമ്പ ഗണപതി അമ്പലം മേൽശാന്തിയും ആയിരുന്ന നിലവിലെ തന്ത്രിയേ പൂർണ്ണകുംഭം നൽകി നിയോഗിക്കുകയും ചെയ്തു.... തുടർന്ന് ദേവപ്രശ്‌നവും അതിൻ്റെ പരിഹാര പൂജകളും നടന്നതിനു ശേഷം ഉള്ള നാടിൻ്റെ മാറ്റങ്ങൾ എത്ര വളച്ചോടിച്ചാലും മാറുന്നതല്ല...
ദേവഹിതമാണ് പുതിയ ഇരിപ്പിടം, ക്ഷേത്രം... ദേവപ്രശ്‌ന വിധിയിൽ എന്ന് അവിടെ പങ്കെടുത്ത എല്ലാവരും 3 വർഷത്തിനുള്ളിൽ അമ്പലം പണിയാം എന്ന് വാക്കാൽ പ്രതിജ്ഞ ചെയ്തത് പലരും മറന്നു പോയിരിക്കുന്നു .... ഒന്നിച്ചു നിന്ന് ശ്രമിക്കുന്നതിനു പകരം... ദേവഹിതം നടപ്പാക്കാൻ ശ്രമിക്കുന്നവരെ മാനസികമായി പിന്മറ്റുന്ന തരത്തിൽ ഉള്ള പ്രവർത്തികൾക്ക്.. ഈ തലമുറയും വരും തലമുറയും വലിയ വില കൊടുക്കേണ്ടി വരും എന്ന് ഓർമ്മിപ്പിക്കുന്നു ... ഒന്നിച്ചു നിന്ന് ശ്രമിച്ചിട്ട് നടന്നില്ല എങ്കിൽ വിട്ടേക്കാം.... പക്ഷെ കാവിൻ ക്ഷേത്രം പണിയാൻ തടസ്സമായി നിന്ന സ്ഥലം പോലും സംസാരിച്ച് സ്ഥലം വിട്ട് തരാം എന്ന് പറയുകയും അളന്ന് കുറ്റി ഇടുകയും ചെയ്തു..... ഗണപതി അമ്പലത്തിനും , ഗണപതി വിഗ്രഹത്തിനും , നാഗത്തറക്കും, നാഗ വിഗ്രഹങ്ങൾക്കും. സ്പോൺസർ ആയിക്കഴിഞ്ഞു.... പലരും വലിയ തുകകൾ വാഗ്ദാനവും ചെയ്തതായും അറിഞ്ഞു.... ഇത്രയൊക്കെ ഒരു നാടിന് വേണ്ടി ചെയ്തിട്ടും വ്യക്തി പരമായ കാരണങ്ങൾ കൊണ്ട് അമ്പലത്തിൻ്റെ വികസനം വേണ്ട എന്നു പറയുന്ന ചിലരോട്.... നിങ്ങളുടെ ദേവപ്രശ്‌ന വിധിക്ക് മുകളിൽ നിങ്ങളുടെ വാശി ജയിക്കണം എന്നുണ്ട് എങ്കിൽ നടക്കട്ടെ... ഇന്നോളം ഇതിന് പിറകിൽ പ്രവർത്തിച്ച കാവ് കമ്മിറ്റിക്ക് നന്ദി.....
ടീം പാണ്ഡവാസ്