10/04/2026
ഇടവക പട്ടക്കാരൻ 🥰 അഭിനന്ദനങ്ങൾ 💐💐💐
വെട്ടിക്കൽ ദയറാ മാനേജർ അഡ്വ. ഫാ. കുര്യാക്കോസ് ജോർജ് എം. ജി. സർവകലാശാലയിൽ പി. എച്ച്. ഡി. പ്രവേശനം നേടി
മലങ്കര മെത്രാപ്പോലീത്തായുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള വെട്ടിക്കൽ സെന്റ് തോമസ് ദയറായുടെ മാനേജർ ഫാ. അഡ്വ. കുര്യാക്കോസ് ജോർജ് കോട്ടയം മഹാത്മാഗാന്ധി സർവകലാശയിൽ സുറിയാനി ഭാഷാ വിഭാഗത്തിൽ പി എച്ച് ഡി ക്കുള്ള പ്രവേശനം നേടി. സിറിയക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ (Syriac Language and Literature) സെന്റ് എഫ്രേം എക്കുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (SEERI) കീഴിലാണ് അദ്ദേഹം പഠനം പൂർത്തീകരിക്കുക. സുറിയാനി പിതാവായ ബാർ എബ്രായയുടെ ഹൂദായ കാനോനിലെ ഫാമിലി ലോ ആൻഡ് ഇൻഹെറൻ്റ് റൈറ്റ്സ് പഠന വിഷയം ആക്കുന്ന ബഹു. അച്ചൻ റവ. ഡോ. ജിൻസി ഒ. യു. സിസ്റ്ററിന്റെ കീഴിലാണ് ഗവേഷണം നിർവഹിക്കുന്നത്.
ബഹു. അച്ചൻ മലങ്കര സഭയുടെ നാഗ്പൂർ സെൻറ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ സുറിയാനി വിഭാഗം ഗസ്റ്റ് അദ്ധ്യാപകനായി സേവനം ചെയ്തുവരുന്നു. വെട്ടിക്കൽ ദയറായുടെ അനുബന്ധ സ്ഥാപനമായ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൻറെ മാനേജരും, കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ എറണാകുളം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. ബഹു. കേരള ഹൈക്കോടതി അഭിഭാഷകൻ കൂടിയായ അദ്ദേഹം വിവിധ പൊതുതാൽപര്യ ഹർജികളിൽ സുപ്രധാന വിധികൾ സമ്പാദിക്കുന്നതിൽ ഭാഗഭാക്കായിട്ടുണ്ട്. കേരള സർവ്വകലാശാലയിൽ നിന്നും എൽ. എൽ. ബി.യും, കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിൽ നിന്നും ആരാധനാ വേദശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം. ടി. എച്ചും, എം. ജി. സർവകലാശാലയിൽ നിന്ന് സുറിയാനി ഭാഷയിൽ എം. എ. യും കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഭദ്രാസനത്തിലെ പൂയപ്പള്ളി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവകാംഗവും തെക്കേവിള തെക്കതിൽ ശ്രീ. ജോർജ് ലൂക്കോസിന്റെയും ശ്രീമതി. മറിയാമ്മ ജോർജിന്റെയും മകനുമാണ്.
2022 മുതൽ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കല്പന പ്രകാരം മലങ്കര സഭയിലെ ആദ്യ സന്യാസ ഭവനമായ വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ മാനേജരായി ചുമതല വഹിച്ചു വരുന്നു. പുതിയ പഠന മേഖലകളിൽ പ്രിയ അച്ചന് കൂടുതൽ ശോഭയോടെ പ്രവർത്തിക്കുവാൻ സാധിക്കട്ടെ എന്ന് വെട്ടിക്കൽ ദയറാ കുടുംബത്തിൻ്റെ പ്രാർത്ഥനാ പൂർവമായ ആശംസകൾ.