പള്ളികുന്നേൽ ഭഗവതി ക്ഷേത്രം

  • Home
  • India
  • Poonjar
  • പള്ളികുന്നേൽ ഭഗവതി ക്ഷേത്രം

പള്ളികുന്നേൽ ഭഗവതി ക്ഷേത്രം പള്ളികുന്നേൽ ഭഗവതി ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം:
കൈത്തോടുകളാൽ സമ്പന്നമായ പൂഞ്ഞാർ അഥവാ പുണ്യനദി സഹസ്രാബ്ദങ്ങളായി കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം സമൃദ്ധിയും പച്ചപ്പും പ്രദാനം ചെയ്തും ചരിത്രം രചിച്ചും അതിന്റെ തീർത്ഥാടനം അനുസ്യുതം തുടരുന്നു. ഈ പുണ്യനദിയുടെ സമീപത്തായി ഇന്ന് ഉയർച്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പുണ്യപുരാതനമായ ക്ഷേത്രമാണ് പള്ളികുന്നേൽ ഭഗവതി ക്ഷേത്രം. ഏകദേശം ആയിരത്തി അഞ്ഞൂറുവർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം ആദ്യ കാലത

്ത്‌ ദുർഗ്ഗാദേവി ക്ഷേത്രമായിരുന്നു. ഒരു ചെറിയ കാവുണ്ടാക്കി പൂർവികർ അവിടെ വിളക്കു കത്തിച്ചിരുന്നു. പിൽക്കാലത്ത് ഈ പ്രദേശം വനമായി മാറുകയും ക്ഷേത്രം നമാവശേഷമാവുകയും ചെയ്തു. ഇഞ്ചക്കാടായി തീർന്ന ഈ ക്ഷേത്രം കൃഷി ആവശ്യത്തിനു വെട്ടിതെളിച്ചപ്പോഴാണ് പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയത്‌. അതിനു ശേഷം 1931-ൽ പുതുക്കി പണികഴിപ്പിച്ച ക്ഷേത്രമാണ് പിന്നീടുണ്ടായിരുന്നത്.

കാലക്രമേണ ക്ഷേത്രത്തിനു ജീർണ്ണത സംഭവിക്കുകയും ക്ഷേത്രത്തിലും ഭക്തന്മാർക്കിടയിലും പലവിധ അനിഷ്ടസംഭവങ്ങളും നടന്നതിനാൽ 2012 -ൽ അഷ്ടമംഗല ദേവപ്രശ്നം നടത്തുകയും ചെയ്തു. അതിൻ പ്രകാരം ദേശത്തിന്റെ മുഴുവൻ സാക്ഷാത്കരവുമായി ക്ഷേത്രം പുനർനിർമ്മിക്കുന്നതിനും നവീകരണകലശം നടത്തുന്നതിനും ക്ഷേത്രകമ്മറ്റി തീരുമാനിച്ചു. പ്രശ്നത്തിൽ കണ്ട ദോഷപരിഹാരങ്ങൾ ചെയ്തു വഴിപാടുകൾ നടത്തുകയും 15-07-2012 -ൽ പുതിയ ശ്രീകോവിൽ നിർമ്മിക്കുന്നതിന് തന്ത്രി ആധാരശിലാസ്ഥാപനം നടത്തി ദുർഗ്ഗാദേവിക്കും ഭദ്രകാളിക്കും തുല്യപ്രധാന്യത്തോട് കൂടി പുതിയ രണ്ടു ശ്രീകോവിലുകൾ പണിതീർത്തു. കൂടാതെ മഹാവിഷ്ണു, ഗണപതി, ശാസ്താവ്, രക്ഷസ്സ്, ഗന്ധർവൻ, യക്ഷി എന്നീ ദേവി ദേവന്മാർക്കും ഉപദേവാലയങ്ങളും പണി പൂർത്തിയാക്കിയിട്ടുള്ളതാണ്. ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ 2015 മേയ് 22 ന് പൂർത്തിയാക്കി ഭക്തജനങ്ങൾക്ക് തുറന്നു കൊടുത്തു.

03/12/2025

അശ്വതി ഭരണി കാർത്തിക മഹോത്സവം 2025

07/11/2025
12/05/2025
തൃക്കാർത്തിക
14/12/2024

തൃക്കാർത്തിക

Address

Pallikunnel Temple , Poonjar South P. O
Poonjar
686582

Telephone

+916282929821

Website

Alerts

Be the first to know and let us send you an email when പള്ളികുന്നേൽ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to പള്ളികുന്നേൽ ഭഗവതി ക്ഷേത്രം:

Share

Category