07/04/2026
https://www.facebook.com/share/1N2tpLKsyf/
പിറവം: തീവ്രപരിചരണ വിഭാഗം മേഖലയിലെ വിദഗ്ധർക്ക് ലഭിക്കുന്ന FICCM ( ഫെല്ലോ ഓഫ് ഇന്ത്യൻ കോളജ് ഓഫ് ക്രിട്ടിക്കൽ കെയർ മെഡിസിൻ) ബഹുമതി നേടിയ ഡോ.ജേക്കബ് വർഗീസിനെ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ഇടവക ആദരിച്ചു. രാജഗിരി ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവിയും, കൺസൾട്ടന്റും, അക്കാദമിക്സ് ആൻഡ് റിസർച്ച് അസ്സോസിയേറ്റ് ഡയറക്ടറുമാണ് പിറവം മഠത്തിപ്പറമ്പിൽ കുടുംബാംഗമായ ഡോ.ജേക്കബ് വർഗീസ്. ഉയിർപ്പ് പെരുന്നാൾ ദിവസം യാക്കോബായ കോൺഗ്രിഗേഷനിൽ നടന്ന ചടങ്ങിൽ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത ഡോ.മാത്യൂസ് മോർ ഈവാനിയോസ് ഇടവകയുടെ പുരസ്‍കാരം സമ്മാനിച്ചു. വികാരി.ഫാ.വർഗീസ് പനിച്ചയിൽ, ഫാ.ബേസിൽ ജോസഫ് പാറേകാട്ടിൽ, ഫാ.ലിജു വെണ്ണിപ്പറമ്പിൽ, ഫാ.ബിജോ വർഗീസ് എന്നിവരും പള്ളി ഭാരവാഹികളും സംബന്ധിച്ചു.