Karakkudam Sree Subrahmanya Swami Temple

Karakkudam Sree Subrahmanya Swami Temple കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
നെച്ചൂർ പി .ഓ
പിറവം
686664
9847586330

പുതുക്കിയ പൂജാ സമയം
11/11/2025

പുതുക്കിയ പൂജാ സമയം

25/03/2023
18/03/2023

*കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നെച്ചൂർ*

ഹാരോ ഹര 🙏

ഭക്തജനങ്ങളെ,

ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത് ഏവർകും അറിവുള്ളതാണല്ലോ. അതിൽ ശ്രീക്കോവിലിന്റെ പണികൾ നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ രാവിലെ 6 മണിക്ക് നടതുറന്ന് 6.45ന് അടക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


എന്ന്
സെക്രട്ടറി

ദേശാധിപനായ കാരക്കുടം ശ്രീസുബ്രഹ്മണ്യസ്വാമിയുടെ തിരുവുത്സവം ആഗതമായ്....
12/01/2022

ദേശാധിപനായ കാരക്കുടം ശ്രീസുബ്രഹ്മണ്യസ്വാമിയുടെ തിരുവുത്സവം ആഗതമായ്....

*കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നെച്ചൂർ**സ്കന്ദഷഷ്ഠി ദിനാചരണം*1197 തുലാം 24   ( 2021 നവംബർ  09 ചൊവ്വാഴ്ച )ഭക്...
31/10/2021

*കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നെച്ചൂർ*

*സ്കന്ദഷഷ്ഠി ദിനാചരണം*

1197 തുലാം 24 ( 2021 നവംബർ 09 ചൊവ്വാഴ്ച )

ഭക്തജനങ്ങളെ,
കാരക്കുടം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ബാലസ്വരൂപത്തിൽ ഹിഡുംബസ്വാമി സമേതനായി ദർശനമരുളുന്ന ഭഗവാന് ഏറെ പ്രീതികരവും ശ്രേയസ്സ്കരവുമായ ഷഷ്ഠിവൃതം ഭക്തജനങ്ങൾ ഏറെ പ്രാധാന്യത്തോടെ അനുഷ്ഠിക്കുന്നതിനാൽ നമ്മുടെ ക്ഷേത്രത്തിൽ *തുലാംമാസത്തിലെ സ്കന്ദഷഷ്ഠി* രാവിലെ *വിശേഷാൽ പൂജകളോടെയും, ഭഗവാന് വിശേഷാൽ അഭിഷേകങ്ങളോടെയും, ദീപാരാധനയോടെയും* നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ വ്രതപൂജകളിലും വഴിപാടുകളിലും എല്ലാം നല്ലവരായ ഭക്തജനങ്ങളുടെ സാന്നിദ്ധ്യസഹായസഹകരണങ്ങൾ ഭക്തിപുരസ്‌കാരം ക്ഷണിച്ചുകൊള്ളുന്നു.
എന്ന്
സെക്രട്ടറി പ്രസിഡന്റ്‌ ഖജാൻജി

നെച്ചൂർ

31-10-2021

*കാര്യപരിപാടികൾ*

09-11-2021 ചൊവ്വാഴ്ച

രാവിലെ 5:30 ന് : പള്ളിയുണർത്തൽ

6.00 ന് : ഗണപതിഹോമം

തുടർന്ന് : വിശേഷാൽ പൂജകൾ

10.00 ന് : ഷഷ്ഠിവൃതപൂജ

11.00ന് : വിശേഷാൽ അഭിഷേകം ഉച്ചപൂജ
( പാൽ, പനിനീർ, കരിക്ക് )

11.30 ന് : ഭഗവത് പ്രസാദഊട്ട്

വൈകിട്ട് 6.00 ന് : വിശേഷാൽ ദീപാരാധന, അത്താഴപൂജ

*സ്കന്ദഷഷ്ഠിയും ഷഷ്ഠിവ്രത മാഹാത്മ്യവും*

സുബ്രഹ്മണ്യഭഗവാനും ശൂരപത്മാസുരനും തമ്മിൽ നടന്ന ഘോരയുദ്ധത്തിൽ തന്റെ മായാശക്തികൊണ്ട് അസുരൻ സുബ്രഹ്മണ്യനെ മറയ്ക്കുകയും സ്വന്തം മകനെ കാണാതെവന്ന പാർവ്വതിദേവി അന്നപാനാദികളുപേക്ഷിച്ച് വ്രതമെടുക്കുകയും, വ്രതശക്തിയാൽ തുലാം മാസത്തിലെ ഷഷ്ഠിനാളിൽ അസുരനെ നിഗ്രഹിച്ച് വിഷമത്തിലിരുന്ന 'അമ്മ പാർവ്വതിദേവിയുടെ മുമ്പിൽ പ്രത്യക്ഷപെടുകയും ചെയ്തു. എന്നാണ് കഥ

*ഷഷ്ഠിവ്രതം അനുഷ്ഠിക്കേണ്ട വിതം*

1. ഒരു മാസത്തിലെ വെളുത്ത പക്ഷത്തിലെ പഞ്ചമിനാളിൽ ഒരിക്കൽ നോക്കി ( *ഒരു നേരം മാത്രം അരിയാഹാരം കഴിച്ച്*) സുബ്രഹ്മണ്യഭജനയുവായി കഴിയണം.

2.ഷഷ്ഠിനാളിൽ രാവിലെ സ്നാന പ്രഭാതകർമ്മങ്ങൾക്ക് ശേഷം ക്ഷേത്രത്തിലെത്തിച്ചേർന്ന് സുബ്രഹ്മണ്യകീർത്തനങ്ങൾ ജപിച്ച് അനുഷ്ഠാനങ്ങളോടെ നടത്തുന്ന പൂജയിൽ പങ്കെടുക്കണം.

3.തുടർന്ന് നടക്കുന്ന ഷഷ്ഠിപൂജയ്ക്ക് ശേഷം പാരണവീടി ക്ഷേത്രത്തിൽ നിന്നും തരുന്ന ഭഗവത്പ്രസാദവും, ഭക്ഷണവും കഴിച്ച് വ്രതം അവസാനിപ്പിക്കേണ്ടതാണ്

4.വിശേഷാൽ വഴിപാടുകൾ ബുക്ക്‌ ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ് താല്പര്യപെടുന്നവർ ബന്ധപെടുക. 9633749106, 9847586330, 9947382926,9947729827

കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം                           നെച്ചൂർ                രാമായണമാസാരംഭം(1196 കർക്കിടകം...
16/07/2021

കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
നെച്ചൂർ

രാമായണമാസാരംഭം

(1196 കർക്കിടകം 1 ( 2021 ജൂലൈ 17 ശനി )
കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണത്തിന്റെ പുണ്യവുമായ് കർക്കിടകം-1
( രാമായണമാസം ഒന്നാം ദിവസം ) ഗണപതിഹോമം, വിശേഷാൽ ദീപാരാധന തദവസരത്തിൽ ഏവരെയും ക്ഷേത്ര സന്നിധിയിലേക്ക് ഭക്തിപൂർവം ക്ഷണിച്ചുകൊള്ളുന്നു!!!...

Nb: ഗണപതിഹോമം, വിശേഷാൽപൂജ വഴിപാടായി നടത്തുവാൻ അവസരമുണ്ടായിരിക്കുന്നതാണ് താല്പര്യപെടുന്നവർ ബന്ധപ്പെടുക. 9633749106, 9847586330, 9947382926, 9947729827

17/06/2021

☸️🔯✡️ബാലഭാവത്തിൽ ശക്തിവേൽധാരിയായി സർവൈശ്വര്യങ്ങളും സാദാ ചൊരിയുന്ന ദേശാധിപനായി കുടികൊള്ളുന്ന നെച്ചൂർ കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം✡️🔯☸️

19/04/2021

*കാരക്കുടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം* *നെച്ചൂർ*

*തിരഞ്ഞെടുക്കപ്പെട്ട 2021-22 ക്ഷേത്രഭരണസമിതി*

പ്രസിഡന്റ്‌ : A P അശോകൻ ആതുകുഴിയിൽ
വൈസ് പ്രസിഡന്റ്‌ : K.R മധു കൃഷ്ണാഭവൻ
സെക്രട്ടറി : C.S ശ്രീജിത്ത്‌ ചേലയ്ക്കൽ
ജോയിൻ സെക്രട്ടറി :A.K ബിജു ആതുകുഴി
ഖജാൻജി : P. A ഗോപാലൻ പുളിക്കനേത്ത്

കമ്മിറ്റി അംഗങ്ങൾ

അരുൺകുമാർ ചേലയ്ക്കൽ
P.സോമനാഥൻ ചക്കാലക്കുഴിയിൽ
ഗോപി പടിഞ്ഞാറെക്കല്ലികുഴിയിൽ
V.G വിജയൻ വാലുമ്മേൽ

Address

Nechoor
Piravom
686664

Opening Hours

Monday 8:30am - 9:30am
Tuesday 8:30am - 9:30am
Wednesday 8:30am - 9:30am
Thursday 8:30am - 9:30am
Friday 8:30am - 9:30am
Saturday 8:30am - 9:30am
Sunday 8:30am - 9:30am

Telephone

+919562361381

Website

Alerts

Be the first to know and let us send you an email when Karakkudam Sree Subrahmanya Swami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Karakkudam Sree Subrahmanya Swami Temple:

Share