St.Peters & St.Pauls Orthodox Church Mulakkulam parel

St.Peters & St.Pauls Orthodox Church Mulakkulam parel St.Peters & St.Pauls Orthodox Church Mulakkulam Parel located at Mulakulam (North), is about 5 km aw Jacob Velliammaril). The foundation stone was laid by Rev.

OLD CHURCH

Parel pally was built in A D 1895 as a chapel of Mulakulam Valiya pally . The initiative for parel palli came from Rev Fr Yacub Velliammaril (who was then Dn. He was supported by Rev.Fr.Varkey Mathew Muranthookil, who was then the Vicar of Mulakulam Valiyapalli. Fr.Scaria Medavana on A D 1895 sep 29th. The construction was completed on on 28th June 1897. The support from R

ev. Fr. Chacko Eenakulathil, was also significant in achieving the milestone of church construction. The consecration of the chapel was done by the then metropolitan of the Kandanad Diocese, His Grace Mar Ivaniyos Murimattathil Metropolitan (later 1st Catholicos of the east). The holy mass was celebrated at the chapel on the very next day 29th of June 1897. Later on Parel palli became an independent parish

New Church

After over a century, the church was rebuilt in 2013, to meet the needs of the growing parish. The old Church was an elegant example of the traditional architecture of Christian churches in Kerala. The new church blends tradition and modern architecture. It is based on an octagonal shape so as to accommodate more number of people at lesser overall cost. With this architecture we could construct a church which has all the needed facilities and at the same time affordable by the small parish and its diaspora as well as its well-wishers. The inititation for the construction was taken by then vicar, Rev Fr Varghese M Varghese (Jino achan). The construction was completed with able help and guidance from Very Revd. Skariah P Chacko Cor Episcopa, Revd. Fr V A Mathews and Revd. Fr T V Andrews. The foundation stone was laid by H.G Dr Mathews Mar Severios Metropolitan on 25th of April 2010 and was consecrated by His Holiness Baselios Mar Thoma Paulose II Catholicos of the East , supported by H.G Yuhanon Mar Polikarpos Metropolitan of Angamaly , H.G Dr Thomas mar Athanasios Metropolitan of Kandanad East as well as our beloved Diocesan Metropolitan H G Dr Mathews Mar Severios on 1st February 2013.

ആദരാഞ്ജലികൾ💐💐💐
11/04/2026

ആദരാഞ്ജലികൾ💐💐💐

11/04/2026

നമ്മുടെ ഇടവകയിൽപ്പെട്ട (തോട്ടുപുറത്ത്) ചുള്ളിക്കൽ പുത്തൻപുരയിൽ
അന്നമ്മ വർക്കി(94) നിര്യാതയായി. ഇടവക സെക്രട്ടറി ,ശ്രീ .പൗലോസ് തോട്ടുപുറത്തിൻ്റെ മാതാവാണ്.
സംസ്കാരം
ഏപ്രിൽ 12 ഞായറാഴ്ച 3.00 PM ന് മുളക്കുളം പാറേൽ സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഇടവകയുടെ ആദരാഞ്ജലികൾ നേരുന്നു.

11/04/2026

വിശുദ്ധ തോമസിൻറെ ഞായർ
Sunday of St Thomas
പുതു ഞായർ

ആമുഖം
=======
"നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.

യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.

എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.

പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.

തോമാസ് അവനോടു: "എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ" എന്നു ഉത്തരം പറഞ്ഞു.

യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു".

സാരാംശം
========
ജൂഡാസ് ഒഴികെ പത്തുപേർ ജൂതരെ പേടിച്ചു വാതിലടച്ചു അകത്തിരുന്നപ്പോൾ, പുറത്തിറങ്ങാൻ ചങ്കൂറ്റമുണ്ടായിരുന്നതു ഒരേ ഒരുവൻ, തോമാസ്!. അതുകൊണ്ടു ആദ്യ വരവിൽ, തോമാസ് ക്രിസ്തുവിനെ കണ്ടില്ല.

മറ്റൊരിക്കലും ഇതേ കരളുറപ്പ് നാം കാണുന്നുണ്ട്: "ഉറങ്ങുന്ന ലാസറിനെ ഉണർത്താൻ" ക്രിസ്തു ബെഥാന്യയിലേക്കു പോകാൻ തയ്യാറെടുക്കുമ്പോൾ മറ്റു ശിഷ്യന്മാർ ജൂത ഭയത്താൽ ഒപ്പം പോകാൻ ശങ്കിച്ചു. എന്നാൽ അവിടെയും, "അവനോടുകൂടി മരിക്കേണ്ടതിനു നമുക്കും പോകാം" എന്ന് പറഞ്ഞവൻ തോമാസ് മാത്രം!

ഇതേ ചങ്കുറപ്പാണ്, "ലോകത്തിൻറെ അറ്റം" എന്ന് BC ആറാം നൂറ്റാണ്ടുമുതലെങ്കിലും ഗ്രീക്കോ-റോമൻ രേഖകളിൽ അറിയപ്പെട്ട ഇന്ത്യൻ-ലങ്കൻ (റ്റാപ്രൊബന - Taprobana) തെക്കൻ തീരം എന്ന അക്കാലത്തെ അതിവിദൂര പ്രദേശത്തേക്ക് സുവിശേഷമെത്തിക്കാൻ തോമസിനെ തിരഞ്ഞെടുക്കാൻ ഉള്ള കാരണം. അതി ദുർഘടമായ യാത്ര, ഇരുണ്ടത് എന്നു വിശേഷിക്കപ്പെട്ട സംസ്‌കൃതി, അജ്ഞാത ഭാഷ, മതം, ജനത, ഭക്ഷണം, വേഷം എല്ലാം അപരിചിതം. ദൗത്യം ഏറ്റെടുക്കാൻ, ഒരാളും ധൈര്യപ്പെടുന്നില്ല.

പത്രോസിൻറെ പ്രവർത്തനങ്ങൾ പൗലോസ് എന്ന ശക്തിദുർഗ്ഗത്തിൻറെ തണലിലാണ്.

എന്നാൽ തോമാസ് ഇന്ത്യയിലേക്ക് യാത്രതിരിച്ചത്, ഒറ്റയ്ക്ക്. മറ്റു ശിഷ്യന്മാർ എല്ലാം രണ്ടുപേർ ചേർന്ന് സുവിശേഷം പ്രഘോഷിച്ചു. മാർത്തോമാ ശ്ലീഹായുടെ സഹയാത്രികനായ അറിയിപ്പുകാരൻ തദ്ദേവൂസ് പേർഷ്യയിൽ തന്നെ രക്തസാക്ഷിത്വം വരിച്ചിരുന്നു. ആദ്യ കാല സഹപ്രവർത്തകനായ അപ്പോസ്തോലൻ ബർത്തലോമ (Bartholomew the Apostle) അർമേനിയൻ പര്യടനത്തിലേക്കു തിരിഞ്ഞു.

പന്തിരുവരിൽ പെട്ട ബർത്തലോമയുടെ വടക്കേ ഭാരത സന്ദർശനം പുരാതന ലിഖിതങ്ങളിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, ആധുനിക ഗവേഷകർ ഇത് സ്വീകരിക്കുന്നില്ല. പേരിലെ വ്യാഖ്യാന പിശക് എന്നാണു പൊതുവേ വിലയിരുത്തൽ.

എന്നാൽ അതി പുരാതന കാലം മുതൽ, ഗുജറാത്ത്‌ തുറമുഖവും (Lothal Port, 2200 BC) അർമേനിയായും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ട്. ഇവിടെനിന്നു രാഷ്ട്രീയ അഭയം തേടി കുടിയേറിയ ഹൈന്ദവ രാജ പരമ്പരകളും, അവരുടെ ഗണേശ ക്ഷേത്രങ്ങളും അർമേനിയയിൽ ഉണ്ട്. മുംബൈയിൽ, ഇപ്പോഴും സജീവമായ അർമേനിയൻ ചെറു സമൂഹം ഉണ്ട്.

'പുതുഞായർ'
===========
പിന്നെ, പുനരുത്ഥാനത്തിൻറെ 'പുതുഞായർ' എന്ന എട്ടാം നാൾ വീണ്ടും ക്രിസ്തു വന്നപ്പോൾ, തോമാ ശ്ലീഹായുടെ വിശ്വപ്രസിദ്ധമായ വിശ്വാസ പ്രഖ്യാപനം.

കണ്ടറിഞ്ഞാൽ വിശ്വസിക്കുന്നവരാണ് യുക്തിവാദികൾ. എന്നാൽ തൊട്ടു മാത്രം അറിഞ്ഞവൻ തോമാസ് . കുന്തം ഇറങ്ങിയ വിലാപ്പുറത്ത്, കൈകളിലെ ആണിപ്പഴുതിൽ, കാൽ പാദത്തിൽ വിരൽകടത്തി വിശ്വാസം പ്രഖ്യാപിച്ച താര്‍ക്കികന്‍.

സ്വന്തം യുക്തിബോധ്യങ്ങളിൽ ഉറച്ച ഈ നിലപാടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്, സാക്ഷാൽ പത്രോസ് സ്ലീഹായാണ്.

Re-commissioning of Peter / പത്രോസിന്റെ അപ്പോസ്തോലിക പുനഃസ്ഥാപനം
===============================
ഒരു ബാലികയുടെ ചോദ്യം ഭയന്ന്, ഗുരുവിനെ 'മുത്തലാഖ്' ചൊല്ലി ഉപേക്ഷിച്ച വിശ്വാസവും സ്ലൈഹീക സ്ഥാനവും താക്കോലും അധികാരങ്ങളും - സത്യത്തിൽ ഇസ്‌ക്കറിയോത്ത ജൂദയേക്കാൾ വലിയ വീഴ്ച്ചയാണ് പത്രോസിന്റേത്. എന്നാൽ പുനരുത്ഥാനം വരെ പിടിച്ചുമിൽക്കാൻ, ഒറ്റപ്പെട്ടുപോയ ജൂദാസിന് കഴിഞ്ഞില്ല.

ഉത്ഥാനം ചെയ്ത ക്രിസ്തു, ഗലീലാ കടൽക്കരയിൽ ഖിന്നനായ പത്രോസിനെ പുനഃസ്ഥാപിക്കുമ്പോൾ, 'നേരിൽ കണ്ടുമാത്രം വിശ്വസിക്കുന്ന തോമസ്' ആണ് - മറ്റു ശിഷ്യരിൽ നിന്ന് വ്യത്യസ്തനായി - സംഭവത്തിൻറെ അതിനിർണ്ണായക ദൃക്സാക്ഷി. എന്തുകൊണ്ടോ, അന്ന് പതിവില്ലാതെ പത്രോസോപ്പം വലയെറിയാൻ തോമസും കൂടെ ഇറങ്ങിയിരുന്നു! .

ഇല്ലായിരുന്നുവെങ്കിൽ?

ക്രിസ്തുവിൻറെ വിമോചനം ലഭിച്ച പത്രോസ് സ്ലീഹായുടെ വാക്കു വിശ്വസിച്ചു ആര് വീണ്ടും അപ്പോസ്തോലിക ഗണത്തിൽ അദ്ദേഹത്തെ എണ്ണുമായിരുന്നു? അപ്പോൾ, എല്ലാറ്റിനും ഒരു ചരടുവലിക്കാരനുണ്ട്, ചിലപ്പോൾ. എല്ലാം നമ്മുടെ ഇച്ഛയും തീരുമാനങ്ങളും അല്ല.

തോമസിൻറെ അവിശ്വാസം എന്നത് തെറ്റായ വ്യാഖ്യാനം എന്നു മറ്റു ഓർത്തോഡോക്സ് സഭകൾ പഠിപ്പിക്കുന്നതു ഇതുകൊണ്ടാണ്: "തോമസിൻറെ സ്പർശം" (The Touching of Thomas) എന്നു ഗ്രീക്കിലും, "തോമസിൻറെ വിശ്വാസം" (The Belief of Thomas) എന്നു റഷ്യൻ-യൂറോപ്യൻ സ്ലവോണിക് ഭാഷയിലും ഈ പ്രയോഗം വിവർത്തനം ചെയ്യുന്നു.

ഇതേ തോമാ സ്ലീഹായ്ക്കു പട്ടമില്ലെന്നുപറഞ്ഞു രണ്ടുവട്ടം ഔദ്യോഗിക കൽപ്പനയിട്ട സിറിയൻ സുറിയാനിക്കാരന്റെ മഹാപാതകമാണ്, രണ്ടു സഹസ്രാബ്ദങ്ങൾ നീളുന്ന ക്രൈസ്തവ ചരിത്രം കണ്ട എക്കാലത്തെയും പൈശാചികമായ വേദ വിപരീതം.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്
(കടപ്പാട് - Anil G George)

12/02/2026
07/02/2026

ആനീദെ ഞായർ

സകല വാങ്ങിപ്പോയവരെയും ഓർക്കുന്ന ദിവസം.

കരുണ നിറഞ്ഞവനെ പുനരുത്ഥാനത്തിൽ
നിന്നുടെ സൃഷ്ടിയെ നീ പുതുതാക്കീടണമെ ...

06/02/2026

Star Of The East newsMalankara SabhaIndian Orthodox SabhaCatholicate NewsIndian Orthodox Sabha-Media WingAmoss Kandanad West Dioceseകോട്ടൂർ പള്ളിOCYM Kolenchery UnitSt.Peters & St.Pauls Orthodox Church Mulakkulam parel St.Johns Orthodox Christian Youth Movement. Pampakuda Kadamattom ChurchBasil GeorgeJithin Mathew PhilipSt johns orthodox youth movement PalakuzhaJohn Kuriakose Robin K Jacob Anu Thomas Valakkadavil Eldhose George Pullormadathil

ഇടവക പെരുന്നാൾ
24/01/2026

ഇടവക പെരുന്നാൾ

Heartfelt condolences 💐💐💐
26/07/2025

Heartfelt condolences 💐💐💐

23/06/2025
23/06/2025

ശ്ലീഹാ നോമ്പ് :-
എട്ടാം ദിവസം
വിശുദ്ധ മാർത്തോമാ ശ്ലീഹാ
പന്തിരുവരിൽ ഒരുവനും, ഭാരതത്തിന്റെ അപ്പോസ്തോലനുമായ മാർത്തോമ്മാശ്ലീഹായെക്കുറിച്ച് വി. വേദപുസ്തകത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ നമുക്ക് ലഭിക്കുന്നത്. " തോമസ് " എന്ന പേരിന്റെ അർത്ഥം "ഇരട്ട " എന്നാണ്. ഇരട്ട എന്ന് അർത്ഥമുള്ള ദിദിമോസ് എന്ന ഗ്രീക്ക് പേരും " യഹൂദാ " എന്ന പേരും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന്റെ കാരാണം ഇരട്ടകളിൽ ഒരുവനായിരുന്നു ഇദ്ദേഹം എന്നതാവാം. മറ്റൊരു ഐതിഹ്യം പറയുന്നത് ഇദ്ദേഹത്തിന്റെ രണ്ടു വിരലുകൾ ഒരുമിച്ച് ചേർന്നിരുന്നു, ക്രിസ്തുവിന്റെ വിലാ പുറത്ത് ആ വിരലുകൾ സ്പർശിച്ചപ്പോൾ അവ വേർപെട്ടുവെന്നുമാണ്‌.

യോഹന്നാന്റെ സുവിശേഷത്തിൽ തോമാശ്ലീഹായെപ്പറ്റി പ്രതിപാദിക്കുന്ന സന്ദർഭങ്ങൾ വളരെ ശ്രദ്ധയാഹർഷിക്കുന്നവയാണ്. അപകടം പതിയിരിക്കുന്ന യറുശലേമിലേക്ക് ക്രിസ്തു പോകുവാൻ ദൃഢനിശ്ചയം നടത്തുമ്പോൾ "അവനോടു കൂടെ മരിക്കുവാൻ നമുക്കും പോകാം" എന്നത് തികഞ്ഞ ഗുരുഭക്തിയുടെയും ആത്മാർത്ഥ സ്നേഹത്തിന്റെയും ബഹീർ സ്ഫുരണങ്ങളാണ്. "നിന്റെ വിരലുകൾ നീട്ടി എന്റെ വിലാപുറത്ത് ഇടുക " എന്ന് ഉത്ഥിതൻ പറഞ്ഞപ്പോൾ " എന്റെ കർത്താവും എന്റെ ദൈവവുമേ" എന്ന് എറ്റു പഞ്ഞത്. തന്റെ ഗുരുനാഥന്റെ ദൈവത്വവും മഹത്വവും വ്യക്തിത്വവും ഒക്കെ അംഗീകരിച്ചു കൊണ്ട് നടത്തിയ ഏറ്റവും ദൃഢവും പ്രൗഢവുമായ ഒരു ഏറ്റുപറച്ചിലായിരുന്നു.

https://qrgo.page.link/Pe76L

ചരിത്രത്തിലേക്കും പാരമ്പര്യങ്ങളിലേക്കും നാം പ്രവേശിക്കുമ്പോൾ ശ്ശീഹായെക്കുറിച്ച് അവധി പരാമർശങ്ങളും വിവരങ്ങളും നമുക്ക് ലഭ്യമാകുന്നുണ്ട്. തോമായുടെ നടപടികൾ (Act of Thomas) എന്ന ഗ്രന്ഥത്തിലും, യൂസേബിയോസിന്റെ ചരിത്രരേഖകളിലും തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനങ്ങളുടെ വിവരണങ്ങൾ കണാം. പാലസ്തീനാ, മെസപ്പൊട്ടോമിയാ, പേർഷ്യ, മേദിയാ, കിർക്കനിയ, ബാക്ടിയാ, എന്നി സ്ഥലങ്ങളിൽ സുവിശേഷം അറിയിച്ചതായി പരമാർശിക്കുന്നു. AD 52-ൽ തോമ ശ്ശീഹാ കേരളത്തിൽ വന്നു. അദ്ദേഹത്തിൽ നിന്നും ജ്ഞാന സ്നാനം സ്വീകരിച്ചവരാണ് തങ്ങളുടെ പൂർവ്വികരെന്ന് കേരള ക്രൈസ്തവർ കരുതുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന അവരുടെ പേര് അക്കാര്യം വ്യക്തമാകുന്നു. മാർഗ്ഗംകളിപാട്ട്, റമ്പാൻ പാട്ട്, എന്നീവയിൽ മാർത്തോമ്മാ ചരിതമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

https://qrgo.page.link/Pe76L

പാലസ്തീനായിലെ പ്രേക്ഷിത ദൗത്യത്തിനു ശേഷം മാർത്തോമ്മ ഹാ ബാൻ എന്ന കച്ചവടക്കാരന്റെ കൂടെ കൊടുങ്ങല്ലൂരിലെത്തി കൊടുങ്ങല്ലൂർ, കൊല്ലം, നിരണം, നിലക്കൽ, കോക്കമംഗലം, കോട്ടക്കാവ്, പാലയൂർ എന്നിവിടങ്ങളിൽ ഏഴു പള്ളികളോ അഥവാ സഭ കളോ സ്ഥാപിച്ചതായി പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. അദ്ദേഹം മലങ്കരസഭയുടെ സ്ഥായിയായ നിലനിൽപ്പിന് വേണ്ട ഭരണക്രമങ്ങൾ ഏർപ്പെടുത്തി. നേതൃത്വം നൽകാൻ പൗരോഹിത്യ ഗണത്തെ നിയമിക്കുക മാത്രമാത്രമല്ല, പൗരസ്ത്യ ആരാധന ക്രമത്തിനു രൂപം കൊടുക്കുകയും ചെയ്തു. അദ്ദേഹം സുറിയാനിയിൽ വിശുദ്ധ മത്തായിയുടെ സുവിശേഷം അവർക്ക് നൽകിയെന്നാണ് വിശ്വാസം. മലങ്കരയിലെ സുവിശേഷികരണത്തിനുശേഷം ചോള മണ്ഡലത്തിലേക്ക് യാത്രയായി മൈലാപ്പൂർ കേന്ദ്രമാക്കി വചന ശുശ്രൂഷ വ്യാപൃതനായി. പലസ്ഥലങ്ങളിലും ദേവാലയങ്ങൾ സ്ഥാപിച്ചു അനവധി ആളുകൾ ജ്ഞാനസ്നാനം പ്രാപിച്ചു. തദേശവാസികളായ ചിലർ ചിലർ തോമ്മാശ്ലീഹായുടെ പ്രവർത്തനങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു മൈലാപ്പൂരിൽ വച്ച് പ്രാർത്ഥന നിഗ്മനായിരുന്നു തോമാശ്ലീഹായെ ഒരു മതഭ്രാന്തൻ കുന്തം കൊണ്ട് കുത്തി കൊന്നു. എ.ഡി. 72-ലാണ് രക്തസാക്ഷിത്വം വരിച്ചത്. അവിടെ തന്നെ കബറടക്കിയെന്ന് രേഖകൾ സൂചിപ്പിക്കുന്നു. എ ഡി നാലാം നൂറ്റാണ്ടിൽ ഭൗതീക അവശിഷ്ടങ്ങൾ എഡെസായിലേക്ക് കൊണ്ടുപോയി എന്നാണ് പാരമ്പര്യം.
https://qrgo.page.link/Pe76L
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

Address

Piravom
686664

Opening Hours

7am - 10am
10am - 12pm

Telephone

+919946328438

Alerts

Be the first to know and let us send you an email when St.Peters & St.Pauls Orthodox Church Mulakkulam parel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Peters & St.Pauls Orthodox Church Mulakkulam parel:

Share