13/05/2026
https://www.instagram.com/reel/DYRCsjwzi2Z/?igsh=OWMzZ2IwZGV6M3R0
👆Click this link to watch the video 👆
RAPHA ⚕️🕊️✨
നന്ദിയോടെ... ആതുരശുശ്രൂഷാ രംഗത്തെ നമ്മുടെ നായകരോട്! ❤️🩺
ലോകം അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുമ്പോൾ, നമ്മുടെ ഇടവകയുടെ അഭിമാനമായ ആതുരശുശ്രൂഷാ പ്രവർത്തകരെ ആദരിക്കാൻ ഒരുങ്ങുകയാണ് ലിറ്റിൽ ഫ്ലവർ പാരീഷ്!⛪✨
മറ്റുള്ളവരുടെ വേദനയിൽ സാന്ത്വനമേകുന്ന, അശ്രാന്തമായി പരിശ്രമിക്കുന്ന നമ്മുടെ ഇടവകാംഗങ്ങളായ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ വിലമതിക്കാനാവാത്ത സേവനങ്ങളെ സ്മരിക്കുന്നതിനായി നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 🤝🕊️
🗓️ 2026 മെയ് 17, ഞായർ
🕚 രാവിലെ 11:00 മണിക്ക്
📍 ലിറ്റിൽ ഫ്ലവർ ചർച്ച്, പിറവം
വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരും, ഈ രംഗത്ത് പഠനം നടത്തുന്നവരും, വിരമിച്ചവരുമായ എല്ലാവരെയും ഞങ്ങൾ സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു. നമ്മുടെ നന്ദിയും പ്രാർത്ഥനയും അവരോടൊപ്പം അറിയിക്കാം. ❤️🌟
Day SMYMPiravom HonoringServices MedicalProfessionals CatholicChurch Gratitude ആതുരശുശ്ര