Onakkoor Sehion Jacobite Syrian Church

Onakkoor Sehion Jacobite Syrian Church Onakkoor Sehiyon Jacobite Syrian church is located near Piravom, Ernakulam District of Kerala . Now, the Parish has around 500 families and around 2500 members.

The Parish is in Kandanadu Diocese of Malankara Jacobite Syrian Church and is under the Holy Apostolic See of Antioch and All the East (Syrian Orthodox Patriarchate). The foundation stone of the Church was laid in the early 1920's with the Kalpana(order) from H.G.Paulose Mor Athanatius(Alwayile Valiyathirumeni). As it was the early days of disputes in the Malankara Church, the Patriarchal faction

from different nearby parishes came together and decided to build a church in the name of Mor.Ignathiose Noroono, the 3rd Patriarch of Antioch. This shows the faith and vision of the forefathers and the aim of building a new church. Since then, the Jacobite Christians in this region join together in the church, worship the God and receive holy blessings from the God Almighty.

എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു; സഭയ്ക്ക് തിരുവനന്തപുരം ആസ്ഥാനമായി പുതിയ ഭദ്രാസനംകൊച്ചി : മലങ്കര യാക്കോബായ സുറിയാനി...
20/05/2026

എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു; സഭയ്ക്ക് തിരുവനന്തപുരം ആസ്ഥാനമായി പുതിയ ഭദ്രാസനം

കൊച്ചി : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്‌ സഭയുടെ പരി. എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ് പുത്തൻകുരിശിൽ സമാപിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവായുടെ അദ്ധ്യക്ഷതയിൽ കൂടിയ സുന്നഹദോസിൽ മലങ്കര കത്തോലിക്ക സഭയുടെ അദ്ധ്യക്ഷൻ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ ധ്യാനത്തിന് നേതൃത്വം നൽകി.

മുളന്തുരുത്തി സുന്നഹദോസിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളും സുന്നഹദോസിൻ്റെ മുഖ്യ സംഘാടകനായിരുന്ന പരുമലയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ 125-ാം മത് ദു:ഖ്റോനോയും 2026 നവംബർ മാസത്തിൽ സഭാ തലത്തിൽ സമുചിതമായി ആഘോഷിക്കും.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വി. മൂറോൻ കൂദാശ നടത്തുവാനും പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ സുന്നഹദോസ് ചേരുവാനും മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവായോട് അപേക്ഷിക്കുവാൻ തീരുമാനിച്ചു.

മലങ്കര യാക്കോബായ സുറിയാനി സഭയെ ഏഴ് ഭദ്രാസനങ്ങളായി തിരിച്ച് മെത്രാപ്പോലീത്തന്മാരെ വാഴിച്ച് സഭയിൽ ജനാധിപത്യ ഭരണസംവിധാനത്തിന് തുടക്കം കുറിച്ചത് 1876-ൽ ആകമാന സുറിയാനി ഓർത്തഡോക്‌സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട മുളന്തുരുത്തി സുനഹദോസിലാണ്. സഭയുടെ എപ്പിസ്ക്കോപ്പസിയും ജനാധിപത്യവും കോർത്തിണക്കികൊണ്ടുള്ള ഭരണ ക്രമീകരണവും. സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ വ്യക്തമായി നിർവചിച്ച സുന്നഹദോസ് തീരുമാനങ്ങളും മലങ്കര സഭയുടെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പരി. പാത്രിയർക്കീസ് ബാവാ മലങ്കരയിൽ ആദ്യമായിട്ട് വി. മൂറോൻ കൂദാശ നടത്തിയതും മുളന്തുരുത്തി സുന്നഹദോസിനോട് അനുബന്ധിച്ചായിരുന്നു.

കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ്റെ നേത്യത്വത്തിലുള്ള 13-ാം മത് മന്ത്രിസഭയ്ക്ക് പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ആശംസകൾ നേർന്നു. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് വികസനത്തിൽ ഊന്നൽ കൊടുത്ത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഭരണം കാഴ്‌ച വയ്ക്കാനും ജനങ്ങൾ അർപ്പിച്ച പ്രതീക്ഷയ്ക്കനുസരിച്ച് തീരുവാനും സാധിക്കട്ടെ എന്നും ആശംസിച്ചു. വാർദ്ധക്യത്തിൽ ആയിരിക്കുന്നവരുടെ ക്ഷേമത്തിനായി ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് ലോകത്തിന് തന്നെ ഒരു മാതൃകയാണെന്ന് സുന്നഹദോസ് വിലയിരുത്തി.

മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി വന്ദ്യ ഗബ്രിയേൽ റമ്പാച്ചനെ വാഴിച്ച് തരണമെന്നുള്ള പള്ളി പ്രതിപുരുഷ യോഗത്തിൻ്റെ അപേക്ഷ സുന്നഹദോസ് അംഗീകരിക്കുകയും പരി. പാത്രിയർക്കീസ് ബാവായുടെ അംഗീകാരത്തിനായി സമർപ്പിക്കുവാനും തീരുമാനിച്ചു.

അങ്കമാലി മേഖലയുടെ മെത്രാപ്പോലീത്തയായി ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തായ്ക്ക് ചുമതല നൽകി. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം മേഖല പുതിയയായി രൂപം കൊടുക്കുവാനും ആയതിൻ്റെ ചുമതല ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നൽകുവാനും തീരുമാനിച്ചു. ബോംബെ ഭദ്രാസനത്തിൻ്റെ സഹായ മെത്രാപ്പോലീത്തായായി മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി. എം.ജെ.എസ്.എസ്.എ. യുടെ പ്രസിഡന്റായി മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായെ നിയമിക്കുവാനും തീരുമാനിച്ചു.

ദീർഘകാലം സഭാ ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കമാണ്ടർ ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കലിൻ്റെ നിര്യാണത്തിൽ സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തി.

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/415

ആദരാഞ്ജലികൾ 🌹 🌹 ബാർ ഈത്തോ കാസീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ കർത്താവിൽ നിദ്ര പ്രാപിച്ചു.🔘മലങ്കര യാക്കോബായ സുറിയാനി ഓർത...
15/05/2026

ആദരാഞ്ജലികൾ 🌹 🌹

ബാർ ഈത്തോ കാസീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

🔘മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ സെക്രട്ടറിയും, ട്രസ്റ്റിയുമായിരുന്ന ബാർ ഈത്തോ കാസീറോ ജോർജ് മാത്യു (ജീമോൻചേട്ടൻ ) കർത്താവിൽ നിദ്ര പ്രാപിച്ചു .70 വയസ്സായിരുന്നു. ദീർഘകാലം
സഭയുടെ സെക്രട്ടറിയും, ട്രസ്റ്റിയുമായിരുന്ന കമാണ്ടർ ടി.പി. മാത്യുവിൻ്റെ പുത്രനാണ് ജോർജ് മാത്യു. സംസ്കാരം തിങ്കളാഴ്ച എറണാകുളം- എളംകുളം സെൻ്റ് മേരീസ് സൂനോറൊ കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

1999ൽ പുത്തൻകുരിശിൽ കൂടിയ അഖില മലങ്കര പള്ളി പ്രതിപുരുഷയോഗം അൽമായ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. 2012ൽ സഭ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ പ്രതിസന്ധി കാലകഘട്ടത്തിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കൂടെ സഭയുടെ ഉന്നതിക്കായി ദീർഘനാൾ പ്രവർത്തിച്ചു.

ആകസ്മിക വേർപാടിൽ ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ ആദരാഞ്ജലികൾ 🌹 🌹

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/414

ഓണക്കൂർ സെഹിയോൻ പള്ളിയിൽ കുടുംബ യുണിറ്റുകളുടെ റാലിയും ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടന്നു.ഓണക്കൂർ സെഹിയോൻ യാക്കോബായ...
06/05/2026

ഓണക്കൂർ സെഹിയോൻ പള്ളിയിൽ കുടുംബ യുണിറ്റുകളുടെ റാലിയും ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടന്നു.

ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിലെ ഏഴ് കുടുംബ യുണിറ്റുകളുടെ സംയുക്ത റാലിയും ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടന്നു. റാലി വികാരി ഫാ.ബിബിൻ ബേബി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം പിറവം എം.എൽ.എ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഫാ. ഡൈൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെവിൻ ജോർജ്ജ് , പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റ് ഷീല ബാബു, വാർഡ് മെമ്പർ ആശിഷ് എം ജോൺ, ജോർജ് സക്കറിയ, ബിനോയ് കള്ളാട്ടുകുഴി, ലിസി രാജൻ, ബിനോയി പി ജോർജ്, ജോർജ് പി.യു. തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

സൺഡേ സ്കൂൾ അധ്യാപന രംഗത്ത് 40 വർഷം പൂർത്തിയാക്കിയ പി.യു. ജോർജ്ജ് പൂക്കളത്തുപടവിൽനെ ഇടവക ആദരിച്ചു. റാലിയിലെ മികച്ച പ്രകടനത്തിനുള്ള സമ്മാനം സെൻ്റ് ജോൺസ് കുടുംബ യുണിറ്റ് കരസ്ഥമാക്കി. റെജി പി ജോൺ, ബാബു ജോൺ (ട്രസ്റ്റി മാർ), ബിജു പി ജോൺ, സണ്ണി തോമസ്, എൽദോസ് ഷിബു, സാനിയ ബിനോജ് തുടങ്ങിയവർ നേതൃത്വം നൽകി

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/412

ഓണക്കൂർ സെഹിയോൻ പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി 🔘ഓണക്കൂർ മോർ ഇഗ്നാത്തിയോസ് സെഹ...
04/05/2026

ഓണക്കൂർ സെഹിയോൻ പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി

🔘ഓണക്കൂർ മോർ ഇഗ്നാത്തിയോസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ശനി, ഞായർ (2026 മെയ് 2, 3) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.
പെരുന്നാൾ ശുശ്രൂഷകൾക്ക് വെരി.റവ. ബർശീമോൻ റമ്പാൻ (പാമ്പാടി മോർ ഏലിയാസ് ദയറ), വന്ദ്യ പുക്കുന്നേൽ ബിബിൻ കശ്ശീശ, വന്ദ്യ മണപ്പാട്ട് എൽദോ തോമസ് കശ്ശീശ തുടങ്ങിയവർ കാർമികത്വം വഹിച്ചു.

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/411

മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചുഓണക്കൂർ: പെരിയപ്പുറം സെന്റ്.ജോർജ്ജ് സിറിയൻ ഓർത്തഡോക്സ് ചാപ്പലിൽമോർ ഗീവർഗ...
03/05/2026

മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

ഓണക്കൂർ: പെരിയപ്പുറം സെന്റ്.ജോർജ്ജ് സിറിയൻ ഓർത്തഡോക്സ് ചാപ്പലിൽ
മോർ ഗീവർഗീസ് സഹാദായുടെ ഓർമ്മ പെരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.
പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭി. പൗലോസ് മോർ ഐറേനിയസ് തിരുമനസ്സുകൊണ്ട് മുഖ്യ കാർമികത്വം വഹിച്ചു. റവ.ഫാ. ബിബിൻ പുക്കുന്നേൽ, റവ.ഫാ. മാത്യൂസ് മണപ്പാട്ടേൽ, റവ.ഫാ. ജോയി ആനക്കുഴി, റവ. ഫാ. ഡൈൻ പെരുഞ്ചിറയിൽ, റവ. ഫാ. ബേസിൽ പാറേക്കാട്ടിൽ, റവ.ഫാ എൽദോസ് പി ജോൺ പുത്തൻപുരയ്ക്കൽ എന്നിവർ സഹകാർമ്മീകത്വം വഹിച്ചു.

ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നൂറ് കണക്കിന് ആളുകൾ ഭക്തിയോടെ പങ്കെടുത്ത ചരിത്ര പ്രസിദ്ധമായ നേർച്ച വിളമ്പ് നടന്നു. അഡ്വ അനൂപ് ജേക്കബ് എംഎൽഎ ഉൾപ്പെടെ ഉള്ളവർ നേർച്ച വിളമ്പിൽ സംബന്ധിച്ചു. ട്രസ്റ്റിമാർ- റെജി പി ജോൺ പുല്ലാനക്കുഴിയിൽ, ബാബു ജോൺ മണ്ണാത്തികുളത്തിൽ, സെക്രട്ടറി- സണ്ണി തോമസ് കുന്നത്ത് ജോയി പൊട്ടനാനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/410

02/05/2026

കുറിഞ്ഞി പള്ളിയിൽ മെത്രാൻ കക്ഷി അതിക്രമം

കൊച്ചി: കുറിഞ്ഞി യാക്കോബായ പള്ളിയിൽ ഹിറ്റും, പെപ്പർ സ്പ്രേയുമായി എത്തിയ സൂരജ് എന്ന മെത്രാൻ കക്ഷി വിഭാഗം കുപ്പായധാരിയും സംഘവും വിശ്വസികളുടെ നേരെ സംഘർഷം അഴിച്ചു വിട്ടു.

മെത്രാൻ കക്ഷി കുപ്പായധാരി സൂരജിന്റെ ഗുണ്ടകളായ സുമോദ്, ഡാനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/409

മണ്ണത്തൂർ സെൻറ് ജോർജ്ജ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഇന്ന്; ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും മണ്ണത...
02/05/2026

മണ്ണത്തൂർ സെൻറ് ജോർജ്ജ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഇന്ന്; ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും

മണ്ണത്തൂർ : പുതുതായി നിർമ്മിച്ച മണ്ണത്തൂർ സെൻറ് ജോർജ്ജസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഇന്ന് (മെയ്‌ 1 ശനിയാഴ്ച) നടക്കും.
വൈകിട്ട് ആറിന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, HG. മാത്യൂസ്
മോർ അഫ്രേം മെത്രാപ്പോലീത്ത, HG. കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിക്കും.

ഇന്ന് വൈകുന്നേരം അഞ്ചിന് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്കും, മെത്രാപ്പോലീത്തമാർക്കും ആത്താനിക്കൽ കുരിശുംതൊട്ടിയിൽ സ്വീകരണം നൽകും. തുടർന്ന് പുതിയ ദൈവാലയത്തിൻറെ മൂറോൻ കൂദാശ, നേർച്ചസദ്യ.

ഞായറാഴ്ച (നാളെ) 8 മണിക്ക് ഡോ. മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ അഫ്രേം, മാത്യൂസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്തന്മാരുടെ മുഖ്യ കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാന.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 7.30 ന് വി.മൂന്നിൻമേൽ കുർബ്ബാന
ബുധനാഴ്ച രാവിലെ 8.30 ന് മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന.

പെരുന്നാൾ ആഘോഷങ്ങളിൽ വെടിക്കെട്ടൊഴിവാക്കാൻ തീരുമാനിച്ചു. ആഘോഷങ്ങൾ കുറച്ച് ഇടുക്കി നാരകത്തിനടുത്തുണ്ടായ ജീപ്പ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണ്ണത്തൂർ കാക്കയാനിക്കൽ സാജന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ സഹായം നൽകുവാനും തീരുമാനിച്ചതായി വികാരി ഫാ. വർഗീസ് പുല്ല്യാട്ടേൽ, ട്രസ്റ്റിന്മാരായ സാജു കെ പോൾ കുറ്റിച്ചിറയിൽ, ജിന്റോ കുര്യൻ മലേക്കുടിയിൽ, സെക്രട്ടറി ബെന്നി പൈലി നെടുന്തടത്തിൽ എന്നിവർ അറിയിച്ചു.

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/408

01/05/2026

പെരിയപ്പുറം സെൻ്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചാപ്പലിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

വി.മൂന്നിന്മേൽ കുർബ്ബാന - മുഖ്യ കാർമ്മീകത്വം HG.മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ( 2026 മെയ് 1 വെള്ളി 7.30 am)

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/407

ഓണക്കൂർ സെഹിയോൻ പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ 🔘ഓണക്കൂർ മോർ ഇഗ്നാത്തിയോസ് സെഹിയോൻ ...
30/04/2026

ഓണക്കൂർ സെഹിയോൻ പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ

🔘ഓണക്കൂർ മോർ ഇഗ്നാത്തിയോസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ശനി, ഞായർ (2026 മെയ് 2, 3) ദിവസങ്ങളിൽ ആഘോഷിക്കും.

2-ാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരം തുടർന്ന് പ്രസംഗം, പ്രദക്ഷിണം ആശീർവാദം, നേർച്ച സദ്യ

3-ാം തീയതി ഞായറാഴ്ച രാവിലെ 7.00 ന് പ്രഭാത നമസ്കാരം 8.00 am ന് വെരി.റവ. ബർശീമോൻ റമ്പാൻ്റെ മുഖ്യ കാർമികത്വത്തിൽ വി.കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ്, കൊടിയിറക്ക്.

വൈകിട്ട് 4.30 ന് ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത റാലി ഓണക്കൂർ ചിന്മയ യൂണിവേഴ്സിറ്റി ജംഗ്ഷനിൽ നിന്നും ആരംഭിക്കും
6.00 ന് സന്ധ്യാ നമസ്ക്കാരം
6.30 ന് ഭക്തസംഘടനകളുടെ സംയുക്ത വാർഷികം - അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും

https://whatsapp.com/channel/0029Va49nltF1YlMba4hCc1v/406

Address

Onakkoor
Piravom
686667

Website

Alerts

Be the first to know and let us send you an email when Onakkoor Sehion Jacobite Syrian Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Onakkoor Sehion Jacobite Syrian Church:

Share