പിറവം രാജാധിരാജ ശുശ്രൂഷക സംഘം

  • Home
  • India
  • Piravom
  • പിറവം രാജാധിരാജ ശുശ്രൂഷക സംഘം

പിറവം രാജാധിരാജ ശുശ്രൂഷക സംഘം ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും അന്ത്യോഖ്യാ സിംഹാസനത്തെ ഒരു നാളും മറക്കുകയില്ല....�

ആദരാഞ്ജലികൾ 🌹🌹നമ്മുടെ ഇടവകയിൽ കക്കാട്: കോന്നാട്ട്മുല്ലപ്പിളളിൽ സൈമൺ കെ. ടി. (54) നിര്യാതനായി.സംസ്കാരം 11/06/26 വ്യാഴം 4 ...
11/06/2026

ആദരാഞ്ജലികൾ 🌹🌹

നമ്മുടെ ഇടവകയിൽ കക്കാട്: കോന്നാട്ട്മുല്ലപ്പിളളിൽ
സൈമൺ കെ. ടി. (54) നിര്യാതനായി.
സംസ്കാരം 11/06/26 വ്യാഴം 4 pm ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പിറവം സെൻ്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ ദൈവാലയത്തിൽ തുടർന്ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ...

10/06/2026
പിറവം സെൻ്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ കുടുംബയൂണിറ്റ് സെൻട്രൽ കമ്മിറ്റിയുടെ സെക്രട്ട...
10/06/2026

പിറവം സെൻ്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ

കുടുംബയൂണിറ്റ് സെൻട്രൽ കമ്മിറ്റിയുടെ സെക്രട്ടറിയായി
ഷാജി പൗലോസ് ഓലിക്കലിനെ തെരഞ്ഞെടുത്തു

❤
09/06/2026

പിറവം ഇടവകയെ എന്നും ചേർത്ത് പിടിച്ചിട്ടുള്ള തിരുമേനിക്ക് പ്രാർത്ഥന ആശംസകൾ ❤

അഭിമാനനേട്ടം; എം.ജി. സർവകലാശാല ബി.കോം പരീക്ഷയിൽ സാനിയ സാജന് ഒന്നാം റാങ്ക്പിറവം ● മഹാത്മാ ഗാന്ധി സർവകലാശാല നടത്തിയ ബി.കോം...
08/06/2026

അഭിമാനനേട്ടം; എം.ജി. സർവകലാശാല ബി.കോം പരീക്ഷയിൽ സാനിയ സാജന് ഒന്നാം റാങ്ക്

പിറവം ● മഹാത്മാ ഗാന്ധി സർവകലാശാല നടത്തിയ ബി.കോം (ടാക്സേഷൻ) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും ഗായകസംഘത്തിലെ സജീവ അംഗവുമായ സാനിയ സാജൻ ശ്രദ്ധേയ നേട്ടം കൈവരിച്ചു.

പിറവം വെള്ളൂക്കാട്ടിൽ സാജൻ വി. സ്കറിയയുടെയും ഡാൽവി സാജന്റെയും മകളായ സാനിയ മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥിനിയാണ്. അക്കാദമിക രംഗത്തെ മികവിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.

ഇതിനു മുൻപും സാനിയ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ.) നടത്തിയ ജെ.എസ്.എസ്.എൽ.സി. പരീക്ഷയിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു.

സാനിയയുടെ ഈ അഭിമാന നേട്ടത്തിൽ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ അഭിനന്ദനങ്ങൾ അറിയിച്ച് വികാരി ഫാ. വർഗീസ് പനിച്ചയിൽ മൊമെന്റോ നൽകി ആദരിച്ചു ..ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പിറവം സെൻ്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ 2026-28 വർഷത്തെ ഭാരവാഹികൾപ്രസിഡൻ്റ് - റവ.ഫാ. ...
08/06/2026

പിറവം സെൻ്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ 2026-28 വർഷത്തെ ഭാരവാഹികൾ

പ്രസിഡൻ്റ് - റവ.ഫാ. വർഗീസ് പനിച്ചയിൽ

വൈസ് പ്രസിഡൻ്റ് - ഏലിയാസ് നാരേക്കാട്ട്

ട്രസ്റ്റി - ബാബു മധുരയിൽ

സെക്രട്ടറി - ബിജു കാളിയാമ്പുറം

കോ-ട്രസ്റ്റി - ബിജു പാലക്കൽ
ലിജോ ജോർജ് പറയൻതടത്തിൽ

ജോ.സെക്രട്ടറി
കുര്യൻ നടുപുള്ളിയിൽ
കുഞ്ഞുമോൾ ജോർജ് കുന്നത്ത്

15/05/2026

പ്രധാന പെരുന്നാൾ 2026 || മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളി, മാമ്മലശ്ശേരി

സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും, കേഫായുടെ സ്ഥാപക പ്രസിഡന്റും, മഞ്ഞിനിക്കര ദയറായുടെ അധിപനുമായിരുന്ന പുണ്യശ്ലോകനായ ...
17/06/2025

സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും, കേഫായുടെ സ്ഥാപക പ്രസിഡന്റും, മഞ്ഞിനിക്കര ദയറായുടെ അധിപനുമായിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ മെത്രാപ്പോലീത്തായുടെ 21 മത് ദുഃഖറോനോ പരിശുദ്ധ സഭ ഇന്ന് ആചരിച്ചു.🙏🏻🙏🏻

ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.

08/05/2025

08-05-2025 പിറവത്തെ സത്യവിശ്വാസികളായ യാക്കോബായക്കാർക്ക് പോരാട്ടത്തിന്റെ പോർമുഖത്ത് താങ്ങും തണലുമായി,ഏതു പ്രതിസന്ധിയെയും പ്രാർത്ഥനയാലും, പുഞ്ചിരിയാലും നേരിട്ട് ഇടവകയുടെ എല്ലാവിധ ക്ലേശങ്ങളിലും കൂടെ നിന്ന നല്ല അമരക്കാരൻ,പിറവത്തിന്റെ നൂറ്റാണ്ടിലെ ശ്രേഷ്ഠനായ പടത്തലവൻ,ഒരു പുരോഹിതൻ എന്നതിന് ഉപരിയായി നാടിന്റെ ഓരോ പ്രതിസന്ധിഘട്ടത്തിലും പിറവം ജനതയെ നെഞ്ചോട് ചേർത്ത് നിർത്തുന്ന പുരോഹിതൻ, യാക്കോബായ സുറിയാനി സഭയുടെ വർക്കിംഗ്-മാനേജിംഗ് കമ്മറ്റിയംഗം, കേഫാ കോ-ഡിനേറ്റർ, പിറവം ജനത സ്നേഹത്തോടെ "പിറവത്തിന്റെ മൂശാ നബി"വിളിക്കുന്ന പിറവത്ത് രാജാക്കന്മാരുടെ നടയുടെ അമരക്കാരൻ വന്ദ്യ.പനിച്ചയിൽ വർഗീസ് കശ്ശീശക്ക് ഒരായിരം ജന്മദിനാശംസകൾ.
🩷🩷🩷🩷🩷

Address

Piravom

Website

Alerts

Be the first to know and let us send you an email when പിറവം രാജാധിരാജ ശുശ്രൂഷക സംഘം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share