Kallarakkal mahavishnu mahadeva kshethram Koodalappad

Kallarakkal mahavishnu mahadeva kshethram Koodalappad കല്ലറക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം

കല്ലറക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം , കൂടാലപ്പാട്‌

എറണാകുളം ജില്ലയിൽ കാലടിക്കു സമീപം പെരിയറിൻ്റെ തീരത്തു കൂടാലപ്പാട്‌ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്മീനരസിംഹമൂർത്തിയായ ചതുർബാഹുസ്വരൂപൻ മഹാവിഷ്ണുവും അതേ ചുറ്റമ്പലത്തിൽ തന്നെ പാർവ്വതീസമേതനായ മഹാദേവനും ദർശനമരുളുന്നു. ആചാര്യൻ ശ്രീശങ്കരൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് സംഭവങ്ങളിൽ അദ്ദേഹത്തിൻ്റെ അമ്മ ദർശനം നടത്തിയിരുന്ന പെരിയറിൻ്റെ മറുകരയിലുള്ള വിഷ്ണുക്ഷേത്രം ഇതാണെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞിരുന്നു. പിന്നീട് ശ്രീശങ്കരൻ തൻ്റെ യോഗശക്തിയാൽ നദിയുടെ ഗതിമാറ്റിയൊഴുക്കിയെന്നും അക്കാലത്ത് ധാരാളം ബ്രഹ്മണാലയങ്ങൾ നിലനിന്നിരുന്ന ഈ ഗ്രാമം ശാപമേറ്റ പ്രദേശമായി ഭവിക്കുകയും നൂറ്റാണ്ടുകളുടെ പഴക്കമേറിയ ക്ഷേത്രത്തിൻ്റെ പ്രതാപം നശിക്കുകയും ചെയ്തു.

ഏകദേശം ആറരപതിറ്റാണ്ട് മുൻപ് പ്രദേശവാസികൾ ഊരാഴ്മ കുടുംബക്കാരുടെ അനുവാദത്തോടെ പുനരുദ്ധാരണം ആരംഭിക്കുകയും അഷ്ടമംഗല ദേവപ്രശ്‍നം പരിഹാരപൂജകൾ അഷ്ടബന്ധ നവീകരണകലശം മുറജപം എന്നീ കാര്യങ്ങൾ നടത്തി കഴിഞ്ഞ മൂന്നുപതിറ്റാണ്ടു കാലമായി ഇരിങ്ങാലക്കുട കിടങ്ങാശ്ശേരി തരണനെല്ലൂർ ബ്രഹ്മശ്രീ രാമൻ നമ്പൂതിരിപ്പാടിൻ്റെ ആജ്ഞാനുസാരം നിത്യപൂജാദികൾ നടന്നുവരുന്നു. ദേവസാന്നിധ്യത്തിൻ്റെ പ്രത്യേകതയാൽ ഭക്തരുടെ മനോദുഃഖങ്ങൾക്ക് അറുതികിട്ടി ക്ഷിപ്രഫലപ്രാപ്തി ലഭിക്കുന്നു.
ക്ഷേത്രോല്പത്തിക്ക്‌ ഹേതുവായി ഊരാഴ്മ കുടുംബാംഗം സന്താനദുഃഖപരിഹാരാർത്ഥം പ്രാർത്ഥിച്ച് പ്രതിഷ്ഠ നടത്തിയ മൂർത്തിയായതിനാൽ സന്താനലബ്ധിക്കായി തിരുവോണനാളിൽ തേവർക്ക് പഞ്ചസാരപ്പായസം നിവേദിച്ച് നടക്കൽ കുട്ടികളെ ഊട്ടിയിൽ ഫലസിദ്ധി ഉറപ്പ്. അനുഭവസ്ഥരിൽ അന്യദേശവാസികളും ഉൾപ്പെടുന്നു. വിവാഹതടസ്സം മാറുവാൻ ഏഴ് വ്യാഴാഴ്ച നെയ്‌വിളക്ക്, തുളസിമാല, സ്വയംവരാർച്ചന എന്നിവ നടത്തിയാൽ മതി. രോഗശമനത്തിന് മഹാനിവേദ്യമായ കദളിപ്പഴം നിവേദിക്കുകയും ധന്വന്തരീമന്ത്രം അർച്ചനയും നടത്തുക. പൈതൃക ദുരിതനിവാരണത്തിന് നെയ് വിളക്കു കത്തിച്ചു നടക്കൽ സമർപ്പിച്ചു പ്രാർത്ഥിക്കുക. ഉദ്യോഗലബ്ധി തുടങ്ങി മറ്റേതു ആവശ്യങ്ങളും ഉടൻ സാധിക്കുവാൻ വ്യാഴാഴ്ച തോറും രാവിലെ നടക്കുന്ന "ലക്ഷ്മിനാരായണ അഭീഷ്ടസിദ്ധി" പൂജയിൽ പങ്കെടുത്താൽ മതി.

ഉത്സവം
ഇടവമാസത്തിലെ അനിഴം നക്ഷത്രമാണ് ഇവിടുത്തെ പ്രതിഷ്ഠാ ദിനം. അന്നേ ദിവസം ഭഗവാന് ഇരുപത്തഞ്ചു കലശം, പഞ്ചകം ചതു:ശ്ശുദ്ധി, ധാര ശ്രീ മഹാദേവനും ഉപദേവതയായ ഭദ്രകാളിക്ക് നവകം, പഞ്ചഗവ്യം നടത്തിപ്പോരുന്നു. വൈകീട്ട് ഭദ്രകാളി സവിധത്തിൽ ഭക്തജനങ്ങൾ താലപ്പൊലി സമർപ്പണം നടത്തുന്നു.

മാസവിശേഷങ്ങൾ

മകരം : നാഗദൈവങ്ങൾക്കു തന്ത്രി പാമ്പുമേക്കാട്ട് ബ്രഹ്മശ്രീ വല്ലഭൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നൂറുംപാലും, സർപ്പബലിയും
കുംഭം : മഹാശിവരാത്രി മഹാദേവന് നവകം പഞ്ചഗവ്യം, വിശേഷാൽ പൂജകൾ
മേടം : വിഷുക്കണി ദർശനം, പത്താമുദയ പൊങ്കാല
ഇടവം : തിരുവുത്സവം
കർക്കിടകം : രാമായണമാസാചരണം
ചിങ്ങം : തിരുവോണ പൂജകൾ, അഷ്ടമിരോഹിണി
കന്നി : പൂജവയ്പ്, വിദ്യാരംഭം
തുലാം : ദീപാവലി, കറുത്തവാവിന് ബലിതർപ്പണം
വൃശ്ചികം : ദശാവതാരം ചന്ദനം ചാർത്ത്, മണ്ഡല മഹോത്സവം, കാർത്തിക വിളക്ക്
ധനു : തിരുവാതിരക്കു ഉമാമഹേശ്വര പൂജ

Address

Koodalappadu, Koovappady P. O
Perumbavoor
683544

Opening Hours

Monday 6am - 9:30am
5:30pm - 7pm
Tuesday 6am - 9:30am
5:30pm - 7pm
Wednesday 6am - 9:30am
5:30pm - 7pm
Thursday 6am - 9:30am
5:30pm - 7pm
Friday 6am - 9:30am
5:30pm - 7pm
Saturday 6am - 9:30am
5:30pm - 7pm
Sunday 6am - 9:30am
5:30pm - 7pm

Telephone

+919895098723

Website

Alerts

Be the first to know and let us send you an email when Kallarakkal mahavishnu mahadeva kshethram Koodalappad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category