29/05/2026
ദൈവകൃപയാൽ സഭാശുശ്രൂഷയുടെ വിശുദ്ധപഥത്തിൽ നിസ്വാർത്ഥ സമർപ്പണത്താൽ 25 വർഷം പൂർത്തിയാക്കുന്ന ഞങ്ങളുടെ പ്രീയപ്പെട്ട റവ:ഫാ. ജേക്കബ് തോമസച്ചന് ഒരായിരം പ്രാർത്ഥനാശംസകൾ : പൗരസ്ത്യ സുവിശേഷ സമാജം കോട്ടമല സെൻ്റ് മേരീസ് സൂനോറോ പള്ളി ഇടവകയിൽ തണുങ്ങും പതിയ്ക്കൽ ശ്രീ. തോമസിന്റെയും ജോളി തോമസിന്റെയും മകനായ ജേക്കബ് തോമസ് 1998 ൽ പുണ്യശ്ലോകനായ ഗീവർഗീസ് മാർ
പോളികാർപ്പോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ ശെമ്മാശനായും 2001 സെപ്റ്റംബർ 21-ാ തീയതി വൈദികനായും അഭിഷിക്തനായി. വിശ്വാസപാരമ്പര്യത്തിൽ വളർന്ന് യാക്കോബായ സുറിയാനി സഭയുടെ ശുശ്രൂഷാമണ്ഡലത്തിലേക്ക് പ്രവേശിച്ച അനുഗ്രഹീത വൈദികനാണ്.
വൈദികജീവിതത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ, കണ്ണൂർ, കാസർഗോഡ്, മലബാർ മേഖലകളിലെ പടന്നക്കാട് സെന്റ്റ് ജോർജ് പള്ളി, സെൻ്റ് ജോൺസ് പൂവത്തിൻകാട് പള്ളി, കോഴിച്ചാൽ സെൻ്റ് ജോർജ് പള്ളി, കേളകം സെന്റ് മേരിസ് സൂനോറോ പള്ളി, മഞ്ഞക്കാട് സെൻ്റ് ജോർജ് പള്ളി, മീനങ്ങാടി സെന്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രം പള്ളി, ചീരാൽ മോർ ബഹനാം പള്ളി, ആറളം സെന്റ് ജോർജ് പള്ളി തുടങ്ങി വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം, ഇപ്പോൾ സൗത്ത് കാനറ മേഖലയിൽ റഞ്ചിലാടി സെന്റ് മേരീസ് സുനോറോപള്ളിയുടെ വികാരിയായി, തൻ്റെ വൈദിക ദൗത്യം സമർപ്പണത്തോടും കരുതലോടും "പ്രാർത്ഥനാ പൂർവ്വം നിർവഹിച്ചുവരുന്നു. പൗരസ്ത്യ സുവിശേഷസമാജം ജനറൽ സെക്രട്ടറി, MJSSA Central Committee Member തോട്ടയ്ക്കാട് ചിറപ്പുറത്ത് കുടുബയോഗം രക്ഷാധികാരി എന്നി സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ദൈവജനത്തെ ആത്മീയതയിലേക്ക് നയിച്ച ഇടയത്വശുശ്രൂഷയിലൂടെ അനേകരുടെ ഹൃദയങ്ങളിൽ സ്നേഹാദരങ്ങൾ നേടിയ വ്യക്തിത്വമാണ്. സഭയുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസികളുടെ ഐക്യത്തിനും സമൂഹനന്മയ്ക്കുമായി അദ്ദേഹം നിർവഹിച്ച സേവനങ്ങൾ സ്മരണീയവും മാതൃകാപരവുമാണ്.
കഴിഞ്ഞ 25 വർഷത്തെ അനുഗ്രഹീതമായ വൈദിക സേവനത്തിന് പൗരസ്ത്യ സുവിശേഷസമാജം മെത്രാപ്പോലിത്താ അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റ മോസ് തിരുമേനി അനുമോദനങ്ങളും പ്രാർത്ഥനാശംസകളും
നേർന്നു, ബസ്ക്യാമോ പ്രിയജേക്കബ് , 'തോബിയാസ്, തീത്തോസ് എന്നി രണ്ടു മക്കളും അടങ്ങുന്നതാണ് അച്ചൻ്റെ കുടുംബം..