Wisdom Perumbavoor

Wisdom Perumbavoor വിജയത്തിലേക്കുള്ള മാർഗ്ഗം

19/08/2026
18/08/2026

വിശുദ്ധ ഖുർആൻ അന്താരാഷ്ട്ര മത്സരത്തിൽ മികവ് തെളിയിച്ച് ഉമ്മുകുൽസും; ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യക്ക് അഭിമാന നിമിഷം!
➖➖➖➖➖➖➖➖
​46-ാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ മനപ്പാഠമത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷന്റെ കീഴിലുള്ള പാണക്കാട് ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ വനിതാ ക്യാമ്പസ് കുല്ലിയ്യത്തു ശരീഅ ഫൈനൽ ഇയർ വിദ്യാർത്ഥിനി ഉമ്മുകുൽസും.

എറണാകുളം പെരുമ്പാവൂർ സ്വദേശികളായ ഷിയാസ് പറേലി - ഫാത്തിമ ദമ്പതികളുടെ മൂത്തമകളായ ഉമ്മുകുൽസും, ദേശീയതലത്തിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച രണ്ട് ഓൺലൈൻ സെലക്ഷൻ റൗണ്ടുകളും മക്കയിൽ വെച്ച് നടന്ന സെമിഫൈനൽ റൗണ്ടിലും വൻ വിജയം കൈവരിച്ചാണ് ഈ ചരിത്രപരമായ ഫൈനൽ റൗണ്ടിൽ എത്തിനിൽക്കുന്നത്.

​വിശുദ്ധ ഖുർആൻ പരിപൂർണ്ണമായും മനപ്പാഠമാക്കിയതിനുശേഷം ജാമിഅയിലെത്തിയ ഉമ്മുകുൽസും അൽഹിന്ദ് ഖുർആൻ അക്കാദമിയിൽ നിന്നും ഉസ്താദ ഖദീജ അബ്ദുൽ അസീസിന്റെ കീഴിൽ ദൗറുകൾ പൂർത്തീകരിക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് സൗദി മതകാര്യ മന്ത്രാലയത്തിന് കീഴിൽ മസ്ജിദുന്നബവിയിൽ നിന്നും ഉസ്താദ അൻബർ ബിൻത് ഖലുവീ നാഫിഅ് അൽ ഹറബിയിൽ നിന്നും 'ഇമാം ആസിമിൽ നിന്ന് ഹഫ്സ് വഴിയിലുള്ള' ഖുർആൻ പാരായണത്തിൽ ഇജാസയും, സൗദി എംബസിയും ജാമിഅ അൽ ഹിന്ദും സംയുക്തമായി സംഘടിപ്പിച്ച 'അൽ മഹാറ' ഖുർആൻ മത്സരത്തിൽ ഉന്നത വിജയവും സ്വന്തമാക്കി.

​ഈ അന്താരാഷ്ട്ര മത്സരത്തിലെ പങ്കാളിത്തവും ഉന്നത വിജയവും ജാമിഅ അൽ ഹിന്ദിനും വിസ്ഡം പ്രസ്ഥാനത്തിനും ഏറെ അഭിമാനകരമാണ്. ഉമ്മുകുൽസുവിനെയും, ഈ വലിയ ഉയരങ്ങളിലേക്ക് അവളെ പ്രാപ്തയാക്കിയ മാതാപിതാക്കളെയും അഹോരാത്രം പരിശ്രമിച്ച അധ്യാപകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. മറ്റു വിദ്യാർത്ഥികൾക്ക് വലിയൊരു മാതൃകയായ ഈ വാർത്ത, ജാമിഅ അൽ ഹിന്ദിനെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന പ്രസ്ഥാനബന്ധുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വലിയ കൺകുളിർമയാണ് നൽകുന്നത്. റബ്ബ് ഇനിയും ഉയർന്ന വിജയങ്ങൾ നൽകി അനുഗ്രഹിക്കട്ടെ! 🤲

​Wisdom Islamic Organization

18/08/2026

അൽഹംദുലില്ലാഹ്… 🌿

رَبَّنَا تَقَبَّلْ مِنَّا 🤲

പെരുമ്പാവൂർ മണ്ഡലം — “പ്രവാചക സ്നേഹം, നമ്മുടെ ബാധ്യത” സന്ദേശ പ്രയാണത്തിന്റെ ഹൃദയഹാരിയായ സമാപന ദൃശ്യങ്ങൾ… ✨

ലഹരി മാഫിയക്കെതിരെ യുവജന പ്രതിരോധം ശക്തമാക്കുക: അൻവർ സാദത്ത് എം.എൽ.എആലുവ: എറണാകുളം ജില്ലയെ ലഹരിമുക്തമാക്കാൻ യുവതലമുറ കൂട...
16/08/2026

ലഹരി മാഫിയക്കെതിരെ യുവജന പ്രതിരോധം ശക്തമാക്കുക: അൻവർ സാദത്ത് എം.എൽ.എ

ആലുവ: എറണാകുളം ജില്ലയെ ലഹരിമുക്തമാക്കാൻ യുവതലമുറ കൂടുതൽ സംഘടിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അൻവർ സാദത്ത് എം.എൽ.എ പ്രസ്താവിച്ചു. വിസ്ഡം യൂത്ത് എറണാകുളം ജില്ലാ കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ’ കാറ്റലൈസർ ,ജില്ലാ കൗണ്സിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ജില്ലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ വലവീശുന്ന സാഹചര്യം ആശങ്കാജനകമാണ്. നാടിന്റെ ഭാവിയെ തകർക്കുന്ന ഇത്തരം മാഫിയകളെ ഒറ്റപ്പെടുത്താൻ യുവാക്കളുടെ കൂട്ടായ്മകൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രോഗ്രാമിൽ വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് യുസുഫ് സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികൾ അബ്ദുൽ ഖാലിക്, ആവാം സുറൂർ , മുനവർ സ്വലാഹി, ജനറൽ സെക്രട്ടറി സിറാജുദ്ധീൻ , വൈസ് പ്രസിഡന്റ് ഹാസിൽ , ട്രഷറർ അംജദ് , തൻസീൻ , നിഷാദ്, ഷബീർ , സുനീർ , ആദിൽ ബുനയ്യ എന്നിവർ സംസാരിച്ചു.

⚡*ലൈവ് ലൈവ് ലൈവ്*⚡*LIVE LIVE LIVE*🌹 പ്രവാചക സ്നേഹം നമ്മുടെ ബാധ്യത 🌹പെരുമ്പാവൂർ മണ്ഡലം സന്ദേശ പ്രയാണം — സമാപനം📺 സമാപന പരി...
16/08/2026

⚡*ലൈവ് ലൈവ് ലൈവ്*
⚡*LIVE LIVE LIVE*

🌹 പ്രവാചക സ്നേഹം നമ്മുടെ ബാധ്യത 🌹

പെരുമ്പാവൂർ മണ്ഡലം സന്ദേശ പ്രയാണം — സമാപനം

📺 സമാപന പരിപാടിയുടെ LIVE കാണുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

🔴 LIVE LINK:

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

15/08/2026
09/08/2026

വന്ദേ മാതരം:
ഉത്തരവ് പിൻവലിക്കണം;
അത് ഭരണഘടനാ വിരുദ്ധം

2026 ഓഗസ്റ്റ് 6-ന് കേരള ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ
നിർദ്ദേശത്തിൽ ദേശീയപതാക
ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ
ചെയ്യുന്ന പരിപാടികളോടൊപ്പം
വന്ദേ മാതരത്തിന്റെ കൂട്ടാലാപനം
നടത്തണമെന്നും, അതുസംബന്ധിച്ച
കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ
പൂർണമായി പാലിക്കണമെന്നും പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം
2026 ജനുവരി 28-ന് പുറത്തിറക്കിയ മാർഗനിർദേശത്തിൽ ആറു
ചരണങ്ങളുള്ള പൂർണ വന്ദേ മാതരമാണ്
ഔദ്യോഗിക രൂപമായി നൽകിയിരിക്കുന്നത്.

ഒരു മതേതര സർക്കാരിൽനിന്ന്
ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണിത്.

ഇതിൽ എന്താണ് ഇത്ര വിവാദമെന്ന് ചോദിക്കുന്നവരോട് ഒരു ചോദ്യം മാത്രം: മതവിശ്വാസത്തിന് തികച്ചും വിരുദ്ധമായ വാക്കുകളും ആശയങ്ങളും
രാജ്യസ്നേഹത്തിന്റെ പേരിൽ
ഒരു പൗരനെക്കൊണ്ട്—പ്രത്യേകിച്ച് ഒരു കുട്ടിയെക്കൊണ്ട്—നിർബന്ധിച്ച് പാടിക്കാമോ?

എന്തുകൊണ്ടാണ് പൂർണ വന്ദേ
മാതരം മുസ്ലിമിന് മതപരമായ
പ്രശ്നമാകുന്നത്?

വന്ദേ മാതരത്തിന്റെ ആദ്യ ഭാഗങ്ങൾ മാതൃരാജ്യത്തിന്റെ സൗന്ദര്യവും സമൃദ്ധിയും വർണിക്കുന്നവയാണ്. എന്നാൽ
പൂർണരൂപത്തിൽ മാതൃരാജ്യത്തെ
ദൈവിക രൂപങ്ങളുമായി
ബന്ധപ്പെടുത്തുന്ന വരികളുണ്ട്:

“Tvam hi Durga dasa-praharana-dharini”
— നീ പത്ത് ആയുധങ്ങളേന്തിയ ദുർഗയാണ്.

“Kamala kamala-dala-viharini”
— നീ കമല/ലക്ഷ്മിയാണ്.

“Vani vidya-dayini”
— നീ വിദ്യ നൽകുന്ന വാണി/സരസ്വതിയാണ്.

ക്ഷേത്രങ്ങളിലും പ്രതിമകളിലും മാതാവിനെ ദൈവികമായി പ്രതിഷ്ഠിക്കുന്ന മതപരമായ പ്രതീകഭാഷയും പൂർണ ഗാനത്തിലുണ്ട്.

ഒരു ഹിന്ദു സഹോദരന് ഈ
വിശ്വാസസങ്കൽപ്പങ്ങൾ സ്വീകരിക്കാനും
പാടാനും പൂർണ സ്വാതന്ത്ര്യമുണ്ട്.
ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.

അതുപോലെ ഒരു മുസ്ലിമിന്റെ വിശ്വാസവും സംരക്ഷിക്കപ്പെടണം.

ഇസ്‌ലാമിന്റെ അടിത്തറ തൗഹീദാണ്:

إِيَّاكَ نَعْبُدُ
“നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു.”
— ഖുർആൻ 1:5

അല്ലാഹുവല്ലാത്ത ഒന്നിനും ദൈവിക സ്ഥാനം നൽകുന്ന വാക്കുകൾ ഒരു മുസ്ലിമിന് വിശ്വാസപ്രഖ്യാപനമായി ആവർത്തിക്കാനാവില്ല. ഇവിടെ ദുർഗയുടെയോ ലക്ഷ്മിയുടെയോ പേരിനു പകരം പ്രവാചകൻ മുഹമ്മദ് നബി ﷺയുടെ പേരായിരുന്നാലും ഇസ്‌ലാമിക വിധിയിൽ മാറ്റമുണ്ടാകില്ല. കാരണം വിഷയം മറ്റൊരു മതത്തോടുള്ള വിരോധമല്ല; ദൈവികത അല്ലാഹുവിന് മാത്രം എന്ന വിശ്വാസമാണ്.

ഇന്ത്യയെ സ്നേഹിക്കുന്നതും
ഇന്ത്യയെ ദേവതയായി
സങ്കൽപ്പിക്കുന്നതും രണ്ടാണ്.

ഒരു മുസ്ലിം ഇന്ത്യയെ സ്നേഹിക്കണം. രാജ്യത്തിനുവേണ്ടി സേവിക്കണം.
ദേശീയപതാകയെ ആദരിക്കണം.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ നൽകേണ്ടിവന്നാൽ അതിനും തയ്യാറാകണം. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനുമായി
ജീവൻ നൽകിയവരുടെ ചരിത്രത്തിൽ
അനേകം മുസ്ലിം പേരുകൾ ഉള്ളത്.

അതിനായി സ്വന്തം ദൈവവിശ്വാസം ഉപേക്ഷിക്കേണ്ടതില്ല.

അതുകൊണ്ട് വന്ദേ മാതരം
പാടാൻ മതപരമായി വിസമ്മതിക്കുന്ന
ഒരാളോട് “നിനക്ക് രാജ്യസ്നേഹമില്ല”
എന്ന് പറയുന്നത് അന്യായമാണ്.

ഇത് മുസ്ലിം പ്രശ്നം മാത്രമല്ല;
ഭരണഘടനയുടെ പ്രശ്നമാണ്

ഇന്ത്യ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും സിഖുകാരന്റെയും ബുദ്ധമതക്കാരന്റെയും നിരീശ്വരവാദിയുടെയും
ഒരുപോലെ രാജ്യമാണ്.

അതുകൊണ്ടാണ് ഭരണഘടന
Article 19(1)(a) വഴി അഭിപ്രായ-
ആവിഷ്കാര സ്വാതന്ത്ര്യവും Article 25 വഴി മനസ്സാക്ഷിയുടെയും മതവിശ്വാസത്തിന്റെയും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നത്.

Bijoe Emmanuel v. State of Kerala (1986) കേസിൽ മതവിശ്വാസത്തിന്റെ
പേരിൽ ദേശീയഗാനം പാടാതിരുന്ന മൂന്ന് വിദ്യാർത്ഥികൾ ആദരവോടെ എഴുന്നേറ്റുനിന്നിരുന്നു. അവരെ
സ്കൂളിൽനിന്ന് പുറത്താക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കി. ദേശീയഗാനം
പാടാൻ പോലും മനസ്സാക്ഷിക്കെതിരെ
ഒരാളെ നിർബന്ധിക്കാനാവില്ലെന്ന ഭരണഘടനാ തത്വമാണ് ആ വിധി ഉയർത്തിപ്പിടിച്ചത്.

സർക്കാർ സ്കൂളുകളിൽ ഹിന്ദു കുട്ടിയുടെയും മുസ്ലിം കുട്ടിയുടെയും ക്രിസ്ത്യൻ കുട്ടിയുടെയും മറ്റെല്ലാ കുട്ടികളുടെയും വിശ്വാസം ഒരുപോലെ സുരക്ഷിതമായിരിക്കണം.

സ്കൂളുകളിൽ രാജ്യസ്നേഹവും ഭരണഘടനയും സ്വാതന്ത്ര്യസമര ചരിത്രവും ദേശീയപതാകയെക്കുറിച്ചും ദേശീയഗാനത്തെ ആദരിക്കുന്നതിനെക്കുറിച്ചും എല്ലാം പഠിപ്പിക്കട്ടെ. രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനും കുട്ടികളെ പ്രചോദിപ്പിക്കട്ടെ. പക്ഷേ ഒരു മതത്തിന്റെ ദൈവസങ്കൽപ്പങ്ങൾ ഉൾക്കൊള്ളുന്ന വാക്കുകൾ മറ്റൊരു മതവിശ്വാസമുള്ള കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് പാടിക്കുന്നത് മതേതര പൊതുവിദ്യാഭ്യാസത്തിന്റെ രീതിയാകരുത്.

രാജ്യം ഔദ്യോഗികമായി അംഗീകരിച്ച, പതിറ്റാണ്ടുകളായി പൊതുവെ സ്വീകരിച്ച് പോരുന്ന ദേശീയഗാനം ‘ജനഗണമന’യാണ്.
അങ്ങനെയിരിക്കെ, ചരിത്രപരമായി തന്നെ മതപരമായ എതിർപ്പുകൾ നിലനിൽക്കുന്ന
വന്ദേ മാതരത്തെ പുതിയൊരു നിർബന്ധിത ദേശസ്നേഹ പരീക്ഷയായി ഉയർത്തിക്കൊണ്ടുവരാനുള്ള
കേന്ദ്രസർക്കാരിന്റെ നീക്കം ദേശീയ ഐക്യത്തേക്കാൾ വിഭാഗീയ ചേരിതിരിവുകൾക്ക് വഴിയൊരുക്കുന്നതാണ്. സി.ജെ.പി യുടെ ഉദയം ഉൾപ്പെടെ ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്ന,
യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുന്ന വൈകാരിക രാഷ്ട്രീയ അജണ്ടയായി ഇതിനെ സംശയിക്കുന്നതും സ്വാഭാവികമാണ്.
അതേ സമീപനം കേരളത്തിൽ നടപ്പാക്കുന്ന
ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം
കേരള സർക്കാർ പുനഃപരിശോധിക്കുകയും പിൻവലിക്കുകയും വേണം.

വന്ദേ മാതരം പാടുന്നവന്റെ സ്വാതന്ത്ര്യം സംരക്ഷിക്കണം.
പാടാൻ മതപരമായി കഴിയാത്തവന്റെ മനസ്സാക്ഷിയും സംരക്ഷിക്കണം.വ്യത്യസ്ത വിശ്വാസങ്ങൾ കൈവിടാതെ ഒരേ പതാകയ്ക്കു കീഴിൽ തുല്യ പൗരന്മാരായി ജീവിക്കാൻ കഴിയുന്നതാണ് ഇന്ത്യ.

ഭരണഘടന ഭൂരിപക്ഷത്തിന്റെ വിശ്വാസം മാത്രം സംരക്ഷിക്കുന്ന രേഖയല്ല; ന്യൂനപക്ഷത്തിലെ അവസാനത്തെ മനുഷ്യന്റെ മനസ്സാക്ഷിയെയും സംരക്ഷിക്കുന്ന ഉറപ്പാണ്.

അത് കോണ്ട് സർക്കാർ ഇടപെടണം.

കെ. താജുദ്ദീൻ സ്വലാഹി

Address

Perumbavoor
Perumbavoor

Website

Alerts

Be the first to know and let us send you an email when Wisdom Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share