27/10/2025
എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട വർഗീസ് കട്ടയ്ക്കകത്തുട്ടച്ചൻ (83) നിര്യാതനായി. സംസ്കാരം മൂഴിക്കുളം സെൻ്റ് മേരീസ് പള്ളിയിൽ 28/10/2025 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കും.
മാതാപിതാക്കൾ: വർക്കി, താണ്ടമ്മ
സഹോദരങ്ങൾ: ഔസേപ്പ്, ഫാ. പോൾ കട്ടയ്ക്കകത്തുട്ട്, സി. റൊമാന SABS
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം 28-ാം തീയതി (ചൊവ്വാഴ്ച) രാവിലെ 7.30 മുതൽ 8.00 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചക്ക് 12.00 വരെ മൂഴിക്കുളം കട്ടയ്ക്കകത്തൂട്ട് കുടുംബ വീടായ റോസി ഔസേപ്പിൻ്റെ ഭവനത്തിലും തുടർന്ന് മൂഴിക്കുളം സെൻ്റ് മേരീസ് ഫൊറോനപള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്ക് 2 മണിക്ക് വി. കുർബാനയോടുകൂടി മൃതസംസ്കാരം ആരംഭിക്കും
എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന വർഗീസ് അച്ചൻ, ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയാണ് (25/10/2025) നിര്യാതനായത്.
അതിരൂപതയിലെ ഇടപ്പളളി പള്ളിയിൽ സഹവികാരിയായും പാലാരിവട്ടം, പുതിയകാവ്, വെസ്റ്റ് ചേരാനല്ലൂർ, അശോകപുരം, പഴങ്ങനാട്, വെണ്ണല, കാക്കനാട്, വല്ലം, ആമ്പല്ലൂർ, ഫോർട്ട് കൊച്ചി, എടക്കുന്ന്, അകപറമ്പ്, ആയത്തുപടി, കച്ചേരിപടി, പീച്ചാനിക്കാട് എന്നിവിടങ്ങളിൽ വികാരിയായും മേലൂർ പള്ളിയിൽ റസിഡൻ്റ് പ്രീസ്റ്റായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട് . കൂടാതെ തൃക്കാക്കര മൈനർ സെമിനാരിയിൽ അദ്ധ്യാപകനായും അങ്കമാലി സുബോധനയിൽ Spiritual ഡയറക്ടറായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്.അച്ചൻറെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.