12/08/2026
ബെഥേൽ സുലോകോ ഓർത്തഡോക്സ് ദേവാലയത്തിന്റെ സംഘർഷ ഭരിതമായ കാലഘട്ടങ്ങളിൽ സഭയ്ക്ക് വേണ്ടി ദൃഢമായി നിലകൊണ്ട നമ്മുടെ ജോർജ് ചേട്ടൻ കർത്താവിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു, 1973 ആരംഭിച്ച കക്ഷി വഴക്കളിൽ 16 വീട്ടുകാരായി മാത്രം ഓർത്തഡോക്സ് ഭാഗത്ത് ഉറച്ച നിന്ന കുടുംബം. കക്ഷിവഴക്കുകളുടെ ഭാഗമായി 1993ല്‍ ഊര് വിലക്കുകൾ പ്രഖ്യാപിച്ച് മാറ്റിനിർത്തപ്പെട്ടപ്പോഴും അതെല്ലാം ഏറ്റവും സംയമനത്തോടെ സഹനത്തിന്റെ മുഖമായി നിന്ന് വ്യക്തിത്വം. തന്റെ ഉറ്റ സുഹൃത്ത് മലങ്കര വർഗീസിന്റെ ഘാതകരെ തിരിച്ചറിയാൻ 83 വയസ്സിലും ധീരമായി കോടതിയിൽ സാക്ഷി പറഞ്ഞ ജോർജേട്ടനെ നന്ദിയോടെ ഓർക്കുന്നു. ഇന്ന് പെരുമ്പാവൂർ ദേവാലയം മലങ്കര സഭയുടെ ചേർന്നുനിൽക്കുമ്പോൾ നാൽപ്പതിലേറെ വർഷം നിശബ്ദമായി സഹനനുഭവിച്ച ഞങ്ങളുടെ പിതാക്കന്മാരെ നന്ദിയോടെ ഓർക്കുന്നു മലങ്കരയുടെ കുഞ്ഞുമക്കൾ നന്ദിയോടെ ഓർക്കുന്നു