AIMURY CHELATTU KAVU

AIMURY CHELATTU KAVU Amme Mookambike.....
Sarva shakthi samanwithe.. Sarvatmike...
Aviduthe padha Pathmangalil Kodi kodi Pranamam ....!!! Chelattu kavu tempele : Ph: 0484 3119626

Dear devotees, AIMURY CHELATTUKAVU temple, located near PERUMBAVOOR enshrines Bhagawati - the mother Goddess, one of the most popular deities in Kerala. "MAKOM Thozhal" (worship on the Makom day) is the most important festival of the temple which is celebrated in the month of Kumbham. (Feb / March) It is believed that Bhagavathy in her full attire gave darsan to Vilwamangalam Swamiyar on the Makom

day and appears on the same day every year for giving darsan to the devotees in her special appearance KAVILAMMA.

23/10/2020
22/10/2020

അമ്മേ നാരായണ ദേവി നാരായണ
അയ്മുറിചേലാട്ട് ശ്രീ മൂകാംബിക ഭദ്രകാളി ക്ഷേത്രത്തിൽചൊവ്വ വെള്ളി ദിവസങ്ങൾക്ക് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് നടത്തിയിരുന്ന നാമജപം ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് കുറെ കാലങ്ങളായി മുടങ്ങിപ്പോയ വിവരം നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ ക്ഷേത്രത്തിൽവളരെ പ്രാധാന്യമുള്ള ഈ നാമജപം ഇനിതുടരണമെന്ന ഭക്തജനങ്ങളുടെ ആവശ്യപ്രകാരം മാതൃസമിതിയുടെ നേതൃത്വത്തിൽ നാളെ വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ *മംഗള ദീപ പ്രദക്ഷിണവും നാമജപവും *ആരംഭിക്കുന്ന വിവരം ഭക്തജനങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു വളരെ പ്രാധാന്യമുള്ള ഭക്തിനിർഭരമായ ഈ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും കുടുംബസമേതം പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു (പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് മംഗളദീപം എടുക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്)

എന്ന് മാതൃസമതിക്കുവേണ്ടി സെക്രട്ടറി

22/10/2020

അമ്മേ നാരായണാ ദേവി നാരായണാ
ഐമുറി ചേലാട് ശ്രീ മൂകാംബിക ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കോവിഡിന്റ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് തന്നെ പുസ്തകം പൂജക്ക് വയ്ക്കുന്നതിനും എഴുത്തിനിരുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് നാളെ വെള്ളിയാഴ്ച വൈകിട്ടു മുതൽ പുസ്തകങ്ങൾ പൂജയ്ക്ക് വെയ്ക്കുന്നതിനുംവിജയദശമി ദിനമായ തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പുസ്തകം എടുക്കുവാനും അതിനുശേഷം കുട്ടികളെ എഴുത്തിനിരുത്തുന്നതിനും എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട് ഭക്തജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക
എന്ന് സെക്രട്ടറി

🌸ദേവി മന്ത്രങ്ങളുടെ അർത്ഥവും അനുഗ്രഹവും..🌸ഈ പ്രപഞ്ച സൃഷ്ടിയുടെ അമ്മയാണ് ദുർഗാ ദേവി. തൃക്കണ്ണുമായി വസിക്കുന്ന ദേവി ഈ പ്രപ...
19/08/2020

🌸ദേവി മന്ത്രങ്ങളുടെ അർത്ഥവും അനുഗ്രഹവും..🌸

ഈ പ്രപഞ്ച സൃഷ്ടിയുടെ അമ്മയാണ് ദുർഗാ ദേവി. തൃക്കണ്ണുമായി വസിക്കുന്ന ദേവി ഈ പ്രപഞ്ചത്തിൽ പല കാര്യങ്ങളും ചെയ്യാൻ പല രൂപത്തിലും ഭാവത്തിലും വസിക്കുന്നു. ഭൂതം, ഭാവി, വർത്തമാനം, എന്നീ മൂന്നു കാര്യങ്ങളും അമ്മ പ്രതിനിധീകരിക്കുന്നു.

🌷പ്രശസ്തമായ ദേവി മന്ത്ര🌷

"സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ"

അർത്ഥം

മാ ദുർഗയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉത്തമവും, ലോകം മുഴുവൻ സമൃദ്ധവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കാൻ കഴിയുന്ന ഒരാൾ. അമ്മയുടെ മുൻപിൽ കീഴടങ്ങുന്നവരെ അമ്മ സംരക്ഷിക്കുന്നു, പർവത രാജാവിന്റെ പുത്രിയായി മനുഷ്യ രൂപം പ്രാപിച്ചപ്പോൾ അമ്മ ഗൗരി എന്ന നാമത്തിൽ അറിയപ്പെട്ടു. നാം അമ്മയെ വണങ്ങി കൈകൂപ്പി ആരാധിക്കുന്നു.

🌹ദേവി സ്തുതി🌹

"യാ ദേവി സർവ ഭുതേശു, ശാന്തി രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, ശക്തി രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, മാതൃ രൂപേണ സങ്സ്തിതാ യാ ദേവി സർവ ഭുതേശു, ബുദ്ധി രൂപേണ സങ്സ്തിതാ 'നമസ്‌തസ്യൈ, നമസ്‌തസ്യൈ, നമസ്‌തസ്യൈ നമോ നമഹ'

അർത്ഥം

അമ്മ ദുർഗ ദേവി സർവ്വ വ്യാപിയാണ്. സർവ്വ ചരാചരങ്ങളുടെയും ചൈതന്യരോപണമാണ് അമ്മ. എല്ലാ ജീവികളിലും ശക്തിയുടെയും, സമാധാനത്തിന്റെയും, ബുദ്ധി ശക്തിയുടെയും ആവിഷ്കാരമാണ് അമ്മ. എല്ലാ ഭയഭക്തിയോടുംകൂടി ഞാൻ അമ്മയെ ആരാധിക്കുന്നു. അങ്ങനെ അമ്മ സന്തോഷത്തോടും നന്മയോടും ജീവിക്കാൻ എന്നെ അനുഗ്രഹിക്കുമാറാകട്ടെ.

🌺ദേവി ശക്തി മന്ത്രം🌺

"ശരണാഗത് ദീനാർത്ഥ പരിത്രാൻ പാരായണേയ്, സർവസ്യർത്തി ഹരേ ദേവി നാരായണി നമോസ്തുതേ

സർവ്വസ്വരൂപേ സർവേശേ സർവ്വശക്തി സമന്വിതേ, ഭയേഭ്യേഹ് ത്രാഹി നോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ"

അർത്ഥം

ദുർബലരും ദരിദ്രരുമായ ആളുകളെ സംരക്ഷിക്കുവാൻ അമ്മ എല്ലായ്പ്പോഴും ദൃഢനിശ്ചയം ചെയ്തിരുന്നു. നിങ്ങൾ അവരുടെ ദുരിതം നീക്കംചെയ്യുകയും അവരുടെ നിലനിൽപ്പിന് സന്തോഷം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ഓ, നാരായണീ, ഞാൻ നിന്നെ പ്രാർത്ഥിക്കുന്നു, എനിക്ക് ആവശ്യമുള്ളതെല്ലാം തന്നു എന്നെ അനുഗ്രഹിക്കുമാറാകണെ..

🌷ദേവി മന്ത്രം എങ്ങനെ ജപിക്കാം ?🌷

ദേവി മന്ത്രം ജപിക്കേണ്ട ശരിയായ സമയം നിങ്ങളുടെ സൗകര്യമനുസരിച്ച് പ്രഭാതം, മദ്ധ്യാഹ്നം, സന്ധ്യാ സമയം എന്നിവയാണ്. ദിവസത്തിൽ രണ്ട് തവണ സങ്കീർത്തനം ചെയ്യുന്നത് മന്ത്രോപദേശത്തിന്റെ ശക്തി വർധിപ്പിക്കുന്നതാണ്.

കുളിക്കുക, ചുവന്ന വസ്ത്രങ്ങൾ ധരിക്കുക, ദേവീ ചിത്രത്തിനു മുന്നിൽ ഇരിക്കുക. മന്ത്രോപദേശത്തിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കും.

എണ്ണം നിലനിർത്താൻ താമര മുത്തുകളോ രുദ്രാക്ഷമോ സ്പടിക മാലയോ ഉപയോഗിക്കുക.

നിങ്ങളുടെ സൗകര്യമനുസരിച്ച് 108 ന്റെ ഗുണിതങ്ങൾ ആണ് മികച്ചത്. ഏതെങ്കിലും വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ ആരംഭിക്കുന്നത് ഉത്തമം. ദിവസങ്ങൾ കഴിയും തോറും മന്ത്രത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നത് നല്ലത്.

🌷ദേവി മന്ത്രം ജപിക്കുന്നതിന്റെ അനുഗ്രഹങ്ങൾ🌷

എല്ലാ തരത്തിലുള്ള ഭീതികളും മാനസിക അസുഖങ്ങളും നീക്കം ചെയ്യുകയും ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാൻ ഒരു വ്യക്തിക്ക് കഴിയുന്നതുമായ കാഴ്ചപ്പാടിൽ വ്യക്തത നൽകുകയും ചെയ്യുന്നു.

ശത്രുക്കളെക്കുറിച്ചും ദുഷ്ടാത്മാക്കളെക്കുറിച്ചുമുള്ള ഭയം നീക്കം ചെയ്യുകയും, വീടുകളിലും വ്യക്തികളുടെ ജീവിതത്തിലുമുള്ള സമാധാനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വീട്ടിൽ അനുകൂലമായ സ്പന്ദനം വർദ്ധിപ്പിക്കുകയും വീട്ടിലെ എല്ലാ ആളുകളുടെയും ജീവിതത്തിൽ സന്തോഷവും വിജയവും ഉണ്ടാക്കുകയും ചെയ്യും.

വീടിനെ വേട്ടയാടുന്ന ദുരാചാര ശക്തികളെ തുരത്തി ഓടിക്കുകയും കുടുംബത്തിൻറെ മൊത്തത്തിലുള്ള എല്ലാ ശുഭകരമായ വികാസനവും അഭിവൃദ്ധിപ്പെടുത്തുന്നു.

ഒരാളുടെ വഴിയിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയും അയാൾ ജീവിതത്തിൽ വിജയിക്കുകയും ചെയ്യുന്നു.
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

 #ശബരിമല_കാഴ്ച്ചകൾ ... 📸📸 UNNI
18/08/2020

#ശബരിമല_കാഴ്ച്ചകൾ ...

📸📸 UNNI

ആഗസ്ത് 09 2020, ഞായർ കലിദിനം 1870605  കൊല്ലവർഷം  1195 കർക്കടകം 25(൧൧൯൫ കർക്കടകം ൨൫)ശകവർഷം 1942 ശ്രാവണം 18തമിഴ്വർഷം ശാർവ്...
08/08/2020

ആഗസ്ത് 09 2020, ഞായർ

കലിദിനം 1870605 കൊല്ലവർഷം 1195 കർക്കടകം 25(൧൧൯൫ കർക്കടകം ൨൫)
ശകവർഷം 1942 ശ്രാവണം 18
തമിഴ്വർഷം ശാർവ്വരി ആടി 25

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ
കൃത്യമായ ഉദയം 06.15 അസ്തമയം 06.44
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള
ഇന്നത്തെ കൃത്യമായ രാഹുകാലം 05.10 pm to 06.44 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.36 pm to 05.10 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.29 pm to 02.03 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ദിവസത്തിലെ ഏറ്റവും പ്രതികൂല സമയം 05.03 pm to 05.53 pm
സന്ധ്യാദീപ മുഹൂർത്തം 06.31 pm to 06.55 pm

ഗ്രഹങ്ങളുടെ രാശി നക്ഷത്രചാരം
ആദിത്യൻ കർക്കടകം / ആയില്യത്തിൽ (ആയില്യം ഞാറ്റുവേല) , ചൊവ്വ മീനം രേവതിയിൽ , ബുധൻ കർക്കടകം പൂയത്തിൽ , വ്യാഴം ധനു പൂരാടത്തിൽ , ശുക്രൻ മിഥുനം മകയിരത്തിൽ , ശനി മകരം ഉത്രാടത്തിൽ , രാഹു മിഥുനം മകയിരത്തിൽ കേതു ധനു മൂലത്തിൽ

ബുധന് മൗഢ്യം വ്യാഴം, ശനി വക്രം

വൈകിട്ട് 07.06 വരെ രേവതി ഒപ്പം ദിനം മുഴുവൻ കൃഷ്ണപക്ഷ ഷഷ്ടി

മാസത്തിലെ കൃഷ്ണപക്ഷ ഷഷ്ടി ശ്രാദ്ധം രേവതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്.

മകം , പൂരം , പൂരുരുട്ടാതി , അവിടം , ഉത്രാടം നാളുകാർക്ക് ദിനം പ്രതികൂലം.

മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്
സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം .

ദിവസ ഗുണ വർധനയ്ക്ക് ശിവശങ്കര ദുരിതഹര സ്തോത്രം ജപിക്കുക

വിജിതേന്ദ്രിയവിബുധാർച്ചിത വിമലാംബുജചരണ

ഭവനാശന ഭയനാശന ഭജിതാംഗിതഹൃദയ

ഫണിഭൂഷണ മുനിവേഷണ മദനാന്തക ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ത്രിപുരാന്തക ത്രിദശേശ്വര ത്രിഗുണാത്മക ശംഭോ

വൃഷവാഹന വിഷദൂഷണ പതിതോദ്ധര ശരണം

കനകാസന കനകാംബര കലിനാശന ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

സജീവ് ശാസ്താരം
For more details visit: http://www.sastharamastro.in

06/08/2020

Aluva Shivaratri Manappuram

ആഗസ്ത് 07 2020, വെള്ളി കലിദിനം 1870603 കൊല്ലവർഷം  1195 കർക്കടകം 23 (൧൧൯൫ കർക്കടകം ൨൩)ശകവർഷം 1942 ശ്രാവണം 16തമിഴ്വർഷം ശാർ...
06/08/2020

ആഗസ്ത് 07 2020, വെള്ളി

കലിദിനം 1870603 കൊല്ലവർഷം 1195 കർക്കടകം 23 (൧൧൯൫ കർക്കടകം ൨൩)
ശകവർഷം 1942 ശ്രാവണം 16
തമിഴ്വർഷം ശാർവ്വരി ആടി 23

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ
കൃത്യമായ ഉദയം 06.15 അസ്തമയം 06.44
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള
ഇന്നത്തെ കൃത്യമായ രാഹുകാലം 10.55 am to 12.29 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.48 am to 09.22 am (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.36 pm to 05.10 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ദിവസത്തിലെ ഏറ്റവും പ്രതികൂല സമയം 12.07 pm to 12..53 pm

സന്ധ്യാദീപ മുഹൂർത്തം 06.32 pm to 06.56 pm

ഗ്രഹങ്ങളുടെ രാശി നക്ഷത്രചാരം
ആദിത്യൻ കർക്കടകം / ആയില്യത്തിൽ (ആയില്യം ഞാറ്റുവേല) , ചൊവ്വ മീനം രേവതിയിൽ , ബുധൻ കർക്കടകം പൂയത്തിൽ , വ്യാഴം ധനു പൂരാടത്തിൽ , ശുക്രൻ മിഥുനം മകയിരത്തിൽ , ശനി മകരം ഉത്രാടത്തിൽ , രാഹു മിഥുനം മകയിരത്തിൽ കേതു ധനു മൂലത്തിൽ

ബുധന് മൗഢ്യം വ്യാഴം, ശനി വക്രം

പകൽ 01.33 വരെ പൂരുരുട്ടാതി തുടർന്ന് ഉത്രട്ടാതി ഒപ്പം രാത്രി 02.06വരെ കൃഷ്ണപക്ഷ ചതുർത്ഥി
മാസത്തിലെ ഉത്രട്ടാതി കൃഷ്ണപക്ഷ ചതുർത്ഥി ശ്രാദ്ധം പൂരുരുട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്.

ഈ ദിനം പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്..

ഉത്രം , ചതയം , തിരുവോണം , പൂരാടം , പൂരം നാളുകാർക്ക് ദിനം പ്രതികൂലം.

മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമല്ല .
സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം .

പകൽ 01.33 വരെ പിണ്ഡനൂൽ ദോഷം ഉണ്ട് . അകംനാൾ ദോഷമുണ്ട് . മരണങ്ങൾക്ക് പരിഹാരം വേണ്ടിവരും

ദിവസ ദോഷ ശാന്തിക്ക് ഗണപതി ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു

പ്രണമ്യ ശിരസാദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാവ്യാസം സ്മരേന്നിത്യം
ആയുഷ്കാമാർത്ഥസിദ്ധയേ
പ്രഥമം വക്രതുണ്ഡഞ്ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമഞ്ച
ഷഷ്ഠം വികടമേവച
സപ്തമം വിഘ്നരാജഞ്ച
ധൂമ്രവർണ്ണം തഥാഷ്ടകം
നവമം ഫാലചന്ദ്രശ്ച
ദശമന്തു വിനായകം
ഏകാദശം ഗണപതീം
ദ്വാദശന്തു ഗജാനനം.

05/08/2020

ആലുവ ശിവരാത്രി മണപ്പുറം

രാമന്റെ  66 ഗുണങ്ങൾവാല്മീകിയോട് നാരദൻ രാമന്റെ  66 ഗുണങ്ങൾ വർണ്ണിക്കുന്നു.  അവ താഴെ കൊടുക്കുന്നു.1. നിയതാത്മാവ് (സ്വയം നി...
31/07/2020

രാമന്റെ 66 ഗുണങ്ങൾ

വാല്മീകിയോട് നാരദൻ രാമന്റെ 66 ഗുണങ്ങൾ വർണ്ണിക്കുന്നു. അവ താഴെ കൊടുക്കുന്നു.

1. നിയതാത്മാവ് (സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവൻ).
2. മഹാവീര്യൻ.
3. ദ്യുതിമാൻ (കാന്തിയുള്ളവൻ).
4. ധൃതിമാൻ (ദൃഢനിശ്ചയമുള്ളവൻ).
5. വശി (എല്ലാവരെയും വശത്താക്കിയവൻ).
6. ബുദ്ധിമാൻ.
7. നീതിമാൻ.
8. കംബുഗ്രീവൻ ( ശംഖുപോലുള്ള കണ്ഠമുള്ളവൻ.
9. മഹാഹനു (വലിയ താടിയുള്ളവൻ).
10. മഹോരസ്കൻ - വിശാലമായ മാറുള്ളവൻ.
11. മഹേഷ്വാസ:( വമ്പിച്ച വില്ലാളി).
12. ഗൂഢശത്രുരരിംദമ: ശത്രുദമനൻ.
13. ആജാനബാഹു
14. സുശിരാ: അഴകാർന്ന ശിരസ്സോടുകൂടിയവൻ.
15. സുലലാട: അഴകാർന്ന നെറ്റിത്തടത്തോടു കൂടിയവൻ.
16. സുവിക്രമൻ - ഭംഗിയായ കാൽവയ്പോടെ നടക്കുന്നവൻ.
17. സമ: ഒത്ത ഉയരമുള്ളവനും
18. സമവിഭക്താംഗ: അനുപാതമൊത്ത അംഗങ്ങളോടുകൂടിയവൻ.
19. സ്നിഗ്ദ്ധവർണ: അഴകാർന്ന നിറമുള്ളവൻ.
20. പ്രതാപവാൻ.
21. പീനവക്ഷ: തടിച്ച മാറുള്ളവൻ.
22. വിശാലാക്ഷൻ - വിശാലനേത്രൻ.
23. ലക്ഷ്മീവാൻ - ശോഭയുള്ളവൻ.
24. ശുഭലക്ഷണ: ശുഭമായ ലക്ഷണങ്ങളോടുകൂടിയവൻ.
25. ധർമ്മജ്ഞൻ.
26. സത്യസന്ധൻ.
27. പ്രാണികളുടെ നന്മയിൽ താല്പര്യമുള്ളവൻ.
28. യശസ്വീ-
29. ജ്ഞാനസമ്പന്ന:
30. ശുചി: പരിശുദ്ധി.
31. വശ്യ: തന്നെ പ്രാപിച്ചവർക്ക് വശപ്പെട്ടവൻ.
32. സമാധിമാൻ: ആശ്രിത രക്ഷകൻ.
33. പ്രജാപതിസമൻ -ബ്രഹ്മാവിന് തുല്യനായവൻ.
34. ശ്രീമാൻ - ശ്രീയോടു കൂടിയവൻ.
35. ധാതാ.
36. രിപുനിഷൂദന: ശത്രുഞ്ജയൻ.
37. ജീവിസമൂഹത്തിന്റെ രക്ഷകൻ.
38. ധർമ്മസ്യ പരിരക്ഷിതാ: ധർമ്മത്തെ വേണ്ട പോലെ പരിരക്ഷിക്കുന്നവൻ.
39. തന്റെ ധർമ്മത്തിനു രക്ഷകൻ.
40. സ്വജനങ്ങളെ രക്ഷിക്കുന്നവൻ.
41. വേദവേദാംഗ തത്ത്വജ്ഞേൻ :- വേദവേദാംഗങ്ങളുടെ തത്ത്വത്തെ അറിയുന്നവൻ.
42. ധനുർവേദത്തിൽ നല്ലതു പോലെ നിശ്ചയമുള്ളവൻ.
43. സർവ ശാസ്ത്രാർത്ഥ തത്ത്വജ്ഞൻ: സർവ്വ ശാസ്ത്രങ്ങളുടേയും പൊരുളറിഞ്ഞവൻ.
-- സ്മൃതിമാൻ - ഓർമ്മശക്തിയുള്ളവൻ.
44. പ്രതിഭാനവാൻ - പ്രതിഭയുള്ളവൻ.
45. സർവലോകപ്രിയൻ.
46. സാധു - നല്ലവൻ
47. അധീനാത്മ: ഉന്നത മന:ശക്തിയോടുകൂടിയവൻ.
48. വിചക്ഷണ: അതിസമർത്ഥൻ.
49. സമുദ്രം നദികൾക്കെന്ന പോലെ സത്തുക്കൾക്ക് സദാ പ്രാപിക്കപ്പെട്ടവൻ.
50. ആര്യ: ആദ്യൻ.
51. സർവ്വസമ: സർവ്വതിലും സമഭാവനയുള്ളവൻ.
52. ഏകപ്രിയദർശന: എപ്പോഴും പ്രിയമായ നോട്ടത്തോടുകൂടിയവൻ
53. സർവഗുണോപേത: സമസ്ത സദ്ഗുണങ്ങളോടുകൂടിയവൻ.
54. കൗസല്യാനന്ദ വർദ്ധന: കൗസല്യയുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നവൻ.
55. ഗാംഭീര്യത്തിൽ സമുദ്രം പോലെയുള്ളവൻ
56. ധൈര്യത്തിൽ ഹിമാലയം പോലെയുള്ളവൻ
57. പരാക്രമത്തിൽ വിഷ്ണുവിന് സമാനൻ.
58. സോമവത് പ്രിയദർശന: ചന്ദ്രനെപ്പോലെ പ്രിയമായ രൂപത്തിൽ കാണപ്പെടുന്നവൻ.
59. ക്രോധത്തിൽ പ്രളയകാലാഗ്നിക്കു തുല്യൻ.
60. ക്ഷമയിൽ ഭൂമിക്കു തുല്യൻ.
61. കൊടുക്കുന്നതിൽ കുബേരന് സമൻ.
62. സത്യം പറയുന്നതിൽ മറ്റൊരു ധർമ്മദേവതെയെപ്പോലെയുള്ളവൻ.
63. പിഴവില്ലാത്ത പരാക്രമങ്ങളോടുകൂടിയവൻ.
64. ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവൻ.
65. ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവൻ
66. പ്രിയൻ

"പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂണ്ണ രാമായണം."

പുള്ളിമയിലേറീവരുംവള്ളിമണവാളനെയെൻ്റെസങ്കടങ്ങൾ തീർത്തിടെണെവേലായുധാ നീഅന്ധരായ ഞങ്ങൾ അന്ധതയിൽ കഴിയുമ്പോൾജ്ഞാനത്തിൻ്റെ ദീപമായ...
30/07/2020

പുള്ളിമയിലേറീവരും
വള്ളിമണവാളനെയെൻ്റെ
സങ്കടങ്ങൾ തീർത്തിടെണെ
വേലായുധാ നീ
അന്ധരായ ഞങ്ങൾ അന്ധതയിൽ കഴിയുമ്പോൾ
ജ്ഞാനത്തിൻ്റെ ദീപമായി
തെളിയണെ നീ
മാമുനിമാരെല്ലെങ്കിലും മയിൽ വാഹനനെ ദേവ മാനസത്തിൽ വിളയാടിക്കളിച്ചീടണെ
അക്കരപ്പാടത്തരുന്ന ഷൺമുഖാ നീ

Address

Perumbavoor
683544

Website

Alerts

Be the first to know and let us send you an email when AIMURY CHELATTU KAVU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category