Punnakode Sivakshethram

Punnakode Sivakshethram അത്യുഗ്രമൂർത്തിയായ പരമശിവൻ

03/03/2026
ശിവശക്തി ചൈതന്യം നിറഞ്ഞുനിൽക്കുന്ന പുന്നക്കോട് ശിവക്ഷേത്രത്തിലെ ഭക്തിസാന്ദ്രമായ ശീവേലി ചടങ്ങുകളും, കുന്നിന്മേൽ വാണരുളുന്...
03/03/2026

ശിവശക്തി ചൈതന്യം നിറഞ്ഞുനിൽക്കുന്ന പുന്നക്കോട് ശിവക്ഷേത്രത്തിലെ ഭക്തിസാന്ദ്രമായ ശീവേലി ചടങ്ങുകളും, കുന്നിന്മേൽ വാണരുളുന്ന ഭഗവതിയുടെ അനുഗ്രഹവും ആ നാടിന്റെ പുണ്യമാണ്. ക്ഷേത്രചൈതന്യം ഭക്തരിലേക്ക് എത്തുന്ന ശീവേലി ദർശനവും, പ്രശാന്തമായ അന്തരീക്ഷത്തിൽ കുടികൊള്ളുന്ന അമ്മയുടെ സാന്നിധ്യവും ഏതൊരു വിശ്വാസിക്കും സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്നു. പൈതൃകവും ആചാരങ്ങളും ഇഴചേർന്നുനിൽക്കുന്ന ഈ പുണ്യസങ്കേതങ്ങൾ ഭക്തിയുടെ വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

15/02/2026

15/02/2026

15/02/2026

കലാലോകത്തെ പുന്നക്കോടിന്റെ അഭിമാനം: ശ്രീ. കലാക്ഷേത്രം രഞ്ജിഷ് ആർ നായർ

കഥകളി ലോകത്തെ പ്രമുഖ വ്യക്തിത്വവും രഞ്ജിഷ് നായരുടെ ഗുരുവുമായ കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണനെയും ചടങ്ങിൽ ആദരിക്കുകയുണ്...
15/02/2026

കഥകളി ലോകത്തെ പ്രമുഖ വ്യക്തിത്വവും രഞ്ജിഷ് നായരുടെ ഗുരുവുമായ കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. അദ്ദേഹത്തിന് ക്ഷേത്ര പ്രസിഡന്റ് ശ്രീ. മുരളി മോഹനൻ കുന്നത്ത് പൊന്നാടയണിയിച്ച് ആദരവ് അർപ്പിച്ചു. 'കിരാതം' കഥകളിയിൽ 'കാട്ടാളൻ' എന്ന ശക്തമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.. ❤️

കഥകളി പ്രസ്ഥാനത്തിന് അദ്ദേഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെയും കലയോടുള്ള സമർപ്പണത്തെയും മുൻനിർത്തി, ക്ഷേത്ര മാതൃ സമിതി പ്ര...
15/02/2026

കഥകളി പ്രസ്ഥാനത്തിന് അദ്ദേഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെയും കലയോടുള്ള സമർപ്പണത്തെയും മുൻനിർത്തി, ക്ഷേത്ര മാതൃ സമിതി പ്രസിഡന്റ് ശ്രീമതി. പ്രമോദിനി ടീച്ചർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്ന 'കിരാതം' കഥകളിയിൽ പച്ച വേഷമായ അർജുനനെ അവതരിപ്പിക്കുന്നത് രഞ്ജിഷ് ആർ നായർ ആ...
15/02/2026

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്ന 'കിരാതം' കഥകളിയിൽ പച്ച വേഷമായ അർജുനനെ അവതരിപ്പിക്കുന്നത് രഞ്ജിഷ് ആർ നായർ ആണ്. പ്രശസ്ത ആചാര്യൻ സി. ഗോപാലകൃഷ്ണന്റെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹം, മുംബൈ ദൂരദർശനിലെ 'A' ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ്.
​ഈ കലാവിരുന്നിന്റെ പ്രത്യേകതകൾ:
​വേഷം: അർജുനൻ (കലാക്ഷേത്രം രഞ്ജിഷ് ആർ നായർ).
​സഹകരണം: ആനമങ്ങാട് കഥകളി ക്ലബ്.
​മറ്റ് വേഷങ്ങൾ: കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണൻ (കാട്ടാളൻ), കലാക്ഷേത്രം ശിൽപാ വാര്യർ (കാട്ടാള സ്ത്രീ), കലാമണ്ഡലം ആഷിഖ് (ശിവൻ).
​ഇന്ത്യയിലെ പ്രമുഖ വേദികളായ ഖജുരാഹോ, കാലാഘോഡ തുടങ്ങിയ ഇടങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരൻ, നൃത്ത ശിരോമണി, നർത്തക പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
​കഥകളിക്ക് പുറമെ ചെണ്ടയിലും കർണാടക സംഗീതത്തിലും തനതായ കഴിവ് തെളിയിച്ചിട്ടുള്ള രഞ്ജിഷിന്റെ പ്രകടനം കാണാൻ എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു.

ശിവരാത്രി മഹോത്സവം​കഥകളികഥ: കിരാതം​ആമുഖം: ശ്രീ അപ്പുക്കുട്ടൻ, സ്വരലയം (കേരള സംഗീത നാടക അക്കാദമി ബോർഡ് മെമ്പർ)​പരിപാടികളി...
15/02/2026

ശിവരാത്രി മഹോത്സവം
​കഥകളി
കഥ: കിരാതം
​ആമുഖം: ശ്രീ അപ്പുക്കുട്ടൻ, സ്വരലയം (കേരള സംഗീത നാടക അക്കാദമി ബോർഡ് മെമ്പർ)
​പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർ
​വേഷം:
​അർജുനൻ: കലാക്ഷേത്രം രഞ്ജിഷ് ആർ നായർ
​കാട്ടാളൻ: കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണൻ
​കാട്ടാള സ്ത്രീ: കലാക്ഷേത്രം ശിൽപാ വാര്യർ
​ശിവൻ: കലാമണ്ഡലം ആഷിഖ്
​സംഗീതവും മേളവും:
​പാട്ട്: കലാമണ്ഡലം ഭവദാസ്, കലാശ്രീ കലാമണ്ഡലം ഗിരീശൻ
​ചെണ്ട: കലാമണ്ഡലം നന്ദകുമാർ
​മദ്ദളം: കലാമണ്ഡലം വേണു
​ചുട്ടി: കലാമണ്ഡലം ശിവരാമൻ
​ചമയം & അണിയറ: മഞ്ജുതറ, മാണോട്
​അവതരണം: കലാക്ഷേത്രം ഡോംബിവ്‌ലി, മുംബൈ
​സഹകരണം: ആനമങ്ങാട് കഥകളി ക്ലബ്
​സമർപ്പണം: ശ്രീ രാജൻ വരിക്കേത്ത്

ക്ഷേത്രത്തിലെ... വിശേഷപൂജകൾ...! ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ എല്ലാവരുടെയും സാമ്പ...
12/02/2025

ക്ഷേത്രത്തിലെ... വിശേഷപൂജകൾ...!

ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ എല്ലാവരുടെയും സാമ്പത്തിക സഹായങ്ങൾ പ്രതീക്ഷിക്കുന്നു... 🙏🏻

✨ഓം നമഃ ശിവായ✨

Address

Punnakode, Anamangad
Perintalmanna
679357

Website

Alerts

Be the first to know and let us send you an email when Punnakode Sivakshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share