16/07/2025
രാമായണ മാസാചരണം ജില്ലാ തല ഉത്ഘാടനം നടന്നു.
കേരള ക്ഷേത്ര സംരക്ഷണ സമിതി രാമായണ മാസാചരണത്തിന്റെ മലപ്പുറം ജില്ലാ ഉത്ഘാടനം അങ്ങാടിപ്പുറം തളി നാരായണാലയത്തിൽ നടന്ന ചടങ്ങിൽ കാരക്കോട് ശ്രീരാമാനന്ദാശ്രമം മഠാധിപതി ഡോക്ടർ ധർമാനന്ദ സ്വാമികൾ നിർവഹിച്ചു. യോഗത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് കെ ജി മോഹനൻ സ്വാഗതവും, കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീമതി തങ്കം രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി രാമാനന്ദനാഥ ചൈതന്യ അനുഗ്രഹ പ്രഭാഷണവും, തളിക്ഷേത്ര ഭരണ സമിതി സെക്രട്ടറി ശ്രീ കെ നാരായണൻകുട്ടി പ്രഭാഷണവും, രാമായണ പാരായണ ഉദ്ഘാടനം ശ്രീമതി തങ്കം രാമചന്ദ്രനും, കൃതജ്ഞത കെ. പി. ദാസൻ നിർവഹിച്ചു. യോഗത്തിൽ, പി. വി. മുരളീധരൻ, ടി പി സുധീഷ്, സിസി പ്രഭാകരൻ, പ്രേമകുമാരി തുടങ്ങിയവർ സംസാരിച്ചു. രാമായണമാസാചരണത്തിന്റെ ഭാഗമായി, രാമായണത്തെ അധികരിച്ച് വിദ്യാർത്ഥികൾക്കായി 2025 ജൂലൈ 27ന്ക്ഷേത്രങ്ങളിലും,ഓഗസ്റ്റ് 3ന് താലൂക്ക് കേന്ദ്രങ്ങളിലും, ഓഗസ്റ്റ് 10 ന് ജില്ലാ തലത്തിലും മത്സരങ്ങൾ നടത്തും.കർക്കിടകം 1 മുതൽ, 31 കൂടിയുള്ള ദിവസങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചു രാമായണ സത്സംഗങ്ങൾ നടത്തും. ഓഗസ്റ്റ് 15 ന് അഖണ്ഡ രാമായണ പാരായണം എല്ലാ ക്ഷേത്രങ്ങളിലും നടത്തും.