Fathima Matha Forane Church Mariyapuram

Call Directions

Fathima Matha Forane Church Mariyapuram Fathima Matha Forane Church,Mariyapuram (Pariyapuram)
Diocese of Thamarassery.

Congrats🥳
17/09/2026

Congrats🥳

🌹🌹ആദരാഞ്ജലി🌹🌹▪️പരിയാപുരം കരിവെട്ടി  കൊച്ചുപറമ്പിൽ ജോസഫ് (കുഞ്ഞുമോൻ - 59) അന്തരിച്ചു.സംസ്കാര ശുശ്രൂഷ നാളെ (19, ബുധൻ) വൈകി...
18/08/2026

🌹🌹ആദരാഞ്ജലി🌹🌹

▪️പരിയാപുരം കരിവെട്ടി കൊച്ചുപറമ്പിൽ ജോസഫ് (കുഞ്ഞുമോൻ - 59) അന്തരിച്ചു.
സംസ്കാര ശുശ്രൂഷ നാളെ (19, ബുധൻ) വൈകിട്ട് 3ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ.
▪️ഭാര്യ: റോസമ്മ. മണ്ണാർക്കാട് കാവുണ്ട മുരിങ്കാവുങ്കൽ കുടുംബാംഗമാണ്.
▪️മക്കൾ:
ആൻ്റണി (സൗദി അറേബ്യ),
ലിൻ്റോ,
ലിൻഡ.
▪️മരുമകൻ:
ഷിബു വർക്കി പെരുത്തനോലിക്കൽ (പാലക്കയം).

18/08/2026
🌹🌹ആദരാഞ്ജലി 🌹🌹*▪️പരിയാപുരം കുടുംബ യൂണിറ്റ് 8-ലെ (ലിറ്റിൽ ഫ്ലവർ) പുത്തൻപുരക്കൽ ഏലിയാമ്മ ജോസഫ് (98) അന്തരിച്ചു. സംസ്കാര ശു...
29/07/2026

🌹🌹ആദരാഞ്ജലി 🌹🌹

*▪️പരിയാപുരം കുടുംബ യൂണിറ്റ് 8-ലെ (ലിറ്റിൽ ഫ്ലവർ) പുത്തൻപുരക്കൽ ഏലിയാമ്മ ജോസഫ് (98) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (29, ബുധൻ) വൈകിട്ട് 4.30ന് വീട്ടിൽ തുടങ്ങും. തുടർന്ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ.*

▪️ചങ്ങനാശ്ശേരി പെരുന്ന കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗമാണ്.
▪️ഭർത്താവ്: പരേതനായ ജോസഫ്.
▪️മക്കൾ: ജോയിച്ചൻ, സെബാസ്റ്റ്യൻ, സജി, നിർമ്മല, ഗ്രേസമ്മ, കർമ്മല.
▪️മരുമക്കൾ: ലീലാമ്മ, ലിസി, ലീന, ജോസ്, ജോർജ്, മത്തായി.
▪️ഭൗതിക ശരീരം പരിയാപുരം കുരിശുപള്ളിക്കു സമീപമുള്ള മകൻ സെബാസ്റ്റ്യൻ്റെ (തങ്കച്ചൻ) വീട്ടിലാണ്.

*നിര്യാതനായി*🌹പുല്ലുരാംപാറ :  താമരശ്ശേരി രൂപതാംഗം *ഫാ. ജെയിംസ് വാമറ്റത്തിൽ (61)*നിര്യാതനായി. ഈരുട് വിയാനി വൈദിക മന്ദിരത്...
24/07/2026

*നിര്യാതനായി*🌹

പുല്ലുരാംപാറ : താമരശ്ശേരി രൂപതാംഗം *ഫാ. ജെയിംസ് വാമറ്റത്തിൽ (61)*
നിര്യാതനായി.

ഈരുട് വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1965 ഒക്ടോബർ 20ന് പുല്ലൂരാംപാറ ഇടവകയിലെ പരേതനായ വാമറ്റത്തിൽ വർക്കി മേരി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനായി ജനിച്ചു.

സ്കൂൾ വിദ്യാഭ്യാസം പുല്ലൂരാംപാറ സെൻ്റ് ജോസഫ്‌സ് എൽ. പി. സ്‌കൂളിലും ഹൈസ്ക്കൂളിലും പൂർത്തിയാക്കിയ ശേഷം 1982 ൽ തലശ്ശേരി അതിരൂപതയിലെ സെൻ്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചു.

കോട്ടയം വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി.

1992 ഡിസംബർ 29 ന്, താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഇടവകയിൽ വെച്ച് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.

മരിയാപുരം ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ച ജെയിംസച്ചൻ, പനംപ്ലാവ്, തിരൂർ, വെറ്റിലപ്പാറ, മഞ്ഞുവയൽ, കൂടരഞ്ഞി, പെരിന്തൽമണ്ണ, കൂരാച്ചുണ്ട്, മരിയാപുരം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇതിനിടയിൽ പൂനെ നാഷണൽ വൊക്കേഷൻ സർവ്വീസ് സെൻററിൽ സ്‌പിരിച്ച്വാലിറ്റിയിൽ ഉന്നത പഠനം നടത്തിയ ജെയിംസച്ചൻ താമരശ്ശേരി സെൻ്റ് അൽഫോൻസ മൈനർ സെമിനാരിയിൽ സ്റ്റാഫ് മെമ്പറും തുടർന്ന് സെമിനാരിയിലെ സ്‌പിരിച്ച്വൽ ഡയറക്‌ടറായും സേവനം ചെയ്തു.

ഇക്കാലയളവിൽ കുറഞ്ഞ മാസങ്ങളിൽ മരുതോങ്കര ഇടവകയിലും ശുശ്രൂഷ ചെയ്‌തിട്ടുണ്ട്.

താമരശ്ശേരി രൂപതയുടെ ഇൻ്റേണൽ ഓഡിറ്ററായും രൂപതാ കൺസൾട്ടറായും പ്രവർത്തിച്ച ജെയിംസച്ചൻ നിലവിൽ രൂപതാ പ്രസ്ബിറ്ററൽ കൗൺസിലിലെയും പാസ്റ്ററൽ കൗൺസിലിലെയും സജീവാംഗമായിരുന്നു.

മരിയാപുരം ഇടവകയിലെ വികാരിയായി സേവനം ചെയ്‌തുവരവെ, 2024 ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരുട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

സേവനം ചെയ്തത ഇടവകകളിൽ തൻ്റെ ശക്തമായ നേതൃത്വവും ആത്മീയതയും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിക്കാൻ ജെയിംസ് അച്ചന് സാധിച്ചിരുന്നു.

*സഹോദരങ്ങൾ* : റോയി വാമറ്റത്തിൽ, ലിസി അന്തീനാട്ട് (കൂടരഞ്ഞി)

മൃതദേഹം പൊതുദർശനത്തിനായി (23.07.2026) 9.00 മണി മുതൽ തോട്ടുമുഴിയിലെ സഹോദരൻ റോയി വാമറ്റത്തിൻ്റെ ഭവനത്തിൽ വെക്കുന്നതാണ്.

24.07.2026 ഉച്ചയ്ക്ക് 01.00 മണിക്ക് ഭവനത്തിലെ കർമ്മങ്ങൾ ആരംഭിക്കും.

01.30 മുതൽ പുല്ലൂരാംപാറ സെൻ്റ് ജോസഫ്‌സ്‌ ദൈവാലയത്തിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

തുടർന്ന് 02.30ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാനയോടുകൂടി മൃതസംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നു.

🌹🌹ആദരാഞ്ജലി🌹🌹▪️പരിയാപുരം  ചക്കാലക്കുന്നേൽ മറിയാമ്മ (87) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (22, തിങ്കൾ) വൈകിട്ട് 4ന് വീട്...
22/06/2026

🌹🌹ആദരാഞ്ജലി🌹🌹

▪️പരിയാപുരം ചക്കാലക്കുന്നേൽ മറിയാമ്മ (87) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (22, തിങ്കൾ) വൈകിട്ട് 4ന് വീട്ടിൽ തുടങ്ങും. തുടർന്ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ. വെളിയനാട് വള്ളൂർവാക്കൽ കുടുംബാംഗമാണ്.*

▪️ഭർത്താവ്: പരേതനായ ആൻ്റണി
▪️മക്കൾ: തോമസ്, മേഴ്സി (ചേലക്കര), ആൻസി (തിരുവമ്പാടി), ജെസി (മണ്ണാർക്കാട്).
▪️മരുമക്കൾ: പരേതയായ ലൈസ കൊച്ചുമാണിക്കുന്നേൽ (പൂമല, തൃശൂർ), പരേതനായ മാത്യു മംഗലത്ത് (ചേലക്കര), ജയിംസ് നെല്ലിക്കാത്തെരുവിൽ (തിരുവമ്പാടി), ജോർജ് പൂവത്തുംവീട്ടിൽ (പൂഞ്ചോല,മണ്ണാർക്കാട്).

*🌹🌹ആദരാഞ്ജലി 🌹🌹**▪️വടക്കെപറമ്പിൽ മേരി മാത്യു (78) അന്തരിച്ചു.  സംസ്കാര ശുശ്രൂഷ നാളെ (17, ബുധൻ) രാവിലെ 9.30ന് വീട്ടിൽ തുട...
16/06/2026

*🌹🌹ആദരാഞ്ജലി 🌹🌹*

*▪️വടക്കെപറമ്പിൽ മേരി മാത്യു (78) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ (17, ബുധൻ) രാവിലെ 9.30ന് വീട്ടിൽ തുടങ്ങും. തുടർന്ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പളളിയിൽ.*

▪️കല്ലാനോട്
ഇടാട്ടുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ മാത്യു.
▪️മക്കൾ: റോയ് (മംഗലൂരു),
സണ്ണി, രാജി (തൃശ്ശൂർ).
മരുമക്കൾ: ആശ റോയ് (മംഗലൂരു)
സിന്ധു (പരിയാപുരം)
തോമസ് ചെറിയാൻ (തൃശ്ശൂർ).

Address

Pariyapuram, Perinthalmanna
Perintalmanna
679321

Telephone

+919037435121

Website

Alerts

Be the first to know and let us send you an email when Fathima Matha Forane Church Mariyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category