Saint Mary's Church, Poolakutty-Peravoor

Saint Mary's Church, Poolakutty-Peravoor Saint Marys Church-Poolakutty-Peravoor

Parish Profile

Name : Saint Marys Church
Parish : Poolakkutty
Place : Poolakkutty
Forane :Peravoor
Dioces Name : Tellicherry Archeparchy
Address : Poolakkutty P.O., PIN-670650

25/03/2026
24/03/2026

ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!

24/03/2026

തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.

Tap the link in ’s bio to know more
Protest against exams on holy days is intensifying, with the KLCA Kozhikode Archdiocese registering strong opposition to the scheduling of exams on Holy Thursday, Good Friday, and Easter.

23/03/2026

ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിലെ പരീക്ഷയും പരിശീലനവും ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കത്തോലിക്ക കോൺഗ്രസ്.
ക്രിസ്തീയ വിശ്വാസ സമൂഹത്തിൻറെ ഏറ്റവും വിശുദ്ധ ദിവസമായ ഈസ്റ്റർ തിരുനാളിനും അതുപോലെ പെസഹാ തിരുനാളിനും എൻട്രൻസ് പരീക്ഷ വയ്ക്കാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണ് എന്ന് കത്തോലിക്ക കോൺഗ്രസ്. സർക്കാർ അനുവാദമില്ലാതെ ഇത് നടക്കില്ല. വിശുദ്ധ ദിവസങ്ങളിൽ നടത്തുന്ന പരീക്ഷയും ഒപ്പം ഓശാന തിരുന്നാളിന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്. ന്യൂനപക്ഷങ്ങളുടെ സംസ്കാരം സംരക്ഷിക്കാൻ സ്ഥാപനങ്ങൾ തുടങ്ങാൻ പോലും ഉറപ്പു തരുന്നതാണ് ഇൻഡ്യൻ ഭരണഘടന എന്നിരിക്കെ അവകാശങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ട് ക്രിസ്തീയ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുന്നാൾ പോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷകൾ ക്രമീകരിക്കുകയും പരിശീലനം ക്രിസ്തീയ വിശ്വാസ സമൂഹത്തിൻറെ ഏറ്റവും വിശുദ്ധ ദിവസമായ ഈസ്റ്റർ തിരുനാളിനും അതുപോലെ പെസഹാ തിരുനാളിനും നടത്തുകയും ചെയ്യുക എന്നത് മതസ്വാതന്ത്ര്യത്തെ നിഷേധിക്കലും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കലും ആണ്. അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഇടപെട്ട്, പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണം എന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും ഒതുക്കേണ്ടതല്ലായെന്ന് മനസ്സിലാക്കണം എന്നും, തിരുന്നാൾ ദിനങ്ങളിൽ പലവിധ മാർഗ്ഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്മിക്കുന്നതാണെന്നും, തനിമ നഷ്ടപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു.

22/03/2026

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുവാന്‍ തയ്യാറടുക്കുമ്പോൾ ലണ്ടൻ നഗരം വീണ്ടും ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. ലോകപ്രശസ്തമായ ‘പാഷൻ ഓഫ് ക്രൈസ്റ്റ്’ തെരുവ് നാടകം അടുത്ത മാസം മൂന്നിന് (ദുഃഖവെള്ളി) ലണ്ടനിലെ ട്രാഫൽഗർ സ്ക്വയറിൽ അരങ്ങേറും. ഇവിടെ ഈ നാടകം അവതരിപ്പിക്കാൻ തുടങ്ങിയിട്ട് 15 വർഷം തികയുന്നു .

തുടർന്ന് വായിക്കാൻ: https://shalomnews.in/london-passion-of-christ-play/

19/03/2026

March 19: വിശുദ്ധ യൗസേപ്പ്പിതാവിൻ്റെ തിരുന്നാൾ

ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലുമപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്. വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “യേശുവിന്റെ വളര്‍ത്തച്ഛന്‍” എന്നു വിശേഷിപ്പിക്കാം. വെറുമൊരു മനുഷ്യനെന്നതില്‍ ഉപരിയായി, ഭൂമിയില്‍ പിതാവിന്റെ അമൂല്യ നിധികളായ യേശുവിനേയും, മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും, കാത്തു പാലിക്കുകയും ചെയ്ത മഹത് വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നു.

14/03/2026

ലോകപ്രശസ്ത ശില്പി അന്റോണിയോ ഗൗഡിയുടെ ചരമശതാബ്ദി വർഷമായ 2026-ൽ തന്നെ ഇത് പൂർത്തിയായി എന്നത് ഏറെ ശ്രദ്ധേയമാണ്...

Read : https://mnol.in/6dohch2

The Sagrada Familia in Barcelona has finally been completed after 144 years of construction, officially becoming the tallest church in the world. This architectural marvel, designed by Antoni Gaudí, has overcome numerous historical challenges and now stands as a testament to human perseverance and innovation.

12/03/2026

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസിൽ ജാസ്മിൻ ഷായുടെയും കൂട്ടാളികളുടെയും 1.44 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

05/03/2026

യേശുക്രിസ്തുവിന്റെ ജീവിതം പ്രമേയമാക്കിയ ‘ദി ചോസണ്‍’ ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടെലിവിഷന്‍ പരമ്പര എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ഈ പരമ്പരയുടെ ആദ്യ സീസണ്‍ ഇപ്പോള്‍ 125 ഭാഷകളില്‍ ലഭ്യമാണ്. 2025 സെപ്റ്റംബറില്‍ നേടിയ 86 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ റെക്കോര്‍ഡാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരുത്തപ്പെട്ടത്.

തുടർന്ന് വായിക്കുക: https://shalomnews.in/the-chosen-guinness-world-record-corrected/

Address

Name, : Saint Marys Church Parish, : Poolakkutty Place, : Poolakkutty Forane :Peravoor Dioces Name, : Tellicherry Archeparchy Address, : Poolakkutty P. O. , PIN
Peravoor
670650

Alerts

Be the first to know and let us send you an email when Saint Mary's Church, Poolakutty-Peravoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share