SYS Kayanna

SYS Kayanna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SYS Kayanna, Religious organisation, Kayanna, Perambra.

The Samastha Kerala Sunni Yuvajana Samgam (SYS) is an Islamic organization in India.Originated in Kerala under the patronage of Indian Grand M***i Sheikh Aboobecker Ahmad (Kanthapuram)It is affiliated to All India Sunni Jamiyyathul Ulama and Kerala Muslim

21/12/2022

. സൗദി മാറുന്നു... സ്ത്രീകൾ അവരുടെ വീട്ടിൽ നിന്ന് നിസ്കരിക്കണമെന്നും ഹറമിലേക്ക് നിസ്കരിക്കാൻ ആയി വരേണ്ടതില്ലെന്നും സ്ത്രീകൾക്ക് അവരുടെ വീടാണ് ഏറ്റവും ഉത്തമം എന്ന മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ഹദീസ് ഉദ്ധരിച്ച് ഹറം മസ്ജിദിലെ ഇമാം ശൈഖ് സുദൈസി പോലീസ് സെക്യൂരിറ്റിയുടെ സാന്നിധ്യത്തിൽ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. ചിന്തിക്കാൻ ഏറെ വകയുള്ള പ്രസംഗം.

jamiul futuh
16/12/2022

jamiul futuh

14/12/2022
ഇന്ത്യൻ ഗ്രാൻറ് മസ്ജിദിൽ ആത്മീയോൽക്കർഷത്തിന്റെവെള്ളിശോഭ……………………………………പുണ്യ റബീഇന്റെ പന്ത്രണ്ടാം പൂനിലാവിൽ ശൈഖുനാ സുൽത്താ...
14/12/2022

ഇന്ത്യൻ ഗ്രാൻറ് മസ്ജിദിൽ ആത്മീയോൽക്കർഷത്തിന്റെ
വെള്ളിശോഭ
……………………………………
പുണ്യ റബീഇന്റെ പന്ത്രണ്ടാം പൂനിലാവിൽ ശൈഖുനാ സുൽത്താനുൽഉലമയും യമനിലെ സയ്യിദ് ഉമർഹഫീള്തങ്ങളും കവാടംതുറന്നുകൊടുത്ത Masjidul Futuh-The Indian Grand Masjid ന്റെ അകത്തളം ഇന്ന് ആരാധനകളാൽ പ്രശോഭിതമാണ്. ജനസാന്ദ്രതയേറിയ ഓരോ നിസ്കാരങ്ങളും അനുഭൂതിദായകമാണ്. ആത്മീയോൽക്കർഷത്തിന്റെ നവ്യാനുഭവം. നവംബർ 25 നാണ് യുഎഇ ഗവൺമെൻറിന്റെ മതകാര്യഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽഹാശിമിയുടെ സാന്നിധ്യംകൊണ്ടനുഗ്രഹീതമായ മഹനീയ മുഹൂർത്തത്തിലാണിവിടെ വലിയ ജുമുഅക്ക് തുടക്കം കുറിച്ചത്. തുടർന്നിങ്ങോട്ട് ഇവിടം വിശ്വാസി പ്രവാഹമാണ്. മസ്ജിദ് ദർശിക്കാനും നിസ്കാരത്തിനും മറ്റു ആരാധനാകൾക്കുമായി ധാരാളംപേരാണ് ഓരോ ദിവസവും മർകസ് നോളജ്സിറ്റിയിലെത്തുന്നത്.
ഇതിലേറ്റവും എടുത്തുപറയേണ്ടത്, വെള്ളിയാഴ്ചയിലെ സുബ്ഹി നിസ്കാരമാണ്. അറിവിന്റെ നഗരിയിൽ ആത്മീയത വഴിഞ്ഞൊഴുകുന്ന സമയമാണത്. സുബ്ഹിക്ക് ഏറെ മുമ്പ്തന്നെ മസ്ജിദിൽ ജനം എത്തിത്തുടങ്ങും. തഹജ്ജുദ് നിസ്കാരംകഴിഞ്ഞ് അദ്കാറുകളിലും തസ്ബീഹ് നിസ്കാരത്തിലും മറ്റുമായി അവർ വ്യാപൃതരാവും. അഞ്ചേ പത്തിനുശേഷമാണിപ്പോൾ ആ പ്രകാശഗോപുരമിനാരങ്ങളിൽനിന്നും ബാങ്കൊലി മുഴങ്ങുന്നത്. മസ്ജിദിന്റെ കിഴക്കുവശത്ത് ബാൽക്കണിയുടെ ഉച്ചിയിൽനിന്നുമാണതിന്റെ പ്രഭവ കേന്ദ്രം. ഹറംശരീഫുകളിൽനിന്നുമുയരുന്ന ബാങ്കിന്റ ശബ്ദമാധുരി ഇവിടെയും പ്രതിധ്വനിക്കുന്നുവെന്ന് തോന്നും. ബാങ്ക് മുഴങ്ങുന്നതോടെ മസ്ജിദിലേക്കുള്ള പ്രവാഹം ശക്തിപ്പെടും. തൂവെള്ള വസ്ത്രധാരികളായ വിറാസിലെ വിദ്യാർത്ഥികൾ, ഉസ്താദുമാർ, മറ്റു സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും, സിറ്റിയിലെ മറ്റു ജീവനക്കാർ, ഫ്ലാറ്റുകളിലെ താമസക്കാർ, പരിസര മഹല്ലുകളിൽനിന്നും ദൂരെദിക്കുകളിൽനിന്നുവരെ വിശ്വാസികൾ മസ്ജിദ് ലക്ഷ്യംവെച്ച് ഒഴികിയെത്തുന്നു. ബാങ്കൊലിക്കുശേഷം സുന്നത്ത്നിസ്കാരം, ഖുർആൻപാരായണം...തുടർന്ന് സുബ്ഹി നിസ്കാരമാരംഭിക്കുന്നു. സൂറത്ത് സജദയും സൂറത്ത് ഇൻസാനുമോതിയുള്ള നിസ്കാരം. അക്ഷരസ്ഫുടതകൊണ്ടും ശബ്ദമാധുര്യംകൊണ്ടും മനസ്സിന് കുളിരേകുന്ന ഖുർആൻ പാരായണം. ഹൃദയഹാരിയായ നിമിഷങ്ങൾ.
നിസ്കരിച്ച ഉടനെ എല്ലാവരും അൽകഅഫ് സൂറത്തിൽ മുഴുകും. അത്കഴിഞ്ഞ് വിർദുല്ലത്തീഫ്. തുടർന്ന് ബുർദ ഈരടികളുടെ അകമ്പടിയോടെ മുഴുവൻപേരും ഹസ്തദാനം ചെയ്യുന്നത് ആനന്ദകരമായ കാഴ്ചയാണ്. ഇതോടെ എല്ലാവരും ഒരു സർക്കിളായി രൂപപ്പെടും. ആ വൃത്തത്തിലിരുന്ന് അസ്ഹാബുൽ ബദ്റിൻറെ അബ് യാത്തുകളും ഹസ്ബുന്നസ്റും ചൊല്ലി ദുആ ചെയ്യുന്നു. ഇതു കഴിഞ്ഞാൽ ആവശ്യമുള്ളവർക്ക് പിരിഞ്ഞുപോകാം. ശേഷിക്കുന്നവർ അൽ കഅഫ് ആവർത്തിച്ചോതിയും ദലാഇലുൽഖൈറാത്ത് ചൊല്ലിയും തസ്ബീഹ് നിസ്കാരത്തിൽ മുഴുകിയും സമയം ചിലവഴിക്കുന്നു. ഇതുകഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും കിഴക്കൻ ചക്രവാളത്തിൽനിന്നും സൂര്യകിരണങ്ങൾ പരന്നൊഴുകുകയായി. കുളിർക്കാറ്റ് പെയ്യുന്ന വെള്ളിപ്രഭാതത്തെ പ്രശോഭിതമാക്കുന്ന ധന്യമുഹൂർത്തം. പുലർക്കാലത്തെ ശുദ്ധവായുശ്വസിച്ച് മന്ദമാരുതന്റെ തഴുകലേറ്റ് അൽപ്പനേരം വാക്കിങ്. നഗരിയുടെ ഒന്നാം ഗെയ്റ്റിലേക്കും തിരിച്ച് രണ്ടാം ഗെയ്റ്റിലേക്കും നടത്തം. തുടർന്ന് ടൈഗ്രീസിന്റെ ഓരത്ത്കൂടി നടന്ന് ജലാശയം തലോടി മനസ്സകം കോൾമയിർ കൊള്ളുന്ന നിമിഷങ്ങൾ. എല്ലാറ്റിനും ഒരംഗമായും നായകനായും നഗരത്തിന്റെ മുഖ്യശിൽപ്പികളിൽപ്പെട്ട ഡോ. അബ്ദുൽഹകീം അസ്ഹരിയുണ്ടാകുമെന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. തിരക്കുകൾനിറഞ്ഞ ഉസ്താദിന്റെ ജീവിതത്തിൽ ഒഴിവുവേളയാണിതെന്ന്കണ്ട് ഡോ.അസ്ഹരിയെ കാണാനെത്തുന്നവർ ധാരാളം. മനസാന്തരത്തിൽ തുടിപ്പും കുളിർമയുമേകുന്ന ആത്മ ചൈതന്യത്തിന്റെ ആ ധന്യനിമിഷങ്ങളിലേക്ക് സഹൃദയർക്ക് സ്വാഗതം. സർവശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ.
മജീദ് പുത്തൂർ.14.12.2022

Address

Kayanna
Perambra
673525

Website

Alerts

Be the first to know and let us send you an email when SYS Kayanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share