ഈ കാലത്ത് യാദവരായ കൂത്തൂര്‍ മണിയാണിയും ആമ്പിലേരി മണിയാണിയും ഉദിനൂര്‍ കൂലോത്ത് തൊഴനായി എത്തി.കുത്തൂര്‍ മണിയാണിയുടെ കെട്ടും മട്ടും ചുറ്റും നെറിയും കുറിയും അടക്കവും ഒതുക്കവും ആചാരവും ഭക്തിയും വിശ്വാസവും നന്നേ ബോധിച്ച ഭഗവതി ക്ഷേത്രപാലകന്റെ അനുമതിയോടെ കുത്തൂര്‍ മണിയാണിയുടെ വെള്ളോല മെയ്‌കുടയില്‍ ആവേശിച്ചു. തന്റെ വസതിയില്‍ സ്വസ്ഥാനത്ത് കുട വെച്ചെങ്കിലും അത് ഇളകി തുടങ്ങി. അദ്ഭുത പരതന്ത്രനായ ആ ഭക്തന്‍ പ്രശ
്നചിന്ത നടത്തി കണ്ണങ്ങാട്ടു ഭഗവതിയുടെ സാന്നിധ്യം മനസ്സിലാക്കി…തന്റെ കന്നികൊട്ടിലില്‍ കുടിയിരുത്തി നിവേദ്യാദികള്‍ നല്കി പരിപാലിച്ചു….
അവിടുന്നു നിന്നും ഭഗവതി പയ്യന്നൂര്‍ പെരുമാളെ ചെന്ന് വന്ദിച്ചു…….ശത്രുക്കള്‍ വരുന്ന വഴിക്ക് കാവലാള്‍ ആകാന്‍ പറ്റിയ ഭഗവതിയാണ് എഴുന്നള്ളി ഇരിക്കുനത് എന്ന് മനസ്സിലാക്കിയ പെരുമാള്‍ ശങ്കൂരിചാല് ,പുന്നക്ക പുഴ, നാരങ്ങതോട്, കല്ലിന്മുഖം എന്നീ നാല് അതിരുകള്‍ക്കുള്ളില്‍ എവിടെയും നിലനിന്നു ശത്രുക്കളെ ഹനിച്ചു ഭക്തരെ പരിരക്ഷിക്കാനുള്ള അനുവാദം നല്‍കി…..അത് പ്രകാരം ആറുകിരിയത്തുള്ളവരോട് കൂടി ക്ഷേത്രം പണി ചെയത് പ്രതിഷ്ഠയും ചെയ്തു…12 സംക്രാന്തി, ആദ്യം വരുന്ന ചൊവാഴ്ച, പൂരം, പുത്തരി, ഉദയാസ്തമനം, വടക്കേം ഭാഗം, മേലേരി, തിരുമുടി തുടങ്ങി അനേകം അടിയന്തിരാദികളും കല്‍പ്പിച്ചു നല്‍കി…….അങ്ങനെ ഭഗവതി ആദി കണ്ണങ്ങാടായ കൊറ്റികയില്‍ നില നിന്നു….
10 വീട്ടുകാരും 16 തിരുമന ആറിടത്തില്‍ വാഴുന്നവരും പയന്നൂര്‍ തറയിലെ ലോകരും 3 കഴകവും നാല് കൊട്ടില്‍ പരദേവതമാരും കണ്ണങ്ങാട്ട് ഭഗവതിക്ക് ബന്ധുക്കള്‍ ആയി…..അവിടുന്ന് സഞ്ചരിച്ച ഭഗവതി 11 കണ്ണങ്ങാടും 22 ദേശവും ഒരു പോലെ പരിപാലിച്ചു….
കൊറ്റി(4 ദേശം),കാരളിക്കര(1 ദേശം),കൊക്കനിശ്ശേരി(4 ദേശം), രാമന്തളി താമരത്തുരുത്തി(2 ദേശം),എടനാട്(1 ദേശം),കാങ്കോല്‍(2 ദേശം), ആലപടമ്പ്(1 ദേശം),പെരിങ്ങോം(2 ദേശം),കുറ്റൂര്‍ (3 ദേശം)ആലക്കാട്(1 ദേശം),വെള്ളോറ(1 ദേശം) എന്നിങ്ങനെ 11 സ്ഥാനങ്ങലില്‍ ആയി 22 ദേശത്ത് നില നിന്ന് ഭക്തരെ പരിപാലിക്കുന്നു അമ്മ യോഗ മായാ ദേവി……